പോസ്റ്റുകള്‍

എന്ന് കിട്ടും നീതി ??

ഇമേജ്
എന്ന് കിട്ടും നീതി ?? അമേരിക്കയായാലും ബ്രിട്ടനായാലും ഇന്ത്യയായാലൂം ഭീകരതയ്ക്കെതിരേ എന്നു പേരിട്ടുനടക്കുന്ന കുടിലനീക്കങ്ങള്‍ക്ക് ഒരേ മുഖമാണ്. മതേതര കേരളവും കാവിപൂക്കുന്ന             കര്‍ണാടകവുമെല്ലാം ഇരപിടുത്തത്തില്‍ ഒന്നിക്കുന്നു. വേട്ടക്കാരെയും ഇരകളെയും ഒരേ ഗണത്തില്‍ പെടുത്തി 'പ്രശ്നക്കാരാക്കി' അവതരിപ്പിക്കുന്ന നിഷ്പക്ഷസാക്ഷികളുടെ ഊഴം കൂടിയാണിത്. മുസ്്ലിംകളുടെമേല്‍ കെട്ടിവച്ച അനേകം സ്ഫോടനങ്ങള്‍ ഹിന്ദുത്വഭീകരവാദികളാണു    ചെയ്തതെന്ന വിവരങ്ങള്‍ ഓരോന്നായി പുറത്തുവരുമ്പോഴും മഅ്്ദനിയെ വീണ്ടും തുറുങ്കിലടയ്ക്കാന്‍ സര്‍വസന്നാഹങ്ങളുമായി എല്ലാ അധികാരകേന്ദ്രങ്ങളും ഒന്നിച്ചുനീങ്ങുന്നതിന്റെ പിന്നില്‍ ഈ മനസ്സല്ലാതെ മറ്റൊന്നുമല്ല. പോലിസ്പീഡനത്തിന്റെയും ജയില്‍വാസത്തിന്റെയും വര്‍ഷങ്ങള്‍നീണ്ട ഇരുണ്ട രാപ്പകലുകള്‍ താണ്ടിയ സ്ഫോടനക്കേസുകളിലെ 'മുസ്്ലിംപ്രതികള്‍' യഥാര്‍ഥ പ്രതികളല്ലായിരുന്നു എന്ന് ഇന്ത്യയിലെ വിവിധ കോടതികള്‍ വിധിപ്രസ്താവിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ മഅ്ദനിയെ മുന്നില്‍വച്ച് ഇത്തരമൊരു കോലാഹലം നടക്കണമെങ്കില്‍ അന്തപ്പുരങ്ങളില്‍  അങ്ങേയറ്റം മലീമസ...

പ്രവാചകനിന്ദ പ്രചാരണങ്ങളും വസ്തുതകളും

ഇമേജ്
പ്രവാചകനിന്ദ പ്രചാരണങ്ങളും വസ്തുതകളും  ഒരു പെണ്‍കുട്ടിയെ  കാണ്മാനില്ല  ======================= ഈ അടുത്ത കാലം വരെ ചില മുസ്ലിം സദസ്സുകളില്‍ നീറസ്സാനിദ്ധ്യമായിരുന്ന ഈ പെണ്‍കുട്ടിയെ ഈ അടുത്ത കാലത്തായി ഒരു വിവരവും ഇല്ല. കണ്ടു കിട്ടുന്നവര്‍ ഉടന്‍ അറിയിക്കണം എന്ന് അപേക്ഷിക്കുന്നു. ഓര്‍മയില്ലേ.. ആ ജൂത പെണ്കുട്ടിയെ...? കേരളത്തിലെ മുസ്ലിം മത വേദികളിലെ നിറ സാന്നിധ്യമായിരുന്ന ആ ജൂത പെണ്കുട്ടിയെ കാണാനില്ല!!! ഈ പോസ്റ്റ്‌ മുഴുവന്‍ വായിച്ചിട്ട് എവിടെയെങ്കിലും കാനുകയാനന്കില്‍ അറിയിക്കണം എന്ന് അപേക്ഷിക്കുന്നു..  പ്രവാചക തിരുമേനിയുടെ പൂ മേനിയിലേക്ക് നിത്യേന ചപ്പു ചവറു വാരിയിടല്‍ ഹോബിയാക്കിയിരുന്ന ആ പെണ്കുട്ടിക്ക് സുന്നി-മുജാഹിദ്‌-ജമാഅത്ത്‌ ഭേദമന്യേ മുഴുവന്‍ ‘മുഖ്യധാര’ മുസ്ലിം സംഘടനകളുടെയും വേദികളില്‍ ഈയടുത്ത് വരെ നിറ സാന്നിധ്യമായി ആദരിക്കപ്പെട്ടിരുന്നു .. ഈ പെണ്കു്ട്ടിയുടെ കാര്യത്തിലും, ഗുജറാത്തിലെ ഗര്ഭിിണിയുടെ അടിവയരു കുത്തിക്കീറി ചോരകുഞ്ഞിനെ തീയിലെരിഞ്ഞതോക്കെ തീവ്ര വാദ വിരുദ്ധ പോരാട്ടമായി ന്യായീകരിക്കുന്ന ബി ജെ പി നേതാവ് അഡ്വ. ശ്രീധരന്‍ പിള്ളയുടെ കാര്യത്ത്തിലുമാല്ലാതെ മുസ്ലിം ...

ശത്രുവിനെ തോല്‍പ്പിച്ച രക്തസാക്ഷ്യം

ഇമേജ്
ശത്രുവിനെ തോല്‍പ്പിച്ച രക്തസാക്ഷ്യം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ നിങ്ങള്‍ മരിച്ചവരെന്നു വിളിക്കരുതെന്ന വാക്യം അല്ലാഹുവിന്റെ അടുക്കല്‍ അവര്‍ ജീവിച്ചിരിക്കുന്നു എന്ന അര്‍ഥത്തില്‍ മാത്രമല്ല, ശത്രുക്കള്‍ക്ക് അലോസരം സൃഷ്ടിച്ചുകൊണ്ട് ഈ ലോകത്തും അവരുണ്ട് എന്ന അര്‍ഥത്തില്‍ കൂടിയാണ് ഖുര്‍ആന്‍ പ്രയോഗിച്ചതെന്നു പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്.  രക്തസാക്ഷിത്വത്തില്‍ ഓരോ സമൂഹത്തിന്റെയും അതിജീവനമാണ് കുടികൊള്ളുന്നതെന്ന് ഓരോ രക്തസാക്ഷ്യവും വ്യക്തമാക്കിത്തരുന്നു. 1992 സപ്തംബര്‍ 20ന് ഫാഷിസ്റുകളുടെ കൊലക്കത്തിക്കിരയായ ശഹീദ് അബൂബക്കര്‍ മാഷിന്റെ ഓര്‍മകള്‍ സംഭവം നടന്ന് 18 വര്‍ഷങ്ങള്‍ക്കിപ്പുറവും മായാതെ നില്‍ക്കുന്നതും മറ്റൊന്നുകൊണ്ടല്ല. ജീവിച്ചിരുന്ന അബൂബക്കര്‍ മാഷിനേക്കാള്‍ അപകടകാരിയാണ് മരിച്ച അബൂബക്കര്‍ മാഷെന്നു ഫാഷിസ്റുകള്‍ക്ക് വീണ്ടും വീണ്ടും ബോധ്യമാവുകയാണ്. എന്തിനായിരുന്നു ഫാഷിസ്റുകള്‍ അദ്ദേഹത്തെ വകവരുത്തിയത്. പൊതുസമ്മതനായ ഒരു സാമൂഹികപ്രവര്‍ത്തകനായി തികഞ്ഞ ഭക്തനായ ഒരു മുസ്ലിം ഉയര്‍ന്നുവരുന്നത് കുറച്ചൊന്നുമായിരുന്നില്ല അവരെ അലോസരപ്പെടുത്തിയിരുന്നത്. മുസ്ലിംകളെ ഒന്നടങ്കം സത്...

ബാബാ രാംദേവിന്റെ നീക്കങ്ങള്‍ തിരിച്ചറിയണം

ഇമേജ്
ബാബാ രാംദേവിന്റെ നീക്കങ്ങള്‍ തിരിച്ചറിയണം അഴിമതിവിരുദ്ധ സമരത്തിനു സംരക്ഷണം നല്‍കാനും ആവശ്യമാണെങ്കില്‍ തിരിച്ചടിക്കാനും വേണ്ടി പതിനൊന്നായിരം പേരടങ്ങുന്ന ഒരു സേന രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് ബാബാ രാംദേവ്. ശസ്ത്രവും ശാസ്ത്രവുമുപയോഗിച്ചു തന്നെ സൈനികര്‍ക്കു പരിശീലനം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ അര്‍ഥം, ഭരണഘടനാബാഹ്യമായി ഒരു സായുധസേന രൂപീകരിച്ചു നിയമം കൈയിലെടുക്കുമെന്നാണ്. ഈ നീക്കം ദേശീയവിരുദ്ധമാണെന്നു കേന്ദ്രം പറയുന്നുണ്െടങ്കിലും രാംദേവിനെപ്പോലുള്ളവര്‍ ശത്രുക്കളെ തകര്‍ക്കാനുള്ള ഒരു സമാന്തരസംവിധാനം സൃഷ്ടിക്കുന്നത് എങ്ങനെ തടയാനാവുമെന്നു കാര്യമായി ആലോചിക്കേണ്ടതുണ്ട്. സിവില്‍സമൂഹത്തിന്റെ ആക്ടിവിസമായി അതിനെ തെറ്റിദ്ധരിക്കുന്നത് അപകടമായിരിക്കും. നേരുപറഞ്ഞാല്‍ ബാബാ രാംദേവിനെപ്പോലെയുള്ള ഒരു വ്യാജഗുരുവിന്റെ സമരനാട്യങ്ങള്‍ക്ക് ആവശ്യത്തിലധികം പ്രാധാന്യവും പ്രശസ്തിയുമുണ്ടാക്കിക്കൊടുത്തത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണ്. സന്ധിസംഭാഷണങ്ങള്‍ക്കു നാലു കേന്ദ്രമന്ത്രിമാരെയാണു പറഞ്ഞയച്ചത്. അടിമുടി അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിനു മതിയായ ആത്മവിശ്വാസമില്ലാത്...

PROPHET’S WASIATH TO ALI (RAL) = അലി (റ) യോട് നബി (സ) യുടെ ഉപദേശങ്ങള്‍.

PROPHET’S WASIATH TO ALI (RAL) = അലി (റ) യോട് നബി (സ) യുടെ ഉപദേശങ്ങള്‍. (1) Refrain from sleeping between Subah and Ishraq; Asr and Maghrib; Maghrib and Isha = സുബഹിക്കും സൂര്യോദയത്തിനുമിടയില്‍ ഉറങ്ങരുത്. അസറിനും മഗ്രിബിനുമിടയിലും ഉറങ്ങരുത്. മഗ്രിബിനും ഇഷാക്കുമിടയിലും ഉറങ്ങരുത്. (2) Avoid sitting with stingy people = പിശുക്കന്മാരായ ആളുകളുടെ കൂടെ ഇരിക്കുന്നത് ഒഴിവാക്കുക. (3) Don’t sleep between people who sit = ഇരിക്കുന്ന ആളുകളുടെ ഇടയില്‍ ഉറങ്ങരുത്. (4) Don’t eat and drink with your left hand = ഇടതു കൈ കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യരുത്. (5) Don’t eat those food you have taken out between your teeth = പല്ലുകളുടെ ഇടയില്‍ നിന്ന് പുറത്തെടുത്ത ഭക്ഷണം തിന്നരുത്. (6) Don’t break your knuckles = വിരലുകളുടെ കെനുപ്പുകള്‍ പൊട്ടിക്കരുത്. (7) Don’t look at the mirror in the night = രാത്രിയില്‍ കന്നാടിയില്‍ നോക്കരുത്. (8) Don’t look at the sky while in salaath = നമസ്കരിക്കുമ്പോള്‍ ആകാശത്തേക്ക് നോക്കരുത്. (9) Don’t spit in the toilet = വിസര്‍ജ്യ സ്ഥലത്ത...

പ്രിയപ്പെട്ട നബി

ഇമേജ്
പ്രിയപ്പെട്ട നബി  മനുഷ്യ സമൂഹത്തിന് കാരുണ്യമായിട്ടാണ് പ്രവാചകനെ നിയോഗിച്ചതെന്ന ഖുര്‍ആന്‍ വാക്യം മാത്രം മതി മുഹമ്മദ് നബി(സ)യുടെ മഹത്വം മനസ്സിലാക്കാന്‍   150 കോടിയോളം വരുന്ന മുസ്‌ലിംങ്ങളുടെ ഓരോ ചിന്തകളില്‍ പ്രവാചകനുണ്ട്.. അതുകൊണ്ടു തന്നെ മുഹമ്മദ് നബി (സ) ലോക ജനതയ്ക്ക് ആകമാനം അതുല്യനായകനാണ്  റബീഉല്‍ അവ്വലില്‍ മാത്രമല്ല വര്‍ഷം മുഴുവന്‍ ജനസഹസ്രങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കുന്ന നേതാവാണ് മുഹമ്മദ് നബി(സ) ലോകത്തിന് മുഴുവന്‍ അനുഗ്രഹമായും മനുഷ്യസമൂഹത്തിന്റെ വിമോചകനായും നിയോഗിതനായ പുണ്യപ്രവാചകനെ സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്ദിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഡാനിഷ് കാര്‍ട്ടൂണ്‍ മുതല്‍ പ്രവാചക നിന്ദയടങ്ങിയ ചോദ്യപേപ്പര്‍ വരെ പ്രതിനിധീകരിക്കുന്ന അസഹിഷ്്ണുതയും ഇസ്്‌ലാം വിരോധവും ലോകം നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനമാണ്. ആരാധനകളില്‍ മാത്രമൊതുങ്ങിയും അഭിപ്രായ വ്യത്യാസങ്ങളില്‍ അഭിരമിച്ചും സാമൂഹിക ഉത്തരവാദിത്തങ്ങളില്‍ നിന്നകന്നു മാറി അരാഷ്ട്രീയവല്‍ക്കരണത്തിന് അടിപ്പെട്ടും കഴിയുന്ന ഒരു നിശ്ചേതന സമൂഹമായി മുസ്്‌ലിംകള്‍ നിലകൊള്ളണമെന്നാണ് പടിഞ...

ഒരടി

രാഷ്ട്രീയത്തെക്കുറിച്ചു പുതിയ കാഴ്ചപ്പാട്?

ഇമേജ്
രാഷ്ട്രീയത്തെക്കുറിച്ചു പുതിയ കാഴ്ചപ്പാട്? ഇ അബൂബക്കര്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഒരു ചരിത്രമുഹൂര്‍ത്തത്തിനു നാം സാക്ഷ്യംവഹിക്കുകയാണ്. എസ്.ഡി.പി.ഐയുടെ ആദ്യ ദേശീയ പ്രതിനിധിസമ്മേളനമാണ് ഇവിടെ നടക്കുന്നത്. 2009 ജൂണ്‍ 21നു ഡല്‍ഹിയിലെ കരോള്‍ബാഗ് ഹോട്ടല്‍ മന്ദാകിനിയില്‍ 29 പേര്‍ പങ്കെടുത്ത യോഗത്തില്‍വച്ചാണ് എസ്.ഡി.പി.ഐ ജന്മമെടുക്കുന്നത്. പിന്നീട്, 2009 ഒക്ടോബറില്‍ ഡല്‍ഹിയില്‍, വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തില്‍ നാം പാര്‍ട്ടി പ്രഖ്യാപിച്ചു. എസ്.ഡി.പി.ഐ എന്ന രാഷ്ട്രീയപ്രസ്ഥാനത്തെ രാജ്യത്തിനു സമര്‍പ്പിച്ചപ്പോള്‍ ഒരു പാര്‍ട്ടിയെക്കൂടി ഇന്ത്യയിലെ രാഷ്ട്രീയപ്രസ്ഥാന വംശാവലിയിലേക്കു ചേര്‍ക്കുകയല്ല, ഇന്ത്യന്‍ ജനതയുടെ മുമ്പില്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള പുതിയൊരു കാഴ്ചപ്പാട് അവതരിപ്പിക്കുകയായിരുന്നു നാം; പോസിറ്റീവ് പൊളിറ്റിക്സ് എന്ന പുതിയ കാഴ്ചപ്പാട്. സ്വാതന്ത്യ്രാനന്തര ഇന്ത്യ എങ്ങനെയായിരുന്നു എന്ന വിലയിരുത്തലിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തില്‍ പുതിയ ഇന്ത്യ എങ്ങനെയായിരിക്കണമെന്ന കണ്െടത്തല്‍. ഇന്ത്യക്ക...

ദുഷ്പ്രചാരണത്തിന്റെ ഒളിയജണ്ട

ഇമേജ്
ദുഷ്പ്രചാരണത്തിന്റെ ഒളിയജണ്ട വര്‍ഷങ്ങള്‍ക്കു മുമ്പ്, കേരളത്തിലെ പ്രധാന കുത്തകപ്പത്രത്തില്‍ സ്ഥിരമായി ഒരു വാര്‍ത്ത വരാറുണ്ടായിരുന്നു. കേരളത്തിലെ തീവ്രവാദികള്‍ക്കുള്ള ആയുധവുമായി അജ്ഞാത കപ്പല്‍ നങ്കൂരമിട്ടു എന്നായിരുന്നു വാര്‍ത്ത. മിക്കവാറും സ്വാതന്ത്യ്രദിനം, റിപബ്ളിക് ദിനം പ്രമാണിച്ചാവും കപ്പലിന്റെ വരവ്. അതു മാത്രമല്ല, മലപ്പുറം ജില്ലയുടെ തീരപ്രദേശത്താവും കപ്പല്‍ നങ്കൂരമിടുക. പക്ഷേ, കപ്പല്‍ റിപോര്‍ട്ടര്‍മാരല്ലാതെ മറ്റാരും കാണാറില്ല. ചിലപ്പോള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കപ്പല്‍ സംബന്ധിച്ച കേരള പോലിസിന്റെ 'ഇന്റലിജന്‍സ് റിപോര്‍ട്ടും' ഉണ്ടാവും. പിന്നെ കപ്പല്‍ അപ്രത്യക്ഷമാവും. ഇത്തരം വ്യാജവാര്‍ത്തകളുടെ പ്രധാന ഉന്നം ജനങ്ങള്‍ക്കിടയില്‍ ആശങ്ക വളര്‍ത്തുകയാണ്. ബാബരി മസ്ജിദിനെതിരായി ഹിന്ദുത്വര്‍ ആവിഷ്കരിച്ച പ്രസ്ഥാനത്തിനു വേണ്ടത്ര വേരോട്ടം ലഭിക്കാത്ത സംസ്ഥാനമാണു കേരളം. അതിനു കാരണം, കേരളത്തിലെ പ്രത്യേക സാമുദായിക സമതുലനവും പുരോഗമനപ്രസ്ഥാനങ്ങളുടെ സാന്നിധ്യവുമാണ്. നിരന്തരമായ ദുഷ്പ്രചാരണത്തിലൂടെ ഹിന്ദുത്വപരിവാരം അവരുടെ ലക്ഷ്യത്തിലേക്കടുക്കുന്നുണ്ട്. സമുദായങ്ങള്‍ക്കിടയില്‍ സംശയം ശക്തി...

നീലക്കുയില്‍ സൃഷ്ടിച്ച പാട്ടുവിപ്ളവം

ഇമേജ്
നീലക്കുയില്‍ സൃഷ്ടിച്ച പാട്ടുവിപ്ലവം  മലയാളിയുടെ അനേകായിരം പതിപ്പുകളുള്ള ആത്മകഥയാണു സിനിമാപ്പാട്ടുകള്‍. ഓരോ ശ്രോതാവും സ്വന്തം ഭാവങ്ങള്‍ക്കനുസരിച്ച് അവയില്‍ ജീവിതം എഴുതിച്ചേര്‍ത്തു. ഇത്രമേല്‍ ആവര്‍ത്തിക്കപ്പെടുകയും പുനര്‍നിര്‍മിക്കപ്പെടുകയും ചെയ്യുന്ന മറ്റു കലാരൂപങ്ങള്‍ സിനിമാഗാനങ്ങള്‍ പോലെ ഉണ്ടാവില്ല. മലയാളിയുടെ കേള്‍വിശീലങ്ങളെത്തന്നെ രൂപീകരിച്ചതില്‍ ചലച്ചിത്രഗാനങ്ങള്‍ക്കുള്ള പ്രാധാന്യം വളരെയേറെയാണ്. മാപ്പിളപ്പാട്ടുകള്‍, പുള്ളുവന്‍പാട്ടുകള്‍, പാണന്‍പാട്ടുകള്‍ തുടങ്ങി ജാതി-സാമുദായിക സ്വഭാവങ്ങളുള്ള പാട്ടുകള്‍ കേട്ട് ശീലിച്ചിരുന്ന ഒരു ജനതയെ മലയാളിയുടെ പൊതുകേള്‍വികളിലേക്കു കൊണ്ടുവരുന്നത് നാടക-സിനിമാഗാനങ്ങളാണ്. ആധുനിക കേരളീയ നിര്‍മിതിയുടെ പശ്ചാത്തല ഗാനങ്ങളാണവ എന്നു നിസ്സംശയം പറയാം. 'എല്ലാരും ചൊല്ല്ണ് എല്ലാരും ചൊല്ല്ണ് കല്ലാണീ നെഞ്ചിലെന്ന്' എന്ന 'നീലക്കുയിലി'(1954)ലെ വരികളില്‍ ഏതാണ്ട് അരനൂറ്റാണ്ടിലധികമുള്ള പ്രണയത്തിന്റെ വ്യത്യസ്തമായ നെടുവീര്‍പ്പുകളുടെ ഭാരവും കടുപ്പവും നാം ഇന്നനുഭവിക്കുന്നുണ്ട്. നീലിയെന്ന പുലയിപ്പെണ്ണ് സ്വന്തം ആത്മഗതം വെളിപ്പെടുത്തിയ ഭാഷയാണു നാം ...

ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്

ഇമേജ്
ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് 1943 ജൂണില്‍ ബോംബെയിലായിരുന്നു നടന്നത്. നിയമവിധേയമായ ശേഷമുള്ള പാര്‍ട്ടിയുടെ രാജ്യത്തെ പ്രഗല്‍ഭ നേതാക്കളുടെ ഒത്തുചേരല്‍ കൂടിയായിരുന്നു ആ സമ്മേളനം. 1941 വരെ ബ്രിട്ടീഷ് ഭരണകൂടം പാര്‍ട്ടിയെ നിയമവിരുദ്ധ സംഘടനയായാണു കണ്ടിരുന്നത്. ബ്രിട്ടീഷ് ഇന്ത്യന്‍ സര്‍ക്കാരിനെയും ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ അപ്രമാദിത്വത്തെയും അട്ടിമറിക്കാന്‍ പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയാണു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നായിരുന്നു വൈസ്രോയി ഇര്‍വിന്‍ പ്രഭു രാജ്ഞിക്കു റിപോര്‍ട്ട് ചെയ്തിരുന്നത്. നിരോധനക്കാലത്തു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍- പ്രത്യേകിച്ചും പാര്‍ട്ടിക്കു വേരോട്ടമുണ്ടായിരുന്ന മലബാറില്‍ കൊടിയ മര്‍ദ്ദനങ്ങളാണു പാര്‍ട്ടിസഖാക്കള്‍ അനുഭവിച്ചത്. ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് ബോംബെയില്‍ ചേര്‍ന്നപ്പോള്‍ പി.സി. ജോഷിയായിരുന്നു ജനറല്‍ സെക്രട്ടറി. 1929ലെ സുപ്രസിദ്ധമായ മീററ്റ് ഗൂഢാലോചന കേസിലെ 36 പ്രതികളില്‍ ഒരാളായിരുന്നു സഖാവ് ജോഷി. ബ്രിട്ടീഷ് ചക്രവര്‍ത്തിക്കെതിരേ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ഇന്ത്യയിലെ...

ഫേസ്ബുക്ക് മെയിലുകള്‍ കൊണ്ട് നിങ്ങളുടെ ഇന്‍ബോക്സ് നിറയുന്നുണ്ടോ?

ഇമേജ്
ഫേസ്ബുക്ക് മെയിലുകള്‍ കൊണ്ട് നിങ്ങളുടെ ഇന്‍ബോക്സ് നിറയുന്നുണ്ടോ? ഓരോ ഫേസ്ബുക്ക് ഗ്രൂപ്പിലെയും ഇമൈല്‍ കൊണ്ട് നിങ്ങളുടെ ഇന്ബോക്സ് നിറയുന്നുണ്ടോ? ഒരു അത്യാവശ്യ ഇ മെയില്‍ വരുമ്പോള്‍ നിങ്ങളുടെ ഇ മെയിലുകള്‍ പലതരം ചവറുമെസേജ് കൊണ്ട് നിറയുന്നുണ്ടോ? ഇവിടെയതാ അതിനുള്ള പരിഹാരം സഹോദരാ.. ഫേസ്ബുക്കില്‍ ഇപ്പൊ മുംബത്തെപോലെയല്ല ഒരാളെ നമ്മള്‍ ഫ്രണ്ട്ലിസ്റ്റില്‍ ചെര്തിയാല്‍ അപ്പോള്‍ തന്നെ വരും ഒരു നോട്ടിഫികേഷന്‍ നമ്മളെ അദ്ദേഹം ഒരു ഗ്രൂപ്പില്‍ ചെര്തിയിരിക്കുന്നു. പിന്നെ ആ ഗ്രൂപ്പില്‍ വരുന്ന ചര്‍ച്ചകള്‍കൊണ്ട് നമ്മുടെ ഇ മെയില്‍ നിറയുന്നു.അങ്ങനെ ഒരാള്‍ തന്നെ എത്ര ഗ്രൂപ്പില്‍.. ഓരോ ഫേസ്ബുക്ക് ഗ്രൂപ്പിലെയും ഇമൈല്‍ കൊണ്ട് നിങ്ങളുടെ ഇന്ബോക്സ് നിറയുന്നുണ്ടോ? ഒരു അത്യാവശ്യ ഇ മെയില്‍ വരുമ്പോള്‍ നിങ്ങളുടെ ഇ മെയിലുകള്‍ പലതരം ചവറുമെസേജ് കൊണ്ട് നിറയുന്നുണ്ടോ? ഇവിടെയതാ അതിനുള്ള പരിഹാരം. ചിത്രം ഒന്ന്  ചിത്രം ഒന്നില്‍ കാണുന്നപോലെ നമ്മള്‍ ഉദ്ദേശിക്കുന്ന ഗ്രൂപ്പ് തുറന്നാല്‍ മുകളില്‍ കാണുന്ന "notifications" ക്ലിക്ക് ചെയ്താല്‍ ചിത്രം രണ്ടില്‍ കാണുന്നത് പോലെ വരും. അതില്‍ ഇമെയില്‍ നോട്ടിഫിക്കേഷന്‍ ...

രക്ത പരിശോധനയിലൂടെ ആയുസ്സറിയാം

ഇമേജ്
രക്ത പരിശോധനയിലൂടെ ആയുസ്സറിയാം ഒരാളുടെ ആയുര്‍ദൈര്‍ഘ്യം പോലുള്ള കാര്യങ്ങളൊക്കെ ഇതുവരെയും ദൈവത്തിനു വിട്ടിരിക്കുകയായിരുന്നു ശാസ്ത്രലോകം. എന്നാല്‍, ഇപ്പോള്‍ അതും കണ്ടുപിടിച്ചുവെന്നാണു ശാസ്ത്രത്തിന്റെ പുതിയ അവകാശവാദം. രക്തത്തിലെ ഡി.എന്‍.എയെ പ്രത്യേകതരം പരിശോധനയ്ക്കു വിധേയമാക്കുന്നതിലൂടെ ഒരാള്‍ എത്രകാലം ജീവിച്ചിരിക്കും എന്ന് അറിയാമെന്ന് ലണ്ടനില്‍ നിന്നുള്ള ഒരുകൂട്ടം ശാസ്ത്രജ്ഞന്‍മാരാണു പ്രഖ്യാപിച്ചത്. ഒരു വ്യക്തിയുടെ ജീവശാസ്ത്രപരമായ ആയുസ്സ് എത്രയാണെന്ന് ഡി.എന്‍.എ പരിശോധനയിലൂടെ കണക്കുകൂട്ടുന്ന സാങ്കേതികവിദ്യയാണിത്. ഡി.എന്‍.എയില്‍ അടങ്ങിയ ടെലോമോറസ് എന്ന മൈക്രോസോമിന്റെ ഘടന പരിശോധിച്ചുകൊണ്ട് ആയുസ്സ് കണക്കാക്കുന്നതിനുള്ള സാങ്കേതികവിദ്യ സ്പാനിഷ് കമ്പനിയായ ബ്ളാസ്കോ ലൈഫ് ലെങ്ത് ആണു വികസിപ്പിച്ചെടുത്തത്. മരണസമയം കണക്കാക്കുന്നതിനു പുറമെ വാര്‍ധക്യസഹജമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഈ പരിശോധന ഉപയോഗപ്പെടുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ഈ സാങ്കേതികവിദ്യ അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ വിപണയിലെത്തും.

മദ്യകേരളം

ഇമേജ്
മദ്യകേരളം  വീണ്ടും ഒരിക്കല്‍ കൂടി അയാളെ തീവണ്ടിയില്‍ വച്ച് കണ്ടപ്പോള്‍ അയാള്‍ ഒന്നു ചിരിക്കാന്‍ ശ്രമിച്ചു. ഉണങ്ങിയ ചുണ്ടുകള്‍, വിളറിവെളുത്ത മുഖം, കണ്ണുകള്‍ കുഴിഞ്ഞ് കവിളുകള്‍ ഒട്ടി ആകെ കോലംകെട്ടിരിക്കുന്നു. കുടിച്ചു സ്വയം നശിച്ച് കുടുംബം തുലച്ച വ്യക്തി. പുനരധിവാസകേന്ദ്രത്തിലേക്കുള്ള പോക്കായിരുന്നു അയാളുടേത്. കൂടെ ഭാര്യയും മറ്റൊരാളുമുണ്ട്. മാന്യനായിരുന്ന സര്‍ക്കാരുദ്യോഗസ്ഥന്‍. ഒരു ഔദ്യോഗിക സന്ദര്‍ശനത്തിനിടെ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ആദ്യമായി മദ്യപിച്ചത്. പിന്നെയത് പതിവായി. ഒടുവില്‍ ഒഴിച്ചുകൂടാനാവാത്ത അനിവാര്യതയും. ഇതിനിടെ നഷ്ടപ്പെട്ടത് ഏറെയാണ്. ലഹരി മൂത്ത് കാട്ടിക്കൂട്ടിയ അക്രമങ്ങളില്‍ വീട്ടിലെ വിലപിടിപ്പുള്ള പലതും നശിച്ചു. മൂത്ത മകളെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. രണ്ടാമത്തെ മകള്‍ക്കു വന്ന പല വിവാഹാലോചനകളും മുടങ്ങി. ഒടുവില്‍ പ്രിയപുത്രനും തന്റെ പാത പിന്തുടരാന്‍ തുടങ്ങിയെന്ന ഞെട്ടിക്കുന്ന വിവരവും അയാളറിഞ്ഞു. എന്നിട്ടും മാനസാന്തരമുണ്ടായില്ല. ലഹരിയില്ലാതെ ഒരു മണിക്കൂര്‍ പോലും ജീവിക്കാന്‍ കഴിയാതായി. സര്‍വീസില്‍ നിന്ന് മൂന്നു തവണ സസ്പെന്‍ഷന്‍ കിട്ടി. നാഡിഞരമ്പുകള്‍ ...

പ്രവാചകന്റെ ആകാശാരോഹണം

ഇമേജ്
പ്രവാചകന്റെ ആകാശാരോഹണം സത്യവിശ്വാസികള്‍ പരസ്പരം കാണുമ്പോള്‍ “അസ്സലാമു അലൈക്കും”(അല്ലാഹുവില്‍ നിന്നുള്ള ശാന്തി നിങ്ങള്‍ക്കുണ്ടാവട്ടെ) എന്നു പറയാന്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. സത്യവിശ്വാസി അല്ലാഹുവിനെ കണ്ടാല്‍ എന്താണു പറയേണ്ടത്? പല സന്ദര്‍ഭങ്ങളില്‍ ഈ ചോദ്യം പലരോടും ചോദിച്ചിട്ടുണ്ട്. അപൂര്‍വം ചിലര്‍ മാത്രമാണ് ശരിയായ ഉത്തരം നല്‍കിയിട്ടുള്ളത്. സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിനെ നേരില്‍ ദര്‍ശിക്കാന്‍ കഴിയുമോ? ഭൌതികജീവിതത്തില്‍ കഴിയില്ലെന്നാണ് ഉത്തരം. ആ നേര്‍ക്കാഴ്ച പരലോക ജീവിതത്തിലേക്കു വേണ്ടി അല്ലാഹു മാറ്റിവച്ചിരിക്കുകയാണ്. എങ്കിലും സത്യവിശ്വാസികളുടെ പ്രതിനിധിയായി മഹാനായ പ്രവാചകന്‍ മുഹമ്മദ് നബി (സ)ക്കു ഭൌതിക ജീവിതത്തില്‍ വച്ചുതന്നെ അതിന്നവസരം നല്‍കപ്പെടുകയുണ്ടായി. ആ കാഴ്ചയുടെ സന്ദര്‍ഭത്തില്‍ തിരുനബി(സ) അല്ലാഹുവിനോട് ആദ്യം പറഞ്ഞതിങ്ങനെയാണ്: "അത്തഹിയ്യാത്തു അല്‍ മുബാറക്കാത്തുസ്സലവാത്തുത്തയ്യിബാത്തു ലില്ലാഹി''”(എല്ലാ തിരുമുല്‍ക്കാഴ്ചകളും അനുഗ്രഹങ്ങളും പ്രാര്‍ഥനകളും സദ്കര്‍മങ്ങളും അല്ലാഹുവിനാകുന്നു). ഈ സന്ദര്‍ഭത്തില്‍ അല്ലാഹു മറുപടി പറഞ്ഞു: "അസ്സലാമു അലൈക അയ്യുഹന്നബിയ...

ജയിക്കാത്ത മുന്നണികള്‍

ഇമേജ്
ജയിക്കാത്ത മുന്നണികള്‍ എ. പി. കുഞ്ഞാമു അഞ്ചു സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പു നടന്നത്. അഞ്ചും ദേശീയധാരയില്‍ നിന്നു വേറിട്ടുനില്‍ക്കുകയും പ്രാദേശികവ്യക്തിത്വം സൂക്ഷിക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളാണ്. അതുകൊണ്ടുതന്നെ ദേശീയതലത്തിലുള്ള കോണ്‍ഗ്രസ്, എതിര് ബി.ജെ.പി. എന്ന രാഷ്ട്രീയപ്പോരാട്ടത്തിനുള്ള അവസരം ഈ തിരഞ്ഞെടുപ്പുകള്‍ പ്രദാനം ചെയ്തിട്ടില്ല. കേരളത്തിലും ബംഗാളിലും ഇടതുമുന്നണിയുമായാണ് കോണ്‍ഗ്രസ്സും കോണ്‍ഗ്രസ് കൂടി പങ്കാളികളായ സഖ്യവും പൊരുതിയത്. പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ്സിലെ വിമത ഗ്രൂപ്പുമായിട്ടായിരുന്നു മല്‍സരം. അസമില്‍ പ്രാദേശിക രാഷ്ട്രീയവുമായി. തമിഴ്നാട്ടില്‍ രണ്ടു ദ്രാവിഡകക്ഷികള്‍ തമ്മിലുള്ള യുദ്ധത്തിനിടയില്‍ ഒരു ഭാഗത്തു കോണ്‍ഗ്രസ്സുമുണ്ടായിരുന്നു എന്നുമാത്രം. വലിയ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു എന്നല്ലാതെ, അഭിമാനാര്‍ഹമായ നേട്ടമൊന്നും കൈവരിക്കാന്‍ കോണ്‍ഗ്രസ്സിനായില്ല എന്നതാണു ദേശീയതലത്തില്‍ ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജി സൃഷ്ടിച്ച തരംഗത്തില്‍ കോണ്‍ഗ്രസ്സിനും കിട്ടി കുറച്ചു സീറ്റുകള്‍. അതേസമയം, തമിഴ്നാട്ടില്‍ സഖ്യകക്ഷിയായ ഡി.എം.കെ. തകര...

പ്രവാചകന്റെ തിരുശേഷിപ്പുകള്‍........!!

ഇമേജ്
പ്രവാചകന്റെ തിരുശേഷിപ്പുകള്‍........!!      റ സൂല്‍ തിരുമേനി (സ)യുടെ മുടിയടക്കം സ്വഹാബികള്‍ ശേഖരിച്ചുവച്ചിരുന്ന ഭൌതിക തിരുശേഷിപ്പുകള്‍ക്കു പിന്നീടെന്തു സംഭവിച്ചു എന്നതു പഠനവിധേയമാക്കേണ്ടതുണ്ട്. ചരിത്രഗ്രന്ഥങ്ങള്‍ അതിനെക്കുറിച്ച് എന്തുപറയുന്നു, പതിനാലു നൂറ്റാണ്ടു പിന്നിട്ട ഈ കാലത്തും പ്രവാചകന്റെ തിരുശേഷിപ്പു കൈവശമുണ്െടന്നു നടിക്കുന്നവര്‍ക്കു മുന്‍കാല പണ്ഡിതര്‍ ഏതു സ്ഥാനമാണു നല്‍കിയത് എന്ന് അതിലൂടെ വ്യക്തമാകും. സഹാബത്തിന്റെ കൈവശമുണ്ടായിരുന്ന മുടികള്‍ ബഹുഭൂരിഭാഗവും അവരോടൊപ്പം തന്നെ ഖബറുകളിലേക്കു പോയതായാണു ചരിത്രം. വളരെ കുറച്ചു മാത്രം താബിഉകളുടെ കൈവശം എത്തിച്ചേര്‍ന്നെങ്കിലും അവരോടൊപ്പം അവയും മണ്‍മറഞ്ഞതായി കാണുന്നു. അവിടുത്തെ ചെരിപ്പ്, വടി, പാത്രം, വാള്‍, പടച്ചട്ട, മോതിരം (വീതിക്കപ്പെടാത്തതും ഖലീഫമാര്‍ ഉപയോഗിച്ചിരുന്നതുമായവ) എന്നിവയില്‍നിന്നും ചിലതു നഷ്ടപ്പെട്ടതായും മറ്റു ചിലതു താര്‍ത്താരികളാല്‍ കൊള്ളയടിക്കപ്പെട്ടതായും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. പ്രവാചകന്റെ ഭൌതികശേഷിപ്പുകള്‍ കൈവശം വച്ച ഓരോ സഹാബിയും തന്റെ മയ്യിത്തിനോടൊപ്പം അവ ഖബറടക്കം ചെയ്യാന്‍ വസിയ്യത്ത് ചെയ്യുന്...

ഇറോം ശര്‍മിളയെ കാണാത്തവര്‍ ഹസാരെയും രാംദേവിനെയും മാത്രം കാണുന്നു

ഇമേജ്
ഇറോം ശര്‍മിളയെ കാണാത്തവര്‍ ഹസാരെയും രാംദേവിനെയും മാത്രം കാണുന്നു: മഹാശ്വേതാ ദേവി  ഷബ്ന സിയാദ് കൊച്ചി: ഒരുദശാബ്ദക്കാലത്തിലധികമായി മണിപ്പൂരിലെ പട്ടാള കരിനിയമങ്ങള്‍ക്കെതിരേ നിരാഹാരം കിടന്ന ഇറോം ശര്‍മിളയ്ക്കു കിട്ടാത്ത പരിഗണന അന്നാ ഹസാരെയ്ക്കും ബാബാ രാംദേവിനും ലഭിക്കുന്നതെങ്ങനെയെന്ന് സാമൂഹികപ്രവര്‍ത്തകയും എഴുത്തുകാരിയുമായ മഹാശ്വേതാ ദേവി. ഭരണകൂടത്തെ നേരിട്ടു ബാധിക്കുന്ന പ്രശ്നങ്ങള്‍ക്കെതിരേ പ്രതികരിക്കുന്നവരെ മാധ്യമങ്ങളും അവഗണിക്കുകയാണു പതിവ്. അതിന് ഉദാഹരണമാണ് ഇറോം ശര്‍മിള. അന്നാ ഹസാരെയും രാംദേവും നിരാഹാരം ആരംഭിക്കാന്‍പോവുന്നുവെന്നതുപോലും വന്‍ വാര്‍ത്താപ്രാധാന്യമാണു നേടുന്നത്. എന്നാല്‍, ഇറോം ശര്‍മിള മണിപ്പൂരിലെ പ്രത്യേക സൈനികാധികാരത്തില്‍ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് ഭരണകൂടത്തിനെതിരേ പോരാടിയിട്ട് മാധ്യമങ്ങള്‍പോലും അവരെ കണ്ടില്ലെന്നു നടിക്കുകയാണ്. അന്നാഹസാരെയുടെയും രാംദേവിന്റെയും സമരങ്ങള്‍ രാഷ്ട്രീയമോ അരാഷ്ട്രീയമോ എന്നതല്ല. അവര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ഭരണകൂടത്തിന് എതിരല്ലെന്നും മഹാശ്വേതാ ദേവി തേജസിനോട് പറഞ്ഞു. അടിസ്ഥാനവര്‍ഗത്തെ അവഗണിച്ചുള്ള ഒരു പുരോഗമനവും ലോകത...

IPL ഓളങ്ങളില്‍ നഷ്ടപ്പെടുന്ന നന്മകള്‍

ഇമേജ്
IPL ഓളങ്ങളില്‍ നഷ്ടപ്പെടുന്ന നന്മകള്‍ ഐ.പി.എല്‍. കളികള്‍ കുടുംബത്തോടൊപ്പം ഇരുന്നു കാണാന്‍ കഴിയില്ല. ടി.വി. റിമോട്ട് ഏതു സമയവും കൈയില്‍ കരുതണം. ക്രിക്കറ്റുമായി ബന്ധമില്ലാത്ത ആഭാസങ്ങള്‍ കാണികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്.  ഫോറുകളും സിക്സുകളും ഔട്ടുകളും ആഘോഷിക്കാന്‍ ഇന്ത്യന്‍ പ്രഭുക്കള്‍ ഒരുക്കിയത് ഇറക്കുമതി നഗ്നത. അതു കളിക്കളത്തിലെ കാര്യം. കളിക്കളത്തിനു പുറത്ത് അതിലും വലിയ പേക്കൂത്തുകള്‍ ആണെന്നാണു കേള്‍വി. സായാഹ്നസല്‍ക്കാരങ്ങള്‍, മദ്യം, സംഗീതം, നൃത്തം. രാവേറെ ചെല്ലുന്നതുവരെ ആഘോഷങ്ങള്‍. കളിയില്‍ തോറ്റവരും എല്ലാം മറന്ന് ആഘോഷങ്ങളില്‍ സജീവം.  മൈതാനത്തിലെ പ്രദര്‍ശനത്തിന് എതിരേ  ശിവസേന ഉയര്‍ത്തിയ ഭീഷണിയല്ലാതെ കായികലോകത്തെ വഴിതിരിച്ചുവിടുന്ന ഈ സംസ്കാരച്യുതിക്കെതിരേ ഇന്ത്യയില്‍ ഒരെതിര്‍പ്പും ഉയര്‍ന്നു കേട്ടിട്ടില്ല.ഇതിനിടയില്‍ ഒരു പ്രശ്നം. ദക്ഷിണാഫ്രിക്കക്കാരി ഒരു ഉല്ലാസപ്പറവ ചില അപ്രിയസത്യങ്ങള്‍ ബ്ളോഗില്‍ കുറിച്ചിരിക്കുന്നു. കളിക്കാരും സംഘാടകരും കാണിക്കുന്ന പെരുമാറ്റവൈകല്യങ്ങള്‍, ശൃംഗാരം, ആഭാസം, അശ്ളീലവാക്ക്, നോട്ടം, ക്ഷണം. യാഥാസ്ഥിതികയായ ഒരു പെണ...

ഖുര്‍ആന്‍ അനുഗ്രഹങ്ങളുടെ കലവറ

ഇമേജ്
ഖുര്‍ആന്‍ അനുഗ്രഹങ്ങളുടെ കലവറ ലോകത്തിലെ ഉത്കൃഷ്ടമായ ജീവിയാണ് മനുഷ്യന്‍. ആ മനുഷ്യന്‍ ജീവിക്കേണ്ടത് അവനെ സൃഷ്ടിച്ച  രക്ഷിതാവിന്‍റെ നിയമങ്ങള്‍ക്കു വിധേയമായിട്ടാണ്. ദൈവിക നിയമങ്ങള്‍ കാലാകാലങ്ങളില്‍  മനുഷ്യര്‍ക്കെതിക്കുവാനായി പ്രവാചകന്മാരെയുംഅവരോടൊപ്പം വേദ ഗ്രന്ഥങ്ങളും അല്ലാഹു നിയോഗിക്കുകയുണ്ടായി. പ്രവാചക ശ്രിന്ഖലയുടെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ്‌(സ). അദ്ദേഹത്തിലൂടെ ലോക വിമോചനത്തിന് വേണ്ടി അവതരിപ്പിച്ചിട്ടുള്ള വേദ ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ഇന്ന് വേദ ഗ്രന്ഥങ്ങളാണെന്ന് പറയുന്ന ഗ്രന്ഥങ്ങളില്‍ സ്വയം തന്നെ ദൈവികമാണെന്ന് വാദിക്കുന്ന ഏക ഗ്രന്ഥം. ഏകദേശം പതിനാല് നൂറ്റാണ്ടുകളായി യാതൊരു മാറ്റ തിരുത്തലുകളും കൂടാതെ നിലനില്‍ക്കുന്ന ഈ വേദഗ്രന്ഥം. അവസാനനാള്‍ വരെ നിലനില്‍ക്കുന്ന മാര്‍ഗദര്‍ശക ഗ്രന്ഥം. സകല സത്യത്തിലേക്കും വഴി നടത്തുന്ന ഗ്രന്ഥം. ലോകര്‍ക്ക് നീതിയെന്ത് അനീതിയെന്ത് എന്ന് പഠിപ്പിച്ച വിശുദ്ധ ഗ്രന്ഥം. വിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും, അതുള്‍ കൊള്ളുകയും, അതനുസരിച്ച് ജീവിക്കുയും ചെയ്യേണ്ടത് ഓരോ മനുഷ്യരുടെയും ബാധ്യതയാണ്. വിശുദ്ധ ഖുര്‍ആന്‍ എന്താണ്?അതില്‍ ഉള്‍കൊള്ളുന്ന ആശയങ്ങള്‍ എന്തൊക്കെയാണ...