പോസ്റ്റുകള്‍

അറിവ്‌ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

അല്ലാഹുവിലേക്കൊരു സ്നേഹസഞ്ചാരം

ഇമേജ്
അല്ലാഹുവിലേക്കൊരു സ്നേഹസഞ്ചാരം ഹജ്ജ് അനുഭവം എന്താണു തന്നെ പഠിപ്പിക്കേണ്ടതെന്ന് എല്ലാവരും അവരവരോടുതന്നെ ചോദിക്കേണ്ടതാണ്. ആദ്യമവര്‍ ചോദിക്കേണ്ടത് എന്താണു ഹജ്ജിന്റെ അര്‍ഥമെന്നതാണ്.  അല്ലാഹുവിങ്കലേക്കുള്ള മനുഷ്യന്റെ പരിണാമമാണു ഹജ്ജ്. ആദമിനെ സൃഷ്ടിച്ചതിനെ സംബന്ധിച്ച തത്വത്തിന്റെ പ്രതീകാത്മകമായ ചരിത്ര പ്രകടനം, ഐക്യപ്രകടനം. ഇതു കൂടുതല്‍ വിശദീകരിക്കുകയാണെങ്കില്‍ ഹജ്ജ് നിര്‍വഹണമെന്നാല്‍, ഒരേ സമയം പല കാര്യങ്ങളുടെ പ്രദര്‍ശനമാണ്. സൃഷ്ടിയുടെയും ചരിത്രത്തിന്റെയും പ്രകടനമാണത്. അതുപോലെ, ഐക്യത്തിന്റെയും ഇസ്ലാമിക ദര്‍ശനത്തിന്റെയും ഉമ്മത്തിന്റെയും പ്രകടനവുമാണ്. അല്ലാഹുവാണിവിടത്തെ രംഗനിയന്താവ്. ആദം, ഇബ്റാഹീം, ഹാജറ, പിശാച് എന്നിവരാണു മുഖ്യ കഥാപാത്രങ്ങള്‍. മസ്ജിദുല്‍ ഹറാം, ഹറം മേഖല, അറഫാത്,  മശ്ഹറുകള്‍, മിന എന്നിവയാണു വേദികള്‍. കഅ്ബ, സഫാ, മര്‍വാ, പകല്‍, രാത്രി, സൂര്യവെളിച്ചം, അസ്തമയം, വിഗ്രഹങ്ങള്‍, ബലികര്‍മങ്ങള്‍ എന്നിവ പ്രധാന പ്രതീകങ്ങളും. വേഷമോ ഇഹ്റാം, മുടി മുണ്ഡനവും മുറിക്കലും. ആണെന്നോ പെണ്ണെന്നോ കറുത്തവനെന്നോ വെളുത്തവനെന്നോ വൃദ്ധനെന്നോ പരിഗണന കൂടാതെ നിങ്ങളാണതിലെ മുഖ്യകഥാപാത്രം. അല്ലാഹുവി...

ഉറച്ച ബോധ്യത്തോടെ ഉറക്കെ പ്രഖ്യാപിക്കുക "ഇന്നമല്‍ മുസ്ലിമൂന ഇഖവ"

ഇമേജ്
ഉറച്ച ബോധ്യത്തോടെ ഉറക്കെ പ്രഖ്യാപിക്കുക "ഇന്നമല്‍ മുസ്ലിമൂന ഇഖവ" കടപ്പാട്: സജ്ജാദ് വാണിയമ്പലം  സുന്നിയും ജമാഅത്തും മുജാഹിദും പോപ്പുലര്‍ ഫ്രണ്ടും ഒക്കെ എന്തൊക്കെയോ 'വലിയ വിത്യാസങ്ങള്‍' ഇല്ല എന്നതാണ് സത്യം എന്ന് നാം മനസിലാക്കുക. സ്വന്തം ആശയ സപുഷ്ടതയുടെ കാര്യത്തില്‍ ആത്മ വിശ്വാസം ഇല്ലാത്തവര്‍ മറ്റു സഘടനകളെ കുറിച്ച് 'ഫോബിയ' വളര്‍ത്തി അണികളെ പിടിച്ചു നിറുത്താന്‍ ശ്രമിക്കുന്നത് കണ്ടു തെറ്റിദ്ധരിക്കരുത്. മുജാഹിദും ജമാഅത്തും ഒക്കെ എന്തൊക്കെയോ 'വലിയ പിഴവ്' ഉള്ളവര്‍ ആണ് എന്നത് മാത്രം ആണ് നമ്മുടെ പല നിഷ്കളങ്ക സുന്നി സഹോദരന്‍മാരെയും പിടിച്ചു നിറുത്താന്‍ നേതൃതം പ്രയോഗിക്കുന്ന ചെപ്പടി വിദ്യ. അതിപ്പോള്‍ ഉള്പതിഷ്ണുക്കളും പരസ്പരം ഭംഗിയായി ഉപയോഗിക്കുന്നു എന്ന് മാത്രം.. നമ്മുടെ ഹൈന്ദവ സമൂഹത്തെ നോക്കൂ. മൂവായിരത്തി മുക്കോടി ദൈവങ്ങള്‍, ഓരോര്‍ത്തര്‍ക്കും ഓരോ ദൈവങ്ങള്‍. തികച്ചും വിത്യസ്ത പൂജ രീതികള്‍, ഒരു വിഭാഗത്തിന്‍റെ ക്ഷേത്രങ്ങളില്‍ മറ്റുള്ളവരെ പ്രവേശിപ്പിച്ചോലണം എന്നില്ല. വിത്യസ്ത ജാതികള്‍, ഉപ ജാതികള്‍, പരസ്പരം വിവാഹം ഇല്ല. തികച്ചും വിത്യസ്തമായ അനുഷ്ടാനങ്ങള്‍. പക്ഷ...

വിക്കിലീക്സ്‌ ചോര്‍ത്തിയ ഒന്നാം രേഖയുടെ മലയാള പരിഭാഷ

ഇമേജ്
വിക്കിലീക്സ്‌ ചോര്‍ത്തിയ ഒന്നാം രേഖയുടെ മലയാള പരിഭാഷ വിക്കിലീക്സ്‌ ചോര്‍ത്തിയ ചെന്നൈ US കോണ്‍സുലെറ്റ്‌ അമേരിക്കയിലേക്ക് അയച്ച കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തെ കുറിച്ചുള്ള ഒന്നാമത്തെ രഹസ്യ രേഖയുടെ പൂര്‍ണ്ണ രൂപം മലയാളത്തില്‍ . ഇത് പരമാവതി കുറ്റവിമുക്താമാക്കി തയാറാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.  പരിഭാഷയില്‍ വല്ല പിഴവും വന്നിട്ടുണ്ടങ്കില്‍ അറിയുന്നവര്‍ ചൂണ്ടിക്കാണിക്കണം എന്ന് അറിയിക്കുന്നു  =============================================== =============================================== രേഖ നിര്‍മിച്ച ദിനം :   2006/12/06 11:05 രേഖ പുറത്തു വിട്ട ദിനം :   2011/08/30 01:44 ഉല്‍ഭവം  : ചെന്നൈ US കോണ്‍സുലേറ്റ് വിഷയം : കേരളത്തിലെ മുസ്ലിം രാഷ്ട്രീയം  ഉയര്‍ന്നു വരുന്ന തീവ്ര നിലപാടുകാര്‍ , ഉല്‍ക്കണ്ഠ പ്പെടുത്തുന്ന ഒരു വസ്തുത P1.: സദ്ദാം ഹുസൈന്റെ ശിക്ഷാവിധിയോട് കേരളത്തില്‍ നിന്ന് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത സദ്ദാം സഹതാപ തരംഗം 24% ശതമാനം സുന്നി മുസ്ലിങ്ങള്‍ ഉള്ള ഈ തെക്കേ ഇന്ത്യന്‍ സംസ്ഥാനത്തിന്റെ മുസ്ലിം രാഷ്ട്രീയത്തെ കുറിച്ചുള്ള ഒരു ദിശാ സൂചകമായിരുന്നു . ...

PROPHET’S WASIATH TO ALI (RAL) = അലി (റ) യോട് നബി (സ) യുടെ ഉപദേശങ്ങള്‍.

PROPHET’S WASIATH TO ALI (RAL) = അലി (റ) യോട് നബി (സ) യുടെ ഉപദേശങ്ങള്‍. (1) Refrain from sleeping between Subah and Ishraq; Asr and Maghrib; Maghrib and Isha = സുബഹിക്കും സൂര്യോദയത്തിനുമിടയില്‍ ഉറങ്ങരുത്. അസറിനും മഗ്രിബിനുമിടയിലും ഉറങ്ങരുത്. മഗ്രിബിനും ഇഷാക്കുമിടയിലും ഉറങ്ങരുത്. (2) Avoid sitting with stingy people = പിശുക്കന്മാരായ ആളുകളുടെ കൂടെ ഇരിക്കുന്നത് ഒഴിവാക്കുക. (3) Don’t sleep between people who sit = ഇരിക്കുന്ന ആളുകളുടെ ഇടയില്‍ ഉറങ്ങരുത്. (4) Don’t eat and drink with your left hand = ഇടതു കൈ കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യരുത്. (5) Don’t eat those food you have taken out between your teeth = പല്ലുകളുടെ ഇടയില്‍ നിന്ന് പുറത്തെടുത്ത ഭക്ഷണം തിന്നരുത്. (6) Don’t break your knuckles = വിരലുകളുടെ കെനുപ്പുകള്‍ പൊട്ടിക്കരുത്. (7) Don’t look at the mirror in the night = രാത്രിയില്‍ കന്നാടിയില്‍ നോക്കരുത്. (8) Don’t look at the sky while in salaath = നമസ്കരിക്കുമ്പോള്‍ ആകാശത്തേക്ക് നോക്കരുത്. (9) Don’t spit in the toilet = വിസര്‍ജ്യ സ്ഥലത്ത...

രക്ത പരിശോധനയിലൂടെ ആയുസ്സറിയാം

ഇമേജ്
രക്ത പരിശോധനയിലൂടെ ആയുസ്സറിയാം ഒരാളുടെ ആയുര്‍ദൈര്‍ഘ്യം പോലുള്ള കാര്യങ്ങളൊക്കെ ഇതുവരെയും ദൈവത്തിനു വിട്ടിരിക്കുകയായിരുന്നു ശാസ്ത്രലോകം. എന്നാല്‍, ഇപ്പോള്‍ അതും കണ്ടുപിടിച്ചുവെന്നാണു ശാസ്ത്രത്തിന്റെ പുതിയ അവകാശവാദം. രക്തത്തിലെ ഡി.എന്‍.എയെ പ്രത്യേകതരം പരിശോധനയ്ക്കു വിധേയമാക്കുന്നതിലൂടെ ഒരാള്‍ എത്രകാലം ജീവിച്ചിരിക്കും എന്ന് അറിയാമെന്ന് ലണ്ടനില്‍ നിന്നുള്ള ഒരുകൂട്ടം ശാസ്ത്രജ്ഞന്‍മാരാണു പ്രഖ്യാപിച്ചത്. ഒരു വ്യക്തിയുടെ ജീവശാസ്ത്രപരമായ ആയുസ്സ് എത്രയാണെന്ന് ഡി.എന്‍.എ പരിശോധനയിലൂടെ കണക്കുകൂട്ടുന്ന സാങ്കേതികവിദ്യയാണിത്. ഡി.എന്‍.എയില്‍ അടങ്ങിയ ടെലോമോറസ് എന്ന മൈക്രോസോമിന്റെ ഘടന പരിശോധിച്ചുകൊണ്ട് ആയുസ്സ് കണക്കാക്കുന്നതിനുള്ള സാങ്കേതികവിദ്യ സ്പാനിഷ് കമ്പനിയായ ബ്ളാസ്കോ ലൈഫ് ലെങ്ത് ആണു വികസിപ്പിച്ചെടുത്തത്. മരണസമയം കണക്കാക്കുന്നതിനു പുറമെ വാര്‍ധക്യസഹജമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഈ പരിശോധന ഉപയോഗപ്പെടുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ഈ സാങ്കേതികവിദ്യ അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ വിപണയിലെത്തും.

പ്രവാചകന്റെ തിരുശേഷിപ്പുകള്‍........!!

ഇമേജ്
പ്രവാചകന്റെ തിരുശേഷിപ്പുകള്‍........!!      റ സൂല്‍ തിരുമേനി (സ)യുടെ മുടിയടക്കം സ്വഹാബികള്‍ ശേഖരിച്ചുവച്ചിരുന്ന ഭൌതിക തിരുശേഷിപ്പുകള്‍ക്കു പിന്നീടെന്തു സംഭവിച്ചു എന്നതു പഠനവിധേയമാക്കേണ്ടതുണ്ട്. ചരിത്രഗ്രന്ഥങ്ങള്‍ അതിനെക്കുറിച്ച് എന്തുപറയുന്നു, പതിനാലു നൂറ്റാണ്ടു പിന്നിട്ട ഈ കാലത്തും പ്രവാചകന്റെ തിരുശേഷിപ്പു കൈവശമുണ്െടന്നു നടിക്കുന്നവര്‍ക്കു മുന്‍കാല പണ്ഡിതര്‍ ഏതു സ്ഥാനമാണു നല്‍കിയത് എന്ന് അതിലൂടെ വ്യക്തമാകും. സഹാബത്തിന്റെ കൈവശമുണ്ടായിരുന്ന മുടികള്‍ ബഹുഭൂരിഭാഗവും അവരോടൊപ്പം തന്നെ ഖബറുകളിലേക്കു പോയതായാണു ചരിത്രം. വളരെ കുറച്ചു മാത്രം താബിഉകളുടെ കൈവശം എത്തിച്ചേര്‍ന്നെങ്കിലും അവരോടൊപ്പം അവയും മണ്‍മറഞ്ഞതായി കാണുന്നു. അവിടുത്തെ ചെരിപ്പ്, വടി, പാത്രം, വാള്‍, പടച്ചട്ട, മോതിരം (വീതിക്കപ്പെടാത്തതും ഖലീഫമാര്‍ ഉപയോഗിച്ചിരുന്നതുമായവ) എന്നിവയില്‍നിന്നും ചിലതു നഷ്ടപ്പെട്ടതായും മറ്റു ചിലതു താര്‍ത്താരികളാല്‍ കൊള്ളയടിക്കപ്പെട്ടതായും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. പ്രവാചകന്റെ ഭൌതികശേഷിപ്പുകള്‍ കൈവശം വച്ച ഓരോ സഹാബിയും തന്റെ മയ്യിത്തിനോടൊപ്പം അവ ഖബറടക്കം ചെയ്യാന്‍ വസിയ്യത്ത് ചെയ്യുന്...

IPL ഓളങ്ങളില്‍ നഷ്ടപ്പെടുന്ന നന്മകള്‍

ഇമേജ്
IPL ഓളങ്ങളില്‍ നഷ്ടപ്പെടുന്ന നന്മകള്‍ ഐ.പി.എല്‍. കളികള്‍ കുടുംബത്തോടൊപ്പം ഇരുന്നു കാണാന്‍ കഴിയില്ല. ടി.വി. റിമോട്ട് ഏതു സമയവും കൈയില്‍ കരുതണം. ക്രിക്കറ്റുമായി ബന്ധമില്ലാത്ത ആഭാസങ്ങള്‍ കാണികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്.  ഫോറുകളും സിക്സുകളും ഔട്ടുകളും ആഘോഷിക്കാന്‍ ഇന്ത്യന്‍ പ്രഭുക്കള്‍ ഒരുക്കിയത് ഇറക്കുമതി നഗ്നത. അതു കളിക്കളത്തിലെ കാര്യം. കളിക്കളത്തിനു പുറത്ത് അതിലും വലിയ പേക്കൂത്തുകള്‍ ആണെന്നാണു കേള്‍വി. സായാഹ്നസല്‍ക്കാരങ്ങള്‍, മദ്യം, സംഗീതം, നൃത്തം. രാവേറെ ചെല്ലുന്നതുവരെ ആഘോഷങ്ങള്‍. കളിയില്‍ തോറ്റവരും എല്ലാം മറന്ന് ആഘോഷങ്ങളില്‍ സജീവം.  മൈതാനത്തിലെ പ്രദര്‍ശനത്തിന് എതിരേ  ശിവസേന ഉയര്‍ത്തിയ ഭീഷണിയല്ലാതെ കായികലോകത്തെ വഴിതിരിച്ചുവിടുന്ന ഈ സംസ്കാരച്യുതിക്കെതിരേ ഇന്ത്യയില്‍ ഒരെതിര്‍പ്പും ഉയര്‍ന്നു കേട്ടിട്ടില്ല.ഇതിനിടയില്‍ ഒരു പ്രശ്നം. ദക്ഷിണാഫ്രിക്കക്കാരി ഒരു ഉല്ലാസപ്പറവ ചില അപ്രിയസത്യങ്ങള്‍ ബ്ളോഗില്‍ കുറിച്ചിരിക്കുന്നു. കളിക്കാരും സംഘാടകരും കാണിക്കുന്ന പെരുമാറ്റവൈകല്യങ്ങള്‍, ശൃംഗാരം, ആഭാസം, അശ്ളീലവാക്ക്, നോട്ടം, ക്ഷണം. യാഥാസ്ഥിതികയായ ഒരു പെണ...