പോസ്റ്റുകള്‍

പ്രലോഭനങ്ങളെ അതിജയിച്ച മഹാന്‍...............

ഇമേജ്
പ്രലോഭനങ്ങളെ അതിജയിച്ച മഹാന്‍ " നീ ഇഷ്ടപ്പെടുന്ന നില അല്ലാഹു നിനക്കു നിലനിര്‍ത്തണമെന്ന ഉദ്ദേശ്യമുണ്െടങ്കില്‍  അവന്‍ ഇഷ്ടപ്പെടുന്നവിധം നീ ആവണമെന്ന്'' അഹ്മദ് ഇബ്നു ഹംബല്‍ ഉദ്ബോധിപ്പിക്കാറുണ്ടായിരുന്നു. ഖുര്‍ആനില്‍ നിന്നോ പ്രവാചകനില്‍ നിന്നോ ഒരു തെളിവും ലഭ്യമല്ലാത്ത കാര്യത്തില്‍ തനിക്കെങ്ങനെ സ്വാഭീഷ്ടപ്രകാരം പ്രവര്‍ത്തിക്കാനാവും? ലൌകികചിന്തയില്‍ അഭിരമിക്കുന്നവന് എങ്ങനെ അല്ലാഹു ഇഷ്ടപ്പെടുന്ന വിധം ജീവിക്കാനാവും? അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവനുള്ള അവന്റെ വാഗ്ദാനമാണ് ശത്രുവും പീഡനവുമെന്നും അതു വിശ്വാസിയുടെ ഈമാനിനെ പോഷിപ്പിക്കുകയല്ലാതെ ക്ഷീണിപ്പിക്കുകയില്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. പ്രവാചകന്‍ ഇബ്റാഹീമിന്റെയും ഖബ്ബാബ് (റ)വിന്റെയും ജീവിതമുഹൂര്‍ത്തങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ സദാ നിറഞ്ഞുനില്‍ക്കുകയും ധൈര്യം പകരുകയും ചെയ്തു. ഇമാം അഹ്മദ് പറഞ്ഞു: "അല്ലാഹുവല്ലാതെ ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുന്നതാണ് 'തവക്കുല്‍.' ശത്രുക്കള്‍ ഇബ്റാഹീം പ്രവാചകനെ അഗ്നികുണ്ഡത്തിലെറിഞ്ഞപ്പോള്‍ അദ്ദേഹത്തോടു മലക്ക് ജിബ്രീല്‍ ചോദിച്ചു: 'എന്നില്‍ നിന്ന് എന്തെങ്കില...

ഫേസ്ബുക്ക് ചാറ്റ് ബോക്സില്‍ ഒന്നില്‍ കൂടുതല്‍ ആളുകളുമായി ചാറ്റ്ചെയ്യാം

ഇമേജ്
ഗൂ ഗിള്‍ പ്ലസുമായുള്ള മത്സരം കനത്തതോടെ  ദിവസം കൂടും തോറും ഫേസ്ബുക്കില്‍ പുതിയ പുതിയ ഓപ്ഷനുകള്‍ വരുന്നു. അങ്ങനെ പുതുതായി വന്ന ഒരു ഓപ്ഷന്‍ ആണ് ഒരു ഫേസ്ബുക്ക് ചാറ്റ് ബോക്സില്‍ ഒന്നില്‍ കൂടുതല്‍ ആളുകളുമായി ചാറ്റ് ചെയ്യാന്‍ ഉള്ള സംവിധാനം.  ഇത് വരെ ഗ്രൂപുകളില്‍ മാത്രമായിരുന്നു ആ സംവിധാനം. എന്നാല്‍ ഇപ്പോള്‍ നമുക്കിഷ്ടമുള്ളവര്‍ ഒരുമിച്ചു ചാറ്റ് ചെയ്യാം എന്നതാണ് പുതിയത്. അതിനു വേണ്ടത് ആദ്യം ഫേസ്ബുക്കില്‍ ചിത്രം ഒന്നില്‍ കാണുന്നത് പോലെ ഒരു സുഹുര്തുമായുള്ള ചാറ്റ് ബോക്സ് തുറക്കുക  പിന്നീട് ചിത്രം രണ്ടില്‍ കാണുന്നത് പോലെ മുകളില്‍ സെറ്റിംഗ്സ് ക്ലിക്ക് ചെയ്തു Add Friends to chat.. ക്ലിക്ക് ചെയ്യുക                        ചിത്രം ഒന്ന്                                                                          ചിത്രം രണ്ട്   ...

സങ്ങതി എവിടെയോ ലീക്കായി , വിക്കി ലീഗ്!

ഇമേജ്
സങ്ങതി എവിടെയോ ലീക്കായി , വിക്കി ലീഗ്! ലോകത്തു സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും ഖുര്‍ആനില്‍ പറയുന്നുണ്െടന്നു വാദിച്ച മൊല്ലാക്കയെ ഒന്നു കുടുക്കിക്കളയാന്‍ നമ്പൂതിരി ശ്രമിച്ച കഥയുണ്ട്. മൂരികളെപ്പറ്റി എന്തെങ്കിലുമുണ്േടാ എന്നു ചോദിച്ചപ്പോള്‍ ഉടന്‍ മറുപടി വന്നു: "വല്‍ മൂരിയാത്തി ഖദ്ഹാ...'' എന്നാപ്പിന്നെ ചെറിയ ജീവിയായ കീരിയെപ്പറ്റി? തദ്കീരി എന്ന് ഒരിടത്തു പറയുന്നത് ഇതേക്കുറിച്ചാണെന്നു പറഞ്ഞു മൊല്ലാക്ക. അക്കാലത്തു ബസ്സുകളില്ലാത്തതിനാല്‍ അതേപ്പറ്റി ഒന്നുമുണ്ടാവില്ലെന്നും ഇത്തവണയെങ്കിലും മൊല്ലാക്ക പെടുമെന്നുമായിരുന്നു പാവത്താന്‍ നമ്പൂതിരിയുടെ ചിന്ത.  എന്നാല്‍, സാധാരണ ബസ്സുകളെപ്പറ്റി മാത്രമല്ല, എല്ലാതരത്തിലുള്ള പൊടിപടലമകുടകുടരങ്ങളെപ്പറ്റിയും പറയുന്നുണ്െടന്ന മറുപടി ഉടനടിയെത്തി. ബസ്സെന്‍ ബസ്സാ എന്ന് ഒരിടത്തു പറയുന്നത് ഡബിള്‍ ഡക്കര്‍ ബസ്സുകളെപ്പറ്റിയും മുന്‍ബസ്സാ എന്നത് എല്ലാ ബസ്സുകളുടെയും മുന്നില്‍ പായുന്ന സൂപ്പര്‍ ഫാസ്റ് ബസ്സുകളെക്കുറിച്ചാണെന്നും പറഞ്ഞു മൊല്ലാക്ക ഫോമിലായെന്നാണു കഥ. മന്‍ഖൂസ് മൌലീദിലെ 'അലാ സിഫാഇന്‍ കത്ത്' എന്ന പരാമര്‍ശം നമ്മുടെ നാട്ട...

അമേരിക്കന്‍ ചാരനാര്? ഒട്ടേറെ ശംസയങ്ങള്‍ ബാക്കി

ഇമേജ്
അമേരിക്കന്‍ ചാരനാര്? ഒട്ടേറെ ശംസയങ്ങള്‍ ബാക്കി  മുനീര്‍ ഉള്‍പെടെയുള്ളവരുടെ പേരുകള്‍ രഹസ്യമാക്കി വെക്കണമെന്ന് രേഖ.. കേ രളത്തിലെ മുസ്ലിംകളെ സംബന്ധിച്ച് അമേരിക്കന്‍ കൊണ്സുലെറ്റ്‌ വാഷിംഗ്‌ടനിലേക്ക് അയച്ച രേഖ  വിക്കിലിക്സ്  പുറത്തു വിട്ടതോടെ കേരളത്തിലെ മുസ്ലിംകളെ സംബന്ധിച്ച സൂക്ഷ്മമായ വിവരങ്ങള്‍ അമേരിക്കക്ക് നല്‍കിയത് ആരാണെന്ന് ഇപ്പോഴും ബാക്കി. യു എസ് കോണ്‍സുലേറ്റിലെഈതന്കിലും ഒന്നോ രണ്ടോ പേര്‍ കേരളം വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നില്ലന്ന് രേഖയിലെ വിവരങ്ങളില്‍ മ്നിന്നും വ്യക്തമാണ്. കേരളത്തില്‍ തന്നെ സ്ഥിരതാമസമാക്കിയ ആരോ ആണ് മുസ്ലിംകള്‍ക്കിടയില്‍ ചാരവ്ര്‍ത്തി നടത്തിയിരുന്നെന്ന് രേഖയിലെ ആഴാത്തിലുള്ള വിശകലനങ്ങള്‍ വിരല്‍ ചൂണ്ടുന്നു. നേ രത്തെ ഡല്‍ഹി അമേരിക്കന്‍ കൊണ്സുലെറ്റിലെ സാംസ്കാരിക വിഭാകത്തില്‍ ജോലി ചെയ്തിരുന്ന ഒരു മടവൂര്‍ വിഭാഗം മുജാഹിദ്‌ സഹയാത്രികനായ എഴുത്തുകാരനുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ സംശയങ്ങളുയരുന്നത്. രേഖകളില്‍ പരാമര്‍ശിക്കുന്ന 2004 സെപ്റ്റംബറില്‍ കോഴിക്കോട്‌ എസ് കെ പൊറ്റക്കാട് കുട്ടികളുടെ ലൈബ്രറി ഏറ്റടുക്കാന്‍ അമേരിക്കന്‍ കൊണ്സുലെറ്റ്‌ അതിക്ര്തര്‍ ശ്രമം നടത്തിയത്...

മുനീര്‍ സാഹിബും വികിലീക്സും ...ചില അപായ സൂചനകള്‍..

ഇമേജ്
മുനീര്‍ സാഹിബും വികിലീക്സും ...ചില അപായ സൂചനകള്‍.. ഇന്ത്യയിലെ അമേരികന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ചെന്നൈ കോണ്‍സുലേറ്റില്‍ നിന്ന് വാഷിങ്ങ്ടോനിലേക്ക് അയച്ച രേഗകള്‍ വിക്കീലിക്സ്‌  പുറത്തു വിട്ടിരിക്കുന്നു..ഇതില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീര്‍ സാഹിബ്‌ അമേരികന്‍ നയതന്ത്ര പ്രധിനിതികളോട് നടത്തിയ ചില വില്പ്പെടുതലുകളും ഉണ്ട്..ഒറ്റയടിക്ക് 'ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല'എന്ന് പറഞ്ഞു തടിയൂരാന്‍ മുനീര്‍ സാഹിബിനു കഴിയില്ല..കാരണം വികിലീക്സ്  ചെയ്യുന്നത്.അവര്‍ പുതിയതായി ഒന്നും പടച്ചുണ്ടാക്കിറിപ്പോര്‍ട്ട്‌ ചെയ്യുക അല്ല..പല രാജ്യങ്ങളില്‍ നിയോഗിക്കപ്പെട യു എസിന്റെ നയതന്ത്ര ഉദ്യോഗസ്ഥര്‍ അയക്കുന്ന മെയിലുകള്‍ ചോര്‍ത്തി പബ്ലിഷ് ചെയ്യുക മാത്രമാണ്..അത് കൊണ്ടാണ് എന്ത് ആരോപണം വന്നാലും ഒറ്റയടിക്ക് നിഷേടിക്‌ുന്ന സി പി എമിന്റെ പിണറായി അടക്കമുള്ള നിഷേധിക്ക്കള്‍ വീരന്മാര്‍ക്ക് പോലും അത് തള്ളികളയാന്‍ കഴിയാത്തത്..മാത്രമല്ല വിക്കിലിക്സ്  രേഗകളില്‍ പരാമര്‍ശ വിധേയരായ പലര്‍ക്കും..ചിദംബരം,രാഹുല്‍ ഗാന്ധി,അദ്വാനി അങ്ങനെ പലര്‍ക്കും..അത് നിഷേധിച്ചു കളയാന്‍ കഴിയാഞ്ഞത്.. എല്ലാ മാന്യ സഹോദരങ്ങളും വിക്കിലി...

നോമ്പുകാലത്തിനു ശേഷം

ഇമേജ്
നോമ്പുകാലത്തിനു ശേഷം സത്യവിശ്വാസികള്‍ക്ക് ആത്മനിയന്ത്രണവും നിശ്ചയദാര്‍ഢ്യവും സൂക്ഷ്മതാബോധവും ഉണ്ടാവാനും അല്ലാഹുവില്‍നിന്നു ലഭിച്ച സന്മാര്‍ഗത്തിനു നന്ദി കാണിക്കാനുമാണു നോമ്പ് നിര്‍ബന്ധമാക്കിയത്. വ്രതമെന്ന ജിഹാദിലൂടെ മനുഷ്യന്‍ ഏറ്റവും പ്രധാനമായി നേടിയെടുക്കുന്നത് ആത്മസംസ്കരണമാണ്. വ്രതത്തോടൊപ്പം, നമസ്കാരങ്ങളും ഖുര്‍ആന്‍ പരായണവും ദാനധര്‍മങ്ങളും തുടങ്ങി പുണ്യകരമായ പല പ്രവര്‍ത്തനങ്ങളും നടത്തി ഈ റമദാന്‍ അവസാനിച്ചപ്പോഴേക്കും സത്യവിശ്വാസികളില്‍ അധിക പേരും ഒരാത്മീയ ഔന്നത്യവും സംസ്കരണവും നേടിയെടുത്തിട്ടുണ്ടാവും. സമൂഹം ഒന്നടങ്കം നോമ്പ് അനുഷ്ഠിക്കുകയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ റമദാന്‍മാസമാകെ അനുഗ്രഹത്തിന്റെ ഒരു സാമൂഹിക അന്തരീക്ഷമാണ് ഒരുക്കപ്പെടുന്നത്. വ്രതമാസം കഴിയുകയും ജനം സാധാരണ ജീവിതത്തിലേക്കു മടങ്ങുകയും ചെയ്യുമ്പോള്‍ നോമ്പിലൂടെ നേടിയെടുത്ത വിശുദ്ധിയെ കളങ്കപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ ഓരോ സത്യവിശ്വാസിയും സൂക്ഷിക്കേണ്ടതുണ്ട്. ആരാധനകള്‍ സ്വയം ലക്ഷ്യങ്ങളല്ല, ഉന്നതമായ ലക്ഷ്യം കൈവരിക്കാനുള്ള പരിശീലനങ്ങള്‍ മാത്രമാണ്. പരിശീലനം ...

മലയാളിസ്ത്രീ ??

ഇമേജ്
പ്രസന്നവതിയായ ഒരു പെണ്‍കുട്ടി  തീവ്രമായ ഓര്‍മകളൊന്നും കൊണ്ടുനടക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളല്ല ഞാന്‍. ഒന്നുകൂടി ചിന്തിച്ചപ്പോള്‍ ബന്ധുക്കളുടെ ചില മരണങ്ങള്‍ ഓര്‍മയിലേക്കു വന്നെങ്കിലും അവയ്ക്കും ഒരു അനുഭവം പറയാവുന്ന തീവ്രതയൊന്നും തോന്നിയിട്ടില്ല. വീണ്ടും ഓര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ആദ്യം സൌമ്യയുടെ തീവണ്ടിയാത്രക്കിടയിലെ ദാരുണ മരണം ഏറെ നേരം എന്റെ ഉള്ളുലച്ചു. അതുപോലുള്ള അനേകം സംഭവങ്ങളുടെ അസ്വസ്ഥത തീര്‍ക്കുന്ന ഒരുകൂട്ടം ഓര്‍മകള്‍ എന്നിലേക്ക് ഇരച്ചെത്തി. ദിനേന ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന അനേകം സൌമ്യമാര്‍. പ്രതികൂല സാഹചര്യങ്ങളിലും ജീവിതത്തെ മുന്നോട്ടുതന്നെ നയിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന നിരവധി പെണ്‍കുട്ടികള്‍. കേരളത്തിലെ വികസിക്കുന്ന സ്ത്രീ സ്വയംസഹായസംഘങ്ങളെക്കുറിച്ച് ഏഴു ജില്ലകള്‍ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിനിടയിലാണ് ഞാന്‍ ആ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. അവള്‍ക്ക് അന്ന് 20-21 വയസ്സു കാണും. എപ്പോഴും പ്രസന്നമായ മുഖം. നല്ല ചുറുചുറുക്ക്. വാക്കിലും നോക്കിലും ഉറച്ച ആത്മവിശ്വാസം. അവളെ കണ്ടാല്‍ അവള്‍ക്ക് വല്ല പ്രശ്നവും ഉണ്െടന്ന് ആര്‍ക്കും സങ്കല്‍പ്പിക്കാന്‍...

നന്ദികേട്

ഇമേജ്
നന്ദികേട്  മദീനാപള്ളിയില്‍ പ്രവാചകനോടൊപ്പം നമസ്കരിച്ചിരുന്ന അനുയായികള്‍ നമസ്കാരം കഴിഞ്ഞാല്‍ അല്‍പ്പനേരം അവിടെത്തന്നെയിരുന്ന് ദൈവസ്മരണയും പ്രാര്‍ഥനകളും നടത്താറുണ്ടായിരുന്നു. പക്ഷേ, ഒരാള്‍ മാത്രം നമസ്കാരം കഴിഞ്ഞാല്‍ ഉടനെ ധൃതിയില്‍ പുറത്തുപോകുന്നത് പ്രവാചകന്റെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹത്തെ വിളിച്ച് പ്രവാചകന്‍ കാര്യമന്വേഷിച്ചു. "എനിക്കും ഭാര്യക്കും കൂടി നമസ്കരിക്കാനായി നല്ലൊരു വസ്ത്രം മാത്രമേയുള്ളൂ. ഞാന്‍ വീട്ടില്‍ എത്തി ഇത് അഴിച്ചുകൊടുത്തിട്ടു വേണം അവര്‍ക്ക് നമസ്കാരം നിര്‍വഹിക്കാന്‍'' എന്നായിരുന്നു അയാളുടെ വിശദീകരണം. പ്രവാചകന്‍ അല്‍പ്പനേരം മൌനം പൂണ്ടപ്പോള്‍ അയാള്‍ പറഞ്ഞു: "പ്രവാചകരേ, എനിക്കു കുറേ പണം നല്‍കി അനുഗ്രഹിക്കാന്‍ അങ്ങ് അല്ലാഹുവിനോട് പ്രാര്‍ഥിക്കണം.'' അന്‍സാരിയായ സഅ്ലബതുബ്നു ഹാതിബായിരുന്നു അത്. അദ്ദേഹത്തോട് പ്രവാചകന്‍ പറഞ്ഞു: "കുറച്ചു പണമുണ്ടായിട്ട് അതിന് അല്ലാഹുവോട് നന്ദി കാണിച്ച് ജീവിക്കുന്നതാണ്, കൂടുതല്‍ പണമുണ്ടായിട്ട് നന്ദി പ്രകടിപ്പിക്കാന്‍ കഴിയാതിരിക്കുന്നതിനേക്കാള്‍ നല്ലത്.'' പക്ഷേ, സഅ്ലബ് വീണ്ടും പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെ...

നമ്മുടെ ഇന്ത്യ

ഇമേജ്
നമ്മുടെ ഇന്ത്യ  കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയും പാകിസ്താനുമായി പലതവണ യുദ്ധങ്ങള്‍ നടന്നു. 1965ലും 1971ലും 1999ലും പരസ്പരം ഏറ്റുമുട്ടി. കശ്മീരിലെ കാര്‍ഗിലിലേക്കു തീവ്രവാദികള്‍ നുഴഞ്ഞുകയറിയതിനെത്തുടര്‍ന്നാണ് അവസാനമായി 1999ല്‍ ഇന്ത്യ-പാക് യുദ്ധം നടന്നത്. ഇന്നും പരസ്പരം വാക്യുദ്ധങ്ങള്‍ നടന്നുവരുന്നു. അവസാനം ബോംബെ നരിമാന്‍ പോയിന്റിലും താജ് ഹോട്ടലിലും ഉണ്ടായ ആക്രമണത്തിനു പിന്നില്‍ പാകിസ്താനാണെന്ന് ഇന്ത്യ ഗവണ്‍മെന്റ് ഉറച്ചു വിശ്വസിക്കുന്നു. അമേരിക്കയിലേക്കും ഇസ്രായേല്‍ ചാരസംഘടന മൊസാദിലേക്കും സംശയത്തിന്റെ മുന നീളുന്നുണ്െടങ്കിലും അത്തരമൊരു അന്വേഷണത്തിനു മുതിരാന്‍ സര്‍ക്കാരിനു സാധിക്കുന്നില്ല. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഐക്യപ്പെടാന്‍ സാമ്രാജ്യത്വശക്തികള്‍ ആഗ്രഹിക്കുന്നുമില്ല.     ഇന്ത്യ- ചൈന യുദ്ധങ്ങള്‍ പഞ്ചശീലതത്ത്വങ്ങള്‍ ഒപ്പുവച്ചുകൊണ്ട് 1954 മുതല്‍ ഇന്ത്യയും ചൈനയും നല്ല ബന്ധത്തിലായിരുന്നു. 1959ല്‍ ചൈനയുമായി ശത്രുതയിലായിരുന്ന തിബത്തിലെ ആത്മീയനേതാവ് ദലൈലാമയ്ക്ക് ഇന്ത്യ രാഷ്ട്രീയ അഭയം നല്‍കിയതോടെ ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായി. 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചു ...

ലൈലത്തുല്‍ ഖാദറിന്‍റെ പുണ്യം തേടി സലാത്ത് നഗര്‍

ഇമേജ്
ലൈലത്തുല്‍ ഖാദറിന്‍റെ പുണ്യം തേടി സലാത്ത് നഗര്‍ വിശുദ്ധ റമസാനിലെ അവസാന വെള്ളിയാഴ്ചയും ഇരുപത്തിയേഴാം രാവും ചേര്‍ന്നുവന്ന ധന്യതയില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിനായി സംഗമിച്ച വിശ്വാസി ലക്ഷങ്ങള്‍ക്ക് സാഫല്യത്തിന്റെ നിറവ്. ഭീകരതക്കും മദ്യവിപത്തിനുമെതിരെ പ്രതിജ്ഞയെടുത്ത് രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ കൂട്ടായ്മസമാപിച്ചു. ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള രാവിന്റെ തേട്ടവുമായി സ്വലാത്ത് നഗറും പരിസരവും നിറഞ്ഞു നിന്ന വിശ്വാസ സാഗരം ഉറങ്ങാതിരുന്നു.  അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിനായി ആകാശത്തേക്കുയര്‍ന്ന കരങ്ങളും  തിരുനബിപ്രകീര്‍ത്തനത്തിന്റെ അടങ്ങാത്ത അലകളുമായിരുന്നു മഅ്ദിന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ  അടയാളങ്ങള്‍. വിശുദ്ധമാസത്തിന്റെ സഹനസന്ദേശത്തിനു മാതൃകകളായി മലപ്പുറത്തിനും വള്ളുവമ്പ്രത്തിനുമിടയിലുള്ള പരന്നൊഴുകിയ വിശ്വാസികള്‍  പുലര്‍ച്ചെ മൂന്നുമണിയോടെ,  അനുഭൂതി നിറഞ്ഞ മനസ്സുകളോടെ തിരിച്ചു പോയി.  വെള്ളിയാഴ്ച രാവിലെ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഹദീസ് പാഠത്തോടെയാണ് സംഗമത്തിലെ പരിപാടികള്‍ തുടങ്ങിയത്. റംസാനിലെ അവസാനത്തെ വെള്ളിയാഴ്ച കൂടിയായത...