പോസ്റ്റുകള്‍

അനുഭവങ്ങള്‍ അനുഗ്രഹങ്ങള്‍

ഇമേജ്
അനുഭവങ്ങള്‍ അനുഗ്രഹങ്ങള്‍ കൊടുംവേനലിന്റെ  കടുത്ത  വെയിലില്‍  ചുട്ടു പഴുത്ത  മണലാരണ്യത്തില്‍  നഗ്നനായി മലര്‍ത്തിക്കിടത്തി നെഞ്ചത്തു പൊള്ളുന്ന പാറക്കല്ലുവച്ചു കാലുകളിലും കൈകളിലും കഴുത്തിലും കയര്‍കെട്ടി അങ്ങോട്ടും ഇങ്ങോട്ടും വലിച്ച് അവര്‍ ബിലാലിനെ പീഡിപ്പിച്ചുകൊണ്ടിരുന്നു. ഖുറൈശി കുലദൈവങ്ങളെ ഉപേക്ഷിച്ചു മുഹമ്മദ് നബി(സ) പറഞ്ഞുകൊടുത്ത യഥാര്‍ഥ ദൈവത്തില്‍ വിശ്വസിച്ചു എന്നതായിരുന്നു ആ മര്‍ദ്ദകര്‍ക്കു ബിലാലിനെതിരേ ആരോപിക്കാനുണ്ടായിരുന്ന അപരാധം. ലോകചരിത്രത്തില്‍ ഒരു മഹാവിസ്മയമായിത്തീര്‍ന്ന ബിലാലുബ്നു റബാഹ് ഒരു അബ്സീനിയക്കാരനായാണു ജനിച്ചത്; കറുത്ത വര്‍ഗത്തില്‍പ്പെട്ട ഒരു ആഫ്രിക്കന്‍ നീഗ്രോ. ആരോ പിടിച്ചുകൊണ്ടുവന്ന് അറബി പ്രമാണിമാര്‍ക്കു വിറ്റ അടിമകളുടെ കൂട്ടത്തില്‍പ്പെട്ടതായിരുന്നു ബിലാലിന്റെ മാതാവ്. മക്കയിലെ പ്രമുഖമായ ജുമുഹ് ഗോത്രക്കാരായിരുന്നു ബിലാലിന്റെയും മാതാവിന്റെയും മുതലാളിമാര്‍. യാതൊരു മനുഷ്യാവകാശവും ദാസന്മാര്‍ക്ക് അനുവദിച്ചു കൊടുക്കാത്ത ഉമയ്യത്തുബ്നു ഖലഫ് ആയിരുന്നു ഗോത്രനേതാവ്. അയാളുടെ കീഴില്‍ മൃഗങ്ങളേക്കാള്‍ കഷ്ടമായ രീതിയില്‍ പീഡിതജീവിതം നയിച്ചുകൊണ്ടിരിക്കേയാണ...

ഒരു മുംബൈ കുറ്റാന്വേഷണത്തിന്റെ കദനകഥ

ഇമേജ്
ഒരു മുംബൈ കുറ്റാന്വേഷണത്തിന്റെ കദനകഥ മുംബൈയില്‍ ജൂലൈയില്‍ നടന്ന സ്ഫോടനങ്ങളുടെ അന്വേഷണവും വഴിമുട്ടി എന്നുപറയാം. വല്ലപ്പോഴും മുസ്ലിംപേരുള്ള ഒരാളെ നീപ്പാളില്‍വച്ചും ബംഗ്ളാദേശ് അതിര്‍ത്തിയില്‍വച്ചും ഇക്കാരണത്തിന് അറസ്റ് ചെയ്തെന്ന വാര്‍ത്ത വരുന്നുവെന്നല്ലാതെ ഇക്കാര്യത്തില്‍ വിശേഷാല്‍ വല്ലതും സംഭവിക്കുമെന്നു കരുതാന്‍വയ്യ. കാരണം വ്യക്തമാണ്, പഴകിപ്പുളിച്ചുപോയ ഉപമതന്നെ- ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍തന്നെ എന്ന ന്യായം. അതിനുപറ്റിയ വിധത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ കഥകള്‍ മെനഞ്ഞുവച്ചിട്ടുണ്ട്. വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പേരില്‍ അമേരിക്കക്കാരന്‍ റിപ്ളി മുമ്പിറക്കിയ പുസ്തകപരമ്പരകളില്‍ കാണുന്നപോലുള്ള ഒരു സ്വത്വമാണ് ഇന്ത്യന്‍ മുജാഹിദീന്‍. സിമി എന്ന പേരിലെ ഐ.എം. എന്ന ഇംഗ്ളീഷക്ഷരമുപയോഗിച്ച് ഒരു ഭീകരസംഘം രൂപംകൊണ്ടു എന്നുപറയുന്നവര്‍ പ്രവീണ്‍ സ്വാമിക്കു പഠിക്കുന്നവരാണ്. അല്ലെങ്കില്‍, ബഹു. പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ അധ്യക്ഷതയില്‍ തകൃതിയായി പ്രതിരോധഗവേഷണം നടത്തുന്ന ഡല്‍ഹിയിലെ ഐ.ഡി.എസ്.എയിലെ ചാരുകസേരാ ഗവേഷകര്‍ പഴയ പള്‍പ്പ് ഡിറ്റക്ടീവ് ഫിക്ഷന്‍ വായിച്ച് എഴുതിവിടുന്ന പ്രബന്ധങ്ങള്‍ കുത്തിയ...

മുസ്ലിംകള്‍ സോതന്ത്ര്യദിനാഘോഷങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക

ഇമേജ്
ഒരു രാഷ്ട്രം...രണ്ടു നിതി... മാരകായുധം പിടിച്ചു കവാത്  നടത്തിയാല്‍ ക്രമസമാധാന പ്രശ്നങ്ങളില്ല. ദേശിയ പതാക ഏന്തി  പരേഡ് നടത്തിയാല്‍ അത് ക്രമസമാധാനതിനു ഭിഷണി… പോരാളികളെ ശ്രഷ്ടിക്കുന്നത് ഭരണകൂടം തന്നെയാണ് ============================ حسبي الله ونعم الوكيل ഞങ്ങള്‍ക്ക് അല്ലാഹു മതി കാര്യങ്ങള്‍ ഏല്‍പിക്കാന്‍ അവനെത്ര നല്ലവന്‍ ؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛​؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛​؛؛؛؛؛؛ കേരളത്തില്‍ ഫ്രീഡം പരേഡ്‌ നടത്താന്‍ അനുമതി നിഷേധിച്ചിരിക്കുന്നു കേരളത്തില്‍ കാവി ഭരണം നടത്താന്‍ സൊപ്നം കണ്ട കലക്ടര്‍മാര്‍ ഒരുകാരണവുംഇല്ലാതെ ഫ്രീഡംപരേഡ്‌ നിരോധിച്ചു. സര്‍ക്കാര്‍  എന്ന് പറയുന്ന നമ്മുടെ സര്‍ക്കാര്‍  അത് ശരിവെച്ചു. വാളുമായി കവാത്ത് നടത്തുന്ന ആര്‍ എസ് എസ് പരിപാടിക്ക് വിലക്കില്ല. ദേശീയ പതാകയേന്തി ആഘോഷിക്കാന്‍ മുസ്ലിം കള്‍ക്ക് അവകാശമില്ല. സോതന്ത്യം നേടാന്‍ ജീവന്‍ കൊടുത്തവരുടെ പിന്മുറക്കാര്‍ക്ക് അത് ആഘോഷിക്കാന്‍ പാടില്ലേ? അതോ നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെ വെടിവെച്ചു കൊന്ന വിഭാകത്തിനു ഊരിപിടിച്ച വാളുമായി നടക്കുന്നതിനു അതികാരികള്‍ എന്താ വിലക്കാത്തത്? ഇതാണ് ഇരട്ട നീതി. പ...

അബ്ദുറഹ്മാന്‍ ബാഖവിയുടെ റമദാന്‍ പ്രഭാഷണം

ഇമേജ്
വിശുദ്ദ റമദാന്‍   പകല്‍നേരങ്ങളില്‍ പട്ടിണികിടന്നും രാത്രികാലങ്ങളില്‍ സുജൂദില്‍വീണും ഓരോ മുസ്്ലിമും അല്ലാഹുവുമായുള്ള ബന്ധം പുതുക്കുന്നതോടൊപ്പം മുസ്്ലിംസമൂഹത്തിന്റെ കെട്ടുറപ്പിനെക്കുറിച്ച ബോധവും ഇസ്്ലാമിന്റെ ശത്രുക്കളെക്കുറിച്ചുള്ള ജാഗ്രതയും സ്വന്തം ദൌത്യത്തെ കുറിച്ച തിരിച്ചറിവും മുസ്ലിംനേതൃത്വത്തിനും സമൂഹത്തിനും ഈ റമദാന്‍ പകര്‍ന്നുതരണം.  വിശുദ്ധഖുര്‍ആനെയും പ്രവാചകനെയും  മുസ്ലിംസമൂഹത്തെയും കുറിച്ച് അങ്ങേയറ്റം മലീമസമായ രീതിയില്‍ ചിന്തകള്‍ പേറിനടക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ അതേ ഭാഷയില്‍ മുസ്ലിംസമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കു നേരെ സംസാരിക്കുന്നതില്‍നിന്നു നാവിനെ തടയാന്‍ നേതാക്കള്‍ക്ക് ഈ റമദാന്‍ പ്രചോദനമാവേണ്ടതുണ്ട്, മുസ്ലിംയുവതയുടെ ചൈതന്യത്തെയും മുസ്ലിംസമൂഹത്തിലെ സര്‍വതോമുഖ ഉണര്‍വിനെയും തല്ലിക്കെടുത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരുടെ ഓരം ചേര്‍ന്നു നടക്കുന്നവര്‍ വിശുദ്ധഖുര്‍ആനിലെ പാഠങ്ങളിലൂടെ ഈ റമദാനില്‍ ഒറ്റയ്ക്കൊരു സഞ്ചാരം നടത്തട്ടെ. ഭീകരതാ വിരുദ്ധ യുദ്ധമെന്ന പേരില്‍ ഇസ്ലാമിന്റെ ശത്രുക്കള്‍  നടത്തിക്കൊണ്ടിരിക്കുന്ന പൈശാചിക നീക്കങ്ങള്‍ക്കു...

ഇവരും നമ്മുടെ സഹോദരങ്ങള്‍.. ഇനിയവര്‍ സ്വപ്നങ്ങള്‍ കാണട്ടെ ...!!

ഇമേജ്
അസമിന്റെ ഹൃദയത്തെ കീറിമുറിച്ച് ഒഴുകുന്ന ബ്രഹ്മപുത്രയുടെ ഇരുകരയിലും വഴിയരികിലുമായി കഴിഞ്ഞിരുന്ന ആയിരക്കണക്കിനു നിരാലംബരായ മുസ്ലിം കുടുംബങ്ങള്‍ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടവരായിരുന്നു. പ്ളാസ്റിക് ചാക്കുകളും ഓലക്കീറുകളും കൊണ്ടുണ്ടാക്കിയ അവരുടെ ചെറുകുടിലുകളിലേക്കു മഴയും വെയിലും യഥേഷ്ടം കടന്നുവന്നു. അപൂര്‍വമായി മാത്രം ലഭിക്കുന്ന കൂലിപ്പണിയിലൂടെ കിട്ടുന്ന വരുമാനം കൊണ്ടു ജീവന്‍ നിലനിര്‍ത്തിയിരുന്ന ഈ പാവങ്ങള്‍ക്കു കേറിക്കിടക്കാനൊരു കൂര സ്വപ്നം മാത്രമായിരുന്നു. ഒപ്പം സര്‍ക്കാരിന്റെ നിസ്സംഗതയും കൂടിചേര്‍ന്നപ്പോള്‍ ദുരിതത്തിന്റെ ആഴം വര്‍ധിച്ചു. സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനോ നഷ്ടപരിഹാരം നല്‍കാനോ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ല. പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട ബോഡോ വിഭാഗത്തിന്റെ ഹിംസാത്മകസമരത്തിലാണ് ആയിരക്കണക്കിനു മുസ്ലിം കുടുംബങ്ങള്‍ക്കു സ്വന്തം വീടും  കൃഷിയിടവും കന്നുകാലികളെയും ഉപേക്ഷിച്ചു ജീവനും കൊണ്ടു പലായനം ചെയ്യേണ്ടി വന്നത്.  അസം സംസ്ഥാനത്തില്‍ നിന്നു വേര്‍പ്പെടുത്തി ബോഡോ ഭാഷ സംസാരിക്കുന്നവര്‍ക്കായി പ്രത്യേക സ...

ഇസ്ലാം മതത്തില്‍ നിര്‍ബന്ധമില്ല

ഇമേജ്
ഇസ്ലാം മതത്തില്‍ നിര്‍ബന്ധമില്ല   എണ്‍പതുകളുടെ മധ്യത്തില്‍ നമ്മുടെ നാട്ടില്‍ ഒരു ശരീഅത്ത് വിവാദം നടക്കുകയുണ്ടായി. ആ ഇസ്ലാമിക ശരീഅത്ത്വിരുദ്ധ പ്രചാരണത്തിനു തിരികൊളുത്തിയത് അന്നത്തെ കമ്മ്യൂണിസ്റ് ആചാര്യനായിരുന്നു. കൂട്ടുസഖാക്കളും കുട്ടിസഖാക്കളും ചേര്‍ന്ന് ഇസ്ലാമിക ശരീഅത്ത് നിര്‍ദേശങ്ങളെ താറടിച്ചും തെറിപറഞ്ഞും നാട്ടിലാകെ യോഗങ്ങളും സെമിനാറുകളും പോസ്ററുകളും ലഘുലേഖകളും പത്രപ്രസ്താവനകളും കൊണ്ട് പ്രചണ്ഡമായ പ്രചാരണം നടത്തി. വ്യക്തമായി നിര്‍ണയിക്കപ്പെട്ട ഒരു രാഷ്ട്രീയ അജണ്ടയുണ്ടായിരുന്നു അതിനുപിന്നില്‍. എങ്കിലും രാഷ്ട്രീയക്കളി കാര്യമായപ്പോള്‍ രംഗം ആകെ കുഴഞ്ഞുമറിഞ്ഞു.  മുസ്ലിംസമുദായം ഉണര്‍ന്ന് അവാന്തരവിഭാഗ വ്യത്യാസങ്ങള്‍ക്കതീതമായി ഒത്തുചേര്‍ന്നു ശരീഅത്ത് വിരുദ്ധരുടെ കുടിലതന്ത്രങ്ങള്‍ക്കു മറുപടി നല്‍കി. എതിര്‍പ്രചാരണങ്ങളും യോഗങ്ങളും രംഗം കൈയടക്കി. കാര്യം പന്തിയല്ലെന്നുകണ്ട കമ്മ്യൂണിസ്റ് ആചാര്യന്‍ തനിക്ക് ഇസ്ലാമിക ശരീഅത്തിനെക്കുറിച്ച് ഒന്നും അറിയില്ലെന്നു പ്രസ്താവനയിറക്കി തടിയെടുത്തു. ന്യൂനപക്ഷ സമുദായത്തെ പ്രകോപിപ്പിച്ചു ഭൂരിപക്ഷ സമുദായത്തെ പ്രലോഭിപ്പിക്കാന്‍ ലക്ഷ്യംവച്ചു നടത്തിയ ആ വിവ...

ഇനിയും മലയാളം അറിയില്ലേ? മലയാളത്തില്‍ വളരെ ഈസിയായി എഴുതൂ....

ഇമേജ്
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കായ ഫേസ്ബുക്ക് അംഗങ്ങള്‍ ദിവസേന കൂടി കൂടി വരുന്നു . എല്ലാവരും ഫേസ്ബുക്കില്‍ വരുമ്പോള്‍ ചിന്തിക്കുക ഫേസ്ബുക്കില്‍ നാലാള്‍ അറിയുന്ന ഒരാള്‍ ആകണം എന്നായിരിക്കും.  നമുക്കും എന്താ ഒന്ന് ശ്രമിച്ചൂടെ? ശേഷം വായിക്കുക  ഫേസ്ബുക്കില്‍ എല്ലാവരും മലയാളത്തില്‍ എഴുതുമ്പോള്‍ അതിനു കഴിയാത്ത ചിലര്‍ മംഗ്ലീഷില്‍ എഴുതാറുണ്ട്. അതാനന്കില്‍ അതിക പേരും വായിക്കാറുമില്ല.നമുക്കും തോന്നാറുണ്ട് അല്ലെ എല്ലാവരെയും പോലെ മലയാളത്തില്‍ എഴുതാന്‍.  എങ്കില്‍ അത് ഇനി നമുക്കും എഴുതാം. വളരെ ഈസിയായി.  നിങ്ങളുടെ കീബോര്‍ഡില്‍ മലയാളം ഭാഷയും കൂടി സെറ്റ്‌ ചെയ്തു മലയാളത്തില്‍ വളരെ ഈസിയായി വെറും അഞ്ചു മിനിട്ട് കൊണ്ട് മനസ്സിലാവുന്ന ഒരു സ്റ്റെപ് ആണ്. ഇവിടെ  ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് . ഇവിടെ ക്ലിക്ക് ചെയ്യുക   അപ്പോള്‍ കിട്ടുന്ന പേജില്‍ താഴെ കാണുന്ന പോലെ ഉണ്ടാകും. അതില്‍ choose your IME language  ക്ലിക്ക് ചെയ്തു മലയാളം തിരഞ്ഞടുക്കുക. ശേഷം ഡൌണ്ലോഡ് ചെയ്യുക  ചിത്രം 1 ഡൌണ്ലോഡ് ചെയ്തു നമ്മുടെ കമ്പ്യൂട്ടറില്‍ സേവ ചെയ്യുക. . പിന്നെ സേവ ചെയ്ത ഫയല്‍ ക്ല...

നമസ്ക്കാരം ഒരു പണിയുമില്ലാത്തവരുടെ മാത്രം ബാധ്യതയോ?

ഇമേജ്
നമസ്ക്കാരം ഒരു പണിയുമില്ലാത്തവരുടെ മാത്രം ബാധ്യതയോ? നമ്മുടെയിടയിലുള്ള ചിലരുടെ ഒരു പരാതിയാണ് അഞ്ചുനേരം നമസ്കരിക്കാന്‍ അവര്‍ക്ക് 'സമയമില്ല' എന്നത്. വേണമെങ്കില്‍ വെള്ളിയാഴ്ച ഒരു ദിവസം ജുമുഅ നമസ്കരിക്കാം എന്നാണവര്‍ പയുന്നത്. അഞ്ചുനേരം നമസ്കരിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഒരു പണിയുമില്ലാത്ത കുറച്ചുപേരുടെ, പ്രത്യേകിച്ച് വയസ്സന്മാരുടെ മാത്രം ഒരു ബാധ്യതയാണെന്നാണ് അവരുടെ മനസ്സിലെ ധാരണ. സമയമില്ല എന്ന വാദത്തില്‍ എന്തുമാത്രം കഴമ്പുണ്ടെന്ന് നമുക്കൊന്നു പരിശോധിക്കാം. വാസ്തവത്തില്‍, നമസ്കാരം ഒഴിവാക്കാന്‍ തക്ക തിരക്കുള്ള ഒരു മനുഷ്യന്‍ ഈ ലോകത്തുണ്ടെന്ന് തോന്നുന്നില്ല. 24 മണിക്കൂറും ജോലിയുള്ള, ഒരഞ്ചു മിനിറ്റു പോലും ഒഴിവില്ലാതെയുള്ള ഒരു മനുഷ്യന്‍ ലോകത്തുണ്ടോ? അഥവാ, അങ്ങനെയുള്ള ഒരു മനുഷ്യന് എത്രനാള്‍ ആയുസ്സുണ്ടാകും? ഉറക്കമില്ലാത്ത അവന്റെ ഹൃദയം അധികം താമസിയാതെ നിലച്ചുപോകും. നമ്മുടെ നാട്ടിലെ ഒരാളുടെ സാധാരണ ജോലി സമയം എട്ടു മണിക്കൂറാണ്. കൂടിയാല്‍, 12 മണിക്കൂറും. ശേഷിക്കുന്ന സമയത്ത് അവന് നിര്‍ബന്ധമായും ഉറങ്ങേണ്ടത് ആറു മണിക്കൂറാണ്. ഇത്രയും സമയം മാറ്റിവെച്ചാല്‍, എത്ര മണിക്കൂറാണ് അവന്‍ വെറുതെ സമയം കളയുന്നത്!...

ഖുര്‍ആന്‍ എന്ന അത്ഭുതം

ഇമേജ്
ഖുര്‍ആന്‍ എന്ന അത്ഭുതം 'ലോകാത്ഭുതങ്ങള്‍' എന്ന് പേരിട്ടു വിളിക്കുന്ന ഏഴ് അത്ഭുതങ്ങളെക്കുറിച്ച് നമുക്കെല്ലാമറിയാം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആയിരക്കണക്കിന് മനുഷ്യരുടെ ഇച്ഛാശക്തിയുടേയും, കഠിനാധ്വാനത്തിന്റെയും ഫലമായി ഉയര്‍ന്നുവന്ന വസ്മയങ്ങളാണവ. എന്നാല്‍, ലോകത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും വലിയ അത്ഭുതമേതാണെന്ന് ചോദിച്ചാല്‍, അത് പരിശുദ്ധ ഖുര്‍ആന്‍ എന്ന ഒരു ഗ്രന്ഥമാണെന്ന് നിസ്സംശയം പറയാം. അന്ധവിശ്വാസങ്ങള്‍ സൃഷ്ടിച്ച അധമത്വം പേറിക്കൊണ്ടിരുന്ന, മദ്യത്തിലും മദിരാക്ഷിയിലും മയങ്ങിക്കിടന്നിരുന്ന, ഗോത്രമഹിമയുടെ പേരില്‍ തമ്മിലടിച്ച് ചോരചിന്തുന്നതില്‍ യാതൊരുവിധ വൈമനസ്യവുമില്ലാതിരുന്ന, അറിവിന്റെ രംഗത്ത് വട്ടപ്പൂജ്യം മാത്രമായിരുന്ന, ചികിത്സാരംഗത്ത് ഒന്നുമല്ലാതിരുന്ന, കാര്‍ഷികമായി പിന്നോക്കം നിന്നിരുന്ന, രാഷ്ട്രീയവും സൈനികവുമായി അസംഘടിതരായിരുന്ന ഒരു ജനതയെ, വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍കൊണ്ട് മാനവികതയുടെ പരമശീര്‍ഷത്തില്‍ എത്തിക്കുവാന്‍ കഴിഞ്ഞ ഗ്രന്ഥമാണ് ഖുര്‍ആന്‍ . ഇങ്ങനെയൊരു വിപ്ളവത്തിന് നേതൃത്വം കൊടുത്ത മുഹമ്മദ് നബി(സ) യോളം പോന്ന ഒരു വിപ്ളവകാരി ലോകചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ട...

മക്കാവിജയം: മാപ്പും നടപടിയും

ഇമേജ്
മക്കാവിജയം: മാപ്പും നടപടിയും  അബൂസുഫ്യാന്‍, സുഹൈല്‍ ഇബ്നു അംറ് തുടങ്ങി ശത്രുനേതാക്കളും കൊടിയ ദ്രോഹികളുമായിരുന്ന എല്ലാ മക്കക്കാര്‍ക്കും പ്രവാചകന്‍ മക്കാവിജയനാളില്‍ നിരുപാധികം മാപ്പുകൊടുത്തുവെന്നാണ് പൊതുവേ പ്രചരിപ്പിക്കപ്പെടുന്നത്. അസഹ്യമായ ശത്രുത കാരണം എട്ടു വര്‍ഷംമുമ്പു തനിക്ക് ഉപേക്ഷിക്കേണ്ടിവന്ന ജന്മനാട്ടിലേക്കു വിജയശ്രീലാളിതനായി തിരിച്ചുവരാന്‍ കഴിഞ്ഞതിലും യുദ്ധം ഇല്ലാതെ തന്നെ ജന്മഭൂമി കീഴടങ്ങിയതിലും പ്രവാചകനും അനുയായികളും അതീവ സന്തുഷ്ടരായിരുന്നു. ഏതു മുന്നേറ്റങ്ങളുടെ കാര്യത്തിലും വിശ്വാസികള്‍ ഓര്‍ക്കേണ്ട ഒരു സംഗതിയുണ്ട്: സത്യവും അസത്യവും തമ്മില്‍ നടക്കുന്ന സമരത്തില്‍ പോരാട്ടം, സമാധാനം, വിജയപരാജയങ്ങള്‍ തുടങ്ങിയ ഘട്ടങ്ങള്‍ വിശ്വാസികള്‍ സ്വയം തീരുമാനിക്കുന്നതല്ല, അല്ലാഹുവാണ് അവ തീരുമാനിക്കുന്നത്. ഖുര്‍ആന്‍ ഈ തത്ത്വത്തിന് അടിവരയിടുന്നുണ്ട് (8: 17). ഹിജ്റ എട്ടാം വര്‍ഷം നടന്ന മക്കാവിജയമുന്നേറ്റത്തില്‍ ഇരുവിഭാഗവും പരസ്പരം ആക്രമണം നടത്താതെ തന്നെ മുസ്ലിംകള്‍ വന്‍വിജയം നേടിയതു പ്രവാചകന്റെയോ വിശ്വാസികളുടെയോ സ്വന്തം നിലയ്ക്കുള്ള തീരുമാനമായിരുന്നില്ല. അല്ലാഹുവിന്റെ തീരുമാനമായിരുന്നു (...