പോസ്റ്റുകള്‍

ടെക്നിക്കല്‍ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബ്ലോഗില്‍ മൌസ് പോയിന്‍റ് കളര്‍ഫുള്‍ ആക്കി മാറ്റാം...

ഇമേജ്
"പായലെ വിട പൂപ്പലെ വിട" പഴയ മൌസ് വലിച്ചെറിയൂ..  പുതിയത് തിരഞ്ഞടുക്കൂ. ഹലോ.. പ്രിയ ബ്ലോഗര്‍മാര്‍ക്ക് ഒലീവ് വക ഒരു ടിപ്സ്.. നിങ്ങളുടെ ബ്ലോഗില്‍ മൌസ് പോയിന്‍റ് കളര്‍ഫുള്‍ ആക്കി വായനക്കാര്‍ക്ക് സമ്മാനമായി നല്‍കി ആര്‍മാദിക്കൂ.. നിങ്ങള്‍ ചെയ്യേണ്ടത് വളരെ സിമ്പിള്‍. മൌസ് പോയിന്‍റ് വര്‍ണ്ണങ്ങള്‍ നിറഞ്ഞതാവട്ടെ. ഒലീവ് ടിപ്സ്  എങ്ങനെ മൌസ് പോയിന്‍റ് മാറ്റം വരുത്താം?  താഴെ കാണുന്ന കോളത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള മൌസ് തിരഞ്ഞടുക്കുക അതിനു ശേഷം   "Genetate"  ബട്ടന്‍ ക്ലിക്ക് ചെയ്യുക ശേഷം   "Add to Blogger"  എന്നതില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ക്കാവുന്നതാണ്.. Note  :  കടപ്പാട്    24work  &  cursors-4u

ഫേസ്ബുക്ക് പ്രൊഫൈല്‍ പേജ് ആക്കി മാറ്റാം

ഇമേജ്
ഇപ്രാവശ്യം ഫേസ്ബുക്ക് പ്രൊഫൈല്‍ ലൈക് പേജ് ആക്കി മാറ്റുന്ന വിദ്ധ്യയാണ്. നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ പേജ് ആക്കി മാറ്റണോ? പേജ് ആക്കി മാറ്റുമ്പോള്‍ നിങ്ങളുടെ ഫേസ്ബുക്ക്  സുഹൃത്തുക്കള്‍ മുഴുവന്‍ നിങ്ങളുടെ പേജ് ലൈക് ചെയ്തവര്‍ ആയി മാറുകയും ചെയ്യും. പ്രൊഫൈല്‍ പേജ് ആക്കി മാറ്റുന്നതിന്  ഇവിടെ ക്ലിക്ക്  ചെയ്ത് മാറ്റാവുന്നതാണ്. പ്രത്തേകം ശ്രദ്ധിക്കുക.. പേജ് ആക്കി മാറ്റിയാല്‍ പിന്നെ പ്രൊഫൈല്‍ ആക്കി തിരികെ മാറ്റാന്‍ സാധിക്കുകയില്ല.. :)

ഒരു ഫേസ്ബുക്ക് തിരിഞ്ഞു നോട്ടം വീഡിയോ

ഇമേജ്
ഫേസ്ബുക്ക് പത്താം വാര്‍ഷിക ഉപഹാരം  ഫേസ്ബുക്ക് അമ്മാവന്‍ സുക്കര്‍ബര്‍ഗ്  ഫേസ്ബുക്ക് അതിന്റെ പത്താം വാര്‍ഷികആഘോഷത്തിന്റെ ഭാഗമായി നമുക്ക് നല്‍കുന്നു ഒരു അവസരം. അതെ.  ഒരു ഫേസ്ബുക്ക് തിരിഞ്ഞുനോട്ടം  അതെ..  നിങ്ങള്‍  ഫേസ്ബുക്കില്‍ വന്നത് മുതല്‍ ഇന്ന് വരെ നിങ്ങളുടെ ഫേസ്ബുക്ക് പ്രധാനഭാഗങ്ങള്‍ ഒറ്റക്ലിക്കില്‍  വീഡിയോയായി കാണുവാനും ഡൌണ്‍ലോഡ് ചെയ്യുവാനും ഒരവസരം. നിങ്ങള്‍ ചെയ്യേണ്ടത്. ഫേസ്ബുക്ക് തുറക്കുക. ശേഷം താഴെ കാണുന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.  എപ്പടി?

ഒറ്റ ക്ലിക്ക് കൊണ്ട് ഫേസ്ബുക്ക് സുഹൃത്തുക്കളെ എങ്ങനെ ഗ്രൂപ്പിൽ ചേര്ക്കാം

ഇമേജ്
ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിങ്ങളുടെ ഫ്രണ്ട്സിനെ മുഴുവനായും ഒറ്റക്ലിക്കില്‍ ചേര്‍ക്കുന്ന വിദ്ധ്യയാണ് ഇവിടെ പറയുന്നത്.  ചിത്രം കാണുക..    നിങ്ങൾ ചെയ്യേണ്ടത് ആദ്യം ഗ്രൂപ്പിൽ പോകുക. ഗ്രൂപ്പിൽ പോകാൻ   ഇവിടെ ക്ലിക്ക് ചെയ്യുക  അതിനു ശേഷം  നിങ്ങൾ ചെയ്യേണ്ടത്  ഒരു ജാവ സ്ക്രിപ്റ്റ് കൊട് ലഭിക്കും. ആയ കോഡ് ഗ്രൂപ്പിൽ നല്കിയാണ് ആളുകളെ ചെര്ത്തെണ്ടത്.. ഗ്രൂപ്പിൽ ആളുകളെ ചേര്ക്കുന്നതിനുള്ള കോഡ് ലഭിക്കുവാൻ താഴെ കാണുന്ന സ്റ്റാർ  ക്ലിക്ക് ചെയ്യുക.. ******************** ഇഷ്ടമായി എങ്കിൽ ഇവിടെ   LIKE   ചെയ്യുമല്ലോ.

സൌദിയില്‍ സിംകാര്‍ഡുകള്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം..

ഇമേജ്
സൗദി അറേബ്യയില്‍   മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന്  തിരിച്ചറിയല്‍ കാര്‍ഡ്  നമ്പര്‍  (ഇഖാമ നമ്പര്‍ ) നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഉടന്‍  പ്രാബല്യത്തില്‍ വരുന്നു. അതിനാല്‍ എല്ലാ മൊബൈലി ,സൈന്‍,സവ എന്നിവയുടെ എല്ലാ ഷോറൂമുകളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. മൊബൈല്‍ കണക്ഷന്‍ ഐ ഡി നല്‍കല്‍ നിര്‍ബന്ധം ആക്കുവാനുള്ള തീരുമാനം വന്നത് മുതല്‍ പരക്കെ ആശങ്കയിലാണ് ഉപപോക്താക്കള്‍. ഷോറൂമുകളില്‍ പോയി മണിക്കൂറുകളോളം കാത്തു നിന്നാലും അവസാനം സമയക്കുറവു മൂലം തിരിച്ചു പോരുന്ന അനവധി ആളുകള്‍ ആണ്. നിങ്ങളുടെ മൊബൈല്‍ കണക്ഷന്‍ നിങ്ങളുടെ പ്രൂഫ്‌ നല്‍കി എടുത്തതാണ് എങ്കില്‍ ഇന്റര്‍നെറ്റ് വഴി നിങ്ങള്ക്ക് തന്നെ അപ്ടേറ്റ്‌ ചെയ്യാവുന്നതാണ്. അതിന്റെ രൂപം താഴെ കൊടുക്കുന്നു. ഇത്തസ്വലാത് (മൊബൈലി ) ടാറ്റാ അപ്ടേറ്റ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ താഴെ കാണുന്ന പോലെ ഉണ്ടാകും.  ഇവിടെ നിങ്ങളുടെ മുകളിലെ കള്ളിയില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ (9665) എന്ന കോഡ് ചേര്‍ത്തി കൊണ്ട് എഴുതുക. തൊട്ടു താഴെ നിങ്ങളുടെ സിംകാര്‍ഡിനു മുകളില്‍ ഉള്ള നമ്പര്‍ ചേര്‍ക്കുക എന്നിട്ട് സബ്മി...

ഗുഗ്ളിന്റെ ഇ ബുക്ക് സ്റോര്‍ ഈ വര്‍ഷം

ഇമേജ്
ഡിജിറ്റല്‍ പുസ്തക വില്‍പ്പന രംഗത്ത് വന്‍യുദ്ധത്തിന് വഴിതെളിച്ച് കൊണ്ട് പ്രമുഖ ഇന്റര്‍നെറ്റ കമ്പനിയായ ഗൂഗ്ളിന്റെ ഇ ബുക്ക് സ്റോര്‍ ഈ വര്‍ഷം തുടങ്ങും. പ്രധാന എതിരാളിയായ ആമസോണിന്റേതു പോലെ ഏതെങ്കിലും പ്രത്യേക ഉപകരണത്തില്‍ മാത്രം വായിക്കാവുന്നതാവില്ലെ ഗൂഗ്ള്‍ എഡിഷന്‍ എന്നു പേരിട്ടിട്ടുള്ള ഗൂഗ്ള്‍ ഡിജിറ്റല്‍ പുസ്തകങ്ങള്‍.  ആമസോണിന്റെ കൈന്‍ഡില്‍, ആപ്പിളിന്റെ ഐബുക്ക് സ്റോര്‍ പോലെ കമ്പനിയുടെ മാത്രം സ്റോറിലുള്ള പുസ്തകങ്ങളുമായി  ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതാണ്. എന്നാല്‍ ഗൂഗ്ള്‍ എഡിഷനില്‍ ഇങ്ങനെയൊരു നിയന്ത്രണമില്ലെന്ന് ഗുഗ്ള്‍ വക്താവ് ഗബ്രിയേല്‍ സ്റിക്കര്‍ പറഞ്ഞു.  ഇതുവരെയായി 12 ദശലക്ഷം പുസ്തകങ്ങള്‍ ഗൂഗ്ള്‍ സ്കാന്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കോപ്പികള്‍ ലഭ്യമാല്ലാത്തതും പ്രിന്റുകള്‍ ലഭ്യമായതും അവയില്‍പ്പെടും.  അമേരിക്കയില്‍ ഇബുക്ക് വിപണിയിലെ വരുമാനം 2010ലെ 130 കോടി ഡോളറില്‍ നിന്ന് 2013 ആവുമ്പോഴേക്കും 250 കോടി ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഗൂഗ്ള്‍ എഡിഷനിലെ പുസ്തകങ്ങള്‍ മൊബൈല്‍ ഫോണ്‍ മുതല്‍ നെറ്റ്ബുക്ക്് വരെയും ടാബ്്ലറ്റ് മുതല്‍ ഡെസ്ക് ടോപ്പ് കംപ...

നാം അറിഞ്ഞിരിക്കേണ്ട ഫെയ്‌സ്ബുക്കിലെ ചില ചതിക്കുഴികള്‍ .

ഇമേജ്
നാം അറിഞ്ഞിരിക്കേണ്ട ഫെയ്‌സ്ബുക്കിലെ ചില ചതിക്കുഴികള്‍ .  ഫെയ്‌സ്ബുക്ക് ഒരു രാജ്യമായിരുന്നുവെങ്കില്‍ അംഗസംഖ്യ വെച്ച് ചൈനക്കും ഇന്ത്യക്കും പിറകില്‍ മൂന്നാമത്തെ രാജ്യമായി അത് അറിയപ്പെട്ടേനെ-ഫെയ്‌സ്ബുക്കിനെ 'ടൈം മാഗസിന്‍' ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ലോകമൊട്ടാകെ ഏകദേശം 60 കോടിയോളം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുണ്ട്. ഇതില്‍ 50 ശതമാനം പേരും ദിവസം ഒരു പ്രാവശ്യമെങ്കിലും ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യുന്നവരാണ്. ഫെയ്‌സ്ബുക്ക് അതിന്റെ സ്വരൂപം കാട്ടിത്തുടങ്ങിയതോടെ മറ്റു പല സൗഹൃദക്കൂട്ടായ്മകളും പിന്നിലായി. പ്രചാരത്തില്‍ ഗൂഗിളിനുപോലും ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്കിന്റെ മുന്നേറ്റം. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യയില്‍ ഒന്നാമതായിരുന്ന ഗൂഗിളിന്റെ ഓര്‍ക്കുട്ടിനെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഫെയ്‌സ്ബുക്ക് പിന്നിലാക്കിയിരിക്കുന്നു. പല സ്ഥാപനങ്ങളിലും ജോലി സമയത്ത് ഫെയ്‌സ്ബുക്ക് നിരോധിച്ചിരിക്കുകയാണ്. ഫെയ്‌സ്ബുക്കിനൊപ്പം തന്നെ ഫെയ്‌സ്ബുക്ക് സൃഷ്ടിക്കുന്ന വിവാദങ്ങളും വളരുന്നു. വിവാദങ്ങളില്‍ പ്രധാനപ്പെട്ടതാണ് വ്യക്തികളുടെ സ്വകാര്യതാ സംരക്ഷണം. നിങ്ങള്...

കംബ്യൂട്ടരില്‍ നിന്നും എങ്ങനെ പ്രിന്‍റ്സ്ക്രീന്‍ എടുക്കാം

ഇമേജ്
കംബ്യൂട്ടരില്‍ നിന്നും എങ്ങനെ പ്രിന്‍റ്സ്ക്രീന്‍  എടുക്കാം അതിക പേര്‍ക്കും അറിയാവുന്ന വളരെ നിസാരമായ ഒരു സംഗതിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്... നമ്മുടെ കംബ്യൂട്ടരില്‍ നിന്നും എങ്ങനെ സ്ക്രീന്‍ ഷോട്ട് പ്രിന്‍റ് എടുക്കും അറിയാത്തവര്‍ക്ക് വേണ്ടി  ഇത് നിസാരമാണങ്കിലും നമ്മളില്‍ ചിലക്കെന്കിലും ഇത് അറിയാത്തവര്‍ ആയി ഉണ്ടായേക്കാം.. അവര്‍ക്ക് വേണ്ടി..  നമ്മള്‍ നമ്മുടെ കംബ്യൂട്ടരില്‍ നിന്നും ഏത് സ്ക്രീന്‍ ആണോ എടുക്കാന്‍ ഉദ്ദേശിക്കുന്നത് ആ സ്ക്രീനില്‍ നമ്മുടെ കിബോഡില്‍ പ്രിന്‍റ്സ്ക്രീന്‍ ബട്ടന്‍ ഉണ്ടാകും അതില്‍ ഒരു പ്രാവശ്യം പ്രസ്‌ ചെയ്യുക ചിത്രം ഒന്ന് ശ്രദ്ധിക്കുക ചിത്രം ഒന്ന്  എന്നിട്ട് നമ്മുടെ കംബ്യൂട്ടര്‍ സ്ക്രീനില്‍ താഴെ ഇടതു ബാകത്ത് കാണുന്ന Start ക്ലിക്ക് ചെയ്യുക  ശേഷം Programs +Accossiories +Paint ക്ലിക്ക് ചെയ്യുക ചിത്രംരണ്ട് ശ്രദ്ധിക്കുക  ചിത്രം രണ്ട്  അപ്പോള്‍ ചിത്രം മൂന്നില്‍ കാണുന്ന പോലെ ഒരു വിന്‍ഡോ വരും. അതില്‍ മുകളില്‍ കാണുന്ന എഡിറ്റ്‌ ഓപ്ഷനില്‍ ക്ലിക്ക് ചെയ്തു paste ചെയ്യുക ശേഷം ആ ചിത്രം നമുക്ക് വേണ്ട രീതിയില്‍ എഡിറ്റ്‌ ചെയ്തു സേവ് ചെയ്യുക...

എന്താണ് ഫേസ്ബുക്ക് ടൈംലൈന്‍ ??

ഇമേജ്
   ഫേസ്ബുക്ക് ടൈംലൈന്‍ ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫേസ്ബുക്ക് ചേട്ടന്‍   അതിന്‍റെ  ഭംഗി കൂട്ടല്‍ തുടങ്ങിയിരിക്കുന്നു. 2011 സെപ്തംബര്‍ മുതല്‍  ടൈംലൈനിന്‍റെ രൂപത്തിലേക്ക് ഫെയ്‌സ്ബുക്കിലെ കോടിക്കണക്കിന്  പ്രൊഫൈലുകള്‍ ഏതാനും ദിവങ്ങള്‍ക്കകം സ്വയം മാറും.  ഫേസ്ബുക്ക്  ഉപഭോക്താക്കള്‍ ആദ്യമൊക്കെ പോസ്റ്റ്‌ ചെയ്യുകയും ഷയര്‍ ചെയ്യുകയും  ചെയ്ത പോസ്റ്റുകള്‍ ഒക്കെ തന്നെ  പെട്ടന്ന്  മുന്നിലെത്തിക്കാന്‍ ഉതകുന്ന തരത്തിലുള്ള  മാറ്റമാണ് ടൈംലൈനിലൂടെ നമുക്ക് കിട്ടുന്നത്. ഇന്ന് വരെ ഫേസ്ബുക്ക്  കണ്ടത്തില്‍ വെച്ച്  ഏറ്റവും വലിയ പരിഷ്കാരനാണ്  ടൈംലൈനിലേക്കുള്ള മാറ്റമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്  ഇതുവരെയുള്ള അവസ്ഥ മറിച്ചായിരുന്നല്ലോ  നമ്മള്‍ കഷ്ടപ്പെട്ട് പോസ്റ്റ് ചെയ്ത പോസ്റ്റ്‌ ,കുറച്ച് ദിവസം നമ്മുടെ  പ്രൊഫൈലില്‍ കാണുകയും പിന്നീട് പുതിയ പോസ്റ്റുകള്‍ വരുമ്പോള്‍  അത് പ്രൊഫൈലിന്റെ 'താഴ്ബാഗത്തെക്ക് ' മറയുകായും ചെയ്യുന്നു . പിന്നീട് നമ്മളത് മറക്കും  . മുമ്പ് പോസ്റ്റു ച...

ഫേസ്ബുക്ക് ചില നുറുങ്ങുകള്‍

ഇമേജ്
ഫേസ്ബുക്ക് ചില ട്രിക്കുകള്‍  ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കായ ഫേസ്ബുക്ക് അംഗങ്ങള്‍ ദിവസേന കൂടി കൂടി വരുന്നു . എല്ലാവരും ഫേസ്ബുക്കില്‍ വരുമ്പോള്‍ ചിന്തിക്കുക ഫേസ്ബുക്കില്‍ നാലാള്‍ അറിയുന്ന ഒരാള്‍ ആകണം എന്നായിരിക്കും.  നമുക്കും എന്താ ഒന്ന് ശ്രമിച്ചൂടെ? ശേഷം വായിക്കുക  1 : മലയാളത്തില്‍ എഴുതാന്‍ ശ്രമിക്കൂ. ഫേസ്ബുക്കില്‍ എല്ലാവരും മലയാളത്തില്‍ എഴുതുമ്പോള്‍ അതിനു കഴിയാത്ത ചിലര്‍ മംഗ്ലീഷില്‍ എഴുതാറുണ്ട്. അതാനന്കില്‍ അതിക പേരും വായിക്കാറുമില്ല.നമുക്കും തോന്നാറുണ്ട് അല്ലെ എല്ലാവരെയും പോലെ മലയാളത്തില്‍ എഴുതാന്‍.  എങ്കില്‍ അത് ഇനി നമുക്കും എഴുതാം. വളരെ ഈസിയായി. കൂടുതല്‍ വിവരങ്ങള്‍ക്കും മലയാളത്തില്‍ എഴുതാന്‍ പഠിക്കാനുംഇവിടെ ക്ലിക്ക് ചെയ്യുക ( മലയാളത്തില്‍ എഴുതാന്‍ ശ്രമിക്കൂ. )  . ഇനി മുതല്‍ മലയാളത്തില്‍ എഴുതൂ...... 2 : ഫേസ്ബുക്ക് ഗ്രൂപ്പില്‍ എങ്ങനെ ആളുകളെ ചേര്‍ക്കാം മലയാളത്തില്‍ ഒക്കെ എഴുതി തുടങ്ങിയാല്‍ പിന്നെ നമ്മള്‍ ചില ഗ്രൂപ്പുകളില്‍ സജീവമാകും. നമുക്കിഷ്ടമുള്ള ഗ്രൂപ്പിലേക്ക് നമ്മുടെ ഫ്രണ്ടിനെ കൂടി കൊണ്ട് വരാന്‍ അറിയാത്തവര്‍ ഉണ്ടോ? കുറവായിരിക്കും അല്...

പത്രങ്ങളില്‍ നിന്നും എങ്ങനെ വാര്‍ത്തകള്‍ കോപ്പി ചെയ്യാം??

ഇമേജ്
പത്രങ്ങളില്‍ നിന്നും എങ്ങനെ വാര്‍ത്തകള്‍ കോപ്പി ചെയ്യാം?? ഫേസ്ബുക്ക് അക്കൌണ്ടുകളില്‍ ചില പത്രങ്ങളില്‍ നിന്നും വാര്‍ത്തകള്‍ കോപ്പി ചെയ്തു പേസ്റ്റ്‌ ചെയ്യാന്‍ സാധിക്കില്ല. അതിനു എന്ത് ചെയ്യണം എന്നാണു താഴെ വിവരിക്കുന്നത്. ചില ആളുകള്‍ എങ്കിലും ചില പത്ര കട്ടിംഗ് വളരെ ബുദ്ദിമുട്ടി മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നവര്‍ ഉണ്ടായേക്കാം. അവര്‍ക്ക് വേണ്ടിയാണ്  ഈ പോസ്റ്റ്‌ ഒരു മലയാള പത്രം വാര്‍ത്ത ചിത്രം ഒന്ന് ശ്രദ്ദിക്കൂ ചിത്രം ഒന്ന്  ഈ വാര്‍ത്ത ഫേസ്ബുക്കില്‍ കോപ്പി ചെയ്തു പേസ്റ്റ്‌ ചെയ്താല്‍ അത് മലയാളത്തില്‍ കാണില്ല ചിത്രം രണ്ടില്‍ കാണുന്നത് പോലെയായിരിക്കും വരുക  ചിത്രം രണ്ട്  പിന്നെ ഇത് മുഴുവന്‍ ടൈപ്പ്‌ ടൈപ്പ് ചെയ്യുക എന്ന് വെച്ചാല്‍ കുറെ സമയവും എടുക്കും. അത് കൊണ്ട് ഇത് കോപ്പി ചെയ്തു കണ്‍വര്‍ട്ട് ചെയ്യുന്ന ഒരു പരിപാടിയാണ് ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്. മലയാളം യുണികോഡ്‌ കണ്‍വര്‍ട്ട് ചെയ്യാന്‍ സൈബര്‍ ലോകത്ത്‌ ഇപ്പോള്‍ പല വഴികളും ഉണ്ട്. അതില്‍ വളരെ എളുപ്പമായ ഒരു വഴി ഇവിടെ ക്ലിക്ക് ചെയ്യുക . അപ്പോള്‍ താഴെ കാണുന്ന പോലെ ഒരു പേജ് വരും  ചിത്രം മൂന്ന്  അതില്‍ മുകളില്‍ ma...

ഫേസ്ബുക്ക് ചാറ്റ് ബോക്സില്‍ ഒന്നില്‍ കൂടുതല്‍ ആളുകളുമായി ചാറ്റ്ചെയ്യാം

ഇമേജ്
ഗൂ ഗിള്‍ പ്ലസുമായുള്ള മത്സരം കനത്തതോടെ  ദിവസം കൂടും തോറും ഫേസ്ബുക്കില്‍ പുതിയ പുതിയ ഓപ്ഷനുകള്‍ വരുന്നു. അങ്ങനെ പുതുതായി വന്ന ഒരു ഓപ്ഷന്‍ ആണ് ഒരു ഫേസ്ബുക്ക് ചാറ്റ് ബോക്സില്‍ ഒന്നില്‍ കൂടുതല്‍ ആളുകളുമായി ചാറ്റ് ചെയ്യാന്‍ ഉള്ള സംവിധാനം.  ഇത് വരെ ഗ്രൂപുകളില്‍ മാത്രമായിരുന്നു ആ സംവിധാനം. എന്നാല്‍ ഇപ്പോള്‍ നമുക്കിഷ്ടമുള്ളവര്‍ ഒരുമിച്ചു ചാറ്റ് ചെയ്യാം എന്നതാണ് പുതിയത്. അതിനു വേണ്ടത് ആദ്യം ഫേസ്ബുക്കില്‍ ചിത്രം ഒന്നില്‍ കാണുന്നത് പോലെ ഒരു സുഹുര്തുമായുള്ള ചാറ്റ് ബോക്സ് തുറക്കുക  പിന്നീട് ചിത്രം രണ്ടില്‍ കാണുന്നത് പോലെ മുകളില്‍ സെറ്റിംഗ്സ് ക്ലിക്ക് ചെയ്തു Add Friends to chat.. ക്ലിക്ക് ചെയ്യുക                        ചിത്രം ഒന്ന്                                                                          ചിത്രം രണ്ട്   ...

ഇനിയും മലയാളം അറിയില്ലേ? മലയാളത്തില്‍ വളരെ ഈസിയായി എഴുതൂ....

ഇമേജ്
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കായ ഫേസ്ബുക്ക് അംഗങ്ങള്‍ ദിവസേന കൂടി കൂടി വരുന്നു . എല്ലാവരും ഫേസ്ബുക്കില്‍ വരുമ്പോള്‍ ചിന്തിക്കുക ഫേസ്ബുക്കില്‍ നാലാള്‍ അറിയുന്ന ഒരാള്‍ ആകണം എന്നായിരിക്കും.  നമുക്കും എന്താ ഒന്ന് ശ്രമിച്ചൂടെ? ശേഷം വായിക്കുക  ഫേസ്ബുക്കില്‍ എല്ലാവരും മലയാളത്തില്‍ എഴുതുമ്പോള്‍ അതിനു കഴിയാത്ത ചിലര്‍ മംഗ്ലീഷില്‍ എഴുതാറുണ്ട്. അതാനന്കില്‍ അതിക പേരും വായിക്കാറുമില്ല.നമുക്കും തോന്നാറുണ്ട് അല്ലെ എല്ലാവരെയും പോലെ മലയാളത്തില്‍ എഴുതാന്‍.  എങ്കില്‍ അത് ഇനി നമുക്കും എഴുതാം. വളരെ ഈസിയായി.  നിങ്ങളുടെ കീബോര്‍ഡില്‍ മലയാളം ഭാഷയും കൂടി സെറ്റ്‌ ചെയ്തു മലയാളത്തില്‍ വളരെ ഈസിയായി വെറും അഞ്ചു മിനിട്ട് കൊണ്ട് മനസ്സിലാവുന്ന ഒരു സ്റ്റെപ് ആണ്. ഇവിടെ  ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് . ഇവിടെ ക്ലിക്ക് ചെയ്യുക   അപ്പോള്‍ കിട്ടുന്ന പേജില്‍ താഴെ കാണുന്ന പോലെ ഉണ്ടാകും. അതില്‍ choose your IME language  ക്ലിക്ക് ചെയ്തു മലയാളം തിരഞ്ഞടുക്കുക. ശേഷം ഡൌണ്ലോഡ് ചെയ്യുക  ചിത്രം 1 ഡൌണ്ലോഡ് ചെയ്തു നമ്മുടെ കമ്പ്യൂട്ടറില്‍ സേവ ചെയ്യുക. . പിന്നെ സേവ ചെയ്ത ഫയല്‍ ക്ല...