21 ഒക്‌ടോബർ 2016

തൂക്കുമരത്തിലെ കവിത. ചരിത്രം

നബി(സ്വ) മദീനയില്‍, അവിടുത്തെ പള്ളിയില്‍ അനുചരന്‍മാര്‍ക്ക്മതം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.  സ്വഹാബാക്കള്‍അവരുടെ സംശയങ്ങള്‍ ഉന്നയിക്കുകയും നബി(സ്വ) മറുപടിയിലൂടെ അവര്‍ക്ക് വിജ്ഞാന കവാടങ്ങള്‍ തുറന്നുകൊടുക്കുകയും ചെയ്യുന്നു. അപ്പോഴാണ് ചില ആളുകള്‍ അങ്ങോട്ട് കടന്നുവന്നത്. ഞങ്ങള്‍ അള്‌റ്, ഖര്‍റാത്ത് എന്നീ പ്രദേശത്തുനിന്നുള്ളവരാണ്-അവര്‍ സ്വയം പരിചയപ്പെടുത്തി. ഞങ്ങള്‍ക്ക് മതം പഠിപ്പിക്കാന്‍ വേണ്ടി ഇവിടെ നിന്ന് അല്‍പം ആളുകളെ ഞങ്ങളോടൊപ്പം പറഞ്ഞുവിടണം എന്ന് അറിയിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ വന്നത്.

ആഗതരുടെ സദുദ്ദേശ്യം വ്യക്തമാക്കിയപ്പോള്‍ നബി(സ്വ) പ്രമുഖരായ പത്ത് ആളുകളെ അവര്‍ക്കൊപ്പം അയക്കുകയും അവരുടെ നേതാവായി ആസ്വിമുബ്‌നു സാബിത്തിനെ നിശ്ചയിക്കുകയും ചെയ്തു. പകല്‍ സമയങ്ങളില്‍ ഒളിച്ചിരുന്നും രാത്രിയില്‍ സഞ്ചരിച്ചും അവര്‍ റബീഅ് എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. അപ്പോഴാണ് മുസ്‌ലിംകളെ കൂട്ടിക്കൊണ്ട് വന്ന സംഘം തനിസ്വഭാവം പുറത്തുകാണിച്ചത്. മുമ്പ് ഒരു യുദ്ധത്തില്‍ സുഫ്‌യാനുബ്‌നു ഖാലിദ് എന്ന അവിശ്വാസിയെ അബ്ദുല്ലാഹിബ്‌നു ഉനൈസ്(റ) വധിച്ചിരുന്നു. വധിക്കപ്പെട്ട മുശ്‌രിക്കിന്റെ ഗോത്രക്കാര്‍ക്ക് മുസ്‌ലിം സംഘത്തെ കുറിച്ച് വിവരം നല്‍കുക വഴി അവര്‍ മുസ്‌ലിംകളെ വഞ്ചിച്ചു. ഇരുന്നൂറോളം വില്ലാളി വീരന്‍മാര്‍ പത്ത് മുസ്‌ലിംകള്‍ക്ക് നേരെ പാഞ്ഞടുത്തു. പരിഭ്രാന്തരായ മുസ്‌ലിംകള്‍ക്ക് അടുത്തുള്ള ഒരു മലയില്‍ അഭയം പ്രാപിക്കേണ്ടിവന്നു.

ശത്രുപക്ഷം വിളിച്ചുപറഞ്ഞു: ”നിങ്ങള്‍ ഇറങ്ങിവരിക. ഞങ്ങള്‍ നിങ്ങളെ വധിക്കില്ലെന്ന് ഉറപ്പ് തരുന്നു.” അവര്‍ നല്‍കിയ ഉറപ്പില്‍ വഞ്ചിതരായ മൂന്നു പേര്‍ ഇറങ്ങിവന്നു. എന്നാല്‍, ആസിം(റ) അടക്കമുള്ള ബാക്കി ഏഴുപേര്‍ മുശ്‌രിക്കുകളുടെ സംരക്ഷണ ഉത്തരവാദിത്തത്തില്‍ തിരിച്ചുവരുന്നതില്‍ അതൃപ്തി പ്രകടിപ്പിക്കുകയും അവരോട് യുദ്ധം ചെയ്യുകയും ചെയ്തു. യുദ്ധത്തില്‍ പങ്കെടുക്കാതിരുന്ന മൂന്നുപേര്‍ക്കും പിന്നീട് ചതി മനസ്സിലായി. മുശ്‌രിക്കുകള്‍ അവരെ അടിമകളാക്കി. അവരില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ഒരാളെ അവര്‍ കൊന്നുകളഞ്ഞു. അവശേഷിച്ച രണ്ടു പേരെ മക്കയില്‍ കൊണ്ടുപോയി മുസ്‌ലിംകളോട് പ്രതികാരം ചെയ്യാന്‍ കാത്തിരിക്കുകയായിരുന്നു ചിലര്‍ക്കു വിറ്റു. ഖുബൈബുബ്‌നു അദിയ്യ്(റ) ആയിരുന്നു ആ രണ്ടു പേരില്‍ ഒരാള്‍.

പ്രവാചകരോട് അതിരില്ലാത്ത സ്‌നേഹമായിരുന്നു ഖുബൈബ്(റ)വിന്. ബദ്‌റിലും ഉഹ്ദിലും ഐതിഹാസികമായ പ്രകടനം അദ്ദേഹം കാഴ്ചവച്ചിരുന്നു. ഖുബൈബ്(റ)വിനെ മക്കയില്‍ വച്ച് വാങ്ങിയത് ഹാരിസിന്റെ മകളാണ്. 100 ഒട്ടകമാണ് മുശ്‌രിക്കുകള്‍ അദ്ദേഹത്തിന് വിലയിട്ടത്. ഖുബൈബ് ബദ്‌റില്‍ വച്ച് ഹാരിസിനെ വധിച്ചിരുന്നു. അതിനു പകരം വീട്ടാന്‍ മക്കള്‍ ഖുബൈബ്(റ)വിന്റെ കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച് ഒരു ഇരുട്ട് മുറിയില്‍ ബന്ധിയാക്കിവച്ചു. ബന്ധിയാക്കപ്പെട്ട അദ്ദേഹത്തെ ഹാരിസിന്റെ മക്കള്‍ പലവിധേനയും ദ്രോഹിച്ചിരുന്നു. വിശപ്പും ദാഹവും അകറ്റാന്‍ വെള്ളവും ഭക്ഷണവും നല്‍കിയില്ല. എന്നാല്‍, അല്ലാഹു ഉദ്ദേശിച്ചവരെ അവന്‍ അദൃശ്യവഴികളിലൂടെ പരിധിയും പരിമിതിയുമില്ലാതെ ഭക്ഷിപ്പിക്കുമെന്നാണല്ലോ! ഖുബൈബി(റ)നെ തടവിലാക്കിയ സമയത്ത് മക്കയില്‍ ലഭ്യമല്ലാത്ത പഴവര്‍ഗങ്ങള്‍ പലപ്പോഴും അദ്ദേഹം കഴിക്കാറുണ്ടായിരുന്നു എന്ന് ഹാരിസിന്റെ മകള്‍ പറഞ്ഞതായി ചരിത്രം വ്യക്തമാക്കുന്നു. (ബുഖാരി 2/585)

മഹാനവര്‍കളെ തടവിലാക്കി ദിവസങ്ങള്‍ക്കകം തന്‍ഈമില്‍ കൊണ്ടുപോയി അവര്‍ അദ്ദേഹത്തെ തൂക്കികൊലപ്പെടുത്തി. കഴുമരത്തിലേറിയ ആദ്യസ്വഹാബിയാണ് ഖുബൈബ്(റ). അദ്ദേഹത്തെ തൂക്കിലേറ്റുന്ന സമയത്ത് അദ്ദേഹം ഖേദപൂര്‍വം പറഞ്ഞു: ”അല്ലാഹുവേ, എന്റെ അന്ത്യസലാം പ്രവാചകര്‍ക്ക് എത്തിക്കാന്‍ ഞാനിവിടെ ആരെയും കാണുന്നില്ല. അതിനാല്‍ നീ എന്റെ സലാം റസൂലുല്ലാഹിക്ക് എത്തിച്ചുകൊടുക്കേണമേ… തുടര്‍ന്ന് മുശ്‌രിക്കുകളുടെ ഹൃദയങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന ഉച്ചത്തില്‍ അദ്ദേഹം ചിലവരികള്‍ ആലപിച്ചു.

فلست أبالي حين أقتل مسلماً *** على أيّ جنبٍ, كان في الله  مصرعي
 وذلك في ذات الإله وإن يشأ *** يبارك على أوصالِ شلو ممزّع
”മുസ്‌ലിമായി കൊല്ലപ്പെടുമ്പോള്‍ എനിക്കെന്തിനു പരിഭവം?
ഏതുഭാഗത്ത് മരിച്ചു വീണാലെന്ത്, അല്ലാഹുവിലേക്കാണതെല്ലാം
അവനുദ്ദേശിച്ചാല്‍ ശിഥിലീകരിക്കപ്പെടുന്ന ഈ ജഡത്തിന്റെ ഓരോ നുറുങ്ങുകളിലും അനുഗ്രഹം വര്‍ഷിച്ചിടും”


                                                                 സ്വഹാബാക്കള്‍ പറയുന്നു:  നബി(സ്വ) ഞങ്ങള്‍ക്കിടയില്‍ ഇരിക്കുന്നതിനിടയില്‍ പെട്ടെന്ന് ‘വഅലൈക്കുമുസ്സലാം’ എന്ന് പറയുകയുണ്ടായി. അപ്പോള്‍ നബി(സ്വ)യോട് ചോദിക്കപ്പെട്ടു. ”യാ റസൂലുല്ലാഹ്, ആരുടെ സലാമിനാണ് താങ്കള്‍ പ്രത്യുത്തരം നല്‍കിയത്?”
അപ്പോള്‍ നബി(സ്വ) പറഞ്ഞു: ”നിങ്ങളുടെ സഹോദരന്‍ ഖുബൈബ് മക്കയില്‍ വച്ച് തൂക്കു മരത്തിലേറ്റപ്പെട്ടിരിക്കുന്നു. അദ്ദേഹം ഇപ്പോള്‍ എനിക്ക് അന്തിമ സലാം പറഞ്ഞു. അതിനു മറുപടിയാണ് ഞാന്‍ നല്‍കിയത്. (ഹുജ്ജത്തുല്ലാഹി 2/869)
വിശുദ്ധ ഇസ്‌ലാമിന്റെ പ്രചാരകനായതിന്റെ പേരില്‍ തന്നെ കഴുമരത്തിലേറ്റാന്‍ തുനിയുന്ന മുശ്‌രിക്കുകളുടെ മുന്നില്‍വച്ച് മഹാനായ ഖുബൈബ്(റ) അവര്‍ക്കെതിരില്‍ പ്രാര്‍ത്ഥിച്ചു. നാഥാ, എന്റെ ഘാതകരെ ശരിക്കും എണ്ണിവക്കൂ. അവരെ മുഴുവന്‍ നശിപ്പിക്കുക; അവരില്‍ ആരെയും ബാക്കിയാക്കരുത്.

ഖുബൈബി (റ)ന്റെ പ്രാര്‍ത്ഥന അക്ഷരംപ്രതി പുലര്‍ന്നു. ഒരു വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ ഘാതകരെല്ലാം നശിച്ചു. ഖുബൈബ്(റ)ന്റെ മരണാനന്തരം മുശ്‌രിക്കുകള്‍ അവരവരുടെ വീടുകളിലേക്ക് മടങ്ങി. ഒരു അനാഥ മൃതദേഹമായി ഖുബൈബ്(റ)വിന്റെ ശരീരം അവിടെ ഉപേക്ഷിക്കപ്പെട്ടു. ഈ സമയം മദീനയില്‍ നബി(സ്വ) അനുചരന്‍മാരോട് പറഞ്ഞു. തന്‍ഈമില്‍ ഖുബൈബ്(റ)ന്റെ ശരീരം തൂക്കുമരത്തില്‍ കിടക്കുകയാണ്. അത് അവിടെനിന്നു കൊണ്ടുവരുന്നവര്‍ക്ക് ഞാന്‍ സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നു.
ഈ സുവിശേഷം കേട്ട് സുബൈര്‍ബ്‌നു അവ്വാം(റ), മിഖ്ദാദ്ബ്‌നു അസദ്(റ) എന്നിവര്‍ നബി(സ്വ)യുടെ സമ്മതം വാങ്ങി മക്കയിലേക്ക് കുതിച്ചു. അവര്‍ തന്‍ഈമിലെത്തിച്ചേര്‍ന്നു. അപ്പോള്‍ ഇവരുടെ വരവറിഞ്ഞ് നാല്‍പതോളം ആളുകള്‍ തൂക്കുമരത്തിന് കാവല്‍ നില്‍ക്കുന്നതായി അവര്‍ കണ്ടു. എന്നാല്‍, പ്രവാചകന്റെ ആശീര്‍വാദത്തോടെ പുറപ്പെട്ട രണ്ടു പേരും അവിടെയെത്തിയപ്പോള്‍ അവര്‍ ഉറക്കത്തിലായിരുന്നു. സുബൈര്‍(റ)ഉം മിഖ്ദാദ്(റ)ഉം ഖുബൈബ്(റ)ന്റെ ജനാസ തൂക്കുമരത്തില്‍ നിന്നുമിറക്കി അവരുടെ കുതിരപ്പുറത്ത് വച്ചു. അവര്‍ അവിടെ എത്തുന്നത് രക്തസാക്ഷത്തിന്റെ നാല്‍പതോളം ദിവസമായിരുന്നു. എന്നിട്ടും ഖുബൈബ്(റ)ന്റെ ശരീരത്തിന് യാതൊരു ജീര്‍ണതയും സംഭവിച്ചിരുന്നില്ല. (സ്വഹാബത്തും കറാമത്തും: 88)
ഖുബൈബ്(റ)ന്റെ ജനാസയുമായി മുസ്‌ലിംകള്‍ അവിടെനിന്നും രക്ഷപ്പെട്ട കാര്യം അധികം താമസിയാതെ മുശ്‌രിക്കുകള്‍ അറിഞ്ഞു. ഉടനെ എഴുപതോളം അവിശ്വാസികള്‍ അവിരെത്തേടി പുറപ്പെട്ടു. സുബൈര്‍(റ)ഉം മിഖ്ദാദ്(റ)ഉം പിടിക്കപ്പെടുമെന്നായപ്പോള്‍ ഖുബൈബി(റ)നെ നിലത്തുവച്ചു.

മഹാനവര്‍കളുടെ കറാമത്ത് എന്നേ പറയേണ്ടൂ. പെട്ടെന്ന് ഭൂമി പിളരുകയും ഖുബൈബ്(റ)വിനെ ഭൂമിയുടെ ഉള്ളിലേക്ക് ഒളിപ്പിക്കുകയും ചെയ്തു. ശത്രുസേന അവര്‍ രണ്ടു പേരെയും വളഞ്ഞു. പക്ഷേ, അവര്‍ക്ക് ഖുബൈബ്(റ)ന്റെയോ ഭൂമി പിളര്‍ന്നതിന്റെയോ അടയാളം കാണാന്‍ കഴിഞ്ഞില്ല.
ഈ സമയം അവര്‍ രണ്ടുപേരും അവരോട് പറഞ്ഞു: ”മക്കാ കാഫിറുകളോ, ഞങ്ങള്‍ വനത്തിലേക്ക് തിരിക്കുന്ന രണ്ടു സിംഹങ്ങളാണ്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഞങ്ങളെ വഴിതടയുക. അല്ലാത്തപക്ഷം ഞങ്ങള്‍ക്ക് പാഥേയമൊരുക്കുക.” അവരുടെ കൈയില്‍ മൃതദേഹമില്ലെന്ന് കണ്ട ശത്രുക്കള്‍ അവരെ വെറുതെവിട്ടു. (മദാരിജുന്നബുവ്വ 2/141) ഓര്‍ത്ത്‌നോക്കൂ, സഹോദരാ, ഈ രണ്ടുപേരുടെയും ധീരത. അതിലും ശക്തമായിരുന്നില്ലേ ഖുബൈബ് (റ)ന്റെ ഈമാനന്‍. സ്വഹാബാക്കള്‍ മുശ്‌രിക്കുകളുടെ കൂട്ടത്തിലേക്ക് പ്രബോധനത്തിനായാലും പ്രകോപനത്തിനായാലും പോകുന്നത് കടന്നല്‍കൂട്ടത്തിലേക്ക്  കൈയിടുന്നതിന് സമാനമാണ്. എന്നാല്‍, അവര്‍ക്ക് പ്രചോദനം നല്‍കിയ വസ്തുത എന്തായിരുന്നെന്നറിയാമോ?
സ്വഹാബാകിറാമിന്റെ പ്രദോചനം ഒരിക്കലും കേവലസാമ്പത്തിക ലാഭമോ ഭൗതികമായ മറ്റേതെങ്കിലും ലാഭമോ അല്ല. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തില്‍ നിന്നും ഉത്ഭൂതമായ ഊര്‍ജമാണ് അവരുടെ പ്രചോദനം. അജയ്യമായ വിശ്വാസത്തിന്റെ ഉടമകളായിരുന്നു മഹാത്മാക്കളായ സ്വഹാബികള്‍. നാം ഒരിക്കലും അവര്‍ കരസ്ഥമാക്കിയ ഉന്നതി പ്രാപിക്കാന്‍ ശക്തരല്ല. അതിനാല്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. സര്‍വലോക പരിപാലകനായ സര്‍വശക്തന്‍ നിര്‍ഭാഗ്യവാന്‍മാരായ നമ്മെയും അവന്റെ ഉത്തമ അടിമകളില്‍പ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ.

26 ഓഗസ്റ്റ് 2015

ബ്ലോഗില്‍ മൌസ് പോയിന്‍റ് കളര്‍ഫുള്‍ ആക്കി മാറ്റാം...


"പായലെ വിട പൂപ്പലെ വിട"
പഴയ മൌസ് വലിച്ചെറിയൂ..  പുതിയത് തിരഞ്ഞടുക്കൂ.


ഹലോ.. പ്രിയ ബ്ലോഗര്‍മാര്‍ക്ക് ഒലീവ് വക ഒരു ടിപ്സ്..
നിങ്ങളുടെ ബ്ലോഗില്‍ മൌസ് പോയിന്‍റ് കളര്‍ഫുള്‍ ആക്കി വായനക്കാര്‍ക്ക് സമ്മാനമായി നല്‍കി ആര്‍മാദിക്കൂ.. നിങ്ങള്‍ ചെയ്യേണ്ടത് വളരെ സിമ്പിള്‍.

മൌസ് പോയിന്‍റ് വര്‍ണ്ണങ്ങള്‍ നിറഞ്ഞതാവട്ടെ. ഒലീവ് ടിപ്സ്

 എങ്ങനെ മൌസ് പോയിന്‍റ് മാറ്റം വരുത്താം? 

  • താഴെ കാണുന്ന കോളത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള മൌസ് തിരഞ്ഞടുക്കുക
  • അതിനു ശേഷം  "Genetate" ബട്ടന്‍ ക്ലിക്ക് ചെയ്യുക
  • ശേഷം  "Add to Blogger" എന്നതില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ക്കാവുന്നതാണ്..
Note :  കടപ്പാട്  24work & cursors-4u


23 ഓഗസ്റ്റ് 2015

മലയാളത്തിലെ ജനപ്രിയ രാഷ്ട്രീയ ഗ്രൂപ്പ് തിരഞ്ഞടുക്കുക ...



മലയാളത്തിലെ ഏറ്റവും  ജനപ്രിയമുള്ള  ഫേസ്ബുക്ക്  ഗ്രൂപ്പ് തിരഞ്ഞടുക്കാനുള്ള  വോട്ടിംഗ്.. ഇന്ന്  മുതല്‍ ( 23/08/2015 ) മുതല്‍ 23/09/2015 വരെ യാണ്  വോട്ടിംഗ്  സമയം.. വിജയികളാകുന്ന  ഗ്രൂപ്പിന്  സമ്മാനങ്ങള്‍  നല്‍കുന്നതാണ്.

ഫേസ്ബുക്കിലെ മലയാളത്തിലെ ജനപ്രിയ രാഷ്ട്രീയ ഗ്രൂപ്പ് ഏത്?



SDPI കേരളം (SDPI)
The Real Democrat (Congress )
KMCC Netzone (IUML)
Reporter (CPIM)
കേരളാ ഹൈന്ദവ ദര്‍ശനം (BJP )


29 ജൂൺ 2015

പോപ്പുലര്‍ ഫ്രണ്ട് വല്ലാത്തൊരു തലവേദന തന്നെ !!!
 ഫേസ്ബുക്കിലൂടെ  വെറുതെ ഇങ്ങനെ നടക്കുമ്പോള്‍ പണ്ടെന്നോ കണ്ടു മറഞ്ഞ ഒരു  വാര്‍ത്തയുടെ പ്രേതമെന്നു തോന്നിക്കുന്ന ഒന്ന്  കാണാന്‍  ഇടയായി. വാര്‍ത്ത  മറ്റൊന്നുമല്ല. ഒരു പ്രേതത്തെ പോലെ ശത്രുവിന്റെ ഉറക്കം  കെടുത്തിക്കൊണ്ട് അവരുടെ പിന്നാലെ നിഴല്‍ പോലെ  പിന്തുടരുന്ന പോപ്പുലര്‍  ഫ്രണ്ട്ന്‍റെ നിരോധനം  തന്നെയാണ്  വിഷയം.  എന്റെ ഓര്‍മ്മ ശരിയാണ്  എങ്കില്‍  2010 ജൂലായ്‌ ആണ്  എന്ന്  തോന്നുന്നു. ഇപ്പൊ  നിരോധിക്കും  എന്ന്  പറഞ്ഞു കൊണ്ട് വാര്‍ത്തകള്‍  ഇതിനു  മുംബ്  വന്നത്.  എന്തുകൊണ്ടാണ്  ഇത്തരം  വാര്‍ത്തകള്‍ ഇടയ്ക്കിടെ വരുന്നത്? ആരാണ്  ഇത്തരം  വാര്‍ത്തകളുടെ സൃഷ്ടാക്കള്‍? കുറച്ച്  ആഴത്തില്‍ ചിന്തിച്ചാല്‍ നമുക്ക്  മനസ്സിലാക്കാന്‍  സാധിക്കുന്നതാണ്.

സംഘപരിവാരത്തിന്റെ അച്ചാരം കൈപറ്റുന്ന  ഒരു വിഭാഗം മാധ്യമങ്ങളും പോലിസ്, ഇന്റലിജന്റ്‌സ് വിഭാഗങ്ങളും ചേര്‍ന്ന് തന്ത്രപരമായി പുകമറ സൃഷ്ടിയ്ക്കുകയാണ്. ഒറ്റപ്പെട്ട ചില അനിഷ്ടസംഭവവികാസങ്ങളെ പര്‍വതീകരിച്ച് സംഘടനയ്ക്ക് തീവ്രവാദമുഖം നല്‍കാനാണ് ഇവരുടെ ശ്രമം. കേരളത്തിലെ ക്രൈം റെക്കോഡുകളുടെയും കോടതി രേഖകളുടെയും അടിസ്ഥാനത്തില്‍ കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്തുവിട്ടാല്‍ ആര്‍എസ്എസ്, ബിജെപി,സിപിഎം പ്രവര്‍ത്തകരേക്കാള്‍ എന്തിന് കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരേക്കാള്‍ പിന്നിലായിരിക്കും പോപ്പുലര്‍ഫ്രണ്ടിന്റെ സ്ഥാനമെന്നതുറപ്പാണ്

കുറഞ്ഞനാള്‍ കൊണ്ട് അഖിലേന്ത്യാതലത്തില്‍ പോപ്പുലര്‍ഫ്രണ്ട് കൈവരിച്ച ജനകീയ അംഗീകാരം പലരെയും വിറളിപിടിപ്പിക്കുന്നുണ്ട്. കേരളത്തിലാവട്ടെ മുസ്ലീങ്ങളടക്കമുള്ള പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി നിലകൊള്ളുന്നു എന്ന അവകാശവാദമുന്നയിച്ച് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ മാത്രം നടത്തി സമുദായത്തെയും ജനസഞ്ചയത്തെയും വഞ്ചിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ പോപ്പുലര്‍ഫ്രണ്ടിന്റെ വളര്‍ച്ച ഭീതിയോടെയാണ് വീക്ഷിക്കുന്നത്.

വര്‍ഷങ്ങളുടെ പഴക്കമുണ്ട് ഈ നിരോധന വാറോലകള്‍ക്ക്. എന്‍ ഡി എഫ് തുടങ്ങിയ അന്ന് മുതല്‍ തന്നെ സംഘപരിവാരത്തിന്റെ കണ്ണില്‍  വീണ കരടായി പോപ്പുലര്‍  ഫ്രണ്ട്  അവരുടെ  ഉറക്കം  കെടുത്തി  എന്നും  നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട്  തന്നെ  ഇതിനെ  നിരോധിക്കുക  എന്ന്  മറ്റാരേക്കാളും സംഘപരിവാരത്തിന്റെ  ആവശ്യമായിരിക്കുകയാണ്. അതികാരത്തിന്റെ  ഹുങ്കിന് മുന്നില്‍ ഇതിനെ  നിരോധിച്ച്  കളയാം  എന്ന ദുസ്സ്വപ്നം കണ്ടു  നടക്കുന്നവരോട് ഒന്നേ  പറയാനുള്ളൂ. നിരോധനം  കൊണ്ട് ഈ പ്രധിരോധ മാര്‍ഗ്ഗം ഇല്ലാതാക്കാം  എന്ന വല്ല  വ്യാമോഹവും  ഉണ്ട്  എങ്കില്‍ നിങ്ങളെക്കാള്‍  വലിയ  വിഡ്ഢികല്‍  വേറെ  ആരുണ്ട്?

ഈ പ്രസ്ഥാനം കേവലം  ഒരു  സംഘടനമാത്രം  അല്ല.. അത്  ഒരു ഉത്തരമാണ്. ഈ അക്രമികളുടെ  കൂട്ടത്തില്‍  നിന്ന്  ഞങ്ങളെ  രക്ഷിക്കേണമേ ഞങ്ങള്‍ക്കൊരു സഹായിയെ താ നാഥാ എന്ന്  കരഞ്ഞു പ്രാര്തിച്ച ആളുകളുടെ  കണ്ണീരില്‍  നിന്ന് കിളിര്‍ത്തതാണ്  ഈ  പ്രസ്ഥാനം..  ഇതിനെ  ഒരു  ദിവസം  കൊണ്ട് ഇല്ലാതെയാക്കാം  എന്ന  വ്യാമോഹം  ഉണ്ട്  എങ്കില്‍  നിങ്ങള്‍ക്ക്  തെറ്റി.

ഈ പ്രസ്ഥാനത്തെ  നിരോധിക്കാന്‍ ഒരു ചെറിയ കാരണം പോലും  ഭരണാധികാരികള്‍ക്ക് ചൂണ്ടികാണിക്കാനില്ല. അധികാരത്തിന്റെ മറവില്‍ അതു നടപ്പിലാക്കാമെന്ന ധാരണയാണ് അവര്‍ക്ക്. ഭരണാധികാരികള്‍ക്കു മുന്നില്‍ നിയമാനുസൃതമായി ഒരു കാര്യം മാത്രമേ പറയാനുള്ളൂ. നിരോധന ഭീഷണി ഭയന്ന് ഞങ്ങള്‍ ഒരിക്കലും പിറകോട്ട് പോകില്ല. കാരണം ജനപക്ഷ രാഷ്ട്രീയമാണ് എന്നും ഞങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നത്.



21 ജൂൺ 2015

അബ്ദുറബ്ബിന്‍റെ നിലപാടും മമ്മുട്ടിയുടെ തിരുത്തും!!
കേരളം ഇന്ന് വീണ്ടും ഒരു നിലവിളക്ക് വിവാദത്തിലാണ്. ഒരു  ഭാഗത്ത് ഇന്നും  മുസ്ലിം  ലീഗും.
വിദ്യാഭ്യാസ മന്ത്രി  അബ്ദുറബ്ബ് നിലവിളക്ക് കൊളുത്തില്ല  എന്നും അതിനെ തിരുത്തികൊണ്ട് മമ്മുട്ടിയും നേര്‍ക്കുനേരെ വന്നപ്പോള്‍ ഇവരില്‍ ആര്  പറഞ്ഞതാ ശരി? എന്തുകൊണ്ടാണ് അബ്ദുറബ്ബ് നിലവിളക്ക് കൊളുത്തില്ല  എന്ന്  പറയാന്‍  കാരണം? എനിക്ക്  തോന്നുന്നത് നിലവിളക്ക് കൊളുത്തുക എന്നാല്‍ ഹിന്ദു മതാചാരപ്രകാരം എന്തങ്കിലും നല്ല  പ്രവൃത്തികള്‍ തുടങ്ങുമ്പോള്‍ ഐശ്വര്യത്തിന് വേണ്ടി മതചടങ്ങായി നടത്തുന്നതാണ് നിലവിളക്ക് തെളിയിക്കല്‍. മാത്രവുമല്ല അഗ്നിദേവനെ വണങ്ങുക എന്ന ഹിന്ദു മതാചാരത്തിലുള്ള  ഒരു  ആരാധനയും  അതില്‍  വരുന്നു. ഇതുകൊണ്ട്  തന്നെ  മുസ്ലിം  മതവിശ്വാസികള്‍ക്ക് അവരുടെ  മതാചാരങ്ങള്‍ക്ക് എതിരായ ഒന്നാണ്  നിലവിളക്ക്  കൊളുത്തല്‍. അബ്ദുറബ്ബ് അതിനെ എതിര്‍ത്തത്തില്‍ ഒട്ടും  തെറ്റില്ല എന്നാണു  എന്റെ പക്ഷം. സമാന വിവാദം 1993 ല്‍ മുസ്ലിം ലീഗ് മന്ത്രി കുഞ്ഞാലിക്കുട്ടി നിലവിളക്ക് കൊളുത്തുന്നതിനെ വിസമ്മതിച്ചത്തിനു പിന്നാലെ  വന്‍ വിവാദമാണ്  ഉണ്ടായത്. അതിന് പിന്നാലെ മുസ്ലിംകളും അമുസ്ലിംകളുമായ പണ്ഡിതരും സാംസ്കാരിക നായകരും കടിച്ചു തൂങ്ങി ഓടി നടന്നതും.  ഇത്തരം മതപരമായ ചടങ്ങുകള്‍ മറ്റുമതവിശ്വാസികളില്‍  അടിച്ചേല്‍പ്പിക്കാവുന്നതല്ല.  എല്ലാ മതങ്ങള്‍ക്കും അവരുടേതായ ആരാധനകള്‍  നിലവിലുണ്ട്. അതെല്ലാം അതത് മതസ്ഥരുടെ അഭ്യന്തര കാര്യങ്ങളാണ്. മുസ്‌ലിംകള്‍ക്ക് വിശ്വാസം,

കേരള മന്ത്രിസഭയിലെ മന്ത്രിയാണ്  എങ്കിലും  അടിസ്ഥാനപരമായി അബ്ദുറബ്ബ് ഒരു  മുസ്ലിം ആണ്.  തന്റെ മതവിശ്വാസത്തെ ഹനിച്ച് കൊണ്ട് താന്‍ എന്ത് കാര്യവും ചെയ്ത് കൊള്ളാമെന്ന് ഗവര്‍ണറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് കൊണ്ടല്ല ഒരു എം എല്‍  യും മന്ത്രിയാകുന്നത്. മറിച്ച്, കേവലം ഒരു മന്ത്രിയല്ല ഇന്ത്യാരാജ്യത്തിന്റെ പ്രധാനമന്ത്രി പദം അലങ്കരിച്ചാലും ഒരാള്‍ക്ക് തന്റെ മതവിശ്വാസമനുസരിച്ച് ജീവിക്കാന്‍ ഈ ഇന്ത്യാമഹാരാജ്യം അനുവാദം നല്‍കുന്നുണ്ട്. അതിനൊത്ത രീതിയിലുള്ള വിശാലമായ ഒരു ഭരണഘടനയാണ് ഡോ: ബി ആര്‍ അംബേദ്കര്‍ രൂപപ്പെടുത്തിയിട്ടുള്ളത്. അത് കൊണ്ടാണ് ഇന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഈ ഇന്ത്യാരാജ്യത്തെ മുന്‍  പ്രധാനമന്ത്രിയായിരുന്ന ഡോ: മന്‍മോഹന്‍സിംഗ് താടി വടിക്കാതെ തന്റെ തലേക്കെട്ടഴിക്കാതെ പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്ന് രാജ്യം ഭരിച്ചത്.

മുസ്ലിം സമൂഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആക്രമിക്കാനും അവരുടെ വിശ്വാസാചാരങ്ങളെയും ആരാധനകളെയും ക്രൂശിക്കാനും ചിലര്‍ക്കൊക്കെ വല്ലാത്തൊരു ആവേശമാണ്.  ഇതില്‍ അറിഞ്ഞോ  അറിയാതെയോ മുസ്ലിം നാമധാരികളായ ചിലര്‍ മതേതരവാദികളായി ചമഞ്ഞു മറ്റുമതസ്ഥരുടെ ഇടയില്‍ ആളാകാന്‍  നോക്കുന്നത്  മുമ്പേ പതിവുള്ളതാണ്.  അതിന്റെ  തുടര്‍ച്ചയാണ് ഇപ്പോള്‍  അബ്ദുറബ്ബ്  വിളക്ക്  കൊളുത്തുന്നത് വിസമ്മതിച്ചപ്പോള്‍  മമ്മുട്ടി  ഇടപെട്ടതും . ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. മമ്മുട്ടി എന്ന  ആള്‍ നല്ല  ഒരു സിനിമാ നടനാണ്‌. മമ്മുട്ടി  ഒരു  മതപണ്ഡിതനോ അമ്മ എന്ന  അവരുടെ സംഘടന  മുസ്ലിം സമുദായത്തിന്റെ പണ്ഡിത സഭയോ അല്ല. അതുകൊണ്ട് തന്നെ  മമ്മുട്ടിയുടെ  അഭിപ്രായം മുസ്ലിം സമുദായത്തിന്റെ അഭിപ്രായവുമല്ല. മമ്മുട്ടിക്ക് എന്തും  ചെയ്യാം.  മുസ്ലിംകള്‍ അവരുടെ മതാചാരത്തോടെ ജീവിക്കുന്നതില്‍  ആര്‍ക്കാ  ഇവിടെ  വിഷമം.

മുസ്ലിം ലീഗിലെ തന്നെ കെ എം ഷാജിയെ പോലെയുള്ളവര്‍ നിലവിളക്ക് കൊളുത്തുകയും  ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ മത വിശ്വാസത്തിന്റെ  തോത്  അനുസരിച്ചാണ്. വിശ്വാസപരമായി തന്റെ വിശ്വാസത്തെ കാത്തു  സൂക്ഷിച്ച്ചതിന്റെ  പേരില്‍ പഴി കേള്‍ക്കുന്ന  ഇരയായ അബ്ദുറബ്ബിനോടോപ്പമാണ്  ഒലീവ്

>

05 ജൂൺ 2015

വീണ്ടും പ്രവാസികളുടെ കരണത്തടി. കരിപ്പൂര്‍ വിമാനത്താവളം സൈന്യത്തിന് കൈമാറുന്നു!!
പ്രവാസി ഇന്ത്യക്കാരില്‍ നിന്ന് കോടികള്‍ പിരിച്ച് ഉണ്ടാക്കിയ പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായിരുന്ന കരിപ്പൂര്‍ വിമാനത്താവളം ഇനി പ്രവാസികള്‍ക്ക് അന്യമായിരിക്കും.1988ല്‍ ആരംഭിച്ച കോഴിക്കോട് വിമാനത്താവളം മലബാറിന്റെ വികസനത്തിന്റെ മുഖ്യ പങ്കും കോഴിക്കോട് വിമാനത്താവളത്തിന് ആണന്നിരിക്കെ മലബാറിലെ പ്രവാസികളുടെ ഏക ആശ്രയമായ കരിപ്പൂര്‍ വിമാനത്താവളം സൈന്യത്തിന് കൈമാറുന്നു എന്നാണു ഏറ്റവും പുതിയ വിവരം. അതിനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടന്നു കൊണ്ടിരിക്കുനയാണ്.  മലബാറിലെ അഞ്ചു ജില്ലകളുടെ സ്വപ്നമാണ് ഇതോടെ ചിരകരിയുന്നത്.

 നിരന്തര സമരത്തിലൂടെയും പ്രക്ഷോപത്തിലൂടെയും നേടിയെടുക്കുകയും യൂസേഴ്സ് ഫീയിലൂടെ   പ്രവാസികളുടെ  കയ്യില്‍ നിന്നും കോടികള്‍ പിരിച്ചെടുക്കുകയും അതുവഴി ജനങ്ങളുടെ പണം മുഴുവന്‍ എയര്‍പോര്‍ട്ടിനു വേണ്ടി സ്വരൂപിച്ചു എങ്കിലും    മലബാറുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഒരു  പൊതുമേഖലാ സ്ഥാപനമാണ്‌ ചില വികസന കുത്തകകളുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി ബലി കൊടുക്കുന്നത്.

സ്വകാര്യ വിമാനതാവളമായ നെടുമ്പാശ്ശേരി വിമാനത്താവളവും ഇപ്പോള്‍ കണ്ണൂരില്‍ തുടങ്ങാന്‍ പോകുന്ന വിമാനത്താവളവും കരിപ്പൂരിലെ പ്രവാസികളെ ഉന്നം വെച്ച് കളിക്കുന്ന ഈ നാറിയ കളിക്ക് അറിഞ്ഞു കൊണ്ട് തന്നെ നമ്മുടെ സര്‍ക്കാറുകള്‍ പിന്തുണ നല്‍കുന്നു എന്നതാണ് വസ്തുത.
അറ്റകുറ്റ പണിക്ക് വേണ്ടി താല്‍കാലികമായി അടച്ചിടുന്നു എന്ന് പറഞ്ഞു ആദ്യം പ്രസ്താവന്‍ ഇറക്കിയപ്പോള്‍ പ്രവാസികള്‍ പ്രതിഷേധവുമായി രംഗത്തിരങ്ങിയപ്പോള്‍ പിന്‍വലിക്കുകയും പിന്നീട് ഒരു സുപ്രഭാധത്തില്‍ വലിയ വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്ത ഒരു രീതിയാണ് വിമാനത്താവള അതികൃതര്‍ കൈകൊണ്ടത്.

ഇപ്പോള്‍ എന്നെന്നേക്കുമായി അടച്ചിട്ടു വിമാനത്താവളം സൈന്യത്തിന് കൈമാറാന്‍ ഉള്ള ചര്‍ച്ചയാണ് അണിയറയില്‍ നടക്കുന്നത്. പ്രവാസി സമൂഹം ഇതിനെതിരെ പ്രതിഷേധിച്ച് രംഗത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.  കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നത് നിർത്തലാക്കിയിട്ട് ഏകദേശം  രണ്ടു  മാസം ആയി. റൺവേ വികസനത്തിന്റെ  ജോലികൾ ഒരിടത്തും എത്താതെ കിടക്കുന്നു. കോഴിക്കോട് വിമാനത്താവളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകരിയുകയാണ്‌ ഈ തലതെറിച്ച  തീരുമാനത്തിലൂടെ.    ആദ്യപടിയായി  വിദേശ സർവീസുകൾ നിർത്താനും തുടർന്ന് ആഭ്യന്തിര സർവീസുകൾ മാത്രമാക്കി  പരിമിതപ്പെടുത്താനുമാണ്‌ അണിയറയില്‍ നടക്കുന്ന  ഗൂഢാലോചന. കണ്ണൂർ വിമാനത്താവളം പൂർണ്ണ രീതിയിൽ ആകുന്നതോടെ കരിപൂർ വിമാനത്താവളം എന്നെന്നേക്കുമായി നിര്‍ത്തലാക്കി  സേനയ്ക്ക് കീഴിലാക്കാനാണ്‌ കേന്ദ്ര ആഭ്യന്തിര മന്ത്രാലയത്തിന്റെ നീക്കം.

 ഇപ്പോള്‍ പ്രവാസി മലയാളികള്‍  നെടുംബാശ്ശെരിയിലും , ബങ്കളൂരിലും, ചെന്നൈയിലുമൊക്കെ ഇറങ്ങി മണിക്കൂറും ദിവസങ്ങളും താണ്ടി നാട്ടിലെത്തുകയാണ് . യാത്രക്കാരുടെ ഈ ബുദ്ധിമുട്ട് സൂക്ഷണം ചെയ്തു ചെറിയ ചെറിയ വിമാനസര്‍വീസുകളായ എയര്‍ ഇന്ത്യ എക്സ്പ്രസ് പോലെയുള്ള വിമാനങ്ങള്‍ നിരക്കുകള്‍ കുത്തനെ കൂട്ടിയിരിക്കുകയാണ്. പ്രവാസി സമൂഹം ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചാലെ അതിക്രിതരുടെ കണ്ണ് തുറക്കാനാകൂ.
--------------------------------------------------------------------------------------------------------------

ബ്ലോഗിലെ പോസ്റ്റുകളും വാര്‍ത്തകളും നിങ്ങള്‍ക്ക് ഫെസ്ബുക്കിലൂടെ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്തു പേജ് ലൈക് ചെയ്യുക

03 ജൂൺ 2015

കണ്ണൂരില്‍ നിന്ന്  ഒരു ലാഭക്കചച്ചവടത്തിന്റെ  പതിനൊന്നാം വാര്‍ഷികം












വിശുദ്ധ ഖുര്‍ആനില്‍ സൂറത്ത് സ്വഫ് 10 , 11 വാഖ്യങ്ങള്‍ അല്ലാഹു പറയുന്നു.
സത്യവിശ്വാസികളേ, വേദനാജനകമായ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ?
എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും താഴ്ഭാഗത്ത്കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളിലും, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളിലെ വിശിഷ്ടമായ വസതികളിലും അവന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്‌. അതത്രെ മഹത്തായ ഭാഗ്യം.

കൃത്യമായി പറഞ്ഞാല്‍ 2004 ജൂണ്‍ ഏഴിന് സ്വര്‍ഗ്ഗത്തിനു പകരം തന്റെ ശരീരത്തെ അല്ലാഹുവിനു നല്‍കിക്കൊണ്ട് പുന്നാട്ടുകാര്‍ യാത്രയയച്ച മുഹമ്മദ്‌ സാഹിബ് നീണ്ട പതിനൊന്നാം വര്‍ഷവും ശത്രുവിന്റെ ഉറക്കം കെടുത്തിക്കൊണ്ട്  ഇപ്പോഴും  പുന്നാട്ടുള്ള ഓരോരുത്തരിലും ജീവിക്കുകയാണ്.  രക്തസാക്ഷിത്വത്തിനു മുന്നില്‍ മരണം തോറ്റ് മടങ്ങുകയായിരുന്നു.

നമ്മുടെ ഈ ധീര രക്തസാക്ഷിയുടെ ഓര്‍മ്മകളിലൂടെ വീണ്ടും ഒരു ജൂണ്‍ വന്നെത്തി. സംഘപരിവാരവും മാര്‍ക്ക്സിസവും രക്തം ചിന്തിയും കൊലവിളി നടത്തിയും തേര്‍വാഴ്ച നടത്തുന്ന സമയത്ത് തന്റെ ജീവാര്‍പ്പണം കൊണ്ട് അതിനെ തടഞ്ഞു പുന്നാട്ടുകാരുടെ പ്രിയപ്പെട്ട രക്തസാക്ഷിയാവുകയായിരുന്നു മുഹമ്മദ്‌ സാഹിബ്. സംഘപരിവാരത്തെ അതിന്റെ തുടക്കത്തിലെ ചെറുത്ത് പോന്ന പാരമ്പര്യമുള്ളവരായിരുന്നു പുന്നാട്ടുകാര്‍. ആ ചെറുത്തു നില്‍പ്പ് സംഘത്തില്‍ മുന്നില്‍ നിന്നു നയിക്കാനും പുന്നാട് മഹല്ലിലെ കാര്യദര്ശിയും നാട്ടിലെ പ്രമുഖനുമായിരുന്ന മുഹമ്മദ്‌ സാഹിബ്  തുടക്കത്തിലെ ഉണ്ടായിരുന്നു.

അക്ക്രമിക്കപ്പെടുന്നവന്റെ വിളിക്കുത്തരം നല്‍കാതിരിക്കാന്‍ ആ ധീരയോദ്ധാവിനു കഴിഞ്ഞില്ല.രക്തക്കൊതി തീരാത്ത സംഘപരിവാരത്തിന് കണ്ണിലെ കരടായിരുന്നു മര്‍ദ്ധിതന്റെ തുണയായി വരുന്ന ധീര രക്തസാക്ഷി മുഹമ്മദ്‌ സാഹിബ്. അതുകൊണ്ട് തന്നെ മുഹമ്മദ്‌ സാഹിബിനെ ഇല്ലായ്മ ചെയ്യേണ്ടത് അവരുടെ ആവശ്യമായി മാറുകയായിരുന്നു. പക്ഷെ കാലം തെളിയിച്ചത് ചരിത്രത്തിന്റെ പുനര്‍ജനിയാണ്. രക്തസാക്ഷി മരിക്കുന്നില്ല. അവര്‍ ജീവിക്കുന്നു ഓരോരുത്തരിലൂടെയും ശത്രുക്കള്‍ക്ക് അലോസരം സൃഷ്ടിച്ചു കൊണ്ട്.

അല്ലാഹുവിനോട് അവര്‍ ചെയ്ത കരാര്‍ അവര്‍ പൂര്‍ത്തീകരിച്ച്  മറ്റു ചിലര്‍ അവസരത്തിനായി കാത്തിരിക്കുന്നു..



15 ജൂലൈ 2014

ആരാണീ രാഹുല്‍ ഈശ്വര്‍ ???

ഇസ്രായേല്‍ സൈന്യം ഫലസ്തീനില്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് പിന്തുണയേകി രംഗത്ത് വന്ന രാഹുല്‍ ഈശ്വര്‍ എന്ന ഹിന്ദുത്വ ഭീകരവാദിയെ നാം അറിയണം. ആരാണ് ഈ രാഹുല്‍ ഈശ്വര്‍? 
സൂര്യ ടി വി യിലെ മലയാളി ഹൌസ് എന്ന ആഭാസ പരിപ്പാടിയിലൂടെ തന്റെ വൃത്തികേട്ട സ്വഭാവവും മലയാളികളെ പഠിപ്പിച്ച ഇവന്‍ ആരാണ്? 

ഒരാള്‍ സാമ്രാജ്യത്ത വാദിയാണോ, ഹിന്ദുത്വ ഭീകര വാദിയാണോ അതോ മതേതര വാദിയാണോ എന്നൊക്കെ തീരുമാനിക്കുന്നത് അയാളുടെ സാമൂഹിക പ്രശ്നങ്ങളിലെ നിലപാടിനെ വിലയിരുത്തികൊണ്ടാവണമല്ലോ. കേവലം കുറി തൊടുന്നത് കൊണ്ടോ തൊപ്പി വെക്കുന്നത് കൊണ്ടോ മത നിഷ്ഠയോടെ ജീവിക്കുന്നത് കൊണ്ടോ ആരും ആരെയും വര്‍ഗീയ വാദിയായി കാണാതിരിക്കാനുള്ള പക്വതയൊക്കെ മലയാളീ യുവത്വത്തിനുണ്ട്.

ഫലസ്തീന്‍ മണ്ണില്‍ ഇസ്രായേല്‍ നടത്തുന്ന അക്ക്രമത്തെ ന്യായീകരിക്കുകയും ഇന്ത്യ ഇസ്രയേലിനെ പിന്തുനച്ച് ഫലസ്തീന് എതിരെ നിലപാടെടുക്കണം എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. ആരാണ് ഈ രാഹുല്‍? തികഞ്ഞ വര്‍ഗീയവാദിയായ രാഹുല്‍ ഈശ്വര്‍ തനിക്കു മതേതരപറ്റം നിലനിര്‍ത്താന്‍ ചാനല്‍ ചര്‍ച്ചകളില്‍ പഠിച്ച കളികള്‍ പയറ്റുന്നത് നമുക്ക് കാണാം. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ വര്‍ഗീയ സംഘടനയുടെ മുഖ്യ പ്രവര്‍ത്തകന്‍ 

രാഹുലിനെ കുറിച്ച് ഒരു ഫ്ലാഷ് ബാക്ക്.

ഡല്‍ഹിയില്‍ കഴിഞ്ഞ വര്ഷം നടന്ന അക്ക്രമങ്ങളില്‍   ശ്രീരാമസേന, ഭഗത്സിങ് ക്രാന്തിസേന അക്രമങ്ങളുടെ ഗൂഢാലോചനയില്‍ മലയാളിയും ടെലിവിഷന്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യവുമായ ഈ  രാഹുല്‍ ഈശ്വറിന് പങ്കുള്ളതായി ഡല്‍ഹി പോലിസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപോര്‍ട്ട് വന്നതാണ്.  ഭഗത്സിങ് ക്രാന്തി സേന നവംബര്‍ 25ന് ഡല്‍ഹിയില്‍ ചേര്‍ന്ന ഗൂഢാലോചനാ യോഗത്തില്‍ രാഹുല്‍ ഈശ്വര്‍ പങ്കെടുത്തതായും റിപോര്‍ട്ടുണ്ട്. ഈ രാഹുല്‍ ഇപ്പോള്‍ ഇസ്രായേല്‍ നടത്തുന്ന അക്ക്രമത്തെ ന്യായീകരിക്കുന്നത് തന്റെ മനസ്സില്‍ കിടിയിരിക്കുന്ന മുസ്ലിം വിരോധം എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രമാണ് എന്ന് മനസ്സിലാക്കാന്‍ മലയാളികള്‍ക്ക് വേറെ പഠിക്കേണ്ട കാര്യം ഒന്നും ഇല്ല. 

രാഹുല്‍ ചാനല്‍ ചര്‍ച്ചകളില്‍ പ്രതേകിച്ചും ഇന്ഗ്ലീഷ്‌ ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ്. സംവാദത്തിന്‍റെ എല്ലാ "മന്‍തിഖ് രസതന്ത്രങ്ങളും" ചെറു പ്രായത്തില്‍ തന്നെ വശത്താക്കിയ മിടുക്കന്‍. താന്‍ ജോ.കണ്‍വീനര്‍ ആയ ഹിന്ദു പാര്‍ലമെന്‍റ്  "വിശാല ഹിന്ദു ഐക്യം" സൃഷ്ടിച്ചു ബ്രഹാമണയ മേധാവിത്തം തന്ത്ര പൂര്‍വം നില നിറുത്താനുള്ള ഗൂഡ പദ്ധതികളോടെ മുന്നോട്ടു  പോയികൊണ്ടിരിക്കുകയാണ്. രാഹുല്‍ പങ്കെടുക്കന്ന മുഴുവന്‍ ചാനല്‍ ചര്‍ച്ചകളുടെ ക്ലിപുകളില്‍ എതിരാളികളുടെ പ്രതികരണങ്ങള്‍ ഒക്കെ കത്രിക വെച്ച് രാഹുല്‍ തന്നെ "ഹിന്ദു പാര്‍ലമെന്‍റ്" എന്ന പേരില്‍ യു.ട്യൂബില്‍ അപ്‌ലോഡ്‌ ചെയ്യാറുണ്ട്. അദ്ദേഹത്തിന്‍റെ ചാനല്‍ ചര്‍ച്ചകളില്‍ അദ്ദേഹം മുന്നോട്ടു വെക്കുന്ന വാദഗതികള്‍ നോക്കാം.


1. ലവ് ജിഹാദ്‌ ഉണ്ട്. എല്ലാ പോലീസ്‌ സൂപ്രണ്ട്മരെക്കൊണ്ടും നേരിട്ട് അന്വേഷിപ്പിച്ചു ജ. ശശിധരന്‍ നമ്പ്യാര്‍ അസന്ദിഗ്ധമായി ലവ് ജിഹാദ്‌ കുപ്രചരണം മാത്രമാണു എന്ന് കണ്ടെത്തിയെങ്കിലും മറ്റു സംഘികളെ പോലെ രാഹുലും വിഷം ചീറ്റി കൊണ്ടിരിക്കുന്നു. എല്ലാം മുസ്ലിംകളും ലവ് ജിഹാദികള്‍ അല്ല എന്ന് പറഞ്ഞു രാഹുല്‍ മുസ്ലിംകളോട് അല്പം ആനുകൂല്യം കാണിച്ചു അതിനു പകരമായി അയാള്‍ക്ക് മതേതര പട്ടം ഉറപ്പ്‌ വരുത്തും..

  2. ബാബരി മസ്ജിദ്‌ തകര്‍ത്ത സ്ഥലത് തന്നെ രാമ ക്ഷേത്രം പണിയണം. രഹുലിനും തോഗാഡിയ്ക്കും  ഒരേ അഭിപ്രായം. പക്ഷെ "തര്‍ക്ക മന്ദിരം" തകര്‍ക്കല്‍ ഒരു ലീഗല്‍ വയലെഷന്‍ ആയതിന്‍റെ പേരില്‍ ആ സംഭവത്തെ രാഹുല്‍ ഒന്ന് അപലപിക്കും. പകരം അയാളെ മതേതര വാദിയായി നാം അന്ഗീകരിക്കണം പോലും.

3. മലേഗാവ് കേസിലെ അസീമനന്ത ടീം കുറ്റവാളികള്‍ ആണെന്ന് പറയരുത്. കാരണം കോടതിയുടെ അവസാന വിധിന്യായം വരനിരിക്കുന്നെയുല്ലല്ലോ. ഇനി കോടതി നിരപരാധി എന്ന് പ്രഖ്യപിച്ചാലും മഅദനിയും ഹിന്ദുത്വ സ്ഫോടനങ്ങളുടെ പേരില്‍ അകത്തു കിടക്കുന്ന മറ്റു മുസ്ലിംകളെയും കുറ്റവാളികളായി തന്നെ രാഹുലിനു കാണാന്‍ കഴിയൂ.

 4. കര്‍ക്കരെയും "ഹൂ കില്‍ഡ കര്‍ക്കരെ" എഴുതിയ ഐ.ജി മുഷിരിഫും, ഗുജറാത്ത്‌ മുന്‍ ഡി.ജി.പി കെ.ബി ശ്രീകുമാറും അരുന്ധതി റോയിയും ടീല്‍ത്താ സെദല്‍ വാദും എല്ലാം രാഹുലിന്‍റെ  ഭാഷയില്‍ തീവ്രവാദികളുടെ പക്ഷം നില്‍ക്കുന്ന "പബ്ല്സിടി ഫ്രീക്കുകള്‍". ഇഷ്രത്ത്‌ ജഹാനെയും സുഹറബുധീന്‍ ഷെയ്ഖ്ന്‍റെ ഭാര്യ കൌസര്‍ ബീയെയും വ്യജ ഏറ്റു മുട്ടല്‍ നാടകം നടത്തി ബലാല്‍സംഗം ചെയ്തു കൊന്ന ഡി.ഐ.ജി വന്‍സാരയും ടീമും ധീര ദേശാഭിമാനികള്‍. 

      മുഴുത്ത ബ്രാഹ്മണ്യ ജാതി ചിന്തയും പരമത വിദ്വേഷവും രാഹുലും മറ്റു സംഘികളെ പോലെ "ആത്മീയ ദേശീയതയില്‍" സുന്ദരമായി പൊതിഞ്ഞു കെട്ടി വെച്ചിര്‍ക്കുന്നു. ഹിറ്റ്‌ലര്‍-ഗോള്‍വാള്‍ക്കര്‍  മാതൃകയില്‍ തന്നെ.
ശബരിമലയുടെയും വാവരുടെയും മതേതര പാരസ്പര്യം മുഖം മൂടിയായി ധരിച്ചാല്‍ ഉള്ളിലെ മോഡിയെ ആരും തിരിച്ചറിയില്ല എന്ന് അയാള്‍ വെറുതെ സ്വപനം കാണുന്നു. പുതിയ സംഭവം ഒരു സെറ്റ്‌ ബാക്ക് ആയി എന്ന് രാഹുലിനു തന്നെ തോന്നിയത്‌ കൊണ്ടാണ് ടെഹെല്ക സ്റ്റിംഗ് ഒപെരേഷനില്‍ കാശു വാങ്ങി കലാപം നടത്താന്‍ പോലും ധൈര്യം കാണിച്ച ശ്രീരാമ സേനയെ പോലെയുള്ള ഉഗ്ര വിഷങ്ങലുമായുള്ള ബന്ധം വെളിപെടുത്തിയ ഇന്‍റലിജന്‍സ്‌  റിപ്പോര്‍ട്ട് പുറത്ത്‌ വന്ന വാര്‍ത്തയെ ഒരു "കുറി പ്രശ്നം" ആയി വഴിതിരിച്ചു വിടാന്‍ അയാള്‍ ശ്രമിക്കുന്നത്...

13 ജൂലൈ 2014

ഇപ്പോള്‍ അവരും സ്വപ്ം കണ്ട് തുടങ്ങുന്നു
എ എം നജീബ് (തേജസ്‌ ദിനപത്രം)


പഴയ പോസ്റ്റ്‌ ആയ" ഇവരും നമ്മുടെ സഹോദരങ്ങള്‍.. ഇനിയവര്‍ സ്വപ്നങ്ങള്‍ കാണട്ടെ ...!! "എന്ന പോസ്റ്റിന്റെ ഭാക്കി ഇവിടെ തുടങ്ങുന്നു.



"2004ല്‍ അന്നത്തെ പൊതുതിരഞ്ഞെടുപ്പ് ചൂടുപിടിച്ചിരുന്ന കാലത്താണ് യുറ്റൈഡ് മൈാറിറ്റി ഫ്രണ്ട് അധ്യക്ഷന്‍ അഡ്വ. ഹാഫിസ് റഷീദ് ചൌധരിയുടെ ക്ഷണപ്രകാരം ഞാന്‍ അസം സന്ദര്‍ശിക്കുന്നത്. തിരഞ്ഞെടുപ്പു കാണാും അതിന്റെ പ്രചാരണപരിപാടികള്‍ മസിലാക്കാുമായിട്ടായിരുന്നു യാത്ര'' -റീഹാബ് ഇന്ത്യാ ഫൌണ്ടേഷന്‍ എന്ന ഗവണ്‍മെന്റേതര സംഘട രൂപീകരിക്കാിടയായ സാഹചര്യത്തെക്കുറിച്ച് ചെയര്‍മാന്‍ ഇ അബൂബക്കര്‍ പറഞ്ഞുതുടങ്ങി. 

അവിടെ ഒരു ഗ്രാമത്തില്‍ അദ്ദേഹം ചൌധരിയോടൊപ്പം എത്തി. മാര്‍ക്കേസിന്റെ മൊക്കണ്േടാ ഗരം പോലുള്ള ഒരു ഗ്രാമം. അവിടെ അപ്പോഴും പഴയ ബാര്‍ട്ടര്‍ സംവിധാമാണു നിലവിലുള്ളത്. ഗ്രാമീണര്‍ക്കാവശ്യമായ സാധങ്ങള്‍ ചെറിയ വഞ്ചികളിലും ബോട്ടുകളിലുമായാണു വരുക. അമ്പതുവര്‍ഷം മുമ്പു പോലും കേരളത്തിലൊരിടത്തും കാണാന്‍ കഴിയാത്ത ഗ്രാമാന്തരീക്ഷം. തിരഞ്ഞെടുപ്പുയോഗം തുടങ്ങാറായപ്പോള്‍, വൃദ്ധരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു സംഘം സ്റേജിു മുന്നിലിരുന്നു. കള്ളിത്തുണിയും വൃത്തിയില്ലാത്ത ബിയുമായിരുന്നു പുരുഷന്മാരുടെ വേഷം. അതൊരു ചൊവ്വാഴ്ചയായിരുന്നിട്ടും കുട്ടികള്‍ സ്കൂളില്‍ പോയിട്ടില്ല. എല്ലാവരുടെയും മുഖത്ത് വല്ലാത്ത നിരാശ. പട്ടിണിയും ദാരിദ്യ്രവും മുഖത്തുണ്ട്. വൃത്തിയുള്ള വസ്ത്രങ്ങളില്ല. ഉള്ളതോ കീറിപ്പറിഞ്ഞതും. ടുക്കമുണ്ടാക്കുന്ന ദാരിദ്യ്രം.  

"വല്ലാത്തൊരു ദാരിദ്യ്രമാണല്ലോ ഇവരുടേത്?'' ഇതൊക്കെക്കണ്ട് ഇ അബൂബക്കര്‍, റഷീദ് ചൌധരിയോടു ചോദിച്ചു. "ഇതോ, ിങ്ങള്‍ക്കു ദാരിദ്യ്രം എന്താണെന്നു കാണണോ?'' അഡ്വ. ചൌധരി ചോദ്യഭാവത്തില്‍ ാക്കി.
അടുത്തദിവസം പ്രചാരണപരിപാടികളെല്ലാം മാറ്റിവച്ച് രണ്ടുപേരും മറ്റൊരു ഗ്രാമത്തിലേക്കു യാത്രയായി. 1993ലെ ബോഡോ കലാപത്തിന്റെ ഇരകളാണ് ആ ഗ്രാമത്തിലുള്ളത്. വിദൂരങ്ങളില്‍ിന്ന് നാടുവിട്ട് ഓടിപ്പോന്നവര്‍. ജോലിക്കുപോലും പോവാാവില്ല. പോയാല്‍ ബംഗ്ളാദേശികളാണെന്നു പറഞ്ഞ് ആട്ടിയോടിക്കും. ഇന്ത്യക്കാരാണെന്നു തെളിയിക്കുന്ന യാതൊരു രേഖകളും അവരുടെ പക്കലില്ല. എല്ലാം കലാപത്തില്‍ കത്തിക്കരിഞ്ഞുപോയി. അവരില്‍ പലരും ധികരായിരുന്നു. വീടും ഭൂമിയും ട്രാക്ടറുമൊക്കെ സ്വന്തമായുണ്ടായിരുന്നവര്‍. പക്ഷേ, എല്ലാം ഇട്ടെറിഞ്ഞ് ജീവുംകൊണ്ട് ഓടിപ്പോരേണ്ടിവന്നു. ആറ് ക്യാംപുകളിലായി 6018 കുടുംബങ്ങള്‍. 
ഇരുപത്തെട്ടായിരത്തിലധികം ആളുകള്‍. എല്ലാവരും ചെറിയ കുടിലുകളില്‍ പുഴുക്കളെപോലെ കഴിയുകയാണ്. സ്ത്രീകളില്‍ പലര്‍ക്കും മാറു മറയ്ക്കാായി ബ്ളൌസുപോലുമില്ല. പകരം സാരി ചുറ്റിയിരിക്കുന്നു. 

ഇതൊക്കെയായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുിന്ന് യാതൊരുവിധ പുരധിവാസ പ്രവര്‍ത്തങ്ങളോ സഹായങ്ങളോ ലഭിച്ചിരുന്നില്ല. ടുക്കമുളവാക്കുന്ന ഈ അുഭവങ്ങളാണ് ഇ അബൂബക്കറിയുെം സുഹൃത്തുക്കളെയും വടക്കുകിഴക്കന്‍ സംസ്ഥാങ്ങളിലെ ദുരിതജീവിതങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലെത്തിച്ചത്. "ഒരു മുഷ്യു ജീവിതം ല്‍കിയാല്‍ മുഷ്യരാശിയെ തന്നെ ജീവിപ്പിച്ചതിു തുല്യം'' എന്ന ദൈവവചം അവര്‍ ശിരസ്സാ വഹിച്ചു. ആ വികാരത്തിന്റെ പരിണതരൂപമാണ് റീഹാബ് ഇന്ത്യാ ഫൌണ്ടേഷന്‍.   

സ്വപ്മില്ലാത്ത ജത 
അസമില്‍ കണ്ടതായിരുന്നില്ല പശ്ചിമബംഗാളില്‍. സാധാരണ വികസത്തെക്കുറിച്ചു പറയുമ്പോള്‍ ആകാശമാണ് മ്മുടെ പരിധിയെന്നു പറയാറുണ്ട്. എന്നാല്‍, സ്വപ്മില്ലാത്ത അവരുടെ പരിധി ആകാശവുമായിരുന്നില്ല. സ്വപ്ം കാണാന്‍പോലും ധൈര്യമില്ല. എന്തുചോദിച്ചാലും ഞങ്ങള്‍ക്ക് സാധിക്കില്ലെന്നു മാത്രമാണു മറുപടി. റീഹാബിന്റെ ആദ്യകാല പ്രവര്‍ത്തവുമായി ബന്ധപ്പെട്ട് ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയിലെ ഒരു ഗ്രാമത്തിലെത്തിയ അുഭവം അബൂബക്കര്‍ ഓര്‍ത്തെടുത്തു. 
"ആ ഗ്രാമീണരെ വിളിച്ചുകൂട്ടി സംസാരിച്ചുകൊണ്ടിരിക്കെ സ്വയം പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ഓരോരുത്തരും സ്വന്തം പേരും ബാപ്പയുടെ പേരും പറഞ്ഞു പരിചയപ്പെടുത്തുന്നതിിടെ ഒരാള്‍ പറഞ്ഞത് താാരു ദരിദ്രാണെന്നായിരുന്നു. ദാരിദ്യ്രം മേല്‍വിലാസമായി കാണുന്ന ആയിരങ്ങളുടെ പ്രതിിധിയായിരുന്നു അദ്ദേഹം. റിക്ഷ വലിച്ച് ചുമച്ചുതുപ്പുന്ന പിതാവിാട് ബാപ്പ ആരായിരുന്നുവെന്നു ചോദിച്ചാല്‍ മറുപടി റിക്ഷക്കാരന്നൊയിരിക്കും. കുട്ടികളെ ആരാക്കണമെന്നു ചോദിച്ചാലും പറയും റിക്ഷക്കാരന്‍.'' 
ഇവര്‍ക്കിടയിലേക്കാണ് റീഹാബ് ഇറങ്ങിച്ചെല്ലുന്നത്. 

ആവശ്യക്കാരെ കൂടെക്കൂട്ടിയുള്ള പങ്കാളിത്ത വികസരീതിയിലായിരുന്നു പ്രവര്‍ത്തം. 'ഞങ്ങള്‍ക്കു കഴിയു'മെന്നു ചിന്തിക്കാന്‍ അവരെ പ്രേരിപ്പിച്ചു. പിന്നീട് ബൊങ്കൈഗാവ് ജില്ലയില്‍ റീഹാബ് കുറച്ചു സ്ഥലംവാങ്ങി. അവിടെ 1000 വീടുകള്‍ ിര്‍മിക്കാുള്ള പദ്ധതിയും ആവിഷ്കരിച്ചു. ഈ വീടുകളില്‍ അസമിലെ കലാപബാധിതരെ പുരധിവസിപ്പിക്കലായിരുന്നു ഉദ്ദേശ്യം. പണി പുരോഗമിച്ചതോടെ സര്‍ക്കാരും വെറുതെ ഇരുന്നില്ല. ഒരു കുടുംബത്തിന് അമ്പതിായിരം രൂപ അുവദിക്കുന്ന പദ്ധതി സര്‍ക്കാര്‍ ടപ്പിലാക്കി. റീഹാബിന്റെ ഇടപെടല്‍കൊണ്ടുണ്ടായ ട്ടേമായിരുന്നു അത്.

എിക്കും സാധിക്കും
 'ഒരു ജതയും സ്വയം മാറാതെ ദൈവം അവരില്‍ മാറ്റമുണ്ടാക്കുകയില്ലെന്ന' ഖുര്‍ആിക വചം അവരെ പഠിപ്പിക്കുകയായിരുന്നു ആദ്യപടി. "ിങ്ങള്‍ ഒരാള്‍ക്കു മീന്‍ കൊടുത്താല്‍ ഒരു ദിവസമേ കൊടുക്കാന്‍ കഴിയൂ. എന്നാല്‍, ിങ്ങള്‍ ഒരാളെ മീന്‍ പിടിക്കാന്‍ പഠിപ്പിച്ചാലോ ജീവിതകാലം മുഴുവന്‍ അയാള്‍ക്കു മീന്‍ ലഭിക്കും'' എന്ന ചീൈസ് പഴമൊഴിയെ അ്വര്‍ഥമാക്കുന്നതായിരുന്നു റീഹാബിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തങ്ങള്‍. 

ഇവിടെ റോഡില്ലാത്ത സ്ഥലങ്ങള്‍ ിരവധിയാണ്. "ആരാണ് അതു തരേണ്ടത്. സര്‍ക്കാരില്‍ിന്നു കിട്ടേണ്ട ഇത്തരം സംഗതികള്‍ ലഭിച്ചില്ലെങ്കില്‍ എന്തു ചെയ്യണം?'' എന്നവരെ പഠിപ്പിച്ചു. അവര്‍ക്കുതന്നെ കഴിയുമെങ്കില്‍ ശ്രമദാത്തിലൂടെ റോഡ് വെട്ടാുള്ള സൌകര്യങ്ങള്‍ രിഹാബ് ചെയ്തുകൊടുത്തു. ആരോഗ്യപ്രശ്ങ്ങള്‍ ിലില്‍ക്കുന്നിടത്ത് എന്തുകൊണ്ട് അതുണ്ടാവുന്നു? അതു പരിഹരിക്കാന്‍ എന്തുചെയ്യണം? എന്നിവയെക്കുറിച്ച് അവഗാഹം അവരിലുണ്ടാക്കി. ഒരു ജതയുടെ പ്രശ്ം പരിഹരിക്കുന്നതിാടൊപ്പം അവരെ സ്വയംപര്യപ്തരാക്കുകയാണ് റീഹാബിന്റെ ശൈലി. 

വിദ്യാഭ്യാസ സുരക്ഷ
ഈ ഗ്രാമങ്ങളിലെ എട്ടും പത്തും വയസ്സ് പ്രായമുള്ള കുട്ടികളെ കാണുക മിക്കപ്പോഴും ഗോതമ്പു പാടങ്ങളിലാവും. ഗോതമ്പു കറ്റകള്‍ ചുമന്ന് കുടുംബത്തിുവേണ്ടി അധ്വാിക്കുകയാവും അവരും. അല്ലെങ്കില്‍ പാഠപുസ്തകങ്ങളില്ലാതെ ചോറുവാങ്ങാുള്ള പാത്രവുമായി സ്കൂളില്‍ പോവുകയാവും. ഉച്ചഭക്ഷണം അവസാിക്കുന്ന ക്ളാസ്സുകളില്‍വച്ച് അവരുടെ പഠവും അവസാിച്ചിരുന്നു. പൊതുവെ വിദ്യാലയങ്ങളില്ല, ഉള്ളിടത്തു തന്നെ പോവാത്തതിന്റെ കാരണം ദാരിദ്യ്രം തന്നെ. അവര്‍ക്കു വലിയ വിദ്യാലയങ്ങളല്ല പശിയടക്കാുള്ള ഭക്ഷണമാണ് ആദ്യം കൊടുക്കേണ്ടതെന്ന് മസിലാക്കി റീഹാബ് അതിുള്ള പ്രവര്‍ത്തങ്ങള്‍ക്കാണ് മുന്‍ഗണ ല്‍കിയത്. പ്രൈമറി ലെവല്‍ കുട്ടികള്‍ക്കായി ഫ്രീ ട്യൂഷന്‍ സെന്ററുകള്‍ സംഘടിപ്പിച്ചു. കുട്ടികളെയും രക്ഷിതാക്കളെയും വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. സംഘട ഏറ്റെടുത്ത ഗ്രാമങ്ങളിലെ 5 വയസ്സു പൂര്‍ത്തിയായ മുഴുവന്‍ കുട്ടികളും സ്കൂളില്‍ പോവുന്നുണ്െടന്ന് ഉറപ്പുവരുത്തി. സ്കൂളില്‍ിന്ന് കൊഴിഞ്ഞു പോവുന്ന കുട്ടികളെ കണ്െടത്തി തിരികെ സ്കൂളിലെത്തിക്കുകയും ചെയ്തു. ഇപ്പോള്‍ അവരില്‍ിന്ന് കഴിവുള്ള കുട്ടികളെ കണ്െടത്തി സ്കോളര്‍ഷിപ്പോടെ തുടര്‍വിദ്യാഭ്യാസത്തിയക്കുന്നതിായി ടാലന്റ് സെര്‍ച്ച് പരിപാടികളും ടന്നുവരുന്നു. ഇക്കൊല്ലം ഡല്‍ഹിയില്‍ിന്ന് 100ഉം ബംഗാളില്‍ ിന്ന് 200 ഉം കുട്ടികളെ ഇങ്ങ തിരഞ്ഞെടുത്തു കഴിഞ്ഞു. 

കമ്മ്യൂണിറ്റി സെന്ററുകള്‍
ഒരു പ്രദേശത്തിന്റെ രോഗങ്ങളെന്തെന്ന് സര്‍വേയിലൂടെ പഠിക്കുകയും അതിുള്ള പരിഹാരം കാണുകയും ചെയ്യുന്ന റീഹാബിന്റെ പ്രൊജക്റ്റാണിത്. പ്രാഥമിക ആരോഗ്യ സംരക്ഷണത്തിുള്ള സൌകര്യം സംഘട ചെയ്യുന്നുണ്ട്. ആറ് ഗ്രാമത്തിലേക്ക് ഒരു ഡോക്ടറും പരിശീലം സിദ്ധിച്ച പാരാമെഡിക്കല്‍ സ്റാഫും എപ്പോഴും റീഹാബ് ഹെല്‍ത്ത് കെയര്‍ സെന്ററുകളിലുണ്ടാവും. തുടര്‍ചികില്‍സ ആവശ്യമെങ്കില്‍ രോഗികളെപരിശോധിച്ച് അടുത്ത ഹെല്‍ത്ത് സെന്ററിലേക്ക് അയക്കും. അതിുള്ള സാമ്പത്തിക- സഞ്ചാര സൌകര്യം രിഹാബ് ചെയ്തുകൊടുക്കുന്നു. 

ഓരോ പ്രദേശത്തേക്കും ആവശ്യമായ മരുന്നുകള്‍ അവിടിെന്നുതന്നെ കണ്െടത്തുകയാണു ചെയ്യുന്നത്. അസമിലെ ഗുവാഹത്തിയില്‍ിന്ന് അടുത്തിടെ മൂന്നുലക്ഷം രൂപയുടെ മരുന്നു സംഭരിക്കുകയുണ്ടായി. ഡോക്ടര്‍മാരും ഴ്സുമാരുമടങ്ങുന്ന മൊബൈല്‍ മെഡിക്കല്‍ യൂിറ്റുകള്‍ അസം, ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാങ്ങളില്‍ സജീവമാണ്. എല്ലാ ദിവസവും രാവിലെ എട്ടുമണിക്ക് വാഹം പുറപ്പെടുന്നു. ആ പ്രദേശത്തെ രോഗങ്ങള്‍ എന്തെന്നു കണ്െടത്തി ചികില്‍സിക്കുന്നു. ചുരുങ്ങിയ കാല കൊണ്ട് ഇതിു വലിയ പ്രചാരം ടാാേയി. സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ിര്‍മിച്ചതുകൊണ്േടാ മാഹരമായ റോഡുകള്‍ ഉണ്ടാക്കിക്കൊടുക്കുന്നതുകൊണ്േടാ അവരുടെ പ്രശ്ങ്ങള്‍ പരിഹരിക്കുകയില്ലെന്ന ബോധ്യമുണ്ട് റീഹാബ്ി. മാക്രോലെവല്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിക്കോള്‍ മൈക്രോലെവല്‍ പദ്ധതികളില്‍ ഊന്നാാണ് റീഹാബ്  ഉദ്ദേശിക്കുന്നത്. 
അസമില്‍ മാതൃകാ ഗ്രാമം, ദാരിദ്യ്രംകൊണ്ട് ചാരിത്യ്രഛേദം സംഭവിച്ച സ്ത്രീകള്‍ക്ക് ആന്ധ്രയിലെ ഗുണ്ടൂരില്‍ "പഡോസി'' എന്നപേരില്‍ ആരംഭിച്ച സ്വയംസഹായ ഗ്രൂപ്പ് പദ്ധതി ഇതൊക്കെയാണ് മറ്റു ശ്രമങ്ങള്‍. 33 സ്വയം സഹായ ഗ്രൂപ്പുകള്‍ റീഹാബിുകീഴില്‍ പ്രവര്‍ത്തിക്കുന്നു. കര്‍ഷകര്‍ പലരും കൃഷിഭൂമിയില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. അവര്‍ക്ക് പാട്ടത്തിു ഭൂമിയെടുത്ത് കൃഷിക്കു ല്‍കുന്നു. കൃഷിക്കാവശ്യമായ വളം               വാങ്ങുന്നതിുള്ള പണം റീഹാബ് ല്‍കിവരുന്നു. കൂടാതെ ആട്, പശു എന്നിവ വാങ്ങി വളര്‍ത്തുന്നതിുള്ള സാമ്പത്തിക സഹായവും ല്‍കുന്നുണ്ട്. 

ഇക്കണോമിക് ഡവലപ്മെന്റ് വഴി റിക്ഷാക്കാര്‍ക്ക് തിരിച്ചടവു വ്യവസ്ഥയില്‍ റിക്ഷ വാങ്ങില്‍കുന്ന പദ്ധതി റീഹാബിന്റെ ആരംഭം മുതല്‍ ടന്നുവരുന്നതാണ്. ചുരുങ്ങിയകാലം കൊണ്ട് റിക്ഷ സ്വന്തമാക്കുന്ന ഈ പദ്ധതി വന്‍വിജയമായിരുന്നു. റീഹാബ് ടത്തിയ എല്ലാ തിരിച്ചടവു സഹായപദ്ധതികളിലും 100 ശതമാവും പണം തിരിച്ചു കിട്ടിയവയാണെന്ന് റീഹാബ് ഡയറക്ടര്‍ മുഹമ്മദ് റാഫി പറയുന്നു. ഡിസാസ്റ്റര്‍ മാജ്േമെന്റ്, കുടിവെള്ള പദ്ധതി, എം.എസ്.ഡബ്ള്യു- ജേണലിസം വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പോടുകൂടിയ പഠസൌകര്യം, അവരെ  ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള മറ്റ് പ്രോഗ്രാമുകള്‍, വലിയ പെരുന്നാളിാടുബന്ധിച്ചു ടത്തുന്ന കുര്‍ബാി ഭക്ഷണ കിറ്റ് വിതരണം, റമദാില്‍ ഇഫ്താര്‍ കിറ്റ് വിതരണം തുടങ്ങി ഇന്ത്യയുടെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ പ്രവര്‍ത്തങ്ങളാണ് രിഹാബ് ടത്തിവരുന്നത്. 

2005ല്‍ ആരംഭിച്ച റീഹാബുമായി ഇന്ത്യയിലെ പ്രശസ്തരായ രാഷ്ട്രീയ- സാമൂഹിക പ്രവര്‍ത്തകരും ിയമജ്ഞരും സഹകരിക്കുന്നുണ്ട്. പ്രഫ. മുഹമ്മദ് സുലൈമാന്‍ (കര്‍ണാടക), ഡോ. സഫറുല്‍ ഇസ്ലാംഖാന്‍ (ഡല്‍ഹി), അഡ്വ. ഹാഫിസ് റഷീദ് ചൌധരി (അസം), അഡ്വ. ഭവാി പി മോഹന്‍ (തമിഴ്ാട്), ഹസീാ ഹാശിയ (ഡല്‍ഹി) തുടങ്ങിയവര്‍ സജീവമാണ്. സ്വദേശത്തും വിദേശത്തുമുള്ള ഉദാരമതികളുടെ അകമഴിഞ്ഞ സഹായമസ്ഥിതികൊണ്ട് ഇന്ത്യന്‍ ഗ്രാമങ്ങളിലെ പതിായിരങ്ങളെയാണ് റീഹാബ്ി ജീവിതത്തിലേക്കു തിരികെ ടത്താായത്. "ആറരലക്ഷം ഗ്രാമങ്ങളിലും 8000ഓളം ഗരങ്ങളിലുമായി 130 കോടി ജങ്ങളുമായി ഇന്ത്യ ജീവിക്കുന്നു. ജങ്ങളുടെ ആവശ്യവുമായുള്ള താരതമ്യത്തില്‍ റീഹാബിന്റെ പ്രവര്‍ത്തങ്ങള്‍ ിസ്സാരമെങ്കിലും കഴിയുന്നത്ര ചെയ്യുകയെന്ന മസ്ഥിതിയുമായി റീഹാബ് മുന്നോട്ടുപോവും. ജാതിയോ മതമോ ഇല്ലാത്ത വിശപ്പും രോഗവും അജ്ഞതയും ഇല്ലാതാ വുന്നതുവരെ ഈ ദൌത്യം അവസാിക്കുകയില്ല.''                ഇ അബൂബക്കര്‍ 

14 ജൂൺ 2014

 വാന്‍പേഴ്സിയുടെ അമ്പരിപ്പിക്കുന്ന ഗോള്‍... സ്പൈന്‍ 1 ഹോളണ്ട് 5
നിലവിലെ ചാംപ്യന്‍മാരായ സ്പെയി 5-1 നു നാണംകെടുത്തി കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ഹോളണ്ട് കരുത്ത് കാട്ടി. കഴിഞ്ഞ ലോകകപ്പ് ഫൈലിലെ തിയാവര്‍ത്തത്തില്‍ ഹോളണ്ടിന്റെ മധുര പ്രതികാരമായിരുന്നു ഇന്നലെ സാല്‍വദോര്‍ സ്റ്റേഡിയത്തില്‍ കണ്ടത്. 
വാന്‍പേഴ്സി ആദ്യം ടിേയ ഗോള്‍ ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഡാലി ബ്ളിന്‍ഡ് ല്‍കിയ ക്രോസ് അത്യുജ്വല ഡൈവിങ് ഹെഡ്ഡറിലൂടെ വാന്‍പേഴ്സി ഗോളാക്കി മാറ്റുമ്പോള്‍ സ്പാിഷ് ഗോള്‍ കീപ്പര്‍ ഐകര്‍ കസിയസ്ി ാക്കി ില്‍ക്കാ സാധിച്ചുള്ളു
മത്സരത്തിലെ ഗോളുകള്‍ വീഡിയോയില്‍ കാണാം 


27 മേയ് 2014

ഫേസ്ബുക്ക് പ്രൊഫൈല്‍ പേജ് ആക്കി മാറ്റാം

ഇപ്രാവശ്യം ഫേസ്ബുക്ക് പ്രൊഫൈല്‍ ലൈക് പേജ് ആക്കി മാറ്റുന്ന വിദ്ധ്യയാണ്.
നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ പേജ് ആക്കി മാറ്റണോ? പേജ് ആക്കി മാറ്റുമ്പോള്‍ നിങ്ങളുടെ ഫേസ്ബുക്ക്  സുഹൃത്തുക്കള്‍ മുഴുവന്‍ നിങ്ങളുടെ പേജ് ലൈക് ചെയ്തവര്‍ ആയി മാറുകയും ചെയ്യും.
പ്രൊഫൈല്‍ പേജ് ആക്കി മാറ്റുന്നതിന് ഇവിടെ ക്ലിക്ക് ചെയ്ത് മാറ്റാവുന്നതാണ്.
പ്രത്തേകം ശ്രദ്ധിക്കുക.. പേജ് ആക്കി മാറ്റിയാല്‍ പിന്നെ പ്രൊഫൈല്‍ ആക്കി തിരികെ മാറ്റാന്‍ സാധിക്കുകയില്ല.. :)


11 മേയ് 2014

ഫേസ്ബുക്കില്‍ വ്യാജപ്രൊഫൈലുമായി അപമാനിക്കാന്‍ ശ്രമം....

പുലരിയുടെ പേരില്‍ ഉള്ള വ്യാജ പ്രൊഫൈല്‍ 
മാന്യമായി ഫേസ്ബുക്കില്‍ രാഷ്ട്രീയ സംവാതം നടത്തുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഉള്ള വ്യാജ ഫേസ്ബുക്ക് അക്കൌണ്ട് തുടങ്ങി അപമാനിക്കാന്‍ ശ്രമം.
എസ് ഡി പി ഐ സോഷ്യല്‍ മീഡിയ കൂട്ടായ്മയായ SDPI കേരളം ഗ്രൂപ്പിന്റെ അഡ്മിന്‍ കൂടിയായ ഗുരുവായൂര്‍ സ്വദേശി പി കെ നൌഫലിന്റെ ഫേസ്ബുക്ക് അക്കൌണ്ട് ആയ പുലരി പി കെ എന്ന പേരിലാണ് അക്കൌണ്ട് തുടങ്ങിയത്. ഒറ്റനോട്ടത്തില്‍ ഒരുപോലെ തോന്നിക്കുന്ന പ്രൊഫൈല്‍ എല്ലാ വിവരങ്ങളും പുലരിയുടെതിനു സാമ്യമായ രീതിയിലാണ് തുടങ്ങിയിട്ടുള്ളത്.  നൌഫലിന്റെ ഉടമസ്ഥതയില്‍ ഉള്ള പുലരി എന്ന വെബ്‌സൈറ്റിന്‍റെ പേരില്‍ ആണ് നൌഫല്‍ അക്കൌണ്ട് തുടങ്ങിയത്.  വര്‍ഷങ്ങളായി ഈ പേരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ ആളാണ്‌ പുലരി(നൌഫല്‍) 

ഒര്‍ജിനല്‍ പ്രൊഫൈല്‍ പിച്ചര്‍ 
മാന്യമായി സംവാദം നടത്തുന്ന ആളുകളെ ജനമധ്യത്തില്‍ താറടിക്കാന്‍ ശ്രമിക്കുന്ന ഇത്തരം ആളുകള്‍  സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്ന മറ്റുള്ളവര്‍ക്കും അപമാനമായിരിക്കുകയാണ്. ഇത്തരം വിലകുറഞ്ഞ പ്രവര്‍ത്തനത്തിനു മറുപടി അര്‍ഹിക്കുന്നില്ല എന്നും മുസ്ലിം ലീഗിലെ ഷാജി വിഭാഗമായ ചില പ്രവര്‍ത്തകരാണ് ഇതിനു പിന്നില്‍ എന്നും  നൌഫല്‍ പ്രതികരിച്ചു. ആശയപരമായി സംവാദത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആശയദാരിദ്രം നേരിടുന്ന വിവേകമില്ലാത്ത ചില  പ്രവര്‍ത്തകരാണ് ഇത്തരം പ്രവര്‍ത്തനം നടത്തുന്നത്.

പ്രാഥമിക അന്വേഷണത്തില്‍ വ്യാജപ്രൊഫൈലിന്റെ ഉടമയെ കണ്ടെത്താനായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലീഗ് പ്രവര്‍ത്തകരാണ് ഇതിന്റെ  പിന്നില്‍ എന്നും മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും സമാന സംഭവം  ലീഗ് പ്രവര്‍ത്തകരില്‍ നിന്ന്  ഉണ്ടായിട്ടുണ്ട്.  സോഷ്യല്‍ മീഡിയയില്‍ സജീവ സാനിധ്യമായ മലപ്പുറം ഊരകം സ്വദേശി ബിന്‍ഹുസൈന്‍ ന്‍റെ ഫോട്ടോ ഉപയോഗിച്ച് രാജേഷ് കുമാര്‍ എന്ന പേരില്‍ ഒരു ഐ ഡി ഉണ്ടാക്കുകയും ആളെ കണ്ടെത്തിയപ്പോള്‍  രാജേഷ് കുമാര്‍ IUML കോഴിക്കോട് എന്ന പേര് മാറ്റി ഇപ്പോഴും ഫേസ്ബുക്കില്‍ സജീവമാണ്. ഇതിന്റെ  ശ്രിഷ്ടാവ് വിദേശത്ത് ജോലി ചെയ്യുന്ന (ഗള്‍ഫില്‍ അല്ല) ആള്‍ ആണ്.

ബിന്‍ ഹുസൈന്റെ ഫോട്ടോ വെച്ചു തുടങ്ങിയ ID 
നവരാഷ്ട്രീയ പ്രസ്ഥാനമായ എസ് ഡി പി ഐ  പ്രവര്‍ത്തകരുടെ ആശയസംവാദത്തില്‍ ആശയദാരിദ്രം നേരിടുന്ന ലീഗ് പ്രവര്‍ത്തകര്‍ ഇത്തരം നീച്ച പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് തടയപ്പെടെണ്ടതാണ്.  കഴിഞ്ഞ ലോക്സഭാ തിരഞ്ഞടുപ്പില്‍ കേരളത്തില്‍ ഇരുപത് മണ്ഡലങ്ങളിലും ഇരു മുന്നണികളോടും ഒറ്റക്ക് മത്സരിച്ച എസ് ഡി പി ഐ യോട് ലീഗ് പ്രവര്‍ത്തകര്‍ തിരഞ്ഞടുപ്പിനു മുന്നേ തുടങ്ങിയതാണ്‌ ഇത്തരം അസഹിഷ്ണുതയുടെ രാഷ്ട്രീയ കളികള്‍.  കാസര്‍കോട് മണ്ഡലം എസ് ഡി പി ഐ സ്ഥാനാര്‍ഥി  എന്‍ യു അബ്ദുസലാമിനെ വോട്ടഭ്യാര്‍ത്തിക്കുന്നത്തിനിടയില്‍ ലീഗുകാര്‍ തടഞ്ഞു അക്ക്രമിച്ഛത്  മുതല്‍ തുടങ്ങിയ അക്ക്രമരാഷ്ട്രീയമാണ് ലീഗ് തുടര്‍ന്ന് പോരുന്നത്. ലീഗ് പ്രവര്‍ത്തകരുടെ ഇത്തരം വൃത്തികെട്ട കളികള്‍ അവസാനിപ്പിച്ചില്ലങ്കില്‍ നെട്ടല്ല് പണയം വെക്കാത്ത അവശേഷിക്കുന്ന ലീഗ് പ്രവര്‍ത്തകരും കൂടി നിങ്ങള്‍ക്ക് നഷ്ട്ടമാകും.. അവര്‍ അവരുടെ സുരക്ഷിത താവളം തേടി പടി ഇറങ്ങിപോകും..
രാജേഷ് കുമാര്‍ പേര് മാറ്റി IUML കോഴിക്കോട് ആകിയപ്പോള്‍ 


15 ഏപ്രിൽ 2014

ആം  ആദ്മി പാര്‍ട്ടിയുടെ ശില്‍പ്പി ബി ജെ പി യോ?

ഈയിടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉദിച്ചുയര്‍ന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് ആം  ആദ്മി പാര്‍ട്ടി.
അവര്‍ പോലും പ്രതീക്ഷിക്കാതെ ഡല്‍ഹി നിയമസഭയിലേക്കുള്ള തിരഞ്ഞടുപ്പില്‍ അവരുടെ വിജയം രാഷ്ട്രീയചിന്തകന്മാരുടെ കണക്കു കൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു. സത്യത്തില്‍ ആം  ആദ്മിപാര്‍ട്ടിയുടെ ശില്‍പ്പി ആരാണ്? അരവിന്ത് കജരിവാള്‍ ആണോ? അതോ ബി ജെ പി യാണോ ആം  ആദ്മി പാര്‍ട്ടിയുടെ ശില്‍പ്പി?  നാം ഇരുന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിനു കാരണങ്ങള്‍ പലതാണ്.

ഇന്ത്യയുടെ ഭരണം ബി ജെ പി യുടെ നേതൃത്വത്തില്‍ ഉള്ള എന്‍ ഡി എ അഞ്ചു കൊല്ലം ഭരിക്കുകയും പിന്നീട് കോണ്ഗ്രസ് തിരിച്ചു പിടിക്കുകയും ചെയ്തു. അതിനു ശേഷം ഭരണത്തില്‍ കയ്യാളാകുവാന്‍ ബി ജെ പി ക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയി നരേന്ദ്രമോഡി യെ ഉയര്‍ത്തിക്കാട്ടുകയും തിരഞ്ഞടുപ്പിനെ നേരിടുകയും ചെയ്യുന്ന ബി ജെ പി ക്ക് ഭരണം കിട്ടണം എങ്കില്‍ കൊണ്ഗ്രസ്സിനെ ദുര്‍ബലപ്പെടുത്തുകയും അത് വഴി അതികാരത്തിലേക്ക് പിടിച്ച് കയറാന്‍ ആവും എന്ന തികഞ്ഞകണക്കു കൂട്ടലുകളുടെ ഉത്തരം ആണ് ആം  ആദ്മി പാര്‍ട്ടി. കൊണ്ഗ്രസ്സിനു വോട്ട് ചെയ്യുന്ന അല്പം എങ്കിലും മതേതരസ്വഭാവം ഉള്ള ആളുകളുടെ വോട്ടുകള്‍ ഭിന്നിപ്പിക്കുകയും ബി ജെ പി യുടെ വോട്ടുകള്‍ പരമാവതി സ്വന്തം പെട്ടിയിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ബി ജെ പി തന്നെ സ്വകാര്യത്തില്‍  മുന്‍കൈ എടുത്ത് രൂപീകരിച്ച ഒരു പാര്‍ട്ടിയാണ് ആം  ആദ്മി പാര്‍ട്ടി എന്നാണു എന്റെ നിരീക്ഷണം.. 

ഡല്‍ഹിയിലെ ഒരു പ്രതേകമായ സാഹചര്യത്തില്‍ വളര്‍ന്നു വന്ന ഒരു പാര്‍ട്ടി ആണ്. അതിനു ശരിക്കും  ഒരു ഭരണഘടന ഇല്ല. പല വിഷയത്തിലും ആം  ആദ്മി പാര്‍ട്ടി ഒരു പരാജയം ആണ് എന്ന് നാം ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നു. അവരുടെ ലക്‌ഷ്യം തന്നെ കോണ്ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിച്ച് തങ്ങളുടെ അക്കൌണ്ടില്‍ വരുത്തിക്കുകയും അത് വഴി ബി ജെ പി ക്ക് വിജയിക്കാന്‍ കഴിയുന്ന ഒരു സാഹചര്യം ഒരുക്കലും ആണ് എന്ന് വ്യക്തമാകുന്ന തരത്തിലെക്കാന് കാര്യങ്ങളുടെ പോക്ക്. അത് കൊണ്ടാണ് അവരുടെ നേതാവ് കെജരിവാള്‍ മോഡി മത്സരിക്കുന്ന മണ്ഡലത്തില്‍ മോഡിക്കെതിരെ മത്സരിക്കും എന്ന് പ്രഖ്യാപിക്കലും അതിനു തയ്യാറെടുക്കലും. കാരണം മോഡിക്കെതിരെ ആം  ആദ്മി മത്സരിച്ചാല്‍ കൊണ്ഗ്രസിനു കിട്ടേണ്ട വോട്ടുകള്‍ ഭിന്നിക്കുകയും ബി ജെ പി വോട്ട് പരമാവതി അവര്‍ ചെയ്യിപ്പികുകയും ചെയ്താല്‍ ബി ജെ പി ഈസിയായി ജയിച്ചു വരാന്‍ ഉള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല.   

ആം  ആദ്മിയുടെ  ദേശീയ നേതാവ് കുമാര്‍ വിശ്വാസ് ശിവന് തുല്യമാണ് മോഡി എന്ന് പറയുകയുണ്ടായി. ഭിന്നി എന്ന് പറയുന്ന അവരുടെ ഒരു എല്‍ എ യെ പുറത്താക്കി. പുറത്താക്കാന്‍ ഉള്ള കാരണം പറയുന്നത് അദ്ദേഹം മന്ത്രിസ്ഥാനം ചോദിച്ചു. പിന്നീട് എം പി ആയി മത്സരിക്കാന്‍ ഉള്ള ടിക്കറ്റ് ചോദിച്ചു കൊടുക്കാത്തത് കൊണ്ടാണ് എന്നാണു പറയുന്നത്. ഇത്തരം വിഷയങ്ങള്‍ ഒക്കെ മറ്റു പാര്‍ട്ടികളില്‍ ദശാബ്ദങ്ങള്‍ കൊണ്ട് ഉണ്ടാകുമ്പോള്‍ ആം  ആദ്മിയില്‍ മാസങ്ങള്‍ കൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുകയാണ്. സത്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് അവര്‍. അവരുടെ ലക്‌ഷ്യം അഴിമതിക്കും അക്ക്രമത്തിനും എതിരെ ഉള്ള ഒരു ഭരണം ആണ് എങ്കില്‍ ലോകം തന്നെ ഉറ്റുനോക്കുന്ന ദല്‍ഹി ഭരിക്കാന്‍ അവസരം ഉണ്ടായിട്ടും നിസാര കാരണങ്ങള്‍ കൊണ്ട് അത് വലിച്ചെറിയുന്നതാണ് നാം കണ്ടത്. കാരണം അവരുടെ ലക്‌ഷ്യം ഭരണമല്ല. മതേതരവോട്ടുകള്‍ ഭിന്നിപ്പിക്കുക. അത് വഴി ബി ജെ പി യുടെ അതികാരം.. കാരണം ബി ജെ പി യാണ് ആം  ആദ്മി പാര്‍ട്ടിയുടെ ശില്‍പ്പി എന്നാണ് കാര്യങ്ങള്‍ സൂചന നല്‍കുന്നത്.

 ആം  ആദ്മി പാര്‍ട്ടിയുടെ ഇത്രയും കാലത്തെ മറ്റു ചില വസ്തുതകള്‍ നോക്കുക.  അവര്‍ക്ക് പിന്നോക്ക അടിസ്ഥാന വിഭാഗങ്ങളോട് യാതൊരു അജണ്ടയും ഇല്ല.  മണ്ഡല്‍ കമ്മീഷന്റെ കാലത്ത് "Student for Equality" എന്ന ഒരു ഭരണ വിരുദ്ധ വിദ്ധ്യാര്‍ത്ഥി സംഘടന ഉണ്ടായിരുന്നു. അതിന്റെ പ്രവര്‍ത്തകര്‍ മുഴുവന്‍ ആം  ആദ്മി പാര്‍ട്ടിയില്‍ ആണ് ഉള്ളത്. അരവിന്ത് കേജരിവാള്‍ അടക്കമുള്ളവര്‍ അതില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.  ഇടക്കാലത്ത് ഭരണത്തില്‍ ഇരിക്കുമ്പോള്‍ തന്നെ വളരെ വലിയ വിഡ്ഢിത്തരങ്ങള്‍ പലതും ചെയ്തു. ഏറ്റവും പ്രധാനപെട്ടതാണ് ദല്‍ഹി ദര്‍ബാറില്‍ നടന്നത്. ഒരു സംസ്ഥാനത്തെ മൊത്തം പ്രശ്നങ്ങള്‍ ഉള്ള ആളുകളോട് ഒരു മൈദാനത്തിലേക്ക് വരാന്‍ പറയുന്നതും വലിയ ഒരു വിഡ്ഢിതത്വം.  അത് കുറെ ആളുകള്‍ വരും അത് നിയന്ത്രിക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കാന്‍ ഉള്ള ഒരു ബുദ്ധി പോലും അവര്‍ക്കുണ്ടായില്ല. (ദീര്‍ഗ്ഗവീക്ഷണം എന്ന് മനപൂര്‍വ്വം എഴുതാതിരുന്നതാണ്)

കാശ്മീരില്‍ നടന്ന പട്ടാള അതിക്രമങ്ങള്‍കെതിരെ ഡല്‍ഹിയില്‍ ധര്‍ണ്ണക്ക് വന്ന കശ്മീരികളെ ആര്‍ എസ് എസ് കാര്‍ അടിച്ചപ്പോള്‍ കൂട്ടത്തില്‍ അടിച്ചവരാന് ആം  ആദ്മി നേതാക്കള്‍. ഡല്‍ഹിയില്‍ നടന്ന വലിയൊരു സംഭവമായിരുന്നു ബട്ട്ലാഹൌസ് സംഭവം. അതില്‍ അവര്‍ക്കും  ബി ജെ പിക്കും ഒരു നിലപാടും ഇല്ല. മുസഫര്‍ നഗറില്‍ ഇരകളോടൊപ്പം നില്‍ക്കുന്ന ഒരു നിലപാടും ആം  ആദ്മി പാര്‍ട്ടിക്കും ബി ജെ പി ക്കും  ഇത് വരെ ഉണ്ടായിട്ടില്ല.  ദല്‍ഹിയില്‍ നടന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം മാത്രമാണ് അവര്‍ പൊക്കി പിടിച്ചിരുന്നത്. എന്നാല്‍ പക്ഷിമാബംഗാളിലെ ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുകയും പരാതി പറയാന്‍ പൊയ ആ പെണ്‍കുട്ടിയെ പിന്നെയും പ്രതികാരം എന്ന നിലക്ക് വീണ്ടും ബലാത്സംഗം ചെയ്യുകയും  അങ്ങനെ ആ കുട്ടി മരിക്കാന്‍ ഇട വരുകയും ചെയ്തു. ആ വിഷയം ഒരു ദേശീയ പാര്‍ട്ടി എന്ന നിലക്ക് അവര്‍ ഏറ്റടുകകുകയും ചെയ്തില്ല.  അതായത് ഉയര്‍ന്ന ജാതിക്കും സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്ന വിഭാഗങ്ങളുടെയും താല്പര്യങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന ഒരു പാര്‍ട്ടിയാണ് ആം  ആദ്മി പാര്‍ട്ടി . അവര്‍ക്ക് പണത്തിന്‍റെ മറവില്‍ മീഡിയയുടെ വന്‍തോതില്‍ ഉള്ള ഒരു പിന്തുണ കിട്ടിയത് കൊണ്ട് മാത്രം വന്ന ഒരു പാര്‍ട്ടി ആണ് അവര്‍. അവര്‍ക്ക്  ഇന്ത്യയില്‍ ഒരു ഭാവി കാണാന്‍ സാധിക്കില എന്ന് മാത്രമല്ല ഈ തിരഞ്ഞടുപ്പിനു ശേഷം ബി ജെ പി അതികാരത്തില്‍ വന്നാല്‍ അതില്‍ ആം  ആദ്മി ക്കുള്ള പങ്ക് ചെരുതോന്നും ആയിരിക്കില്ല.. കേരത്തില്‍ ഒട്ടും ഭാവി അവരില്‍ കാണുന്നില്ല. പിന്നെ അവര്‍ക്ക് വന്‍ തോതില്‍ ഫണ്ട് വരുന്നു. അത് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അതൊക്കെ ഒരു സംശയാസ്പതമായ കാര്യങ്ങളാണ്.

31 മാർച്ച് 2014

ഏപ്രില്‍ ഒന്ന്   ലോക വിഡ്ഡി ദിനമായി ആചരിക്ക പ്പെടുന്ന ദിവസം..

തമാശക്ക് വേണ്ടി ചെറുതും വലുതുമായ തോതില്‍ ആളുകളെ ഉപദ്രവിക്കുക, കളവ് പറയുക, ആളുകളെ വിഡ്ഡികളാക്കുക തുടങ്ങിയ കാര്യ ങ്ങളാണ് പ്രധാനമായും ഈ ദിവസത്തില്‍ ജനങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. നമ്മള്‍  ഈ ദിവസ ത്തെ എങ്ങനെ കാണണം. നാടോടുമ്പോള്‍ നടു വേ ഓടണമെന്ന് ചിന്തിക്കുന്ന ഒരു വിഭാഗംആളുകള്‍ ഈ ദിവസത്തെ വളരെ  ആഘോഷമായി കൊണ്ടാടുന്നു.  വിഡ്ഡിദിന ത്തിന്റെ പൊരുളെന്ത് എന്നതിനെക്കുറിച്ച് നാം മനസ്സിലാക്കാത്ത പ്രശ്നമാണ്  യഥാര്‍ത്ഥ കാരണം.

എന്ന് മുതലാണ്‌ ഈ വിഡ്ഢിദിനം കടന്നു വന്നത് എന്ന് നോക്കാം 

ഇംഗ്ളീഷ് കലണ്‍ടറിലെ നാലാമത്തെ മാസമാണ് ഏപ്രില്‍. ഏപ്രില്‍ ഒന്നാം തീയതി ലോക വിഡ്ഢിദിനമായി അറിയപ്പെടുന്നു. ശല്യമോ നഷ്ടമോ ഉണ്‍ടാക്കുന്ന വികടപ്രവൃത്തികള്‍ നടത്തി സ്നേഹിതന്മാരെ വിഡ്ഢികളാക്കുന്നു. തമാശകളാല്‍ പരിഹസിക്കുന്ന ഈ ആചാരം അനേകം രാജ്യങ്ങളില്‍ നൂറ്റാണ്‍ടുകളായി നിലനില്‍ക്കുന്നു.

ഇതിന്റെ ഉത്ഭവം അജ്ഞാതമാനന്കിലും  1582-ല്‍ പാരീസില്‍ ചാള്‍സ് ഒമ്പതാമന്റെ കാലത്ത്‌  കലണ്ടര്‍ പരിഷ്കരണവുമായി  ബന്ധപ്പെട്ട സംഭവ ങ്ങളാണ് ഇതിന്‍റെ ഉത്ഭവമെന്ന്  പറയപ്പെടുന്നു. അതിനു മുംബ് പുതുവര്‍ശാഘോഷം നടന്നിരുന്നത്  മാര്‍ച്ച് 25 മുതുല്‍ ഏപ്രില്‍ 1 വരെയുള്ള കാലയളവിലായിരുന്നു. ചാള്‍സ് ഒമ്പതാമന്‍റെ കാലത്താണ്  പുതുവര്‍ഷാഘോഷം ഡിസംബര്‍ 25 മുതല്‍ ജനുവരി 1 വരെയുള്ള കാലയളവിലേക്ക് മാറ്റിയത്. പക്ഷെ ഇന്നത്തെ പോലെ വാര്‍ത്താവിനിമ യംഇല്ലാതിരുന്ന  ആ കാലഘട്ടത്തില്‍  പലരും വിവരം ലഭിക്കാതെ ഏപ്രില്‍ ഒന്നിന് തന്നെ പുതുവര്‍ഷം ആഘോഷി ച്ചു. അങ്ങനെ ഈ വിവരമറിയാതെ  ഏപ്രില്‍ ഒന്നിന് പുതുവര്‍ഷം ആഘോ ഷിച്ച വിവരദോഷികളെക്കുറിച്ച് മറ്റുള്ളവര്‍ 'ഏപ്രില്‍ ഫൂള്‍' എന്നു വിളിച്ചു തുടങ്ങി. കാലക്രമേണ അത് വിഡ്ഡികളുടെ ദിനമായി രൂപാന്തരം പ്രാപിച്ചു.

ഏപ്രില്‍ ഒന്നിന്  എത്ര കളവു പറഞ്ഞാലും കുഴപ്പ മില്ല എന്നതാണ് പൊതുവില്‍ പ്രചരിപ്പിക്കപ്പെട്ട ധാര ണ. അതിന്റെ പേരില്‍ എത്ര തന്നെ കുഴപ്പങ്ങളുണ്ടായാ ലും അവയെ ചോദ്യം ചെയ്യാന്‍ പോലും പാടില്ല എന്നാണ് പലരും മനസ്സിലാക്കി വച്ചിരിക്കുന്നത്. 
തമാശക്ക് വേണ്ടി എത്ര കളവുകളും പറയാം എന്നാ ണ് ചിലരൊക്കെ കരുതുന്നത്. ‘ഏപ്രില്‍ ഫൂള്‍’ ദിന ത്തില്‍ കളവ് പറയുന്നതിനെ ന്യായീകരിക്കുന്നവരും ഇതു തന്നെയാണ് പറയാറുള്ളത്. യഥാര്‍ത്ഥത്തില്‍ കള വ് പറയുന്നത് തമാശയായിട്ടായാലും ഗൌരവത്തോടു കൂടിയായാലും പാപമാണ് 

ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ പറഞ്ഞ് മറ്റുള്ളവരെ പേടിപ്പിക്കുകയും അപരന്റെ പേടിയെ ആസ്വദിക്കുയും ചെയ്യുക എന്നതാണ് ‘എപ്രില്‍ ഫൂള്‍’ വിനോദത്തിലെ പ്രധാന ഇനം

മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ടല്ല  തമാശ ആസ്വദിക്കേണ്ടത് .ഈ ദിനത്തില്‍  മറ്റൊരാളുടെ വസ്തുക്കള്‍ എടുത്തു വെച്ച് കുറേ നേരത്തേക്കെങ്കിലും അറിയാത്ത ഭാവം നടിച്ച് സ്വന്തം സഹോദരന്റെ വിഷമാവസ്ഥയെ ആസ്വ ദിക്കുന്നവന്‍ യഥാര്‍ത്ഥത്തില്‍ സ്വയം വിഡ്ഡിയാവുക യാണ് ചെയ്യുന്നത്. 

കളവ് പറയല്‍ ഇന്നൊരു കലയായി അവതരിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ജനങ്ങളെ ചിരിപ്പിക്കുന്നതിനും സ ന്തോഷിപ്പിക്കുന്നതിനും കളവ് പറയല്‍ മല്‍സരങ്ങള്‍ വരെ സംഘടിപ്പിക്കപ്പെടുന്നു ഇന്ന് നമ്മുടെ നാട്ടില്‍. 

ഈ ഏപ്രില്‍ ഫൂള്‍ കൊണ്ട് നാട്ടില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും വിഷമങ്ങളും ഒറ്റെരെയാണ്.  സ്വന്തം ജീവന്‍ രക്ഷിക്കാന്‍ നിലവിളിക്കുന്ന കൂട്ടുകാരന്‍റെ നിലവിളി തങ്ങളെ പറ്റിക്കുകയാണ് എന്ന് കരുതിയ കഥയും അദ്ദേഹത്തിന്‍റെ ജീവന്‍ വെടിയുകയും ചെയ്താ സംഭവം വരെ നമ്മുടെ ന്ബാട്ടില്‍ ഉണ്ട്. 
ഏപ്രില്‍ ഫൂള്‍ കൊണ്ടുണ്ടായ നമ്മുടെ നാട്ടിലെ ഒരു സംഭവം അറിയുക. 
ഇടുക്കി ജില്ലയിലെ മലങ്കര ജലാശയത്തില്‍ മുട്ടം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥി അശ്വിന്‍ എന്ന ഇരുപതുകാരന്‍ സുഹൃത്തുക്കള്‍ക്കൊപ്പം നീന്താനിറങ്ങിയതായിരുന്നു.

"ഏപ്രില്‍ ഒന്നാം തീയതി ഉച്ചക്ക് ഒരു മണിക്കായിരുന്നു അത്. അശ്വിന് നന്നായി നീന്താനറിയാമെന്ന് സഹപാഠികള്‍ കരുതി. എന്നാല്‍ ഇതിനിടയില്‍ അവന്‍ മുങ്ങിത്താഴാന്‍ തുടങ്ങി. മുങ്ങുന്നതിനിടയില്‍ സഹായത്തിനായി, ഒന്നിലേറെ തവണ അശ്വിന്‍ കൈയുയര്‍ത്തി വീശി. വിഡ്ഢിദിനത്തില്‍ തങ്ങളെ ഫൂളാക്കാന്‍ അവന്‍ ശ്രമിക്കുകയാണെന്ന് സുഹൃത്തുക്കള്‍ തെറ്റിദ്ധരിച്ചു. ഒടുവില്‍ താഴ്ന്നുപോയ അശ്വിന്‍ ഉയര്‍ന്നുവരാതായപ്പോള്‍ ആശങ്കയിലായി. അത് കൂട്ടനിലവിളിയാകാന്‍ നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ . അപകടം തിരിച്ചറിഞ്ഞ സുഹൃത്തുക്കള്‍ക്ക് നീന്തലറിയില്ലായിരുന്നു. അവര്‍ കരയില്‍ നിന്നു വാവിട്ടുകരഞ്ഞു. സമീപവാസികള്‍ ഓടിയെത്തി. കയത്തിലേക്കു ചാടിയ പ്രദേശവാസികളിലൊരാള്‍ അശ്വിനെ ആഴങ്ങളില്‍ നിന്ന് മുങ്ങിയെടുത്തെങ്കിലും സമയം വൈകിയിരുന്നു. ഇനി ഒരു വിഡ്ഢിദിനത്തിലെ തമാശകളും അവര്‍ക്ക് ആഹ്ളാദം പകരില്ല. തങ്ങളുടെ ആത്മസുഹൃത്തിനെ മരണം വെള്ളത്തിലേക്കു താഴ്ത്തിക്കൊണ്‍ടു പോയതിന്റെ ഓര്‍മയില്‍ ഏപ്രില്‍ ഒന്ന് അവര്‍ക്കെന്നും നൊമ്പരമാകും”.
‘അശ്വിന്‍ മുങ്ങിത്താണു; കൂട്ടുകാര്‍ ഏപ്രില്‍ ഫൂളെന്നു കരുതി’ എന്ന ശീര്‍ഷകത്തില്‍ മാതൃഭൂമി ദിനപത്രത്തില്‍ 2-04-2008ന് വന്ന ഒരു വാര്‍ത്തയാണ് മുകളില്‍ കൊടുത്തത്.
ഇത് ഒരു സംഭവം മാത്രം. ഇങ്ങനെ ഏത്രയെത്ര സംഭവങ്ങള്‍..  ജീവിതത്തില്‍ ഒരിക്കലും കിട്ടാത്ത ഒന്നാണ്  സമയം മ. അത് വിഡ്ഢിത്തം കാട്ടി നശിപ്പിക്കാനുള്ളതല്ല. നുണ പറഞ്ഞോ പരിഹസിച്ചോ തമാശ കളിച്ചോ ആരെയും ഉപദ്രവിക്കാന്‍ പാടില്ല.

ഒരു ദിവസം തന്നെ തമാശക്കും പരിഹാസത്തിനും വ്യാജത്തിനും നീക്കിവെച്ചാല്‍ അത് എന്തൊക്കെ അപകടങ്ങള്‍ വരുത്തിവെക്കും? മഹാനഷ്ടങ്ങള്‍ക്കും തീരാദുഃഖങ്ങള്‍ക്കും അത് ഇടവരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരാള്‍ക്ക് നെഞ്ചുവേദന; ഹൃദയാഘാതമാണ്. അയാള്‍ നെഞ്ചത്തു കൈവെച്ചു നിലവിളിച്ചു. വേദനകൊണ്‍ടു പുളഞ്ഞു. പക്ഷേ, അന്ന് ഏപ്രില്‍ ഒന്നായിപ്പോയി എന്ന കാരണം കൊണ്‍ട് ചികിത്സ ലഭിക്കാതെ അയാള്‍ മരിക്കുന്നു. തങ്ങളെ തമാശയാക്കുകയാണെന്നാണ് കൂട്ടുകാര്‍ മനസ്സിലാക്കിയത്. മരണവാര്‍ത്ത അറിയിച്ചു. ആരും വന്നില്ല. ഏപ്രില്‍ ഫൂള്‍ ആയതുകൊണ്‍ടുതന്നെ. ഖബര്‍വെട്ടിയെ തിരക്കി ഒരാള്‍ പോയി. പക്ഷേ, അയാള്‍ വന്നില്ല. ഫൂളാക്കുകയാണെന്നാണ് അയാളും കരുതിയത്. ഇങ്ങനെയൊന്നു സങ്കല്‍പിച്ചു നോക്കൂ. വിഡ്ഢിദിനത്തിന്റെ വിനകള്‍ എത്ര വ്യാപകമായിരിക്കും.

തമാശക്കായിരുന്നാലും ഒരാളെയും പീഢിപ്പിക്കുവാന്‍ പാടില്ല. അതു മാനസിക പീഢനമാണെങ്കിലും ശരി. മറ്റൊരാളുടെ വല്ല സാധനവും അയാളറിയാതെ എടുത്തുവെച്ച് തമാശയായി അയാളെ ഭയപ്പെടുത്തുന്നത് തെറ്റാണ് എന്ന് അറിയാത്തവരാണോ നാം?
മറ്റുള്ളവര്‍ ഫൂള്‍ ആകുമ്പോള്‍ ആനന്ദിക്കുന്ന നാം ഒരു നിമിഷം ചിന്തിക്കുക. നമ്മളും ഒരു പക്ഷെ ഫൂള്‍ ആയേക്കാം.. 

24 മാർച്ച് 2014

ഇന്ത്യന്‍ ജനത ഒരു ബദല്‍ ശക്തിയെ തേടുന്നു. എസ് ഡി പി ഐ
ഇന്ത്യന്‍ ജനത ഒരു ബദല്‍ രാഷ്ട്രീയ ശക്തിറെ തേടുകയാണ് എന്നും എസ് ഡി പി ഐ യെ ജനം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ബദല്‍ രാഷ്ട്രീയ ശക്തിയായി കാണാന്‍ തുടങ്ങിയിരിക്കുന്നു എന്നും  ഹ്രസ്വസന്ദര്‍ശനത്തിന് കുവൈത്തില്‍ എത്തിയ എസ് ഡി പി ഐ സംസ്ഥാന പ്രസിടന്റ്റ് കെ എം അഷ്‌റഫ്‌ പറഞ്ഞു. ഒലീവ് ബ്ലോഗിന് വേണ്ടി മജീദ്‌ ഊരകം,നൌഷാദ് കൂളിയാടും കൂടി നടത്തിയ മുഖാമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. 
ലോക്സഭാ തിരഞ്ഞടുപ് അടുത്ത സാഹചര്യത്തില്‍ എസ് ഡി പി ഐ യുടെ സംസ്ഥാന പ്രസിടന്റ്റ് അഡ്വക്കറ്റ് കെ എം അഷ്‌റഫ്‌ മനസ്സ് തുറക്കുന്നു. ഭയത്തില്‍ നിന്നും മോചനം വിശപ്പില്‍ നിന്നും മോചനം എന്ന എസ് ഡി പി ഐ യുടെ മുദ്രാവാക്യം തികച്ചും കാലികപ്രസക്തമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  എസ് ഡി പി ഐയുടെ രൂപീകരണ സമയത്ത് തന്നെ വെച്ചത് ഭയത്തില്‍ നിന്നും മോചനം വിശപ്പില്‍ നിന്നും മോചനം എന്ന മുദ്രാവാക്യമാണ്. ഇന്ത്യയിലെ 65  കോടി ജനങ്ങള്‍ രണ്ടു നേരം ഭക്ഷണം കഴിക്കാന്‍ ഇല്ലാത്തവരാണ്. യു എന്‍ ന്‍റെ ഏറ്റവും പുതിയ കണക്കനുസരിച്ച് മൊത്തം ലോകത്ത്  പട്ടിണി പാവങ്ങളുടെ കണക്കില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. മറ്റ് മിതമായ ജീവിത സൌകര്യങ്ങള്‍ ഇല്ലാത്ത വര്‍ക്ക്  താമസിക്കാന്‍ ഒരിടം ഭക്ഷണം വസ്ത്രം പോലോത്ത അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാത്തവരാണ് ഇന്ത്യയിലെ മുഴുവന്‍ ജനതയുടെ ബഹുഭൂരിഭാഗവും എന്നിരിക്കെ അത് തന്നെയാണ് എസ് ഡി പി ഐ  പറയുന്ന വിശപ്പ്‌ രഹിത ഇന്ത്യ എന്നുള്ളത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം താഴെ.. 


1 എസ് ഡി പി ഐ മുന്നോട്ട് വെക്കുന്ന പ്രധാന മുദ്രാവാക്യങ്ങള്‍ എന്തൊക്കെ?

ഉ  : എസ് ഡി പി ഐ രൂപീകരിച്ച കാലത്ത് തന്നെ മുന്നോട്ടു വെച്ച ഒരു മുദ്രാവാക്യമാണ് ഭയത്തില്‍ നിന്നും മോചനം വിശപ്പില്‍ നിന്നും മോചനം. വളരെ പ്രസക്തമായ ഒരു മുദ്രാവാക്യമാണ്. അത് കൊണ്ട് അതില്‍ മാറ്റം വരുത്തേണ്ട ഒരു സാഹചര്യം പാര്‍ട്ടി രൂപീകരണ കാലം മുതല്‍  ഇത്രയും കാലം ഇന്ത്യാരാജ്യത്ത് ഉണ്ടായിട്ടില്ല എന്നത് കൊണ്ട് അത് തന്നെയാണ് പാര്‍ട്ടി  തുടരുന്നത്.  ഇന്ത്യയിലെ 65  കോടി ജനങ്ങള്‍ രണ്ടു നേരം ഭക്ഷണം കഴിക്കാന്‍ ഇല്ലാത്തവരാണ്. യു എന്‍ ന്‍റെ ഏറ്റവും പുതിയ കണക്കനുസരിച്ച് മൊത്തം ലോകത്ത്  പട്ടിണി പാവങ്ങളുടെ കണക്കില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. മറ്റ് മിതമായ ജീവിത സൌകര്യങ്ങള്‍ ഇല്ലാത്ത വര്‍ക്ക്  താമസിക്കാന്‍ ഒരിടം ഭക്ഷണം വസ്ത്രം പോലോത്ത അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാത്തവരാണ് ഇന്ത്യയിലെ മുഴുവന്‍ ജനതയുടെ ബഹുഭൂരിഭാഗവും എന്നിരിക്കെ അത് തന്നെയാണ് എസ് ഡി പി ഐ ഇവിടെ പറയുന്ന വിശപ്പ്‌ രഹിത ഇന്ത്യ എന്നുള്ളത് കൊണ്ട് ഉദ്ദേശിക്കുന്നത്. രണ്ടാമത് ഭയ രഹിത ഇന്ത്യ..  അത് വളരെ ഗുരുതരമായ സാഹചര്യമാണ് മുസ്ലിംകളും മറ്റു പിന്നോക്ക വിഭാഗങ്ങളും നേരിട്ട് കൊണ്ടിരിക്കുന്നത്. സമാധാന പരമായി ജീവിക്കാന്‍ സാധിക്കാതെ അവരുടെ അസ്തിത്വത്തെ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഫാഷിസവും ഭരണകൂട ഭീകരതയും ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങളെ ഭീതിയില്‍ തളച്ചിട്ടിരിക്കുകയാണ്. ഭയവും വിശപ്പും ഇല്ലായ്മചെയ്യാുള്ള ജകീയ ദൌത്യമാണു പാര്‍ട്ടി അഖിലേന്ത്യാടിസ്ഥാത്തില്‍ ഏറ്റെടുത്തു ടപ്പാക്കുന്നത്. അത് കൊണ്ട് ആ മുദ്രാവാക്യം തന്നെയാണ് ഈ സമയത്തും പാര്‍ട്ടി മുന്നോട്ടു വെക്കുന്നത്.

2 കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് 20 മണ്ഡലങ്ങളില്‍ എസ് ഡി പി ഐ മത്സരിക്കുമ്പോള്‍ കേരളത്തില്‍ ഈ മുദ്രാവാക്യം എത്രത്തോളം വിലപ്പെട്ടതാണ്‌? ഭയവും വിശപ്പും കേരത്തിലെ സാമൂഹിക ചുറ്റുപാടില്‍ എത്രത്തോളം പ്രസക്തമാണ്?

ഉ : ഇത് പാര്‍ട്ടിയുടെ ദേശീയ മുദ്രാവാക്യമാണ്. കേരളത്തെ സംബന്ധിച്ചടുത്തോളം വിദേശത്തു ജോലി ചെയ്യുന്ന ആളുകള്‍ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥകളില്‍ കുറെയൊക്കെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അല്ലങ്കില്‍ വ്യക്തിപരമായി കുറച്ചു കൂടി മെച്ചപ്പെട്ട അവസ്ഥ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ കേരളത്തിനു ഉണ്ട് എന്നത് ശരിയാണ്. ഗവണ്മെന്റില്‍ നിന്നും കിട്ടേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ ആരീതിയില്‍ കിട്ടീയിട്ട് അല്ല ഇതൊന്നും മെച്ചപ്പെട്ടത്.  ഇപ്പോഴും  ആദിവാസികള്‍ ദളിടുകള്‍ വളരെ വളരെ കഷ്ടതയിലാണ് ജീവിക്കുന്നത്. 25000 ത്തിലതികം കോളനികളിലായിട്ടാണ് പട്ടിക ജാതി ജീവിക്കുന്നത്. 7000 ത്തിലതികം കോളനികളിലായിട്ടാണ് പട്ടിക വര്‍ഗ്ഗം ജീവിക്കുന്നത്. 95 ശതമാനം ദളിദ് വിഭാഗം ഇപ്പോഴും ജീവിക്കുന്നത് കേരളത്തിലെ കൊളനികളിലാണ്.പല കോളനികളിലും അവരുടെ വീടുകള്‍ സ്തിഥിചെയ്യുന്നത് ഒരു സെന്റിനും താഴെ ഭൂമിയിലാണ്. വയനാട് ഇടുക്കി പോലെയുള്ള പല സ്ഥലങ്ങളിലും കടുത്ത ദാരിദ്രം ഇപ്പോഴും നിലനില്‍ക്കുന്നു . അതുപോലെ കേരളത്തില്‍ കരിനിയമങ്ങളില്‍ അകപ്പെട്ടു ജയിലില്‍ കിടക്കുന്ന ആളുകള്‍ കേരളത്തിലും ഉണ്ട് . അങ്ങനെ നോക്കുമ്പോള്‍ ഒരു പട്ടിണി രഹിത ഭയ രഹിത ഇന്ത്യ എന്ന് പറയുമ്പോള്‍ അതില്‍ നിന്നും മാറി നില്‍ക്കാന്‍ കേരളത്തിനും പറ്റില്ല.

3 ഇരുപത് മണ്ഡലങ്ങളിലും മത്സരിക്കുന്നതിന് പകരം കേരളത്തില്‍ എസ് ഡി പി ഐ പോലെയുള്ള ചെറിയ പ്രസ്ഥാനത്തിന് കുറച്ചു കൂടി ശക്തിയുള്ള സ്ഥലത്ത് മാത്രം മത്സരിച്ചാല്‍ പോരായിരുന്നോ?

ഉത്തരം : ഇരുപത് മണ്ഡലങ്ങളിലും പാര്‍ട്ടി  മത്സരിക്കുന്നത് മിക്കവാറും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പാര്‍ട്ടിക്ക്  കമ്മറ്റികള്‍ ഉണ്ട്. 140 മണ്ഡലങ്ങളില്‍ 135 ഓളം അസംബ്ലി മണ്ഡലം കമ്മറ്റി ഉള്ള ഒരു പാര്‍ട്ടി  ആണ് ഇത്. എസ് ഡി പി ഐ ക്ക് കേരളത്തില്‍ മൊത്തം  വേരുകള്‍ ഉണ്ട്. അതുകൊണ്ട് എല്ലാ സ്ഥലത്തും മത്സരിക്കാന്‍ പാര്‍ട്ടി സജ്ജമാണ്. പാര്‍ട്ടിക്ക് അതിനു കഴിയും. അതുകൊണ്ടാണ് കുറച്ചു ഭാഗങ്ങള്‍ ഒഴിവാക്കി ചില സ്ഥലത്ത് മത്സരിക്കുക എന്ന രീതി പാര്‍ട്ടി സ്വീകരിക്കാതിരുന്നത്.  മാത്രമല്ല പുതിയ ഒരു പാര്‍ട്ടി എന്ന നിലക്ക് പാര്‍ട്ടി യുടെ സന്ദേശം കൊടുക്കുക എന്നത് വളരെ അത്യാവശ്യമാണ്. എസ് ഡി പി ഐ ഉദ്ദേശിക്കുന്നത് കേന്ദ്രത്തില്‍ കോണ്ഗ്രസ് ബി ജെ പി മുന്നണികള്‍ക്ക് ബദലായി വളരേണ്ട ഒരു ബദലാണ് എസ് ഡി പി ഐ എന്നുള്ളതാണ്.  അപ്പൊ അത് എന്തുകൊണ്ട് എന്ന ഒരു സന്ദേശം കൊടുക്കാന്‍ ഉള്ള ഒരു അവസരം കൂടി ആയിട്ടാണ് പാര്‍ട്ടി എല്ലാ സ്ഥലത്തും മത്സരിക്കുന്നത്

4 കേരളത്തില്‍ മുസ്ലിം ലീഗ് പോലെയുള്ള നൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടി   ഉണ്ടായിരിക്കെ എസ് ഡി പി ഐ പോലെയുള്ള പാര്‍ട്ടി യുടെ കടന്നുവരവ് ആ നൂനപക്ഷ പാര്‍ട്ടിയെ തകര്ക്കാതന്‍ അല്ലെ ഉപകരിക്കൂ..

ഉത്തരം : നൂനപക്ഷ ശക്തി എന്ന് പറയുമ്പോള്‍ നൂനപക്ഷങ്ങളുടെ ഒരു പാര്‍ട്ടി ആകുക എന്നതില്‍ ഉപരി നൂനപക്ഷങ്ങള്ക്ക്  പ്രധാനമായും മുസ്ലിം ലീഗ് മുസ്ലിം നൂനപക്ഷത്തിന്റെ ഗുണത്തിന് വേണ്ടി  എന്ന് പറയുന്നു.  അത് എത്രമാത്രം മുസ്ലിം ലീഗ് ചെയ്യുന്നുണ്ട് എന്നാണു  ഏറ്റവും പ്രധാനപ്പെട്ട വിഷയം. ഈയിടെ ദേശീയാടിസ്ഥാനത്തില്‍ മുസ്ലിംകളെ ബാധിക്കുന്ന ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായി. ഇതിലൊക്കെ എന്തായിരുന്നു മുസ്ലിം ലീഗിന്റെ നിലപാട് എന്ന് നാം പഠിക്കേണ്ട വിഷയമാണ്.  കേരളത്തിലെ രണ്ടു പാര്ലമെന്റ്റ് മണ്ഡലം പൊന്നാനി,മലപ്പുറം . ഈ രണ്ടു മണ്ഡലങ്ങളില്‍ നിന്നും മുസ്ലിം ലീഗിന്റെ പ്രധിനിധികളെ തിരഞ്ഞടുത്തയക്കുമ്പോള്‍ സാധാരണക്കാരായ ലീഗ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും ഇന്ത്യയില്‍ ഇതുപോലെ ഒരു മുസ്ലിം സംഘടിത പ്രസ്ഥാനം ഇത്രയും ശക്തി ഉള്ളത് ഇല്ലാത്തത് കൊണ്ട് ഈ രണ്ട് ആളുകള്‍ വേണം ഇന്ത്യയിലെ മൊത്തം മുസ്ലിംകളുടെ പ്രശ്നം പാര്ലിലമന്റില്‍ ഉന്നയിക്കാനും ഇവര്‍ പരിശ്രമിക്കണം എന്നുമാണ് ഇവരില്‍ നിന്നും പ്രതീക്ഷിക്കുന്നത്.   പക്ഷെ അങ്ങനെ ഒന്നും ഈ കഴിഞ്ഞ കാലങ്ങളായി അത്തരത്തിലുള്ള ഒരു നിലപാടും ലീഗിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല  . ഇന്ത്യയില്‍ ആയിരക്കണക്കിന് ചെറുപ്പക്കാര്‍ നിരപരാധികളായി ജയിലില്‍ കിടക്കുമ്പോ അവരെ ജയില്‍ മോചിപ്പിക്കണം എന്നോ അവര്ക്ക്  ജാമ്യം നല്കകണം എന്നോ ഉള്ള ഒരു ഉപകാരപ്രദമായ എന്തങ്കിലും നടപടി മുസ്ലിം ലീഗ് എടുത്തോ? ഏറ്റവും അവസാനം അസീമാനന്ദ വെളിപ്പെടുത്തിയതനുസരിച്ച് പ്രജ്ഞാസിംഗ് ടാക്കൂര്‍ തുടങ്ങിയവര്‍ ചെയ്ത വന്‍ കൃത്യത്തില്‍ പോലും എത്രയോ മുസ്ലിംകള്‍ ജയിലില്‍ കിടക്കുകയാണ്. അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഈ പാര്‍ട്ടി തയ്യാറായില്ല. .വ്യാജ ആരോപണം മാത്രമല്ല ഗവര്‍മന്റ് ഏജന്സിയകള്‍ പോലും അന്വേഷിച്ചു കുറ്റക്കാര്‍ ആണ് എന്ന് കണ്ടെത്തിയിട്ടും അവര്‍ക്കെതിരെ കേസ് പോലും എടുത്തിട്ടില്ല. എന്നിട്ടും നിരപരാധികളുടെ മോചനത്തിന് വേണ്ടിയുള്ള ഒരു ശ്രമവും ഇവര്‍ നടത്തിയിട്ടില്ല. കേരളാ കോണ്ഗ്രസ് പക്ഷിമഘട്ട പ്രശ്നത്തില്‍ ഒക്കെ വളരെ ശക്തമായ നിലപാടെടുക്കുന്നത് അത് ക്രിസ്തുമതത്തെ കുറിച്ചുള്ള ഒരു പ്രശ്നം അല്ല. പക്ഷെ ക്രിസ്ത്യാനികളായ കര്ഷനകരെ ഭാധിക്കുന്ന പ്രശ്നത്തിനാണ് ഇപ്പൊ മുന്നണി വിടും എന്നുള്ള ചര്ച്ചത വരെ എത്തി നില്ക്കുകകയാണ്. അതുപോലെ തന്നെ മുസഫര്‍ നഗര്‍ കലാപ പ്രദേശങ്ങളില്‍ പോകുക എന്നത് ആര്‍ക്കും  കഴിയുന്ന കാര്യമാണ്. അതിനപ്പുറത്തേക്ക് അവിടെ ക്രിയാത്മകമായി ഒരു നിലപാടെടുത്തിട്ടില്ല.  ഏതങ്കിലും ഒരു സമയത്ത് അവരുടെ രണ്ടോ മൂന്നോ എം പി മാര്‍ ഉള്ള ബലത്തില്‍ ഒന്ന് വിലപേശിയിട്ട് ഇവിടെ മുസ്ലിംകള്‍ അനുഭവിക്കുന്ന പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല എന്ന് മാത്രമല്ല അതിനു ശ്രമിച്ചിട്ടും ഇല്ല. ഇതൊക്കെ ഒരു പാര്‍ട്ടി എന്ന നിലയില്‍ അവര്‍ ചെയ്യാത്തതും എസ് ഡി പി ഐ ക്ക് ചെയ്യാന്‍ സാധിച്ചതുമായ കാര്യങ്ങളാണ്.

5 കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വെച്ചു നോകുമ്പോള്‍ ഒരു മുന്നണി സംവിധാനത്തിനേ എന്തങ്കിലും ചെയ്യാന്‍ പറ്റൂ എന്ന രാഷ്ട്രീയ ചുറ്റുപാടാണ്.  ഇവിടെ എസ് ഡി പി ഐ ഒറ്റയ്ക്ക് മത്സരിച്ചു ഇലക്ഷന്‍ നേരിടുന്നതിന്റെ രാഷ്ട്രീയം എന്താണ്?

ഉത്തരം : ജനങ്ങള്‍ക്ക് പ്രതീക്ഷ നല്കുിന്ന ഒരു ബദല്‍ ഉയര്‍ന്നു  വരുമ്പോള്‍ അതിനെ ജനം സ്വീകരിച്ച ചരിത്രമേ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളൂ.. ഡല്‍ഹിയില്‍ ഒരു പുതിയ പാര്‍ട്ടി അതികാരത്തില്‍ വന്നു,പക്ഷിമാബംഗാളിലെ ഇടതു പക്ഷത്തെ അട്ടിമറിച്ച് പുതിയ പാര്‍ട്ടി  അതികാരത്തില്‍ വന്നു. കര്‍ണാടകയില്‍ അങ്ങനെ ഇന്ത്യയുടെ പല ഭാഗത്തും അങ്ങനെ സംഭവിച്ചിട്ടുണ്ട് . കേരളത്തിലെ ജനങ്ങള്‍ക്  സ്വീകാര്യമായ ഒന്ന് ഇല്ലാത്തത് കൊണ്ട് ഇടതിനെയും ഇടതിനെ വെറുക്കുമ്പോള്‍ വലതിനെയും മാറി മാറി അതികാരത്തിലേറ്റുമ്പോള്‍ അവര്‍ക്കൊരു ബദല്‍ എന്ന നിലയിലാണ് പാര്‍ട്ടിയെ ജനങ്ങള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നത് എന്ന് പറയാന്‍ സാധിക്കും. മാത്രം അല്ല. കേരളത്തിലെ ഇരു മുന്നണികളും ഇപ്പോള്‍ നടപ്പിലാക്കുന്നത് പരസ്പര ധാരണാ രാഷ്ട്രീയമാണ്. ഉദാഹരണത്തിന്  ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉന്നതര്‍ കുടുങ്ങാതിരിക്കാന്‍ ലീഗ് അടക്കമുള്ളവര്‍ സഹായിച്ചിട്ടുണ്ട്. ശുക്കൂര്‍ വധത്തിലെ യഥാര്‍ഥ പ്രതികള്‍ വലയിലാവാതിരിക്കുന്നതും ഈ പാക്കേജിന്റെ ഭാഗമാണ്. മലബാറില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന ലീഗ് എസ്.ഡി.പി.ഐയുടെ വളര്‍ച്ചയില്‍ ഒരുതരത്തിലും വെല്ലുവിളിയാവില്ല. സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ തങ്ങളുടെ പ്രതിിധികള്‍ പാര്‍ലമെന്റില്‍ ശബ്ദിക്കും എന്ന പ്രതീക്ഷയിലാണ് ലീഗി തിരഞ്ഞെടുത്തയക്കുന്നവര്‍. എന്നാല്‍ ഭീകരാക്രമണങ്ങളുടെ പേരില്‍ ജയിലില്‍ കിടക്കുന്ന ിരപരാധികളുടെ കാര്യത്തിലോ, ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതായി വിവിധ കേസുകളിലെ പ്രതി അസിമാന്ദതന്നെ കുറ്റസമ്മതം ടത്തിയ ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതിതിെരെയോ ടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ാവക്കാന്‍ ലീഗ് പ്രതിിധികള്‍ തയ്യാറായിട്ടില്ലെന്നു ജം തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം അഖിലേന്ത്യാതലത്തില്‍ ശക്തമയ വേരോട്ടമാണ് എസ്.ഡി.പി.ഐക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മുസഫര്‍ഗര്‍ കലാപ ബാധിതരെ പാര്‍പ്പിച്ചിരിക്കുന്ന അഭയാര്‍ഥി ക്യാംപുകള്‍ അടച്ചുപൂട്ടാുള്ള ശ്രമം പാര്‍ട്ടി ഇടപെട്ടതിാല്‍ യു.പി. സര്‍ക്കാര്ി ഉപേക്ഷിക്കേണ്ടിവന്നു. സ്വന്തം ഗ്രാമങ്ങളിലേക്കു ിര്‍ഭയരായി മടങ്ങിച്ചെല്ലാന്‍ സാധിക്കാത്ത, കിടപ്പാടമില്ലാത്ത അഭയാര്‍ഥികളെ പെരുവഴിയിലേക്ക് ഇറക്കിവിടാുള്ള ശ്രമം പാര്‍ട്ടി ചെറുത്തതോടെയാണ് യു.പി. മുഖ്യമന്ത്രി അഖിലേഷ് യാദവ് എസ്.ഡി.പി.ഐ. തോക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തി ക്യാംപുകള്‍ ിലിര്‍ത്താമെന്ന് ഉറപ്പുല്‍കിയത്.


6 കേരളത്തിലെ ജനകീയ സമരങ്ങളില്‍ മുന്നോട്ടു വരുന്നതായ ചെറിയ ചെറിയ പാര്‍ട്ടികള്‍ . അത്തരം പാര്‍ട്ടികളുമായി യോജിച്ചു പോകുന്ന നിലപാടോ ഒരു മുന്നണിയോ ഉണ്ടാക്കാന്‍ എസ് ഡി പി ഐ ക്ക് നേതൃത്വം കൊടുത്തുകൂടെ?

ഉത്തരം ; എസ് ഡി പി ഐ ഈ പ്രാവശ്യം അതിന്റെ ഒരു പ്രസക്തി കണ്ടിട്ടുള്ളത് ഒന്ന് ശക്തമായ പാര്‍ട്ടികള്‍ കുറവാണ്. ഈ പ്രാവശ്യം പാര്‍ട്ടിയുടെ സന്ദേശം എല്ലാ സ്ഥലങ്ങളിലും എത്തിക്കാന്‍ ശ്രമിക്കുകയും പിന്നീട് വരുന്ന കാലങ്ങളില്‍ സമാന ചിന്താഗതി ഉള്ള പാര്‍ട്ടികളെ ഒക്കെ ഒരുമിപ്പിച്ച് കൊണ്ട്   ഒരു മുന്നേറ്റം ഉണ്ടാക്കാന്‍ പാര്‍ട്ടിക്ക് താല്പര്യം ഉണ്ട്.

7 ദേശീയ തലത്തില്‍ എത്ര സ്ഥലത്ത് എസ് ഡി പി ഐ മത്സരിക്കുന്നു? ഈ തിരഞ്ഞടുപ്പില്‍ എത്ര സീറ്റില്‍ പ്രതീക്ഷിക്കുന്നു?  ദേശീയ തലത്തില്‍ മത്സരിക്കുന്ന ഏതങ്കിലും സീറ്റില്‍ പ്രതീക്ഷയുണ്ടോ?

ഉത്തരം : ദേശീയ തലത്തില്‍ 42 സീറ്റില്‍ എസ് ഡി പി ഐ മത്സരിക്കുന്നുണ്ട്.   ഗന്ന്യമായ വോട്ട് പല സ്ഥലത്തും കിട്ടും. ചിലയിടങ്ങളില്‍ അത്ഭുതങ്ങള്‍ വരെ സംഭവിക്കാന്‍ ഇടയുണ്ട്. അത് പോലെ എസ് ഡി പി ഐ ക്ക് ശക്തമായ വോട്ട് കിട്ടുന്ന ചില സ്ഥലങ്ങളില്‍ മത്സരിക്കാന്‍ സാധിക്കാത്ത വിഷയവും പാര്‍ട്ടിക്കുണ്ട്.  കാരണം കര്‍ണാടകയിലെ നരസിംഹരാജ മണ്ഡലം. വേറെയും ആറു മണ്ഡലം ഉണ്ട് അവിടെ. ഒരു ലക്ഷത്തിലേറെ വോട്ട് കിട്ടാന്‍ സാധ്യത ഉള്ള മണ്ഡലം ആണ്. പക്ഷെ അവിടെ ഒരു പ്രശ്നം ഉള്ളത് ആറായിരം വോട്ടിനാണ് കോണ്ഗ്രസ് ജയിച്ചത്. അവിടെ എസ് ഡി പി ഐ മത്സരിച്ചാല്‍ ബി ജെ പി ജയിക്കും. പാര്‍ട്ടിക്കൊരു പോളിസി നാഷണല്‍ സെക്രട്ടറിയെറ്റ് എടുത്തിട്ടുണ്ട്.   എസ് ഡി പി ഐ മത്സരിച്ച കാരണത്താല്‍ ബി ജെ പി ജയിക്കാന്‍ പാടില്ല. ഇങ്ങനെ നമുക്കു കുറെ വോട്ട് കിട്ടുന്ന നാം മത്സരിക്കാത്ത മണ്ഡലങ്ങള്‍ നോര്‍ത്തിലും  സൌത്തിലും ഉണ്ട് . ഏതായാലും പാര്‍ട്ടി ഒരു പത്ത് വര്‍ഷം കൂടി കഴിയുമ്പോള്‍ ഇന്ത്യയിലെ ഒരു നിര്‍ണായക ശക്തിയായി മാറുന്ന ഒരു രീതിയിലേക്കാണ് പാര്‍ട്ടി പോയികൊണ്ടിരിക്കുന്നത്.  ഇത് വരെ നടന്ന രീതി വെച്ചു നോക്കുമ്പോള്‍ രാജസ്ഥാനില്‍ ചില സ്ഥലത്ത് അത്യാവശ്യം നല്ല വോട്ട് ലഭിക്കുകയും ചെയ്തു. കര്‍ണാടകയിലും ചില സീറ്റുകള്‍ കിട്ടി. മണിപ്പൂരില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ ഉണ്ട് പക്ഷിമബംഗാളില്‍ ഉണ്ട്. ഗോവയിലുണ്ട്. ആന്ദ്രയില്‍ ഉണ്ട് അങ്ങനെ ചില സംസ്ഥാനങ്ങളില്‍ കിട്ടിയ ഒരു സ്വീകാര്യതയായി ആണ് പാര്‍ട്ടി അതിനെ കാണുന്നത്. ഇപ്രാവശ്യം ഭോപ്പാലില്‍ മത്സരിക്കുന്നുണ്ട്. നല്ല വോട്ട് പ്രതീക്ഷിക്കുന്നും ഉണ്ട്.  അങ്ങനെ വളര്‍ച്ചയുടെ ഒരു പടവുകള്‍ കയറി വരുകയാണ്. പക്ഷെ ഈ ഒരു സമയത്ത് വിജയിക്കും എന്ന് പറയാന്‍ പറ്റില്ല.

8 ബി ജെ പി ജയിക്കാന്‍ സാധ്യത ഉള്ള  സ്ഥലത്ത് എസ് ഡി പി ഐ മത്സരിക്കില്ല എന്ന പാര്ട്ടി യുടെ പോളിസി നോക്കുമ്പോള്‍ കേരളത്തില്‍ അത്തരം ഒരു സാധ്യത പാര്‍ട്ടി കാണുന്നില്ല എന്നാണോ?

ഉത്തരം : കേരളത്തില്‍ അങ്ങനെ ഒരു സാധ്യത കാണുന്നില്ല. ഒ രാജഗോപാല്‍ മത്സരിക്കുന്ന തിരുവനന്തപ്പുരത്ത് അങ്ങനെ ഉണ്ട് എന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അങ്ങനെ ഏതങ്കിലും ഒരു സാഹചര്യത്തില്‍ പാര്‍ട്ടി  തിരുവനന്തപുറത്ത് പിന്‍വാങ്ങുന്നതാണ് ഉചിതം എന്ന് തോന്നുന്ന സാഹചര്യത്തില്‍ പാര്‍ട്ടി ഉചിതമായ തീരുമാനം എടുക്കും.  പക്ഷെ അങ്ങനെ ഒരു സാഹചര്യം ഇപ്പോള്‍ കാണുന്നില്ല.

9  2009 ല്‍ രൂപീകരിച്ച പാര്‍ട്ടി കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് എന്ത് നേട്ടമുണ്ടാക്കി?

ഉത്തരം:  പാര്‍ട്ടി  ഒന്‍പത് സംസ്ഥാനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെക്കുള്ള തിരഞ്ഞടുപ്പില്‍ പാര്‍ട്ടി തിരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്.  രാജസ്ഥാനില്‍ രണ്ടു പഞ്ചായത്ത് ഭരിക്കുന്നുണ്ട്. കര്‍ണ്ണാടകയിലും  തമിഴ്നാട്ടിലും കോര്‍പ്പറേഷന്‍ പ്രാധിനിത്യം ഉണ്ട്. പിന്നെ പല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും പാര്‍ട്ടി അധികാരം പങ്ക്കൊള്ളുന്നു.  അതിലുപരി പാര്‍ട്ടിക്ക് ഒരുപാട് സമരങ്ങളിലൂടെ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട് ഈ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന് വേണ്ടി. ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. മുസഫര്‍ നഗര്‍ ക്യാംബ്,കൌസിയാ മസ്ജിദ് പൊളിച്ചപ്പോള്‍ അത് പുതുക്കി പണിയാന്‍ ഉള്ള പ്രക്ഷോപം, വഖഫ് സ്വത്തുക്കള്‍ കയ്യേറിയ വിഷത്തില്‍ ഉള്ള സമരം, കേരളത്തില്‍ പാര്‍ട്ടി നടത്തി വന്ന രണ്ടാം ഭൂസമരം വളരെ പ്രധാനപെട്ട ഒന്നാണ്. കേരളത്തില്‍ പതിനായിരക്കണക്കിനു ഹെക്ടര്‍ ഭൂമി കൃഷി ചെയ്യാതെ കിടക്കുകയാണ്. ഭൂസമരം കൊണ്ട് ലക്ഷ്യമാക്കുന്നത് ഓരോ ഭൂരഹിതരായ കര്‍ഷകതൊഴിലാളികള്‍ക്ക്  ഒരേക്കര്‍ ഭൂമി. ദളിദുകള്‍ക്ക്  രണ്ടേക്കര്‍  അതില്‍ ആദിവാസികള്‍ക്ക് അഞ്ചേക്കര്‍ ഭൂമി പതിച്ചു നല്‍കണം എന്നാണ്. . ഇത് വെച്ചിട്ട് നമ്മള്‍ ഭൂരഹിതരോട് അപേക്ഷകള്‍ എഴുതി വാങ്ങി എല്ലാ ജില്ലയിലും ജില്ലാ കളക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചിരിക്കുകയാണ്.  ഇനി ഇവരെ ഒക്കെ വെച്ച് എസ് ഡി പി ഐ സെക്ക്രട്ടറിയേറ്റ് വളയാന്‍ പോകുകയാണ് ഇലക്ഷന്‍ കഴിഞ്ഞാല്‍. ഇതിന്റെയൊക്കെ ഗുണബോക്താക്കള്‍ എല്ലാ സമുദായത്തിലും പെട്ട ആളുകളും ഉണ്ട്.. ഒരു കാര്‍ഷിക ബജറ്റ് തന്നെ അവതരിപ്പിക്കണം എന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്.   ഒരു പ്രധാന കാര്യം 5 ലക്ഷം കോടി രൂപ കഴിഞ്ഞ വര്‍ഷം കുത്തകകളുടെ കടം സര്‍ക്കാര്‍ എഴുതി തള്ളി.  അതിന്റെ ഒരു ശതമാനം എന്നാല്‍ അയ്യായിരം കോടി രൂപയാണ്. ഈ ഒരു ശതമാനം നമ്മുടെ കര്‍ഷകര്‍ക്ക്  കൊടുത്താല്‍ കേരളത്തിലെ ഭക്ഷ്യ ദൌര്‍ബല്ല്യം ഏറെ കുറെ പരിഹരിക്കാന്‍ സാധിക്കും. ഇവിടെ കര്‍ഷക ആത്മഹത്യ വര്‍ദ്ധിക്കുന്നു.  വന്‍കിട കുത്തകകള്‍ക്ക്  നല്‍കുന്ന പ്രാധാന്യത്തിന്റെ നൂറില്‍ ഒരു ഭാഗം കര്‍ഷകര്‍ക്ക്  കൊടുത്താല്‍ കേരളത്തിലെ ഒരുപാട് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ഈ ഒരു കാഴ്ചപ്പാട് ഇല്ലാത്തതാണ് നാട്ടിലെ പ്രധാന പ്രശ്നം.

10 നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും എസ് ഡി പി ഐ ക്ക് എന്താണ് പ്രതേകതയായി പറയാന്‍ ഉള്ളത്?

ഉത്തരം : ഇവിടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കുത്തകകളുടെ അടിമകളാണ്. ഇലക്ഷന്‍ കമ്മീഷന്‍ പുറത്ത് വിട്ട ഒരു കണക്കനുസരിച്ച് സി പി എം അടക്കം ഇവരില്‍ നിന്ന് കോടികള്‍ സ്വീകരിച്ചിട്ടുണ്ട് . ഇതൊക്കെ രേഖയുള്ള ഒരു കണക്കാണ്. യാഥാര്‍ത്ഥ്യം അതിന്റെ എത്രയോ ഇരട്ടിയാണ്. അപ്പോള്‍ ഇവരുടെ അടിമകളായി നിന്നുകൊണ്ടുള്ള ഒരു നിലപാടെ ഇവര്‍ക്ക്  സാധ്യമാകൂ. അതുകൊണ്ടാണ് ഈ തിരഞ്ഞടുപ് അടുത്ത സമയത്ത് പോലും പാചകവാതകത്തിന് വില വര്‍ദ്ധിപ്പിച്ചത്. ഇങ്ങനെ വില വര്‍ദ്ധിപ്പിച്ചാല്‍ അതവര്ക്ക്  ദോഷം ചെയ്യും എന്ന് അറിഞ്ഞാല്‍ പോലും വില വര്‍ദ്ധിപ്പിക്കാന്‍ അവര്‍ നിര്‍ബന്ധിതമാകുകയാണ്.  ഇതില്‍ നിന്നും ഒരു പാര്‍ട്ടിയും മുക്തമല്ല. ഗൈല്‍ പൈപ്പ് ലൈന്‍ ഒരു ഉദാഹരണം. 1300  മീറ്റര്‍ പൈപ്പ് ലൈനിന്‍റെ രണ്ടു ഭാഗത്തും ജനവാസ കേന്ദ്രം ഉണ്ടാകരുത് എന്ന് ഇന്റര്നാ‍ഷണല്‍ നിയമം ആണ്.  ഇന്ത്യയില്‍ തന്നെ ഉള്ള 1962  ലെ ഒരു നിയമം പ്രകാരം (petroleum and minerals pipeline act)  ജനവാസ കേന്ദ്രത്തിലൂടെയും കൃഷിസ്ഥലത്ത് കൂടിയും പൈപ്പ് ലൈന്‍ കൊണ്ട് പോകാന്‍ പാടില്ല. പക്ഷെ കടലിലൂടെ കൊണ്ട് പോകാം എന്നിരിക്കെ ഇത് കരയിലൂടെ കൊണ്ട് പോകുമ്പോള്‍ ഇത് എത്രത്തോളം ജനങ്ങളെ ബാധിക്കുന്നു എന്ന് ഒന്നും അവര്‍ നോക്കുന്നുന്നില്ല. റിലയന്‍സും ടാറ്റായും  ഷയര്‍ ഉള്ള ഈ ഗൈല്‍ പൈപ്പ് ലൈന്‍ പദ്ധതിയെ അവരുടെ കയ്യില്‍ നിന്നും കൈകൂലിയും വന്‍ തോതില്‍ ഉള്ള ആനുകൂല്യങ്ങളും പറ്റിയിട്ട് ഇവര്ക്ക്  അടിമകളായി നില്‍ക്കുകയാണ്. അതില്‍ നിന്നും വളരെ വിത്യസ്തമാണ് എസ് ഡി പി ഐ.  എസ് ഡി പി ഐ അവിടെ ജനപക്ഷത്ത് നിന്ന് സമരം ചെയ്യുകയാണ്. ഈ ആദര്‍ശ രാഷ്ട്രീയത്തില്‍ എസ് ഡി പി ഐ ഉറച്ച് നില്‍ക്കുകയാണ്.  ജനങ്ങളുടെ പക്ഷത്ത് നില്ക്കുന്ന ഒരു പാര്‍ട്ടിയും കേരളത്തില്‍ ഇല്ല എസ് ഡി പി ഐ അല്ലാതെ എന്ന് നമുക്ക് പറയാന്‍ സാധിക്കും.

11 ആര്‍ എസ് എസിന്റെ ചൂണ്ടുപലകയായ ബി ജെ പി യെ പോലെ ചിലപ്പോഴങ്കിലും എസ് ഡി പി ഐ പോപ്പുലര്‍ ഫ്രണ്ടിന്റെ ബി ടീം ആയി മാറുന്നുണ്ടോ?

ഉത്തരം : എസ് ഡി പി ഐ പോപ്പുലര്‍ ഫ്രണ്ടിന്റെ ബി ടീമോ അല്ലങ്കില്‍ അതിന്റെ കീഴില്‍ ഉള്ളതാണ് എന്നോ പറയാന്‍ പറ്റില്ല. പക്ഷെ പോപ്പുലര്‍ ഫ്രണ്ട് നേരത്തെ പിന്നോക്ക ജനവിഭാഗത്തെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ഒരു രാഷ്ട്രീയ പ്രസ്ഥാനം അനിവാര്യമാണ് എന്നുള്ള ഒരു തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ എസ് ഡി പി ഐ യുടെ രൂപീകരണത്തിനു പോപ്പുലര്‍ ഫ്രണ്ട് താല്പര്യം കാണിച്ചിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്. പക്ഷെ ഇതിന്റെ ബ്രാഞ്ച് കമ്മറ്റി മുതല്‍ ദേശീയ കമ്മറ്റി വരെ ഉള്ള മുഴുവന്‍ കമ്മറ്റികളും സ്വതന്ത്രമായ ഒരു കമ്മറ്റികളാണ്. എസ് ഡി പി ഐ യുടെ തീരുമാനങ്ങളിലും നയങ്ങളിലും മറ്റും മറ്റു ഒരു സംഘടനക്കും സ്വാധീനമില്ല..


12 ആം ആത്മി പാര്‍ട്ടിയെ കുറിച്ചുള്ള നിലപാട്?

ഉ :  അത് ദല്‍ഹിയിലെ ഒരു പ്രതേകമായ സാഹചര്യത്തില്‍ വളര്‍ന്നു വന്ന ഒരു പാര്‍ട്ടി ആണ്. അതിനു ഒരു ഭരണഘടന ഒന്നും ഇല്ല. പല വിഷയത്തിലും ആം ആത്മി പാര്‍ട്ടി ഒരു പരാജയം ആണ് എന്ന് നാം ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നു. ഒന്ന് അവരുടെ ദേശീയ നേതാവ് കുമാര്‍ വിശ്വാസ് ശിവന് തുല്യമാണ് മോഡി എന്ന് പറയുകയാണ്‌. ഭിന്നി എന്ന് പറയുന്ന അവരുടെ ഒരു എല്‍ എ യെ പുറത്താക്കി. പുറത്താക്കാന്‍ ഉള്ള കാരണം പറയുന്നത് അദ്ദേഹം മന്ത്രിസ്ഥാനം ചോദിച്ചു. പിന്നീട് എം പി ആയി മത്സരിക്കാന്‍ ഉള്ള ടിക്കറ്റ് ചോദിച്ചു കൊടുക്കാത്തത് കൊണ്ടാണ് എന്നാണു പറയുന്നത്. ഇത്തരം വിഷയങ്ങള്‍ ഒക്കെ മറ്റു പാര്‍ട്ടികളില്‍ ദശാബ്ദങ്ങള്‍ കൊണ്ട് ഉണ്ടാകുമ്പോള്‍ ആം ആത്മിയില്‍ മാസങ്ങള്‍ കൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുകയാണ്.  മറ്റൊന്ന് അവര്‍ക്ക് പിന്നോക്ക അടിസ്ഥാന വിഭാഗങ്ങളോട് യാതൊരു അജണ്ടയും ഇല്ല.  മണ്ഡല്‍ കമ്മീഷന്റെ കാലത്ത് "Student for Equality" എന്ന ഒരു ഭരണ വിരുദ്ധ വിദ്ധ്യാര്‍ത്ഥി സംഘടന ഉണ്ടായിരുന്നു. അതിന്റെ പ്രവര്‍ത്തകര്‍ മുഴുവന്‍ ആം ആത്മി പാര്‍ട്ടിയില്‍ ആണ് ഉള്ളത്. അരവിന്ത് കേജരിവാള്‍ അടക്കമുള്ളവര്‍ അതില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.  ഇടക്കാലത്ത് ഭരണത്തില്‍ ഇരിക്കുമ്പോള്‍ തന്നെ വളരെ വലിയ വിഡ്ഢിത്തരങ്ങള്‍ പലതും ചെയ്തു. ഏറ്റവും പ്രധാനപെട്ടതാണ് ദല്‍ഹി ദര്‍ബാറില്‍ നടന്നത്. ഒരു സംസ്ഥാനത്തെ മൊത്തം പ്രശ്നങ്ങള്‍ ഉള്ള ആളുകളോട് ഒരു മൈദാനത്തിലേക്ക് വരാന്‍ പറയുന്നതും വലിയ ഒരു വിഡ്ഢിതത്വം.  അത് കുറെ ആളുകള്‍ വരും അത് നിയന്ത്രിക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കാന്‍ ഉള്ള ഒരു ബുദ്ധി പോലും അവര്‍ക്കുണ്ടായില്ല.
കാശ്മീരില്‍ നടന്ന പട്ടാള അതിക്രമങ്ങള്‍കെതിരെ ഡല്‍ഹിയില്‍ ധര്‍ണ്ണക്ക് വന്ന കശ്മീരികളെ ആര്‍ എസ് എസ് കാര്‍ അടിച്ചപ്പോള്‍ കൂട്ടത്തില്‍ അടിച്ചവരാന് ആം ആത്മി നേതാക്കള്‍. ഡല്‍ഹിയില്‍ നടന്ന വലിയൊരു സംഭവമായിരുന്നു ബട്ട്ലാഹൌസ് സംഭവം. അതില്‍ അവരുടെ പാര്‍ട്ടിക് ഒരു നിലപാടും ഇല്ല. മുസഫര്‍ നഗറില്‍ ഉപകാരപ്പെടുന്ന ഒരു നിലപാടും ആം ആത്മി പാര്‍ട്ടിക്ക് ഇത് വരെ ഉണ്ടായിട്ടില്ല.  ദല്‍ഹിയില്‍ നടന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം മാത്രമാണ് അവര്‍ പൊക്കി പിടിച്ചിരുന്നത്. എന്നാല്‍ പക്ഷിമാബംഗാളിലെ ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുകയും പരാതി പറയാന്‍ പൊയ ആ പെണ്‍കുട്ടിയെ പിന്നെയും പ്രതികാരം എന്ന നിലക്ക് വീണ്ടും ബലാത്സംഗം ചെയ്യുകയും  അങ്ങനെ ആ കുട്ടി മരിക്കാന്‍ ഇട വരുകയും ചെയ്തു. ആ വിഷയം ഒരു ദേശീയ പാര്‍ട്ടി എന്ന നിലക്ക് അവര്‍ ഏറ്റടുകകുകയും ചെയ്തില്ല.  അതായത് ഉയര്‍ന്ന ജാതിക്കും സാമ്പത്തികമായി ഉയര്‍ന്നു നില്ക്കുന്ന വിഭാഗങ്ങലുടെയും താല്പര്യങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന ഒരു പാര്‍ട്ടിയാണ് ആം ആത്മി പാര്‍ട്ടി . അവര്‍ക്ക്  മീഡിയയുടെ വന്‍തോതില്‍ ഉള്ള ഒരു പിന്തുണ കിട്ടിയത് കൊണ്ട് മാത്രം വന്ന ഒരു പാര്‍ട്ടി ആണ് അവര്‍. അവര്‍ക്ക്  ഇന്ത്യയില്‍ ഒരു ഭാവി കാണാന്‍ സാധിക്കില. കേരത്തില്‍ ഒട്ടും ഭാവി അവരില്‍ കാണുന്നില്ല. പിന്നെ അവര്‍ക്ക് വന്‍ തോതില്‍ ഫണ്ട് വരുന്നു. അത് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അതൊക്കെ ഒരു സംശയാസ്പതമായ കാര്യങ്ങളാണ്.

13 മുസ്ലിം ഇതര സാമുദായിക സംഘടനകളുമായി ഏതങ്കിലും തരത്തിലുള്ള ചര്‍ച്ചകളും  നടത്തിയിട്ടുണ്ടോ?

ഉ : എല്ലാ വിഭാഗത്തില്‍ പെട്ട മത സംഘടനകളെയും സമുദായ സംഘടനകളെയും പാര്‍ട്ടി  പ്രതിനിധികള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്.  സംസാരിക്കുകയും ചെയ്യും. എല്ലാ സീറ്റിലും മത്സരിക്കുന്ന പാര്‍ട്ടി  എന്ന നിലക്ക് അവരുടെ പിന്തുണ എസ് ഡി പി ഐ ആഗ്രഹിക്കുന്നുണ്ട്.

14 കേരളത്തിലെ സാദാരണക്കാരോട് എസ് ഡി പി ഐ സംസ്ഥാന പ്രസിടന്റ്റ് എന്ന നിലക്ക് നിങ്ങള്‍ക്ക്  എന്ത് പറയാന്‍ ഉണ്ട്?

ഉ : ഈ വരുന്ന തിരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്ക്  വോട്ടു ചെയ്യുക.. വളരെ വിത്യസ്തമായ ജനങ്ങളുടെ പക്ഷത്ത് നില്ക്കുപന്ന നമ്മുടെ പാര്‍ട്ടി മാത്രമാണ് ഇപ്പോള്‍ ജനപക്ഷത്ത് നില്‍ക്കുന്നത്. അതുകൊണ്ട് എസ് ഡി പി ഐ ക്ക് വോട്ട് ചെയ്തു എസ് ഡി പി ഐ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക.  ജനങ്ങള്‍ക് വേണ്ടിയുള്ള  സമരരംഗത്തും മറ്റും എന്നും ഉണ്ടാകാന്‍ ഇനി എസ് ഡി പി ഐ മാത്രമേ നിലവില്‍ ഉള്ളൂ എന്ന് മാത്രമാണ് എനിക്ക് പറയാന്‍ ഉള്ളത്.