പോസ്റ്റുകള്‍

പ്രവാസി എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

വീണ്ടും പ്രവാസികളുടെ കരണത്തടി. കരിപ്പൂര്‍ വിമാനത്താവളം സൈന്യത്തിന് കൈമാറുന്നു!!

ഇമേജ്
പ്ര വാസി ഇന്ത്യക്കാരില്‍ നിന്ന് കോടികള്‍ പിരിച്ച് ഉണ്ടാക്കിയ പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായിരുന്ന കരിപ്പൂര്‍ വിമാനത്താവളം ഇനി പ്രവാസികള്‍ക്ക് അന്യമായിരിക്കും.1988ല്‍ ആരംഭിച്ച കോഴിക്കോട് വിമാനത്താവളം മലബാറിന്റെ വികസനത്തിന്റെ മുഖ്യ പങ്കും കോഴിക്കോട് വിമാനത്താവളത്തിന് ആണന്നിരിക്കെ മലബാറിലെ പ്രവാസികളുടെ ഏക ആശ്രയമായ കരിപ്പൂര്‍ വിമാനത്താവളം സൈന്യത്തിന് കൈമാറുന്നു എന്നാണു ഏറ്റവും പുതിയ വിവരം. അതിനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടന്നു കൊണ്ടിരിക്കുനയാണ്.  മലബാറിലെ അഞ്ചു ജില്ലകളുടെ സ്വപ്നമാണ് ഇതോടെ ചിരകരിയുന്നത്.  നിരന്തര സമരത്തിലൂടെയും പ്രക്ഷോപത്തിലൂടെയും നേടിയെടുക്കുകയും യൂസേഴ്സ് ഫീയിലൂടെ   പ്രവാസികളുടെ  കയ്യില്‍ നിന്നും കോടികള്‍ പിരിച്ചെടുക്കുകയും അതുവഴി ജനങ്ങളുടെ പണം മുഴുവന്‍ എയര്‍പോര്‍ട്ടിനു വേണ്ടി സ്വരൂപിച്ചു എങ്കിലും    മലബാറുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഒരു  പൊതുമേഖലാ സ്ഥാപനമാണ്‌ ചില വികസന കുത്തകകളുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി ബലി കൊടുക്കുന്നത്. സ്വകാര്യ വിമാനതാവളമായ നെടുമ്പാശ്ശേരി വിമാനത്താവളവും ഇപ്പോള്‍ കണ്ണൂരില്‍ തുടങ്ങാന്‍ പോകുന്ന ...

കുവൈത്ത് പ്രതിസന്ധി :എന്തിനു ഇങ്ങനെ ഒരു പ്രവാസികാര്യവകുപ്പ്??

ഇമേജ്
കുവൈത്തി പ്രവാസികള്‍ക്ക് പുതിയ പുതിയ പ്രതിസന്ധികള്‍ ഒന്നൊന്നായി വട്ടംചുറ്റിക്കുകയാണ്.  കുവൈത്ത് സ്വദേശി വല്‍കരണത്തിന്‍റെ ഭാഗമായി  നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കുവൈത്ത് ഭരണകൂടം കര്‍ശനമാക്കിയതോടെ മലയാളികളടക്കമുള്ള പ്രവാസികള്‍ ആശങ്കയിലായിരിക്കുകയാണ്. പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗത്തെയും തിരിച്ചുവരാനാകാത്തവിധം വിരലടയാളം രേഖപ്പെടുത്തി കരിന്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണു നാടുകടത്തുന്നത്. ഗുരുതരമായ നിയമലംഘനമാണു നാടുകടത്തലിനു വഴിവയ്ക്കുന്നതെന്ന് അധികൃതര്‍ വിശദീകരിക്കുന്പോഴും രാജ്യാന്തരനിയമങ്ങള്‍ പോലും പരിഗണിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.  അനധികൃത താമസക്കാര്‍ക്കെതിരെയുള്ള കുവൈത്ത്​ ഭരണ കൂടത്തിന്റെ നടപടികള്‍ നിയമപരമായി  താമസിക്കുന്നവര്‍ക്കും ചെറിയ ബുദ്ധിമുട്ട് ഒന്നും അല്ല അനുഭവിക്കുന്നത്. അസമയങ്ങളില്‍ വിദേശികളുടെ താമസസ്ഥലത്ത് വന്നു താമസിക്കുന്നവരെയും ബുദ്ധിമുട്ടിലാക്കുന്നു.  കഴിഞ്ഞ ഒരാഴ്ചക്കിടെ 300 ഓളം വിദേശികളെയാണ് പിടികൂടിയത്.. ഇവരില്‍ നിയമപരമായി നാട്ടില്‍ തങ്ങുന്നവരും സ്ത്രീകളും ഉള്‍പെടും. തൊഴില്‍ നിയമലംഘനത്തിനു പിടിയിലാകുന്നവരില്‍ ഭൂരിപക്ഷവും വിസ നമ്പര്...

നിതാഖാത് ചുവപ്പുള്ളവര്‍ക്ക് സ്വയം മാറ്റാം....

ഇമേജ്
====================================================================== നിതാഖാത്ത് നിങ്ങള്‍ ഏത് വിഭാകത്തില്‍ ആണ് എന്ന് അറിയാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക   ============================================= സൌദിയില്‍  നിതാഖാത്ത് വ്യവസ്ഥ പ്രകാരം ചുവപ്പിലകപ്പെട്ട തൊഴിലാളികള്‍ക്ക് സ്പോണ്‍സര്‍മാരുടെ അനുമതി കൂടാതെ പച്ച, എക്സലന്റ് വിഭാഗത്തിലേക്ക് മാറുന്നതിന് നടപടി ആരംഭിച്ചിട്ടില്ലെന്ന് മദീന തൊഴില്‍ കാര്യാലയ മേധാവി അബ്ദുല്‍ ഹാലിഖ് അല്‍ അതീഖ് വ്യക്തമാക്കി. ചുവപ്പ്, മഞ്ഞ വിഭാഗം കമ്പനികള്‍ക്കെല്ലാം സ്വദേശിവല്‍ക്കരണ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസരമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.  ഈ വര്‍ഷം റബിഉല്‍ ആഖിര്‍ (2012 മാര്‍ച്ച്) അവസാനം മുതല്‍ ഇത്തരം കമ്പനികള്‍ ആവശ്യമായ സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് സ്പോണ്‍സറുടെ അനുമതിയില്ലാതെ മാറാവുന്നതാണ്.  നേരത്തെ ഇത് മുഹറം 1 മുതല്‍ (2011 നവംബര്‍ 26) നിശ്ചിത ശതമാനം സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളിലുള്ള തൊഴിലാളികള്‍ക്കുമേല്‍ സ്പോണ്‍സര്‍ക്കുള്ള അധികാരം നഷ്ടമാകുമെന്നും തൊഴിലാളികള്‍ക്...