പോസ്റ്റുകള്‍

SDPI എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

S D P I യുടെ പ്രസക്തി എന്ത്?

ഇമേജ്
രാജ്യം അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ രണ്ടു പ്രശ്‌നങ്ങളാണ് ഭയവും വിശപ്പും. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇതു രണ്ടും ഏറ്റവും മുഴച്ചുനില്‍ക്കുന്നതായി കാണാന്‍ കഴിയും. ഇതിനു പ്രധാന ഉത്തരവാദികള്‍ നിലവിലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളും ആ പാര്‍ട്ടികളെയും നേതാക്കളെയും ഉപയോഗിച്ചു മൂന്നാംലോകരാജ്യങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വശക്തികളുമാണ്. ഇത്തരം പാര്‍ട്ടികളുടെ താല്‍പ്പര്യങ്ങളും സാമ്രാജ്യത്വ താല്‍പ്പര്യങ്ങളും ഒത്തുചേരുമ്പോള്‍ അടിസ്ഥാനജനവിഭാഗങ്ങളായ ദലിത്, ആദിവാസി, മുസ്‌ലിം, പിന്നാക്കവിഭാഗങ്ങളുടെ വിഭവങ്ങള്‍ പോലും കവര്‍ന്നെടുക്കപ്പെടുകയാണു ചെയ്യുന്നത്.  തങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിനെ ദലിത്, ആദിവാസി, പിന്നാക്കവിഭാഗങ്ങള്‍ പ്രതിരോധിക്കുമ്പോള്‍ സാമ്രാജ്യത്വശക്തികളും ഉന്നത രാഷ്ട്രീയ-വരേണ്യവര്‍ഗങ്ങളും ചേര്‍ന്ന് മാധ്യമങ്ങളുടെ സഹായത്തോടുകൂടി അവരെ ഭീകരവാദികളും തീവ്രവാദികളും മാവോവാദികളും നക്‌സലുകളുമാക്കി മുദ്രചാര്‍ത്തുകയും അവര്‍ക്കെതിരേ വന്‍ പ്രചാരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ പൊതുസമൂഹത്തിന്റെ മനസ്സില്‍ ഈ വിഭാഗങ്ങളെ അനഭിമതരും രാജ്യദ്രോഹികളുമാക്കി ചിത്...

നിങ്ങള്‍ക്ക് ഞങ്ങളെ കൊല്ലാന്‍ കഴിഞ്ഞേക്കാം പക്ഷെ തോല്‍പ്പിക്കാനാവില്ല

ഇമേജ്
തിരുവനന്തപുരത്ത് പോലീസ്‌ തേര്‍വാഴ്ച (പൊലീസിന്‍റെ കയ്യില്‍ SDPI പ്രവര്‍ത്തകരെ എറിയാനുള്ള കല്ല്‌ കാണാം) കേരള മുഖ്യമന്തി ബഹു:ഉമ്മന്‍ ചാണ്ടിക്കൊരു തുറന്ന കത്ത്. പ്രിയപ്പെട്ട മുഖ്യമന്ത്രി കേരളം ഭരിക്കുന്ന മുഖ്യമന്ത്രി എന്ന നിലയില്‍ അങ്ങേക്ക് കരിങ്കൊടി കാട്ടിയ എസ് ഡി പി ഐ പ്രവര്‍ത്തകരെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടക്കാന്‍ എന്താണ് കാരണം. കരിങ്കൊടി കാട്ടല്‍ എന്ന് മുതലാണ്‌ രാജ്യദ്രോഹമായത്? ജനാധിപത്യരാജ്യത്ത് പ്രതിഷേധവും കരിങ്കൊടിയും ഒക്കെ സാധാരണ അല്ലെ? അങ്ങയുടെ രാഷ്ട്രീയ ജീവിതത്തില്‍ അങ്ങ് കാട്ടിയ കരിങ്കൊടിക്ക് വല്ല കണക്കുമുണ്ടോ? ഈ പ്രവര്‍ത്തകരുടെ മേല്‍ ഉള്ള രാജ്യദ്രോഹകുറ്റം മാറ്റണമെന്ന് ആവശ്യപ്പെട്ടു എസ് ഡി പി ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് മാര്‍ച്ച സംഘടിപ്പിച്ചപ്പോള്‍ നിങ്ങളുടെ പോലീസ്‌ അഴിഞ്ഞാടുകയായിരുന്നു. ഉമ്മന്‍ചാണ്ടി ഒരു കാര്യം ഓര്‍ക്കുക. ഇവിടെ ഒരുപാട് രാഷ്ട്രീയപാര്‍ട്ടികള്‍ ഉണ്ട്. എല്ലാവരും കരിങ്കോടികളും കാട്ടാറുണ്ട്. പക്ഷെ അവിടെയൊന്നും രാജ്യദ്രോഹകുറ്റം അല്ലാത്ത എന്താണ് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കാട്ടുമ്പോള്‍ മാത്രം? എസ് ഡി പി ഐ യുടെ വളര്‍ച്ചയില്‍  നിങ്ങള്‍ വല്ലാതെ അസ...

രാഷ്ട്രീയത്തെക്കുറിച്ചു പുതിയ കാഴ്ചപ്പാട്?

ഇമേജ്
രാഷ്ട്രീയത്തെക്കുറിച്ചു പുതിയ കാഴ്ചപ്പാട്? ഇ അബൂബക്കര്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഒരു ചരിത്രമുഹൂര്‍ത്തത്തിനു നാം സാക്ഷ്യംവഹിക്കുകയാണ്. എസ്.ഡി.പി.ഐയുടെ ആദ്യ ദേശീയ പ്രതിനിധിസമ്മേളനമാണ് ഇവിടെ നടക്കുന്നത്. 2009 ജൂണ്‍ 21നു ഡല്‍ഹിയിലെ കരോള്‍ബാഗ് ഹോട്ടല്‍ മന്ദാകിനിയില്‍ 29 പേര്‍ പങ്കെടുത്ത യോഗത്തില്‍വച്ചാണ് എസ്.ഡി.പി.ഐ ജന്മമെടുക്കുന്നത്. പിന്നീട്, 2009 ഒക്ടോബറില്‍ ഡല്‍ഹിയില്‍, വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തില്‍ നാം പാര്‍ട്ടി പ്രഖ്യാപിച്ചു. എസ്.ഡി.പി.ഐ എന്ന രാഷ്ട്രീയപ്രസ്ഥാനത്തെ രാജ്യത്തിനു സമര്‍പ്പിച്ചപ്പോള്‍ ഒരു പാര്‍ട്ടിയെക്കൂടി ഇന്ത്യയിലെ രാഷ്ട്രീയപ്രസ്ഥാന വംശാവലിയിലേക്കു ചേര്‍ക്കുകയല്ല, ഇന്ത്യന്‍ ജനതയുടെ മുമ്പില്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള പുതിയൊരു കാഴ്ചപ്പാട് അവതരിപ്പിക്കുകയായിരുന്നു നാം; പോസിറ്റീവ് പൊളിറ്റിക്സ് എന്ന പുതിയ കാഴ്ചപ്പാട്. സ്വാതന്ത്യ്രാനന്തര ഇന്ത്യ എങ്ങനെയായിരുന്നു എന്ന വിലയിരുത്തലിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തില്‍ പുതിയ ഇന്ത്യ എങ്ങനെയായിരിക്കണമെന്ന കണ്െടത്തല്‍. ഇന്ത്യക്ക...