പോസ്റ്റുകള്‍

ചരിത്രം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

കണ്ണൂരില്‍ നിന്ന് ഒരു ലാഭക്കചച്ചവടത്തിന്റെ പതിനൊന്നാം വാര്‍ഷികം

ഇമേജ്
വിശുദ്ധ ഖുര്‍ആനില്‍ സൂറത്ത് സ്വഫ് 10 , 11 വാഖ്യങ്ങള്‍ അല്ലാഹു പറയുന്നു. സത്യവിശ്വാസികളേ, വേദനാജനകമായ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ? എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും താഴ്ഭാഗത്ത്കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളിലും, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളിലെ വിശിഷ്ടമായ വസതികളിലും അവന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്‌. അതത്രെ മഹത്തായ ഭാഗ്യം. കൃത്യമായി പറഞ്ഞാല്‍ 2004 ജൂണ്‍ ഏഴിന് സ്വര്‍ഗ്ഗത്തിനു പകരം തന്റെ ശരീരത്തെ അല്ലാഹുവിനു നല്‍കിക്കൊണ്ട് പുന്നാട്ടുകാര്‍ യാത്രയയച്ച മുഹമ്മദ്‌ സാഹിബ് നീണ്ട പതിനൊന്നാം വര്‍ഷവും ശത്രുവിന്റെ ഉറക്കം കെടുത്തിക്കൊണ്ട്  ഇപ്പോഴും  പുന്നാട്ടുള്ള ഓരോരുത്തരിലും ജീവിക്കുകയാണ്.  രക്തസാക്ഷിത്വത്തിനു മുന്നില്‍ മരണം തോറ്റ് മടങ്ങുകയായിരുന്നു. നമ്മുടെ ഈ ധീര രക്തസാക്ഷിയുടെ ഓര്‍മ്മകളിലൂടെ വീണ്ടും ഒരു ജൂണ്‍ വന്നെത്തി. സംഘപരിവാരവും മാര്‍ക്ക്സിസവും രക്തം ചിന്തിയും കൊലവിളി നടത്തിയും തേര്‍വാഴ്ച നടത്തുന്ന സമയത്ത് തന്റെ...

സത്യവിശ്വാസിനിയുടെ സഹനശീലം..

ഇമേജ്
തന്‍റെ ജീവിതത്തില്‍ ഇരുട്ട് പോലെ മൂടുമ്പോഴും സങ്കീര്‍ണ്ണമായ പ്രശ്നങ്ങളും പ്രതിസന്ധികളും നാലുപാടുനിന്നാക്രമിക്കുമ്പോഴും സത്യവിശ്വാസിനിയുടെ നില ധീരമായിരിക്കും. ഇസ്ലാമിലേക്ക് വരുന്നതിനു മുമ്പ് സഹോദരന്‍ ‘സഖര്‍’ ന്‍റെ വേര്‍പാടില്‍ തപ്തമനസ്കയായ് വിലപിടിച്ചു പാടിനടന്ന കവയത്രി ഖന്‍സ(റ) ഇസ്‌ലാമിന്‍റെ സുഗന്ധവും ഈമാനിന്‍റെ സ്ഥൈര്യവും മനസ്സില്‍ ചേക്കേറിയപ്പോള്‍ അവരുടെ മുന്നവസ്ഥയില്‍ അത്ഭുതകരമായ മാറ്റമുണ്ടായി. ക്ഷമ, തികഞ്ഞ ക്ഷമയിലേക്കവര്‍ മാറി. എത്രവരെ, ഐഹിക വിഭവങ്ങളിലുത്തമമായ തന്‍റെ നാലുമക്കള്‍ ഖാദിസിയ്യ: രണാങ്കണത്തില്‍ രക്തസാക്ഷികളായി വീണപ്പോള്‍ ആ മഹതി അസാമാന്യമായ ധൈര്യമാണ് കാട്ടിയത്. തന്‍റെ നാലു കരള്‍കഷ്ണങ്ങള്‍! ജീവിതത്തിനെ ആലംബങ്ങള്‍! മുമ്പ് ‘സഖ്ര്‍’നെ കുറിച്ചോര്‍ത്തു കരഞ്ഞ കണ്ണുകള്‍ അപ്പോഴുമവര്‍ക്കുണ്ട്: പക്ഷെ അവര്‍ കരഞ്ഞില്ല പ്രാര്‍ത്ഥിച്ചു:“മക്കളുടെ രക്തസാക്ഷിത്വത്തിലൂടെ എനിക്കു മാന്യത നല്‍കിയ നാഥാ, നിനക്ക് സ്തുതി, ഇനിയെന്‍റെ ആഗ്രഹം നാളെ സ്വര്‍ഗത്തില്‍ നീന്‍റെയനുഗ്രഹത്തിന്‍ കീഴില്‍ ഞങ്ങളെ നീ ഒരുമിച്ചുകൂട്ടുക മാത്രം!”സഹനത്തിന്‍റെ മറ്റൊരുമാതൃകയാണ് ഉമ്മുസുലൈം(റ). അബുത്വല്‍ഹ(റ) യുടെ ഭാര്യ...

പ്രലോഭനങ്ങളെ അതിജയിച്ച മഹാന്‍...............

ഇമേജ്
പ്രലോഭനങ്ങളെ അതിജയിച്ച മഹാന്‍ " നീ ഇഷ്ടപ്പെടുന്ന നില അല്ലാഹു നിനക്കു നിലനിര്‍ത്തണമെന്ന ഉദ്ദേശ്യമുണ്െടങ്കില്‍  അവന്‍ ഇഷ്ടപ്പെടുന്നവിധം നീ ആവണമെന്ന്'' അഹ്മദ് ഇബ്നു ഹംബല്‍ ഉദ്ബോധിപ്പിക്കാറുണ്ടായിരുന്നു. ഖുര്‍ആനില്‍ നിന്നോ പ്രവാചകനില്‍ നിന്നോ ഒരു തെളിവും ലഭ്യമല്ലാത്ത കാര്യത്തില്‍ തനിക്കെങ്ങനെ സ്വാഭീഷ്ടപ്രകാരം പ്രവര്‍ത്തിക്കാനാവും? ലൌകികചിന്തയില്‍ അഭിരമിക്കുന്നവന് എങ്ങനെ അല്ലാഹു ഇഷ്ടപ്പെടുന്ന വിധം ജീവിക്കാനാവും? അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവനുള്ള അവന്റെ വാഗ്ദാനമാണ് ശത്രുവും പീഡനവുമെന്നും അതു വിശ്വാസിയുടെ ഈമാനിനെ പോഷിപ്പിക്കുകയല്ലാതെ ക്ഷീണിപ്പിക്കുകയില്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. പ്രവാചകന്‍ ഇബ്റാഹീമിന്റെയും ഖബ്ബാബ് (റ)വിന്റെയും ജീവിതമുഹൂര്‍ത്തങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ സദാ നിറഞ്ഞുനില്‍ക്കുകയും ധൈര്യം പകരുകയും ചെയ്തു. ഇമാം അഹ്മദ് പറഞ്ഞു: "അല്ലാഹുവല്ലാതെ ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുന്നതാണ് 'തവക്കുല്‍.' ശത്രുക്കള്‍ ഇബ്റാഹീം പ്രവാചകനെ അഗ്നികുണ്ഡത്തിലെറിഞ്ഞപ്പോള്‍ അദ്ദേഹത്തോടു മലക്ക് ജിബ്രീല്‍ ചോദിച്ചു: 'എന്നില്‍ നിന്ന് എന്തെങ്കില...

നന്ദികേട്

ഇമേജ്
നന്ദികേട്  മദീനാപള്ളിയില്‍ പ്രവാചകനോടൊപ്പം നമസ്കരിച്ചിരുന്ന അനുയായികള്‍ നമസ്കാരം കഴിഞ്ഞാല്‍ അല്‍പ്പനേരം അവിടെത്തന്നെയിരുന്ന് ദൈവസ്മരണയും പ്രാര്‍ഥനകളും നടത്താറുണ്ടായിരുന്നു. പക്ഷേ, ഒരാള്‍ മാത്രം നമസ്കാരം കഴിഞ്ഞാല്‍ ഉടനെ ധൃതിയില്‍ പുറത്തുപോകുന്നത് പ്രവാചകന്റെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹത്തെ വിളിച്ച് പ്രവാചകന്‍ കാര്യമന്വേഷിച്ചു. "എനിക്കും ഭാര്യക്കും കൂടി നമസ്കരിക്കാനായി നല്ലൊരു വസ്ത്രം മാത്രമേയുള്ളൂ. ഞാന്‍ വീട്ടില്‍ എത്തി ഇത് അഴിച്ചുകൊടുത്തിട്ടു വേണം അവര്‍ക്ക് നമസ്കാരം നിര്‍വഹിക്കാന്‍'' എന്നായിരുന്നു അയാളുടെ വിശദീകരണം. പ്രവാചകന്‍ അല്‍പ്പനേരം മൌനം പൂണ്ടപ്പോള്‍ അയാള്‍ പറഞ്ഞു: "പ്രവാചകരേ, എനിക്കു കുറേ പണം നല്‍കി അനുഗ്രഹിക്കാന്‍ അങ്ങ് അല്ലാഹുവിനോട് പ്രാര്‍ഥിക്കണം.'' അന്‍സാരിയായ സഅ്ലബതുബ്നു ഹാതിബായിരുന്നു അത്. അദ്ദേഹത്തോട് പ്രവാചകന്‍ പറഞ്ഞു: "കുറച്ചു പണമുണ്ടായിട്ട് അതിന് അല്ലാഹുവോട് നന്ദി കാണിച്ച് ജീവിക്കുന്നതാണ്, കൂടുതല്‍ പണമുണ്ടായിട്ട് നന്ദി പ്രകടിപ്പിക്കാന്‍ കഴിയാതിരിക്കുന്നതിനേക്കാള്‍ നല്ലത്.'' പക്ഷേ, സഅ്ലബ് വീണ്ടും പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെ...

നമ്മുടെ ഇന്ത്യ

ഇമേജ്
നമ്മുടെ ഇന്ത്യ  കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയും പാകിസ്താനുമായി പലതവണ യുദ്ധങ്ങള്‍ നടന്നു. 1965ലും 1971ലും 1999ലും പരസ്പരം ഏറ്റുമുട്ടി. കശ്മീരിലെ കാര്‍ഗിലിലേക്കു തീവ്രവാദികള്‍ നുഴഞ്ഞുകയറിയതിനെത്തുടര്‍ന്നാണ് അവസാനമായി 1999ല്‍ ഇന്ത്യ-പാക് യുദ്ധം നടന്നത്. ഇന്നും പരസ്പരം വാക്യുദ്ധങ്ങള്‍ നടന്നുവരുന്നു. അവസാനം ബോംബെ നരിമാന്‍ പോയിന്റിലും താജ് ഹോട്ടലിലും ഉണ്ടായ ആക്രമണത്തിനു പിന്നില്‍ പാകിസ്താനാണെന്ന് ഇന്ത്യ ഗവണ്‍മെന്റ് ഉറച്ചു വിശ്വസിക്കുന്നു. അമേരിക്കയിലേക്കും ഇസ്രായേല്‍ ചാരസംഘടന മൊസാദിലേക്കും സംശയത്തിന്റെ മുന നീളുന്നുണ്െടങ്കിലും അത്തരമൊരു അന്വേഷണത്തിനു മുതിരാന്‍ സര്‍ക്കാരിനു സാധിക്കുന്നില്ല. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഐക്യപ്പെടാന്‍ സാമ്രാജ്യത്വശക്തികള്‍ ആഗ്രഹിക്കുന്നുമില്ല.     ഇന്ത്യ- ചൈന യുദ്ധങ്ങള്‍ പഞ്ചശീലതത്ത്വങ്ങള്‍ ഒപ്പുവച്ചുകൊണ്ട് 1954 മുതല്‍ ഇന്ത്യയും ചൈനയും നല്ല ബന്ധത്തിലായിരുന്നു. 1959ല്‍ ചൈനയുമായി ശത്രുതയിലായിരുന്ന തിബത്തിലെ ആത്മീയനേതാവ് ദലൈലാമയ്ക്ക് ഇന്ത്യ രാഷ്ട്രീയ അഭയം നല്‍കിയതോടെ ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായി. 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചു ...

അനുഭവങ്ങള്‍ അനുഗ്രഹങ്ങള്‍

ഇമേജ്
അനുഭവങ്ങള്‍ അനുഗ്രഹങ്ങള്‍ കൊടുംവേനലിന്റെ  കടുത്ത  വെയിലില്‍  ചുട്ടു പഴുത്ത  മണലാരണ്യത്തില്‍  നഗ്നനായി മലര്‍ത്തിക്കിടത്തി നെഞ്ചത്തു പൊള്ളുന്ന പാറക്കല്ലുവച്ചു കാലുകളിലും കൈകളിലും കഴുത്തിലും കയര്‍കെട്ടി അങ്ങോട്ടും ഇങ്ങോട്ടും വലിച്ച് അവര്‍ ബിലാലിനെ പീഡിപ്പിച്ചുകൊണ്ടിരുന്നു. ഖുറൈശി കുലദൈവങ്ങളെ ഉപേക്ഷിച്ചു മുഹമ്മദ് നബി(സ) പറഞ്ഞുകൊടുത്ത യഥാര്‍ഥ ദൈവത്തില്‍ വിശ്വസിച്ചു എന്നതായിരുന്നു ആ മര്‍ദ്ദകര്‍ക്കു ബിലാലിനെതിരേ ആരോപിക്കാനുണ്ടായിരുന്ന അപരാധം. ലോകചരിത്രത്തില്‍ ഒരു മഹാവിസ്മയമായിത്തീര്‍ന്ന ബിലാലുബ്നു റബാഹ് ഒരു അബ്സീനിയക്കാരനായാണു ജനിച്ചത്; കറുത്ത വര്‍ഗത്തില്‍പ്പെട്ട ഒരു ആഫ്രിക്കന്‍ നീഗ്രോ. ആരോ പിടിച്ചുകൊണ്ടുവന്ന് അറബി പ്രമാണിമാര്‍ക്കു വിറ്റ അടിമകളുടെ കൂട്ടത്തില്‍പ്പെട്ടതായിരുന്നു ബിലാലിന്റെ മാതാവ്. മക്കയിലെ പ്രമുഖമായ ജുമുഹ് ഗോത്രക്കാരായിരുന്നു ബിലാലിന്റെയും മാതാവിന്റെയും മുതലാളിമാര്‍. യാതൊരു മനുഷ്യാവകാശവും ദാസന്മാര്‍ക്ക് അനുവദിച്ചു കൊടുക്കാത്ത ഉമയ്യത്തുബ്നു ഖലഫ് ആയിരുന്നു ഗോത്രനേതാവ്. അയാളുടെ കീഴില്‍ മൃഗങ്ങളേക്കാള്‍ കഷ്ടമായ രീതിയില്‍ പീഡിതജീവിതം നയിച്ചുകൊണ്ടിരിക്കേയാണ...