പോസ്റ്റുകള്‍

അബ്ദുറഹ്മാന്‍ ബാഖവിയുടെ റമദാന്‍ പ്രഭാഷണം

ഇമേജ്
വിശുദ്ദ റമദാന്‍   പകല്‍നേരങ്ങളില്‍ പട്ടിണികിടന്നും രാത്രികാലങ്ങളില്‍ സുജൂദില്‍വീണും ഓരോ മുസ്്ലിമും അല്ലാഹുവുമായുള്ള ബന്ധം പുതുക്കുന്നതോടൊപ്പം മുസ്്ലിംസമൂഹത്തിന്റെ കെട്ടുറപ്പിനെക്കുറിച്ച ബോധവും ഇസ്്ലാമിന്റെ ശത്രുക്കളെക്കുറിച്ചുള്ള ജാഗ്രതയും സ്വന്തം ദൌത്യത്തെ കുറിച്ച തിരിച്ചറിവും മുസ്ലിംനേതൃത്വത്തിനും സമൂഹത്തിനും ഈ റമദാന്‍ പകര്‍ന്നുതരണം.  വിശുദ്ധഖുര്‍ആനെയും പ്രവാചകനെയും  മുസ്ലിംസമൂഹത്തെയും കുറിച്ച് അങ്ങേയറ്റം മലീമസമായ രീതിയില്‍ ചിന്തകള്‍ പേറിനടക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ അതേ ഭാഷയില്‍ മുസ്ലിംസമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കു നേരെ സംസാരിക്കുന്നതില്‍നിന്നു നാവിനെ തടയാന്‍ നേതാക്കള്‍ക്ക് ഈ റമദാന്‍ പ്രചോദനമാവേണ്ടതുണ്ട്, മുസ്ലിംയുവതയുടെ ചൈതന്യത്തെയും മുസ്ലിംസമൂഹത്തിലെ സര്‍വതോമുഖ ഉണര്‍വിനെയും തല്ലിക്കെടുത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരുടെ ഓരം ചേര്‍ന്നു നടക്കുന്നവര്‍ വിശുദ്ധഖുര്‍ആനിലെ പാഠങ്ങളിലൂടെ ഈ റമദാനില്‍ ഒറ്റയ്ക്കൊരു സഞ്ചാരം നടത്തട്ടെ. ഭീകരതാ വിരുദ്ധ യുദ്ധമെന്ന പേരില്‍ ഇസ്ലാമിന്റെ ശത്രുക്കള്‍  നടത്തിക്കൊണ്ടിരിക്കുന്ന പൈശാചിക നീക്കങ്ങള്‍ക്കു...

ഇവരും നമ്മുടെ സഹോദരങ്ങള്‍.. ഇനിയവര്‍ സ്വപ്നങ്ങള്‍ കാണട്ടെ ...!!

ഇമേജ്
അസമിന്റെ ഹൃദയത്തെ കീറിമുറിച്ച് ഒഴുകുന്ന ബ്രഹ്മപുത്രയുടെ ഇരുകരയിലും വഴിയരികിലുമായി കഴിഞ്ഞിരുന്ന ആയിരക്കണക്കിനു നിരാലംബരായ മുസ്ലിം കുടുംബങ്ങള്‍ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടവരായിരുന്നു. പ്ളാസ്റിക് ചാക്കുകളും ഓലക്കീറുകളും കൊണ്ടുണ്ടാക്കിയ അവരുടെ ചെറുകുടിലുകളിലേക്കു മഴയും വെയിലും യഥേഷ്ടം കടന്നുവന്നു. അപൂര്‍വമായി മാത്രം ലഭിക്കുന്ന കൂലിപ്പണിയിലൂടെ കിട്ടുന്ന വരുമാനം കൊണ്ടു ജീവന്‍ നിലനിര്‍ത്തിയിരുന്ന ഈ പാവങ്ങള്‍ക്കു കേറിക്കിടക്കാനൊരു കൂര സ്വപ്നം മാത്രമായിരുന്നു. ഒപ്പം സര്‍ക്കാരിന്റെ നിസ്സംഗതയും കൂടിചേര്‍ന്നപ്പോള്‍ ദുരിതത്തിന്റെ ആഴം വര്‍ധിച്ചു. സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനോ നഷ്ടപരിഹാരം നല്‍കാനോ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ല. പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട ബോഡോ വിഭാഗത്തിന്റെ ഹിംസാത്മകസമരത്തിലാണ് ആയിരക്കണക്കിനു മുസ്ലിം കുടുംബങ്ങള്‍ക്കു സ്വന്തം വീടും  കൃഷിയിടവും കന്നുകാലികളെയും ഉപേക്ഷിച്ചു ജീവനും കൊണ്ടു പലായനം ചെയ്യേണ്ടി വന്നത്.  അസം സംസ്ഥാനത്തില്‍ നിന്നു വേര്‍പ്പെടുത്തി ബോഡോ ഭാഷ സംസാരിക്കുന്നവര്‍ക്കായി പ്രത്യേക സ...

ഇസ്ലാം മതത്തില്‍ നിര്‍ബന്ധമില്ല

ഇമേജ്
ഇസ്ലാം മതത്തില്‍ നിര്‍ബന്ധമില്ല   എണ്‍പതുകളുടെ മധ്യത്തില്‍ നമ്മുടെ നാട്ടില്‍ ഒരു ശരീഅത്ത് വിവാദം നടക്കുകയുണ്ടായി. ആ ഇസ്ലാമിക ശരീഅത്ത്വിരുദ്ധ പ്രചാരണത്തിനു തിരികൊളുത്തിയത് അന്നത്തെ കമ്മ്യൂണിസ്റ് ആചാര്യനായിരുന്നു. കൂട്ടുസഖാക്കളും കുട്ടിസഖാക്കളും ചേര്‍ന്ന് ഇസ്ലാമിക ശരീഅത്ത് നിര്‍ദേശങ്ങളെ താറടിച്ചും തെറിപറഞ്ഞും നാട്ടിലാകെ യോഗങ്ങളും സെമിനാറുകളും പോസ്ററുകളും ലഘുലേഖകളും പത്രപ്രസ്താവനകളും കൊണ്ട് പ്രചണ്ഡമായ പ്രചാരണം നടത്തി. വ്യക്തമായി നിര്‍ണയിക്കപ്പെട്ട ഒരു രാഷ്ട്രീയ അജണ്ടയുണ്ടായിരുന്നു അതിനുപിന്നില്‍. എങ്കിലും രാഷ്ട്രീയക്കളി കാര്യമായപ്പോള്‍ രംഗം ആകെ കുഴഞ്ഞുമറിഞ്ഞു.  മുസ്ലിംസമുദായം ഉണര്‍ന്ന് അവാന്തരവിഭാഗ വ്യത്യാസങ്ങള്‍ക്കതീതമായി ഒത്തുചേര്‍ന്നു ശരീഅത്ത് വിരുദ്ധരുടെ കുടിലതന്ത്രങ്ങള്‍ക്കു മറുപടി നല്‍കി. എതിര്‍പ്രചാരണങ്ങളും യോഗങ്ങളും രംഗം കൈയടക്കി. കാര്യം പന്തിയല്ലെന്നുകണ്ട കമ്മ്യൂണിസ്റ് ആചാര്യന്‍ തനിക്ക് ഇസ്ലാമിക ശരീഅത്തിനെക്കുറിച്ച് ഒന്നും അറിയില്ലെന്നു പ്രസ്താവനയിറക്കി തടിയെടുത്തു. ന്യൂനപക്ഷ സമുദായത്തെ പ്രകോപിപ്പിച്ചു ഭൂരിപക്ഷ സമുദായത്തെ പ്രലോഭിപ്പിക്കാന്‍ ലക്ഷ്യംവച്ചു നടത്തിയ ആ വിവ...

ഇനിയും മലയാളം അറിയില്ലേ? മലയാളത്തില്‍ വളരെ ഈസിയായി എഴുതൂ....

ഇമേജ്
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കായ ഫേസ്ബുക്ക് അംഗങ്ങള്‍ ദിവസേന കൂടി കൂടി വരുന്നു . എല്ലാവരും ഫേസ്ബുക്കില്‍ വരുമ്പോള്‍ ചിന്തിക്കുക ഫേസ്ബുക്കില്‍ നാലാള്‍ അറിയുന്ന ഒരാള്‍ ആകണം എന്നായിരിക്കും.  നമുക്കും എന്താ ഒന്ന് ശ്രമിച്ചൂടെ? ശേഷം വായിക്കുക  ഫേസ്ബുക്കില്‍ എല്ലാവരും മലയാളത്തില്‍ എഴുതുമ്പോള്‍ അതിനു കഴിയാത്ത ചിലര്‍ മംഗ്ലീഷില്‍ എഴുതാറുണ്ട്. അതാനന്കില്‍ അതിക പേരും വായിക്കാറുമില്ല.നമുക്കും തോന്നാറുണ്ട് അല്ലെ എല്ലാവരെയും പോലെ മലയാളത്തില്‍ എഴുതാന്‍.  എങ്കില്‍ അത് ഇനി നമുക്കും എഴുതാം. വളരെ ഈസിയായി.  നിങ്ങളുടെ കീബോര്‍ഡില്‍ മലയാളം ഭാഷയും കൂടി സെറ്റ്‌ ചെയ്തു മലയാളത്തില്‍ വളരെ ഈസിയായി വെറും അഞ്ചു മിനിട്ട് കൊണ്ട് മനസ്സിലാവുന്ന ഒരു സ്റ്റെപ് ആണ്. ഇവിടെ  ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് . ഇവിടെ ക്ലിക്ക് ചെയ്യുക   അപ്പോള്‍ കിട്ടുന്ന പേജില്‍ താഴെ കാണുന്ന പോലെ ഉണ്ടാകും. അതില്‍ choose your IME language  ക്ലിക്ക് ചെയ്തു മലയാളം തിരഞ്ഞടുക്കുക. ശേഷം ഡൌണ്ലോഡ് ചെയ്യുക  ചിത്രം 1 ഡൌണ്ലോഡ് ചെയ്തു നമ്മുടെ കമ്പ്യൂട്ടറില്‍ സേവ ചെയ്യുക. . പിന്നെ സേവ ചെയ്ത ഫയല്‍ ക്ല...

നമസ്ക്കാരം ഒരു പണിയുമില്ലാത്തവരുടെ മാത്രം ബാധ്യതയോ?

ഇമേജ്
നമസ്ക്കാരം ഒരു പണിയുമില്ലാത്തവരുടെ മാത്രം ബാധ്യതയോ? നമ്മുടെയിടയിലുള്ള ചിലരുടെ ഒരു പരാതിയാണ് അഞ്ചുനേരം നമസ്കരിക്കാന്‍ അവര്‍ക്ക് 'സമയമില്ല' എന്നത്. വേണമെങ്കില്‍ വെള്ളിയാഴ്ച ഒരു ദിവസം ജുമുഅ നമസ്കരിക്കാം എന്നാണവര്‍ പയുന്നത്. അഞ്ചുനേരം നമസ്കരിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഒരു പണിയുമില്ലാത്ത കുറച്ചുപേരുടെ, പ്രത്യേകിച്ച് വയസ്സന്മാരുടെ മാത്രം ഒരു ബാധ്യതയാണെന്നാണ് അവരുടെ മനസ്സിലെ ധാരണ. സമയമില്ല എന്ന വാദത്തില്‍ എന്തുമാത്രം കഴമ്പുണ്ടെന്ന് നമുക്കൊന്നു പരിശോധിക്കാം. വാസ്തവത്തില്‍, നമസ്കാരം ഒഴിവാക്കാന്‍ തക്ക തിരക്കുള്ള ഒരു മനുഷ്യന്‍ ഈ ലോകത്തുണ്ടെന്ന് തോന്നുന്നില്ല. 24 മണിക്കൂറും ജോലിയുള്ള, ഒരഞ്ചു മിനിറ്റു പോലും ഒഴിവില്ലാതെയുള്ള ഒരു മനുഷ്യന്‍ ലോകത്തുണ്ടോ? അഥവാ, അങ്ങനെയുള്ള ഒരു മനുഷ്യന് എത്രനാള്‍ ആയുസ്സുണ്ടാകും? ഉറക്കമില്ലാത്ത അവന്റെ ഹൃദയം അധികം താമസിയാതെ നിലച്ചുപോകും. നമ്മുടെ നാട്ടിലെ ഒരാളുടെ സാധാരണ ജോലി സമയം എട്ടു മണിക്കൂറാണ്. കൂടിയാല്‍, 12 മണിക്കൂറും. ശേഷിക്കുന്ന സമയത്ത് അവന് നിര്‍ബന്ധമായും ഉറങ്ങേണ്ടത് ആറു മണിക്കൂറാണ്. ഇത്രയും സമയം മാറ്റിവെച്ചാല്‍, എത്ര മണിക്കൂറാണ് അവന്‍ വെറുതെ സമയം കളയുന്നത്!...

ഖുര്‍ആന്‍ എന്ന അത്ഭുതം

ഇമേജ്
ഖുര്‍ആന്‍ എന്ന അത്ഭുതം 'ലോകാത്ഭുതങ്ങള്‍' എന്ന് പേരിട്ടു വിളിക്കുന്ന ഏഴ് അത്ഭുതങ്ങളെക്കുറിച്ച് നമുക്കെല്ലാമറിയാം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആയിരക്കണക്കിന് മനുഷ്യരുടെ ഇച്ഛാശക്തിയുടേയും, കഠിനാധ്വാനത്തിന്റെയും ഫലമായി ഉയര്‍ന്നുവന്ന വസ്മയങ്ങളാണവ. എന്നാല്‍, ലോകത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും വലിയ അത്ഭുതമേതാണെന്ന് ചോദിച്ചാല്‍, അത് പരിശുദ്ധ ഖുര്‍ആന്‍ എന്ന ഒരു ഗ്രന്ഥമാണെന്ന് നിസ്സംശയം പറയാം. അന്ധവിശ്വാസങ്ങള്‍ സൃഷ്ടിച്ച അധമത്വം പേറിക്കൊണ്ടിരുന്ന, മദ്യത്തിലും മദിരാക്ഷിയിലും മയങ്ങിക്കിടന്നിരുന്ന, ഗോത്രമഹിമയുടെ പേരില്‍ തമ്മിലടിച്ച് ചോരചിന്തുന്നതില്‍ യാതൊരുവിധ വൈമനസ്യവുമില്ലാതിരുന്ന, അറിവിന്റെ രംഗത്ത് വട്ടപ്പൂജ്യം മാത്രമായിരുന്ന, ചികിത്സാരംഗത്ത് ഒന്നുമല്ലാതിരുന്ന, കാര്‍ഷികമായി പിന്നോക്കം നിന്നിരുന്ന, രാഷ്ട്രീയവും സൈനികവുമായി അസംഘടിതരായിരുന്ന ഒരു ജനതയെ, വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍കൊണ്ട് മാനവികതയുടെ പരമശീര്‍ഷത്തില്‍ എത്തിക്കുവാന്‍ കഴിഞ്ഞ ഗ്രന്ഥമാണ് ഖുര്‍ആന്‍ . ഇങ്ങനെയൊരു വിപ്ളവത്തിന് നേതൃത്വം കൊടുത്ത മുഹമ്മദ് നബി(സ) യോളം പോന്ന ഒരു വിപ്ളവകാരി ലോകചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ട...

മക്കാവിജയം: മാപ്പും നടപടിയും

ഇമേജ്
മക്കാവിജയം: മാപ്പും നടപടിയും  അബൂസുഫ്യാന്‍, സുഹൈല്‍ ഇബ്നു അംറ് തുടങ്ങി ശത്രുനേതാക്കളും കൊടിയ ദ്രോഹികളുമായിരുന്ന എല്ലാ മക്കക്കാര്‍ക്കും പ്രവാചകന്‍ മക്കാവിജയനാളില്‍ നിരുപാധികം മാപ്പുകൊടുത്തുവെന്നാണ് പൊതുവേ പ്രചരിപ്പിക്കപ്പെടുന്നത്. അസഹ്യമായ ശത്രുത കാരണം എട്ടു വര്‍ഷംമുമ്പു തനിക്ക് ഉപേക്ഷിക്കേണ്ടിവന്ന ജന്മനാട്ടിലേക്കു വിജയശ്രീലാളിതനായി തിരിച്ചുവരാന്‍ കഴിഞ്ഞതിലും യുദ്ധം ഇല്ലാതെ തന്നെ ജന്മഭൂമി കീഴടങ്ങിയതിലും പ്രവാചകനും അനുയായികളും അതീവ സന്തുഷ്ടരായിരുന്നു. ഏതു മുന്നേറ്റങ്ങളുടെ കാര്യത്തിലും വിശ്വാസികള്‍ ഓര്‍ക്കേണ്ട ഒരു സംഗതിയുണ്ട്: സത്യവും അസത്യവും തമ്മില്‍ നടക്കുന്ന സമരത്തില്‍ പോരാട്ടം, സമാധാനം, വിജയപരാജയങ്ങള്‍ തുടങ്ങിയ ഘട്ടങ്ങള്‍ വിശ്വാസികള്‍ സ്വയം തീരുമാനിക്കുന്നതല്ല, അല്ലാഹുവാണ് അവ തീരുമാനിക്കുന്നത്. ഖുര്‍ആന്‍ ഈ തത്ത്വത്തിന് അടിവരയിടുന്നുണ്ട് (8: 17). ഹിജ്റ എട്ടാം വര്‍ഷം നടന്ന മക്കാവിജയമുന്നേറ്റത്തില്‍ ഇരുവിഭാഗവും പരസ്പരം ആക്രമണം നടത്താതെ തന്നെ മുസ്ലിംകള്‍ വന്‍വിജയം നേടിയതു പ്രവാചകന്റെയോ വിശ്വാസികളുടെയോ സ്വന്തം നിലയ്ക്കുള്ള തീരുമാനമായിരുന്നില്ല. അല്ലാഹുവിന്റെ തീരുമാനമായിരുന്നു (...

ദൈവം അല്ലാഹു അല്ലാതെ ആരാണ്?

ഇമേജ്
ദൈവം അല്ലാഹു അല്ലാതെ ആരാണ്?   മനുഷ്യാരംഭം മുതല്‍ അല്ലാഹു നിയോഗിച്ച പ്രവാചകന്മാര്‍ വഴി പഠിപ്പിക്കപ്പെട്ടതാണ് ഏകദൈവസിദ്ധാന്തം. ഓരോ പ്രവാചകനു ശേഷവും മനുഷ്യര്‍ സ്വേച്ഛയാല്‍ ബഹുദൈവത്വസങ്കല്‍പ്പങ്ങള്‍ മെനഞ്ഞുണ്ടാക്കുകയും പ്രപഞ്ചപ്രകൃതിക്കു നിശ്ചയിക്കപ്പെട്ട വഴിക്കു വിരുദ്ധമായി ജീവിച്ചു സാമൂഹികജീവിതം മലീമസമാക്കുകയും ചെയ്തപ്പോള്‍ അല്ലാഹു നിരന്തരം പ്രവാചകന്മാരെ അയച്ച് ഏകദൈവാശയം പുതുക്കിക്കൊണ്േടയിരുന്നു. ഖുര്‍ആന്‍ സവിസ്തരം ഈ ചരിത്രം വിവരിക്കുന്നുണ്ട്. പ്രവാചകനിയോഗ നടപടിക്രമം മുഹമ്മദ് നബി(സ) യിലൂടെ അവസാനിപ്പിച്ച അല്ലാഹു ആ പ്രബോധനദൌത്യം ഏല്‍പ്പിച്ചതു മുസ്ലിം സമൂഹത്തെയാണ്. വളച്ചുകെട്ടില്ലാതെ ഇതു നമുക്കു ഖുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട് (35: 31-32). ഏകദൈവാശയം മനുഷ്യമനസ്സിനെ ബോധ്യപ്പെടുത്തുന്നതിനു ചരിത്രത്തില്‍ നിന്നും പ്രകൃതിയില്‍ നിന്നും മനുഷ്യനില്‍ നിന്നും ധാരാളം തെളിവുകള്‍ അല്ലാഹു നിരത്തുന്നുണ്ട്. അവ നോക്കിപ്പഠിച്ചു ബോധ്യമായാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവമുണ്െടന്നു ധരിക്കാന്‍ ആര്‍ക്കും ഒരു പഴുതും നല്‍കാത്തവിധമാണ് അവയുടെ അവതരണം. ഗുരു ശിഷ്യനു പറഞ്ഞുകൊടുക്കുന്നതുപോലെ കുറേ കാര്യങ്ങള്‍ പറഞ്ഞിട...

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നിലവിളികള്‍

ഇമേജ്
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നിലവിളികള്‍  എ. സഈദ് ഒറ്റപ്പെടല്‍ ഭീഷണിയിലാണ് ലോകത്തെവിടെയും മുസ്ലിംകളിന്ന്. നുണകളും കുതന്ത്രങ്ങളും വഴി അവരെ പൊതുസമൂഹത്തിന്റെ ശത്രുക്കളായി അവതരിപ്പിക്കുന്നതില്‍ തല്‍പ്പരകക്ഷികള്‍ വിജയിച്ചുകഴിഞ്ഞു. ഭരണകൂടങ്ങളുടെ ഓരം ചേര്‍ന്നുനില്‍ക്കുന്ന ശക്തികള്‍ ഭീകരരെ ഉണ്ടാക്കുകയും അവരെ വേട്ടയാടുന്ന നാട്യത്തില്‍ മുസ്ലിംസമൂഹത്തില്‍ അസ്ഥിരത സൃഷ്ടിക്കുകയുമാണല്ലോ ചെയ്യുന്നത്. കുത്തിനോവിച്ചും അപമാനിച്ചും പ്രതികരണശേഷി അളക്കാന്‍ പല വിഭാഗങ്ങള്‍ രംഗത്ത് സജീവം. തൊട്ടുപിറകെ, തീവ്രവാദമാഘോഷിക്കാന്‍ സര്‍വ സന്നാഹങ്ങളുമായി കാത്തുനില്‍ക്കുന്ന മാധ്യമങ്ങള്‍. ആടിനെ പട്ടിയാക്കാന്‍ ആയിരം നാവുകളാണ് ഒരുമിച്ചു പ്രവര്‍ത്തിക്കുന്നത്. അമേരിക്കയ്ക്കും ഇസ്രായേലിനും ഭീകരവിരുദ്ധയുദ്ധത്തിന് ഒന്നിലേറെ കാരണങ്ങളുണ്ട്. മതവിരോധം അതില്‍ മുഖ്യം. അധിനിവേശമോഹം മറ്റൊന്ന്. ആയുധക്കച്ചവടം തൊട്ടുപിറകില്‍. പുതിയ ലോകമെന്ന മുദ്രാവാക്യത്തിനുള്ളില്‍ ഇനിയും വെളിപ്പെടാത്ത മറ്റുലക്ഷ്യങ്ങളും ഉണ്ട്. യുദ്ധപ്രഭുക്കളുടെ നാവുകളില്‍ നിന്ന് കുരിശുയുദ്ധമെന്ന വാക്ക് ഇടയ്ക്കിടെ വീഴുന്നത് യാദൃച്ഛികമാവാനിടയില്ല. ഹിന്ദുത്വവാദികള്‍...

എന്ന് കിട്ടും നീതി ??

ഇമേജ്
എന്ന് കിട്ടും നീതി ?? അമേരിക്കയായാലും ബ്രിട്ടനായാലും ഇന്ത്യയായാലൂം ഭീകരതയ്ക്കെതിരേ എന്നു പേരിട്ടുനടക്കുന്ന കുടിലനീക്കങ്ങള്‍ക്ക് ഒരേ മുഖമാണ്. മതേതര കേരളവും കാവിപൂക്കുന്ന             കര്‍ണാടകവുമെല്ലാം ഇരപിടുത്തത്തില്‍ ഒന്നിക്കുന്നു. വേട്ടക്കാരെയും ഇരകളെയും ഒരേ ഗണത്തില്‍ പെടുത്തി 'പ്രശ്നക്കാരാക്കി' അവതരിപ്പിക്കുന്ന നിഷ്പക്ഷസാക്ഷികളുടെ ഊഴം കൂടിയാണിത്. മുസ്്ലിംകളുടെമേല്‍ കെട്ടിവച്ച അനേകം സ്ഫോടനങ്ങള്‍ ഹിന്ദുത്വഭീകരവാദികളാണു    ചെയ്തതെന്ന വിവരങ്ങള്‍ ഓരോന്നായി പുറത്തുവരുമ്പോഴും മഅ്്ദനിയെ വീണ്ടും തുറുങ്കിലടയ്ക്കാന്‍ സര്‍വസന്നാഹങ്ങളുമായി എല്ലാ അധികാരകേന്ദ്രങ്ങളും ഒന്നിച്ചുനീങ്ങുന്നതിന്റെ പിന്നില്‍ ഈ മനസ്സല്ലാതെ മറ്റൊന്നുമല്ല. പോലിസ്പീഡനത്തിന്റെയും ജയില്‍വാസത്തിന്റെയും വര്‍ഷങ്ങള്‍നീണ്ട ഇരുണ്ട രാപ്പകലുകള്‍ താണ്ടിയ സ്ഫോടനക്കേസുകളിലെ 'മുസ്്ലിംപ്രതികള്‍' യഥാര്‍ഥ പ്രതികളല്ലായിരുന്നു എന്ന് ഇന്ത്യയിലെ വിവിധ കോടതികള്‍ വിധിപ്രസ്താവിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ മഅ്ദനിയെ മുന്നില്‍വച്ച് ഇത്തരമൊരു കോലാഹലം നടക്കണമെങ്കില്‍ അന്തപ്പുരങ്ങളില്‍  അങ്ങേയറ്റം മലീമസ...

പ്രവാചകനിന്ദ പ്രചാരണങ്ങളും വസ്തുതകളും

ഇമേജ്
പ്രവാചകനിന്ദ പ്രചാരണങ്ങളും വസ്തുതകളും  ഒരു പെണ്‍കുട്ടിയെ  കാണ്മാനില്ല  ======================= ഈ അടുത്ത കാലം വരെ ചില മുസ്ലിം സദസ്സുകളില്‍ നീറസ്സാനിദ്ധ്യമായിരുന്ന ഈ പെണ്‍കുട്ടിയെ ഈ അടുത്ത കാലത്തായി ഒരു വിവരവും ഇല്ല. കണ്ടു കിട്ടുന്നവര്‍ ഉടന്‍ അറിയിക്കണം എന്ന് അപേക്ഷിക്കുന്നു. ഓര്‍മയില്ലേ.. ആ ജൂത പെണ്കുട്ടിയെ...? കേരളത്തിലെ മുസ്ലിം മത വേദികളിലെ നിറ സാന്നിധ്യമായിരുന്ന ആ ജൂത പെണ്കുട്ടിയെ കാണാനില്ല!!! ഈ പോസ്റ്റ്‌ മുഴുവന്‍ വായിച്ചിട്ട് എവിടെയെങ്കിലും കാനുകയാനന്കില്‍ അറിയിക്കണം എന്ന് അപേക്ഷിക്കുന്നു..  പ്രവാചക തിരുമേനിയുടെ പൂ മേനിയിലേക്ക് നിത്യേന ചപ്പു ചവറു വാരിയിടല്‍ ഹോബിയാക്കിയിരുന്ന ആ പെണ്കുട്ടിക്ക് സുന്നി-മുജാഹിദ്‌-ജമാഅത്ത്‌ ഭേദമന്യേ മുഴുവന്‍ ‘മുഖ്യധാര’ മുസ്ലിം സംഘടനകളുടെയും വേദികളില്‍ ഈയടുത്ത് വരെ നിറ സാന്നിധ്യമായി ആദരിക്കപ്പെട്ടിരുന്നു .. ഈ പെണ്കു്ട്ടിയുടെ കാര്യത്തിലും, ഗുജറാത്തിലെ ഗര്ഭിിണിയുടെ അടിവയരു കുത്തിക്കീറി ചോരകുഞ്ഞിനെ തീയിലെരിഞ്ഞതോക്കെ തീവ്ര വാദ വിരുദ്ധ പോരാട്ടമായി ന്യായീകരിക്കുന്ന ബി ജെ പി നേതാവ് അഡ്വ. ശ്രീധരന്‍ പിള്ളയുടെ കാര്യത്ത്തിലുമാല്ലാതെ മുസ്ലിം ...