പോസ്റ്റുകള്‍

അനുഭവം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇത് ഞമ്മളെ മോല്ലാക്കാക്ക്... ഞമ്മളെ ബ്ലോഗ്‌ ഹല്‍പര്‍ക്ക് ...!!

ഇമേജ്
പത്താം മാസത്തിലേക്ക് കടക്കുന്ന ഒലീവ്‌ ഈ പോസ്റ്റ്‌ നൌഷാദ് വടക്കെലിനു സമര്‍പ്പിക്കുന്നു.  ചുരുക്കി പറഞ്ഞാല്‍ അഹങ്കാരത്തിന് കയ്യും കാലും വെച്ചത്.എന്നു കരുതി അതിന്റെ തണ്ട് ഒന്നും ഇല്ലാട്ടോ..   ഒരു നാലാം കിട ബ്ലോഗും തുടങ്ങി ഫേസ്ബുക്കില്‍ മറ്റുള്ളവര്‍ക്ക് ശല്യമായി ഒരു ശല്യക്കാരനായി ഇങ്ങനെ നടക്കുന്നു..  പക്ഷെ ഞാന്‍ ആളൊരു പാവമാണ് കേട്ടോ. നേരിട്ടു കാണുമ്പോള്‍ അറിയും.   2011 ജൂണ്‍ ആറാം തിയതി എനിക്ക്  എനിക്ക് തോന്നിയ ഒരു അതിമോഹം..  ഫേസ്ബുക്കിലും മറ്റും വരുന്ന ചില ബ്ലോഗുകള്‍ കണ്ടപ്പോള്‍ എനിക്കും ഒന്ന് തുടങ്ങാന്‍ ആഗ്രഹമായി. . എങ്ങനെ ബ്ലോഗ്‌ തുടങ്ങും എന്ന്  ആലോചിച്ചിരിക്കുമ്പോള്‍ ആണ് നമ്മുടെ നൌഷാദ് വടക്കെലിന്റെ ബ്ലോഗ്‌ ശ്രദ്ദയില്‍ പെടുന്നത്. മലയാളം ബ്ലോഗ്‌ ഹെല്‍പ്‌. അത് കണ്ടത് മുതലാണ്‌ എന്തുകൊണ്ട് എനിക്കും ഒരു ബ്ലോഗ്‌ തുടങ്ങിക്കൂട എന്ന് ആലോചിച്ചത്.. അങ്ങനെ ബ്ലോഗ്‌ തുടങ്ങി പോസ്റ്റ്‌ ചെയ്യലും തുടങ്ങി.. ഇപ്പോള്‍ പത്ത്‌ മാസമായി.  ഏകദേശം എല്ലാ വിഷയങ്ങളും ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ചു. മൊത്തം 126 പോസ്റ്റ്‌ ചെയ്തു.. വായനക്കാരുടെ ഇടയില്‍ നിന്നും നല്ല പിന്തു...

ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ലോകക്കപ്പ്

ഇമേജ്
ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ലോകക്കപ്പ്  2010 ജൂണ്‍. പതിവ് പോലെ ഒരു അവധിക്കാലം  നാട്ടില്‍ ചിലവഴിക്കാന്‍ തീരുമാനിച്ചു വന്നതാണ്.. നാട്ടില്‍ എത്തിയപ്പോള്‍ അല്ലെ ഇവിടെ ഒരു ഉത്സവപ്രതീതിയാണ്. കാരണം പത്തു ദിവസം കൂടി കഴിഞ്ഞാല്‍ ലോകക്കപ്പ് ഫുട്ബോള്‍ നടക്കുകയല്ലേ.. ഫുട്ബോള്‍ പ്രിയരായ എല്ലാ പ്രവാസികളും നാട്ടില്‍ എത്തിയിട്ടുണ്ട്.. നാല് വര്ഷം കൂടുമ്പോള്‍ നടക്കുന്ന കളിയല്ലേ. അന്ന് ആസ്വദിച്ചു കളി കാണാം എന്ന് കരുതി വന്നതാണ് എല്ലാവരും.. അന്ന് അവിടെ ചില ഫുട്ബോള്‍ ഭ്രാന്തന്‍മാരായ ചില പ്രവാസികള്‍ ഒത്തുകൂടി.  നമ്മള്‍ ഈ കളി എങ്ങനെ കാണും.. പല അഭിപ്രായവും പല ആളുകളും പറഞ്ഞങ്കിലും അവസാനം ഒരു തീരുമാനത്തില്‍ എത്തി.. മഴക്കാലമാണ്. നല്ല മഴയുണ്ടാകാന്‍ സാധ്യത ഉണ്ട്. കരണ്ട് പോകാനും കേബിള്‍ കട്ട് ആകാനും ഒക്കെ സാധ്യതയുണ്ട്. എന്നാലും കളി മുടങ്ങരുതല്ലോ.  തീരുമാനം മറ്റൊന്നും അല്ല. വലിയ പന്തല്‍ കെട്ടി സ്ക്രീനില്‍ കളി കാണാം. കരണ്ട് ഇല്ലങ്കിലും കേബിള്‍ ഇല്ലങ്കിലും കളി മുടങ്ങരുതല്ലോ. അതിനുള്ള എല്ലാ ഒരുക്കങ്ങളും നടത്താം.. സംഗതി തീരുമാനമായി. പക്ഷെ ഇതിനു വലിയ മുതല്‍ മുടക്കേണ്ടി വരില്ലേ എന്നായി ചോദ്യം. അതിനെന്...

ഒരു യാത്രാനുഭവം. യാത്ര തുടങ്ങിയതേ ഉള്ളൂ ....

ഇമേജ്
സ്കൂള്‍ പഠനം കഴിഞ്ഞു കളിച്ചു ഉല്ലസിച്ചു നടക്കുന്ന കാലം. തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് തെന്നി മാറികൊണ്ടിരിക്കുന്ന കാലം.ഒരു വൈകുന്നേരം പതിവ് പോലെ ഫുട്ബോള്‍ കളിക്കാന്‍ പോകുകയായിരുന്നു . അസ്വര്‍ നമസ്കാരം പോലും നിര്‍വഹിക്കാതെ തിരക്ക് പിടിച്ചു പോകുമ്പോള്‍ പെട്ടന്ന് പിന്നില്‍ നിന്നും വിളിക്കുന്നു എന്നെ. തിരിഞ്ഞു നോക്കി. സാധാരണ നാട്ടില്‍ കാണാറുള്ള ആള്‍ തന്നെ. ഞാന്‍ ഒരു ചെറു പുഞ്ചിരിയോടെ വീണ്ടും നടന്നു. അദ്ദേഹം പുറകെ വന്നു എന്‍റെ കൈ പിടിച്ചു പറഞ്ഞു ഇന്ന് കളിക്കാന്‍ പോകണ്ട.. വാ നമുക്ക് പള്ളിയില്‍ പോവാം നിസ്കരിക്കാം.. ആ നല്ല സംസാരം ഞാന്‍ ചിന്തിച്ചു. ശരിയാ ഇന്ന് കളി ഒഴിവാക്കി നിസ്കരിക്കാം.. അങ്ങനെ ഞങ്ങള്‍ പള്ളിയില്‍ പോയി.. നമസ്കാരം ഒക്കെ കഴിഞ്ഞു. പിന്നെ അദ്ദേഹം കുറച്ചു നല്ല ഉപദേശങ്ങള്‍ പറഞ്ഞു തന്നു. എന്‍റെ ജീവിതക്രമത്തില്‍ ചില മാറ്റങ്ങള്‍ ആ ഉപദേശങ്ങള്‍ക്കായി... അതിനു ശേഷം അദ്ദേഹത്തെ കാണുമ്പോള്‍ എനിക്ക് എന്തോ ഒരു സ്നേഹവും ബഹുമാനവും ഒക്കെ ആയിരുന്നു.. ഏകദേശം ഒരു മാസം കഴിഞ്ഞപ്പോള്‍ ആണ് അദ്ദേഹം ഒരു സംഘടനയിലെ പ്രവര്‍ത്തകാന്‍ ആണ് എന്ന് ഞാന്‍ അറിയുന്നത്.അന്ന് മാധ്യമങ്ങളും ഭരണകൂടവും ആ പ്രസ്ഥ...

ബാവാക്കാന്‍റെ ഐസ്

ഇമേജ്
ബാവാക്കാന്‍റെ ഐസ്  ഒ രിക്കല്‍ക്കൂടി ആ പഴയ വഴികളിലൂടെ നടക്കുമ്പോള്‍ പണ്ടത്തെ ഐസ് വില്‍പ്പനക്കാരനും പഞ്ഞിമിഠായിക്കാരനും മണിയടികളുമായി അവിടെയൊക്കെയുണ്ടോയെന്ന് വെറുതെ നോക്കി. എവിടെ! ലേബര്‍ ഇന്ത്യയും സ്കൂള്‍ മാസ്ററും തോരണങ്ങള്‍ പോലെ തൂക്കിയിട്ട കൊച്ചു കൊച്ചു കടകള്‍, ഒരു കൂള്‍ബാര്‍, ഐസ്ക്രീം കഴിച്ച് ചിരിച്ചു വര്‍ത്തമാനം പറയുന്ന കൌമാരക്കാര്‍- എന്റെ ഗ്രാമം എത്രയെളുപ്പമാണ് അതിന്റെ ജീര്‍ണവസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ് പുതിയ നിറങ്ങളെ വാരിയണിഞ്ഞത്! ഇടതുഭാഗത്തുള്ള മണ്‍ചുവരുള്ള കൊച്ചു മിഠായിക്കടയും സ്കൂള്‍വഴിയിലെ മറ്റൊരു പെട്ടിക്കടയുമല്ലാതെ അന്നീ കവലയില്‍ മറ്റൊരു പീടികയുണ്ടായിരുന്നില്ല. എന്നിട്ടുമുണ്ടായിരുന്നില്ല ഇത്ര തിരക്ക്. 10 പൈസയ്ക്ക് ഐസും 5 പൈസയ്ക്കു ചെറിയ മിഠായിയും കിട്ടിയിരുന്നു അന്ന്. നാണയങ്ങളുടെ കിലുക്കിച്ചിരിയായിരുന്നു കൂടുതല്‍. നിശ്ശബ്ദരും ഗൌരവക്കാരുമായ നോട്ടുകള്‍ ആരുടെ പോക്കറ്റിലും അത്ര സുലഭമായിരുന്നില്ല. നാണയങ്ങള്‍ തന്നെ എത്ര അപൂര്‍വമായിരുന്നു വന്നുചേര്‍ന്നിരുന്നത്. ഇന്നത്തെപ്പോലെ പെരുന്നാള്‍ പൈസയോ ജന്മദിനസമ്മാനമോ ഒന്നുമില്ലാതിരുന്ന വല്ലാതെ ഉണങ്ങിപ്പോയ കാലം. പണം ഓരോ നാടിനെയും എത...