പോസ്റ്റുകള്‍

ഇസ്ലാം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഖുര്‍ആന്‍ എന്ന അത്ഭുതം

ഇമേജ്
ഖുര്‍ആന്‍ എന്ന അത്ഭുതം 'ലോകാത്ഭുതങ്ങള്‍' എന്ന് പേരിട്ടു വിളിക്കുന്ന ഏഴ് അത്ഭുതങ്ങളെക്കുറിച്ച് നമുക്കെല്ലാമറിയാം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആയിരക്കണക്കിന് മനുഷ്യരുടെ ഇച്ഛാശക്തിയുടേയും, കഠിനാധ്വാനത്തിന്റെയും ഫലമായി ഉയര്‍ന്നുവന്ന വസ്മയങ്ങളാണവ. എന്നാല്‍, ലോകത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും വലിയ അത്ഭുതമേതാണെന്ന് ചോദിച്ചാല്‍, അത് പരിശുദ്ധ ഖുര്‍ആന്‍ എന്ന ഒരു ഗ്രന്ഥമാണെന്ന് നിസ്സംശയം പറയാം. അന്ധവിശ്വാസങ്ങള്‍ സൃഷ്ടിച്ച അധമത്വം പേറിക്കൊണ്ടിരുന്ന, മദ്യത്തിലും മദിരാക്ഷിയിലും മയങ്ങിക്കിടന്നിരുന്ന, ഗോത്രമഹിമയുടെ പേരില്‍ തമ്മിലടിച്ച് ചോരചിന്തുന്നതില്‍ യാതൊരുവിധ വൈമനസ്യവുമില്ലാതിരുന്ന, അറിവിന്റെ രംഗത്ത് വട്ടപ്പൂജ്യം മാത്രമായിരുന്ന, ചികിത്സാരംഗത്ത് ഒന്നുമല്ലാതിരുന്ന, കാര്‍ഷികമായി പിന്നോക്കം നിന്നിരുന്ന, രാഷ്ട്രീയവും സൈനികവുമായി അസംഘടിതരായിരുന്ന ഒരു ജനതയെ, വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍കൊണ്ട് മാനവികതയുടെ പരമശീര്‍ഷത്തില്‍ എത്തിക്കുവാന്‍ കഴിഞ്ഞ ഗ്രന്ഥമാണ് ഖുര്‍ആന്‍ . ഇങ്ങനെയൊരു വിപ്ളവത്തിന് നേതൃത്വം കൊടുത്ത മുഹമ്മദ് നബി(സ) യോളം പോന്ന ഒരു വിപ്ളവകാരി ലോകചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ട...

റയ്യാന്‍ തുറക്കപ്പെട്ടിരിക്കുന്നു നോമ്പുകാരനെ കാത്ത്..

ഇമേജ്
സഹ്ല് ബിനു സഅദില്‍ (റ)നിന്നു നിവേദനം: "നബി (സ)പ്രഖ്യാപിച്ചു: റയ്യാന്‍ എന്നുപേരുള്ള ഒരു കവാടം സ്വര്‍ഗത്തിലുണ്ട്. അന്ത്യദിനത്തില്‍ നോമ്പുകാരാണ് അതിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കുക. അല്ലാത്ത മറ്റാര്‍ക്കും അതിലൂടെ പ്രവേശനമില്ല. തല്‍സമയം ചോദിക്കപ്പെടും: 'നോമ്പുകാരെവിടെ?' ഉടനെ അവരെഴുന്നേറ്റ് അതിലൂടെ പ്രവേശിക്കും. മററുള്ളവരാരും അതിലൂടെ പ്രവേശിക്കുകയില്ല. അങ്ങനെ അവരെല്ലാം പ്രവേശിച്ചു കഴിഞ്ഞാല്‍  ആ വാതില്‍ അടയ്ക്കപ്പെടും. പിന്നീട് ആര്‍ക്കും അതിലൂടെ പ്രവേശനം ലഭിക്കുകയില്ല'' (ബുഖാരി, മുസ്്ലിം). ആരംഭിച്ചാല്‍ അവസാനിക്കാത്ത മഹാപ്രയാണമായ ജീവിതത്തിന്റെ ഭൌതിക ഭാഗത്തുകൂടിയാണ് ഇന്നു നമ്മുടെ ജീവിതം ഒഴുകിക്കൊണ്ടിരിക്കുന്നത്. ഓരോ നിമിഷവും പരലോകത്തെ ലക്ഷ്യമാക്കിയാണ് ഈ ഊക്കുള്ള ഒഴുക്കു നീങ്ങുന്നത്. പരലോകജീവിതം എന്നു പറയുമ്പോള്‍ അങ്ങകലെ എവിടെയോ എന്നോ സംഭവിക്കാനുള്ള ഒരു കാര്യമായി കണക്കാക്കരുത്. എത്രനാള്‍ ഇവിടെ ജീവിക്കുമെന്ന് ആര്‍ക്കും ഒരുറപ്പുമില്ല. മരണം ഏതുനേരത്തും ആരെയും വന്നു പിടികൂടും. അതിനാല്‍ പരലോകജീവിതത്തിന് ഏറെ അടുത്താണു ഭൂമിയില്‍ ജീവിക്കുന്ന എല്ലാവരും അനുദിനം കഴിഞ്ഞുകൂടുന്നത്. മരണ...

പുണ്ണ്യമാസം വരവായ്‌.. റമദാന് സ്വാഗതം..

ഇമേജ്
ഒരു റമദാന്‍ കൂടി നമ്മോട്‌ അടുത്തിരിക്കുന്നു  വ്യക്തിക്കെന്ന പോലെ സമൂഹത്തിനും ശുദ്ധീകരണത്തിന്റെ നാളുകളാണ് റമദാന്റെ ദിനരാത്രങ്ങള്‍ സമ്മാനിക്കുന്നത്. അല്ലാഹുവോടു കൂടുതല്‍ അടുക്കാനും ദുനിയാവില്‍ നടക്കുന്ന മുഴുവന്‍ സംഭവങ്ങളിലും  വിശ്വാസിസമൂഹത്തെ ജാഗ്രവത്താക്കാനും പരിശീലിപ്പിക്കുന്ന മാസമാണ് റമദാന്‍. ഖുര്‍ആനും പ്രവാചകചര്യയുമാണ് ഈ പരിശീലനത്തിന് മാര്‍ഗദര്‍ശനമാകേണ്ടത്. ഭൌതികമോഹങ്ങളും പ്രലോഭനങ്ങളും അതിജീവിച്ച് തങ്ങളുടെ നിലപാടുകള്‍ക്കു വിശുദ്ധഖുര്‍ആന്റെയും തിരുനബിയുടെയും യഥാര്‍ഥ പാഠങ്ങളെ അവലംബമാക്കാനുള്ള സന്ദേശവുമായാണ് റമദാന്‍ വന്നുചേരുന്നത് എന്നു പറയാം. പകല്‍നേരങ്ങളില്‍ പട്ടിണികിടന്നും രാത്രികാലങ്ങളില്‍ സുജൂദില്‍വീണും ഓരോ മുസ്ലിമും അല്ലാഹുവുമായുള്ള ബന്ധം പുതുക്കുന്നതോടൊപ്പം മുസ്ലിംസമൂഹത്തിന്റെ കെട്ടുറപ്പിനെക്കുറിച്ച ബോധവും ഇസ്ലാമിന്റെ ശത്രുക്കളെക്കുറിച്ചുള്ള ജാഗ്രതയും സ്വന്തം ദൌത്യത്തെ കുറിച്ച തിരിച്ചറിവും മുസ്ലിംനേതൃത്വത്തിനും സമൂഹത്തിനും ഈ റമദാന്‍ പകര്‍ന്നുതരണം. വിശുദ്ധഖുര്‍ആനെയും പ്രവാചകനെയും  മുസ്ലിംസമൂഹത്തെയും കുറിച്ച് അങ്ങേയറ്റം മലീമസമായ രീതിയില്‍ ചിന്തകള്‍ പേറി...

ദൈവത്തിന്റെ യഥാര്‍ത്ഥമതം ഏത്?

ഇമേജ്
ദൈവത്തിന്റെ യഥാര്‍ത്ഥമതം ഏത്?  മനുഷ്യരധികവും സങ്കുചിത മനോഭാവമുള്ളവരാണ്. തന്റേതു മാത്രമാണ് യഥാര്‍ത്ഥ വിശ്വാസം എന്നാണ് എല്ലാവരുടെയും ധാരണ. ഈ ധാരണ വെച്ചു കൊണ്ടിരുന്നാല്‍ മാത്രം വിശ്വാസം ശരിയാകണമെന്നുണ്ടോ? ബുദ്ധിയുള്ള ഒരു മനുഷ്യന്‍ എല്ലാ കാര്യങ്ങളും പഠിക്കേണ്ടതുണ്ട്. തന്റെ വിശ്വാസം ശരിയല്ലെങ്കില്‍ മാറ്റുവാന്‍ ശ്രമിക്കേണ്ടതുണ്ട്. ഇന്ന് മുസ്ളീങ്ങളുടെ മത വിശ്വാസം പൊതുവേ ദുര്‍ബലമാണ്. നമുക്കു ചുറ്റും ഒരുപാട് മതങ്ങളും ദൈവങ്ങളും നമ്മള്‍ കാണുന്നു. ഹിന്ദുമതം, ക്രിസ്തുമതം, ജൂതമതം, ബുദ്ധമതം, അതുപോലൊരു മതം ഇസ്ലാം മതം എന്നാണ് മറ്റു മതസ്ഥരുടെയെല്ലാം ധാരണ. ഖുര്‍ആന്‍ പഠിക്കാത്ത മുസ്ലീങ്ങളും ഈ ധാരണയുള്ളവരാണ്. ഒന്നാലോചിച്ചു നോക്കുക. മുസ്ലീങ്ങള്‍ക്ക് ഒരു ദൈവം, ക്രിസ്ത്യാനികള്‍ക്ക് വേറൊരു ദൈവം, ജൂതന്‍മാര്‍ക്ക് മറ്റൊരു ദൈവം, ഹിന്ദുക്കള്‍ക്ക് വേറെ ദൈവം!എന്താണിത്? ദൈവം, ഈശ്വരന്‍, അല്ലാഹു എന്നെല്ലാം പേരുകളുള്ള 'ശക്തി' ഏകനാണെന്ന് എല്ലാവരും അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ദൈവം ഏകനും നീതിമാനുമാണെങ്കില്‍, ഓരോ വിഭാഗം ജനങ്ങള്‍ക്ക്, ഓരോ മതങ്ങളെ സൃഷ്ടിക്കുമോ? ഇല്ല. പിന്നെയോ? ദൈവം ഒരു മതം മാത്രമാണ്, അവന്...

നോമ്പുകാലത്തിനു ശേഷം

ഇമേജ്
നോമ്പുകാലത്തിനു ശേഷം സത്യവിശ്വാസികള്‍ക്ക് ആത്മനിയന്ത്രണവും നിശ്ചയദാര്‍ഢ്യവും സൂക്ഷ്മതാബോധവും ഉണ്ടാവാനും അല്ലാഹുവില്‍നിന്നു ലഭിച്ച സന്മാര്‍ഗത്തിനു നന്ദി കാണിക്കാനുമാണു നോമ്പ് നിര്‍ബന്ധമാക്കിയത്. വ്രതമെന്ന ജിഹാദിലൂടെ മനുഷ്യന്‍ ഏറ്റവും പ്രധാനമായി നേടിയെടുക്കുന്നത് ആത്മസംസ്കരണമാണ്. വ്രതത്തോടൊപ്പം, നമസ്കാരങ്ങളും ഖുര്‍ആന്‍ പരായണവും ദാനധര്‍മങ്ങളും തുടങ്ങി പുണ്യകരമായ പല പ്രവര്‍ത്തനങ്ങളും നടത്തി ഈ റമദാന്‍ അവസാനിച്ചപ്പോഴേക്കും സത്യവിശ്വാസികളില്‍ അധിക പേരും ഒരാത്മീയ ഔന്നത്യവും സംസ്കരണവും നേടിയെടുത്തിട്ടുണ്ടാവും. സമൂഹം ഒന്നടങ്കം നോമ്പ് അനുഷ്ഠിക്കുകയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ റമദാന്‍മാസമാകെ അനുഗ്രഹത്തിന്റെ ഒരു സാമൂഹിക അന്തരീക്ഷമാണ് ഒരുക്കപ്പെടുന്നത്. വ്രതമാസം കഴിയുകയും ജനം സാധാരണ ജീവിതത്തിലേക്കു മടങ്ങുകയും ചെയ്യുമ്പോള്‍ നോമ്പിലൂടെ നേടിയെടുത്ത വിശുദ്ധിയെ കളങ്കപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ ഓരോ സത്യവിശ്വാസിയും സൂക്ഷിക്കേണ്ടതുണ്ട്. ആരാധനകള്‍ സ്വയം ലക്ഷ്യങ്ങളല്ല, ഉന്നതമായ ലക്ഷ്യം കൈവരിക്കാനുള്ള പരിശീലനങ്ങള്‍ മാത്രമാണ്. പരിശീലനം ...

അബ്ദുറഹ്മാന്‍ ബാഖവിയുടെ റമദാന്‍ പ്രഭാഷണം

ഇമേജ്
വിശുദ്ദ റമദാന്‍   പകല്‍നേരങ്ങളില്‍ പട്ടിണികിടന്നും രാത്രികാലങ്ങളില്‍ സുജൂദില്‍വീണും ഓരോ മുസ്്ലിമും അല്ലാഹുവുമായുള്ള ബന്ധം പുതുക്കുന്നതോടൊപ്പം മുസ്്ലിംസമൂഹത്തിന്റെ കെട്ടുറപ്പിനെക്കുറിച്ച ബോധവും ഇസ്്ലാമിന്റെ ശത്രുക്കളെക്കുറിച്ചുള്ള ജാഗ്രതയും സ്വന്തം ദൌത്യത്തെ കുറിച്ച തിരിച്ചറിവും മുസ്ലിംനേതൃത്വത്തിനും സമൂഹത്തിനും ഈ റമദാന്‍ പകര്‍ന്നുതരണം.  വിശുദ്ധഖുര്‍ആനെയും പ്രവാചകനെയും  മുസ്ലിംസമൂഹത്തെയും കുറിച്ച് അങ്ങേയറ്റം മലീമസമായ രീതിയില്‍ ചിന്തകള്‍ പേറിനടക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ അതേ ഭാഷയില്‍ മുസ്ലിംസമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കു നേരെ സംസാരിക്കുന്നതില്‍നിന്നു നാവിനെ തടയാന്‍ നേതാക്കള്‍ക്ക് ഈ റമദാന്‍ പ്രചോദനമാവേണ്ടതുണ്ട്, മുസ്ലിംയുവതയുടെ ചൈതന്യത്തെയും മുസ്ലിംസമൂഹത്തിലെ സര്‍വതോമുഖ ഉണര്‍വിനെയും തല്ലിക്കെടുത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരുടെ ഓരം ചേര്‍ന്നു നടക്കുന്നവര്‍ വിശുദ്ധഖുര്‍ആനിലെ പാഠങ്ങളിലൂടെ ഈ റമദാനില്‍ ഒറ്റയ്ക്കൊരു സഞ്ചാരം നടത്തട്ടെ. ഭീകരതാ വിരുദ്ധ യുദ്ധമെന്ന പേരില്‍ ഇസ്ലാമിന്റെ ശത്രുക്കള്‍  നടത്തിക്കൊണ്ടിരിക്കുന്ന പൈശാചിക നീക്കങ്ങള്‍ക്കു...

ഇസ്ലാം മതത്തില്‍ നിര്‍ബന്ധമില്ല

ഇമേജ്
ഇസ്ലാം മതത്തില്‍ നിര്‍ബന്ധമില്ല   എണ്‍പതുകളുടെ മധ്യത്തില്‍ നമ്മുടെ നാട്ടില്‍ ഒരു ശരീഅത്ത് വിവാദം നടക്കുകയുണ്ടായി. ആ ഇസ്ലാമിക ശരീഅത്ത്വിരുദ്ധ പ്രചാരണത്തിനു തിരികൊളുത്തിയത് അന്നത്തെ കമ്മ്യൂണിസ്റ് ആചാര്യനായിരുന്നു. കൂട്ടുസഖാക്കളും കുട്ടിസഖാക്കളും ചേര്‍ന്ന് ഇസ്ലാമിക ശരീഅത്ത് നിര്‍ദേശങ്ങളെ താറടിച്ചും തെറിപറഞ്ഞും നാട്ടിലാകെ യോഗങ്ങളും സെമിനാറുകളും പോസ്ററുകളും ലഘുലേഖകളും പത്രപ്രസ്താവനകളും കൊണ്ട് പ്രചണ്ഡമായ പ്രചാരണം നടത്തി. വ്യക്തമായി നിര്‍ണയിക്കപ്പെട്ട ഒരു രാഷ്ട്രീയ അജണ്ടയുണ്ടായിരുന്നു അതിനുപിന്നില്‍. എങ്കിലും രാഷ്ട്രീയക്കളി കാര്യമായപ്പോള്‍ രംഗം ആകെ കുഴഞ്ഞുമറിഞ്ഞു.  മുസ്ലിംസമുദായം ഉണര്‍ന്ന് അവാന്തരവിഭാഗ വ്യത്യാസങ്ങള്‍ക്കതീതമായി ഒത്തുചേര്‍ന്നു ശരീഅത്ത് വിരുദ്ധരുടെ കുടിലതന്ത്രങ്ങള്‍ക്കു മറുപടി നല്‍കി. എതിര്‍പ്രചാരണങ്ങളും യോഗങ്ങളും രംഗം കൈയടക്കി. കാര്യം പന്തിയല്ലെന്നുകണ്ട കമ്മ്യൂണിസ്റ് ആചാര്യന്‍ തനിക്ക് ഇസ്ലാമിക ശരീഅത്തിനെക്കുറിച്ച് ഒന്നും അറിയില്ലെന്നു പ്രസ്താവനയിറക്കി തടിയെടുത്തു. ന്യൂനപക്ഷ സമുദായത്തെ പ്രകോപിപ്പിച്ചു ഭൂരിപക്ഷ സമുദായത്തെ പ്രലോഭിപ്പിക്കാന്‍ ലക്ഷ്യംവച്ചു നടത്തിയ ആ വിവ...

നമസ്ക്കാരം ഒരു പണിയുമില്ലാത്തവരുടെ മാത്രം ബാധ്യതയോ?

ഇമേജ്
നമസ്ക്കാരം ഒരു പണിയുമില്ലാത്തവരുടെ മാത്രം ബാധ്യതയോ? നമ്മുടെയിടയിലുള്ള ചിലരുടെ ഒരു പരാതിയാണ് അഞ്ചുനേരം നമസ്കരിക്കാന്‍ അവര്‍ക്ക് 'സമയമില്ല' എന്നത്. വേണമെങ്കില്‍ വെള്ളിയാഴ്ച ഒരു ദിവസം ജുമുഅ നമസ്കരിക്കാം എന്നാണവര്‍ പയുന്നത്. അഞ്ചുനേരം നമസ്കരിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഒരു പണിയുമില്ലാത്ത കുറച്ചുപേരുടെ, പ്രത്യേകിച്ച് വയസ്സന്മാരുടെ മാത്രം ഒരു ബാധ്യതയാണെന്നാണ് അവരുടെ മനസ്സിലെ ധാരണ. സമയമില്ല എന്ന വാദത്തില്‍ എന്തുമാത്രം കഴമ്പുണ്ടെന്ന് നമുക്കൊന്നു പരിശോധിക്കാം. വാസ്തവത്തില്‍, നമസ്കാരം ഒഴിവാക്കാന്‍ തക്ക തിരക്കുള്ള ഒരു മനുഷ്യന്‍ ഈ ലോകത്തുണ്ടെന്ന് തോന്നുന്നില്ല. 24 മണിക്കൂറും ജോലിയുള്ള, ഒരഞ്ചു മിനിറ്റു പോലും ഒഴിവില്ലാതെയുള്ള ഒരു മനുഷ്യന്‍ ലോകത്തുണ്ടോ? അഥവാ, അങ്ങനെയുള്ള ഒരു മനുഷ്യന് എത്രനാള്‍ ആയുസ്സുണ്ടാകും? ഉറക്കമില്ലാത്ത അവന്റെ ഹൃദയം അധികം താമസിയാതെ നിലച്ചുപോകും. നമ്മുടെ നാട്ടിലെ ഒരാളുടെ സാധാരണ ജോലി സമയം എട്ടു മണിക്കൂറാണ്. കൂടിയാല്‍, 12 മണിക്കൂറും. ശേഷിക്കുന്ന സമയത്ത് അവന് നിര്‍ബന്ധമായും ഉറങ്ങേണ്ടത് ആറു മണിക്കൂറാണ്. ഇത്രയും സമയം മാറ്റിവെച്ചാല്‍, എത്ര മണിക്കൂറാണ് അവന്‍ വെറുതെ സമയം കളയുന്നത്!...

ഖുര്‍ആന്‍ എന്ന അത്ഭുതം

ഇമേജ്
ഖുര്‍ആന്‍ എന്ന അത്ഭുതം 'ലോകാത്ഭുതങ്ങള്‍' എന്ന് പേരിട്ടു വിളിക്കുന്ന ഏഴ് അത്ഭുതങ്ങളെക്കുറിച്ച് നമുക്കെല്ലാമറിയാം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആയിരക്കണക്കിന് മനുഷ്യരുടെ ഇച്ഛാശക്തിയുടേയും, കഠിനാധ്വാനത്തിന്റെയും ഫലമായി ഉയര്‍ന്നുവന്ന വസ്മയങ്ങളാണവ. എന്നാല്‍, ലോകത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും വലിയ അത്ഭുതമേതാണെന്ന് ചോദിച്ചാല്‍, അത് പരിശുദ്ധ ഖുര്‍ആന്‍ എന്ന ഒരു ഗ്രന്ഥമാണെന്ന് നിസ്സംശയം പറയാം. അന്ധവിശ്വാസങ്ങള്‍ സൃഷ്ടിച്ച അധമത്വം പേറിക്കൊണ്ടിരുന്ന, മദ്യത്തിലും മദിരാക്ഷിയിലും മയങ്ങിക്കിടന്നിരുന്ന, ഗോത്രമഹിമയുടെ പേരില്‍ തമ്മിലടിച്ച് ചോരചിന്തുന്നതില്‍ യാതൊരുവിധ വൈമനസ്യവുമില്ലാതിരുന്ന, അറിവിന്റെ രംഗത്ത് വട്ടപ്പൂജ്യം മാത്രമായിരുന്ന, ചികിത്സാരംഗത്ത് ഒന്നുമല്ലാതിരുന്ന, കാര്‍ഷികമായി പിന്നോക്കം നിന്നിരുന്ന, രാഷ്ട്രീയവും സൈനികവുമായി അസംഘടിതരായിരുന്ന ഒരു ജനതയെ, വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍കൊണ്ട് മാനവികതയുടെ പരമശീര്‍ഷത്തില്‍ എത്തിക്കുവാന്‍ കഴിഞ്ഞ ഗ്രന്ഥമാണ് ഖുര്‍ആന്‍ . ഇങ്ങനെയൊരു വിപ്ളവത്തിന് നേതൃത്വം കൊടുത്ത മുഹമ്മദ് നബി(സ) യോളം പോന്ന ഒരു വിപ്ളവകാരി ലോകചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ട...