IPL ഓളങ്ങളില്‍ നഷ്ടപ്പെടുന്ന നന്മകള്‍ ഐ.പി.എല്‍. കളികള്‍ കുടുംബത്തോടൊപ്പം ഇരുന്നു കാണാന്‍ കഴിയില്ല. ടി.വി. റിമോട്ട് ഏതു സമയവും കൈയില്‍ കരുതണം. ക്രിക്കറ്റുമായി ബന്ധമില്ലാത്ത ആഭാസങ്ങള്‍ കാണികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ഫോറുകളും സിക്സുകളും ഔട്ടുകളും ആഘോഷിക്കാന്‍ ഇന്ത്യന്‍ പ്രഭുക്കള്‍ ഒരുക്കിയത് ഇറക്കുമതി നഗ്നത. അതു കളിക്കളത്തിലെ കാര്യം. കളിക്കളത്തിനു പുറത്ത് അതിലും വലിയ പേക്കൂത്തുകള്‍ ആണെന്നാണു കേള്‍വി. സായാഹ്നസല്‍ക്കാരങ്ങള്‍, മദ്യം, സംഗീതം, നൃത്തം. രാവേറെ ചെല്ലുന്നതുവരെ ആഘോഷങ്ങള്‍. കളിയില്‍ തോറ്റവരും എല്ലാം മറന്ന് ആഘോഷങ്ങളില്‍ സജീവം. മൈതാനത്തിലെ പ്രദര്‍ശനത്തിന് എതിരേ ശിവസേന ഉയര്‍ത്തിയ ഭീഷണിയല്ലാതെ കായികലോകത്തെ വഴിതിരിച്ചുവിടുന്ന ഈ സംസ്കാരച്യുതിക്കെതിരേ ഇന്ത്യയില്‍ ഒരെതിര്‍പ്പും ഉയര്‍ന്നു കേട്ടിട്ടില്ല.ഇതിനിടയില്‍ ഒരു പ്രശ്നം. ദക്ഷിണാഫ്രിക്കക്കാരി ഒരു ഉല്ലാസപ്പറവ ചില അപ്രിയസത്യങ്ങള്‍ ബ്ളോഗില്‍ കുറിച്ചിരിക്കുന്നു. കളിക്കാരും സംഘാടകരും കാണിക്കുന്ന പെരുമാറ്റവൈകല്യങ്ങള്‍, ശൃംഗാരം, ആഭാസം, അശ്ളീലവാക്ക്, നോട്ടം, ക്ഷണം. യാഥാസ്ഥിതികയായ ഒരു പെണ...