പോസ്റ്റുകള്‍

ശുഭവാര്‍ത്ത എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇവരും നമ്മുടെ സഹോദരങ്ങള്‍.. ഇനിയവര്‍ സ്വപ്നങ്ങള്‍ കാണട്ടെ ...!!

ഇമേജ്
അസമിന്റെ ഹൃദയത്തെ കീറിമുറിച്ച് ഒഴുകുന്ന ബ്രഹ്മപുത്രയുടെ ഇരുകരയിലും വഴിയരികിലുമായി കഴിഞ്ഞിരുന്ന ആയിരക്കണക്കിനു നിരാലംബരായ മുസ്ലിം കുടുംബങ്ങള്‍ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടവരായിരുന്നു. പ്ളാസ്റിക് ചാക്കുകളും ഓലക്കീറുകളും കൊണ്ടുണ്ടാക്കിയ അവരുടെ ചെറുകുടിലുകളിലേക്കു മഴയും വെയിലും യഥേഷ്ടം കടന്നുവന്നു. അപൂര്‍വമായി മാത്രം ലഭിക്കുന്ന കൂലിപ്പണിയിലൂടെ കിട്ടുന്ന വരുമാനം കൊണ്ടു ജീവന്‍ നിലനിര്‍ത്തിയിരുന്ന ഈ പാവങ്ങള്‍ക്കു കേറിക്കിടക്കാനൊരു കൂര സ്വപ്നം മാത്രമായിരുന്നു. ഒപ്പം സര്‍ക്കാരിന്റെ നിസ്സംഗതയും കൂടിചേര്‍ന്നപ്പോള്‍ ദുരിതത്തിന്റെ ആഴം വര്‍ധിച്ചു. സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനോ നഷ്ടപരിഹാരം നല്‍കാനോ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ല. പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട ബോഡോ വിഭാഗത്തിന്റെ ഹിംസാത്മകസമരത്തിലാണ് ആയിരക്കണക്കിനു മുസ്ലിം കുടുംബങ്ങള്‍ക്കു സ്വന്തം വീടും  കൃഷിയിടവും കന്നുകാലികളെയും ഉപേക്ഷിച്ചു ജീവനും കൊണ്ടു പലായനം ചെയ്യേണ്ടി വന്നത്.  അസം സംസ്ഥാനത്തില്‍ നിന്നു വേര്‍പ്പെടുത്തി ബോഡോ ഭാഷ സംസാരിക്കുന്നവര്‍ക്കായി പ്രത്യേക സ...

പകരം വെക്കാനില്ലാത്ത രണ്ടക്ഷരം "ഉമ്മ" !!

ഇമേജ്
എന്റെ  ഉമ്മയെ ഓര്‍ക്കുമ്പോള്‍ ഉടനെ മനസ്സില്‍ ഓടിയെത്തുന്നത്  പരിഭവവും സങ്കടവും നിറഞ്ഞ ഒരു മുഖമാണ്. ഈ സങ്കടവും പരിഭവവുമെല്ലാം എല്ലായിപ്പോഴും സ്വന്തം മക്കളെ മാത്രം ഓര്‍ത്തു കൊണ്ടായിരിക്കും. നമ്മള്‍ എത്ര വളര്‍ന്നു വലുതായാലും, എത്ര പുരോഗമിച്ചാലും, ഉമ്മയുടെ മനസ്സില്‍ നമ്മള്‍ക്ക് എന്നും പിഞ്ചു കുട്ടിയുടെ സ്ഥാനം മാത്രമായിരിക്കും. ഉമ്മയോട് സംസാരിക്കുമ്പോള്‍ എനിക്കുതോന്നാറുണ്ട്, ഉമ്മ എന്നെ ഇപ്പൊഴും പിച്ചവെക്കാന്‍ പഠിപ്പിക്കുകയാണോ എന്ന്. അത്രയ്ക്ക് സൂക്ഷ്മതയോടെയാണ് ഓരോ കാര്യങ്ങളും അന്യേഷിക്കുന്നത്. നമ്മുടെ വളര്‍ച്ചക്കനുസരിച്ച്‌ മറാത്ത പെരുമാറ്റം ഒരുപക്ഷെ ഉമ്മയുടെത് മാത്രമായിരിക്കും. ഒരിക്കലും തീര്‍ത്താല്‍ തീരാത്ത കടപ്പാടുമായി ഉമ്മ നമ്മെ സ്നേഹിക്കുന്നു. നമുക്ക് ഗര്‍ഭപാത്രം മുതല്‍ ഭക്ഷണവും ആവശ്യമായ വെള്ളവും തന്നു നമ്മെ സ്നേഹിക്കുന്നു. പകരം നമ്മള്‍ എന്ത് കൊടുത്ത് നമ്മുടെ ഉമ്മാക്ക്? ഒരു ജന്മം കൊണ്ട് തീര്‍ക്കാന്‍ പറ്റാത്തത്ത്ര കടപ്പാടുകള്‍ ഇനിയും ബാക്കിനില്‍ക്കുന്നു. ഉമ്മയുടെ പാദങ്ങള്ക്കാടിയിലാണ് സ്വര്‍ഗ്ഗം  എന്ന് പ്രവാചകന്‍ (സ്വ) പറഞ്ഞത് എത്ര ശരി. ഉമ്മയെക്കുറിച്ചുള്ള ചിന്ത പലപ്പോ...

ലൈലത്തുല്‍ ഖാദറിന്‍റെ പുണ്യം തേടി സലാത്ത് നഗര്‍

ഇമേജ്
ലൈലത്തുല്‍ ഖാദറിന്‍റെ പുണ്യം തേടി സലാത്ത് നഗര്‍ വിശുദ്ധ റമസാനിലെ അവസാന വെള്ളിയാഴ്ചയും ഇരുപത്തിയേഴാം രാവും ചേര്‍ന്നുവന്ന ധന്യതയില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിനായി സംഗമിച്ച വിശ്വാസി ലക്ഷങ്ങള്‍ക്ക് സാഫല്യത്തിന്റെ നിറവ്. ഭീകരതക്കും മദ്യവിപത്തിനുമെതിരെ പ്രതിജ്ഞയെടുത്ത് രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ കൂട്ടായ്മസമാപിച്ചു. ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള രാവിന്റെ തേട്ടവുമായി സ്വലാത്ത് നഗറും പരിസരവും നിറഞ്ഞു നിന്ന വിശ്വാസ സാഗരം ഉറങ്ങാതിരുന്നു.  അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിനായി ആകാശത്തേക്കുയര്‍ന്ന കരങ്ങളും  തിരുനബിപ്രകീര്‍ത്തനത്തിന്റെ അടങ്ങാത്ത അലകളുമായിരുന്നു മഅ്ദിന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ  അടയാളങ്ങള്‍. വിശുദ്ധമാസത്തിന്റെ സഹനസന്ദേശത്തിനു മാതൃകകളായി മലപ്പുറത്തിനും വള്ളുവമ്പ്രത്തിനുമിടയിലുള്ള പരന്നൊഴുകിയ വിശ്വാസികള്‍  പുലര്‍ച്ചെ മൂന്നുമണിയോടെ,  അനുഭൂതി നിറഞ്ഞ മനസ്സുകളോടെ തിരിച്ചു പോയി.  വെള്ളിയാഴ്ച രാവിലെ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഹദീസ് പാഠത്തോടെയാണ് സംഗമത്തിലെ പരിപാടികള്‍ തുടങ്ങിയത്. റംസാനിലെ അവസാനത്തെ വെള്ളിയാഴ്ച കൂടിയായത...

ഇവരും നമ്മുടെ സഹോദരങ്ങള്‍.. ഇനിയവര്‍ സ്വപ്നങ്ങള്‍ കാണട്ടെ ...!!

ഇമേജ്
അസമിന്റെ ഹൃദയത്തെ കീറിമുറിച്ച് ഒഴുകുന്ന ബ്രഹ്മപുത്രയുടെ ഇരുകരയിലും വഴിയരികിലുമായി കഴിഞ്ഞിരുന്ന ആയിരക്കണക്കിനു നിരാലംബരായ മുസ്ലിം കുടുംബങ്ങള്‍ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടവരായിരുന്നു. പ്ളാസ്റിക് ചാക്കുകളും ഓലക്കീറുകളും കൊണ്ടുണ്ടാക്കിയ അവരുടെ ചെറുകുടിലുകളിലേക്കു മഴയും വെയിലും യഥേഷ്ടം കടന്നുവന്നു. അപൂര്‍വമായി മാത്രം ലഭിക്കുന്ന കൂലിപ്പണിയിലൂടെ കിട്ടുന്ന വരുമാനം കൊണ്ടു ജീവന്‍ നിലനിര്‍ത്തിയിരുന്ന ഈ പാവങ്ങള്‍ക്കു കേറിക്കിടക്കാനൊരു കൂര സ്വപ്നം മാത്രമായിരുന്നു. ഒപ്പം സര്‍ക്കാരിന്റെ നിസ്സംഗതയും കൂടിചേര്‍ന്നപ്പോള്‍ ദുരിതത്തിന്റെ ആഴം വര്‍ധിച്ചു. സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനോ നഷ്ടപരിഹാരം നല്‍കാനോ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ല. പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട ബോഡോ വിഭാഗത്തിന്റെ ഹിംസാത്മകസമരത്തിലാണ് ആയിരക്കണക്കിനു മുസ്ലിം കുടുംബങ്ങള്‍ക്കു സ്വന്തം വീടും  കൃഷിയിടവും കന്നുകാലികളെയും ഉപേക്ഷിച്ചു ജീവനും കൊണ്ടു പലായനം ചെയ്യേണ്ടി വന്നത്.  അസം സംസ്ഥാനത്തില്‍ നിന്നു വേര്‍പ്പെടുത്തി ബോഡോ ഭാഷ സംസാരിക്കുന്നവര്‍ക്കായി പ്രത്യേക സ...

ശത്രുവിനെ തോല്‍പ്പിച്ച രക്തസാക്ഷ്യം

ഇമേജ്
ശത്രുവിനെ തോല്‍പ്പിച്ച രക്തസാക്ഷ്യം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ നിങ്ങള്‍ മരിച്ചവരെന്നു വിളിക്കരുതെന്ന വാക്യം അല്ലാഹുവിന്റെ അടുക്കല്‍ അവര്‍ ജീവിച്ചിരിക്കുന്നു എന്ന അര്‍ഥത്തില്‍ മാത്രമല്ല, ശത്രുക്കള്‍ക്ക് അലോസരം സൃഷ്ടിച്ചുകൊണ്ട് ഈ ലോകത്തും അവരുണ്ട് എന്ന അര്‍ഥത്തില്‍ കൂടിയാണ് ഖുര്‍ആന്‍ പ്രയോഗിച്ചതെന്നു പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്.  രക്തസാക്ഷിത്വത്തില്‍ ഓരോ സമൂഹത്തിന്റെയും അതിജീവനമാണ് കുടികൊള്ളുന്നതെന്ന് ഓരോ രക്തസാക്ഷ്യവും വ്യക്തമാക്കിത്തരുന്നു. 1992 സപ്തംബര്‍ 20ന് ഫാഷിസ്റുകളുടെ കൊലക്കത്തിക്കിരയായ ശഹീദ് അബൂബക്കര്‍ മാഷിന്റെ ഓര്‍മകള്‍ സംഭവം നടന്ന് 18 വര്‍ഷങ്ങള്‍ക്കിപ്പുറവും മായാതെ നില്‍ക്കുന്നതും മറ്റൊന്നുകൊണ്ടല്ല. ജീവിച്ചിരുന്ന അബൂബക്കര്‍ മാഷിനേക്കാള്‍ അപകടകാരിയാണ് മരിച്ച അബൂബക്കര്‍ മാഷെന്നു ഫാഷിസ്റുകള്‍ക്ക് വീണ്ടും വീണ്ടും ബോധ്യമാവുകയാണ്. എന്തിനായിരുന്നു ഫാഷിസ്റുകള്‍ അദ്ദേഹത്തെ വകവരുത്തിയത്. പൊതുസമ്മതനായ ഒരു സാമൂഹികപ്രവര്‍ത്തകനായി തികഞ്ഞ ഭക്തനായ ഒരു മുസ്ലിം ഉയര്‍ന്നുവരുന്നത് കുറച്ചൊന്നുമായിരുന്നില്ല അവരെ അലോസരപ്പെടുത്തിയിരുന്നത്. മുസ്ലിംകളെ ഒന്നടങ്കം സത്...

ഒരടി

നഗ്നതാ പ്രദര്‍ശനം

ഇമേജ്
നഗ്നതാ പ്രദര്‍ശനം വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ഒരാള്‍. തലയില്‍ വെള്ള തലപ്പാവ്. ഭംഗിയായി വെട്ടിയൊതുക്കിയ താടി. അയാളുടെ കൂടെയുള്ള സ്ത്രീ മുഖമക്കനയും പര്‍ദയും ധരിച്ചിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ അവര്‍ പരമ്പരാഗത മുസ്ലിം കുടുംബത്തിലെ ദമ്പതികളാണെന്ന് തോന്നും. ഇരുപതുകാരിയായ ഒരു യുവതി പിന്നാലെ കടന്നുവന്നപ്പോള്‍ അദ്ഭുതം തോന്നി. ചെറിയ കുട്ടികളുടെ ഫ്രോക്ക് പോലെ ഇറുകിയ എന്തോ ഒരെണ്ണം ധരിച്ചിരിക്കുന്നു. തൊലിയുടെ നിറവും ശരീരവടിവുകളും വ്യക്തമായി പുറത്തുകാണുന്ന, കുഴല്‍ പോലെ ഇറുകിയ ഒരു പാന്റ്സും തലയില്‍ കറുത്ത ചെറിയ കഷണം തുണി കൊണ്ട് ഒരു കെട്ടും. "മോളേ'' എന്ന് അയാള്‍ നീട്ടി വിളിച്ചു. നഗരത്തിലെ തിരക്കുള്ള തുണിക്കടയിലേക്കു കയറിപ്പോയ അവരെ ചുറ്റും നിന്നവര്‍ നോക്കിനിന്നു.കൈയും മുഖവും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ സ്ത്രീകള്‍ മറക്കണമെന്നും സ്ത്രീയും പുരുഷനും സ്വന്തം തൊലിയുടെ നിറവും ശരീരവടിവുകളും പ്രകടമാവുന്ന രീതിയില്‍ നേരിയതും ഇടുങ്ങിയതുമായ വസ്ത്രം ധരിക്കരുതെന്നും അല്ലാഹുവും റസൂലും പഠിപ്പിച്ചിട്ടുണ്ട്. അതനുസരിച്ചു തന്നെയാണ് മധ്യവയസ്കരായ ആ ദമ്പതികള്‍ വസ്ത്രം ധരിച്ചിരുന്നത്. പക്ഷേ, കൂടെയുള്ള യുവതി ...