പോസ്റ്റുകള്‍

പോലിസ്‌ വാദങ്ങള്‍ പൊളിഞ്ഞു: പോപുലര്‍ ഫ്രണ്‌ട്‌ സമാധാനപരമായി റാലി നടത്തി

ഇമേജ്
പോലിസ്‌ വാദങ്ങള്‍ പൊളിഞ്ഞു: പോപുലര്‍ ഫ്രണ്‌ട്‌ സമാധാനപരമായി റാലി നടത്തി തിരുവനന്തപുരം/പെരുമ്പാവൂര്‍/കോഴിക്കോട്: പോലിസ്ഭരണകൂട കൂട്ടുകെട്ടിന്റെ പൌരാവകാശ നിഷേധങ്ങള്‍ക്കെതിരേ ശക്തമായ താക്കീതു നല്‍കി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച മേഖലാ റാലികള്‍ മൂന്നു നഗരങ്ങളെ അക്ഷരാര്‍ഥത്തില്‍ ജനസാഗരമാക്കി. റാലിക്ക് അകമ്പടി സേവിച്ച് യൂനിഫോമണിഞ്ഞ പോപുലര്‍ ഫ്രണ്ട് കാഡറ്റുകള്‍ നടത്തിയ വോളന്റിയര്‍ മാര്‍ച്ച് സ്വാതന്ത്യ്രദിനത്തില്‍ പരേഡ് സംഘടിപ്പിക്കാനുള്ള അവകാശം നിഷേധിച്ച ഭരണനേതൃത്വത്തിനു കരുത്തിന്റെ ഭാഷയിലുള്ള മറുപടിയായി.  സ്വാതന്ത്യ്രം ജന്മാവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി തിരുവനന്തപുരം, പെരുമ്പാവൂര്‍, കോഴിക്കോട് നഗരങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരം പ്രസ് ക്ളബ്ബ് പരിസരത്തുനിന്ന് ആരംഭിച്ച റാലിയും വോളന്റിയര്‍ മാര്‍ച്ചും കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് അശ്റഫ് മൌലവി കരമന, സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഹമീദ്, നൂറുല്‍ അമീന്‍, ഹാരിസ് വടകര, സി പി മുഹമ്മദ് ബഷീര്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കി. കോഴിക്കോട്ട് ദേശീയ ഖജാ...

ഉറച്ച ബോധ്യത്തോടെ ഉറക്കെ പ്രഖ്യാപിക്കുക "ഇന്നമല്‍ മുസ്ലിമൂന ഇഖവ"

ഇമേജ്
ഉറച്ച ബോധ്യത്തോടെ ഉറക്കെ പ്രഖ്യാപിക്കുക "ഇന്നമല്‍ മുസ്ലിമൂന ഇഖവ" കടപ്പാട്: സജ്ജാദ് വാണിയമ്പലം  സുന്നിയും ജമാഅത്തും മുജാഹിദും പോപ്പുലര്‍ ഫ്രണ്ടും ഒക്കെ എന്തൊക്കെയോ 'വലിയ വിത്യാസങ്ങള്‍' ഇല്ല എന്നതാണ് സത്യം എന്ന് നാം മനസിലാക്കുക. സ്വന്തം ആശയ സപുഷ്ടതയുടെ കാര്യത്തില്‍ ആത്മ വിശ്വാസം ഇല്ലാത്തവര്‍ മറ്റു സഘടനകളെ കുറിച്ച് 'ഫോബിയ' വളര്‍ത്തി അണികളെ പിടിച്ചു നിറുത്താന്‍ ശ്രമിക്കുന്നത് കണ്ടു തെറ്റിദ്ധരിക്കരുത്. മുജാഹിദും ജമാഅത്തും ഒക്കെ എന്തൊക്കെയോ 'വലിയ പിഴവ്' ഉള്ളവര്‍ ആണ് എന്നത് മാത്രം ആണ് നമ്മുടെ പല നിഷ്കളങ്ക സുന്നി സഹോദരന്‍മാരെയും പിടിച്ചു നിറുത്താന്‍ നേതൃതം പ്രയോഗിക്കുന്ന ചെപ്പടി വിദ്യ. അതിപ്പോള്‍ ഉള്പതിഷ്ണുക്കളും പരസ്പരം ഭംഗിയായി ഉപയോഗിക്കുന്നു എന്ന് മാത്രം.. നമ്മുടെ ഹൈന്ദവ സമൂഹത്തെ നോക്കൂ. മൂവായിരത്തി മുക്കോടി ദൈവങ്ങള്‍, ഓരോര്‍ത്തര്‍ക്കും ഓരോ ദൈവങ്ങള്‍. തികച്ചും വിത്യസ്ത പൂജ രീതികള്‍, ഒരു വിഭാഗത്തിന്‍റെ ക്ഷേത്രങ്ങളില്‍ മറ്റുള്ളവരെ പ്രവേശിപ്പിച്ചോലണം എന്നില്ല. വിത്യസ്ത ജാതികള്‍, ഉപ ജാതികള്‍, പരസ്പരം വിവാഹം ഇല്ല. തികച്ചും വിത്യസ്തമായ അനുഷ്ടാനങ്ങള്‍. പക്ഷ...

ഇന്ത്യയിലെ നിയമങ്ങള്‍ക്ക് എന്താണ് പറ്റിയത്?

ഇമേജ്
മഅ്ദനിയോട് വീണ്ടും അനീതി കാണിക്കുന്നു മദനിയുടെ കാര്യത്തില്‍ ഇന്ത്യയിലെ നിയമങ്ങള്‍ക്ക് എന്താണ് പറ്റിയത്? ഒരു പതിറ്റാണ്ടുകാലം ജയിലിലെ നരകവാസത്തിനു ശേഷം നിരപരാതിയെന്ന് പറഞ്ഞ് വെറുതെ വിട്ടപ്പോള്‍ നഷ്ടപ്പെട്ട് മദനിയുടെ ജീവിതത്തിലെ നല്ലൊരു ഭാഗം തിരിച്ചു നല്‍ക്കാന്‍ ഇന്ത്യയിലെ നീതിപീഠങ്ങള്‍ക് കഴിയുമൊ? .  ഇത് ഇനിയും ആവര്‍തിക്കാതിരിക്കാനെങ്കിലും നീതി പീഠങ്ങാള്‍ക്ക് ശ്രമിക്കാമായിരുന്നു .. എന്നാല്‍ മറിച്ച് ഇപ്പൊള്‍ എന്താണ് സംഭവിക്കുന്നത്. ഒരു വര്‍ഷം മുംബ് അറസ്റ് ചെയ്യപ്പെട്ട മദനിക്കെതിരെ എന്തെങ്കിലും ഒരു ചെറിയ തെളിവെങ്കിലും തെളിയിക്കാന്‍ കോടതിക്ക് കഴിഞ്ഞൊ? ഇപ്പൊള്‍ മദനിയെ കോയംബത്തൂര്‍ പോലീസിന് കൈമാറണം പോലും..സത്ത്യത്തില്‍ എന്താണ് ഇവിടെ സംബവിക്കുന്നത്? മറ്റു ചില മുസ്ളിം രാഷ്റ്റ്രീയ നെതാക്കളുടെ മേല്‍ ചില ആരോപണങ്ങള്‍ വന്നപ്പോള്‍ നിയമം നിയമത്തിന്റെ വഴിക്കു പൊട്ടെ എന്ന് പറഞ്ഞ മുസ്ലിം രാഷ്റ്റ്രീയ നേതാക്കള്‍ അറിയുന്നുണ്ടോ നിയമം ഇപ്പോള്‍ പോകുന്നത് സഘ്പരിവാര്‍ സഘടനകളുടെ വഴിക്കാണ് എന്ന്. അതോ അറിയാന്‍ ശ്രമിക്കാതെ പോവുകയാണോ? എന്ത് തന്നെയായാലും വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ നിരപരാതിയാണ് എന്ന് തെളി...

ഫേസ്ബുക്ക് ചില നുറുങ്ങുകള്‍

ഇമേജ്
ഫേസ്ബുക്ക് ചില ട്രിക്കുകള്‍  ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കായ ഫേസ്ബുക്ക് അംഗങ്ങള്‍ ദിവസേന കൂടി കൂടി വരുന്നു . എല്ലാവരും ഫേസ്ബുക്കില്‍ വരുമ്പോള്‍ ചിന്തിക്കുക ഫേസ്ബുക്കില്‍ നാലാള്‍ അറിയുന്ന ഒരാള്‍ ആകണം എന്നായിരിക്കും.  നമുക്കും എന്താ ഒന്ന് ശ്രമിച്ചൂടെ? ശേഷം വായിക്കുക  1 : മലയാളത്തില്‍ എഴുതാന്‍ ശ്രമിക്കൂ. ഫേസ്ബുക്കില്‍ എല്ലാവരും മലയാളത്തില്‍ എഴുതുമ്പോള്‍ അതിനു കഴിയാത്ത ചിലര്‍ മംഗ്ലീഷില്‍ എഴുതാറുണ്ട്. അതാനന്കില്‍ അതിക പേരും വായിക്കാറുമില്ല.നമുക്കും തോന്നാറുണ്ട് അല്ലെ എല്ലാവരെയും പോലെ മലയാളത്തില്‍ എഴുതാന്‍.  എങ്കില്‍ അത് ഇനി നമുക്കും എഴുതാം. വളരെ ഈസിയായി. കൂടുതല്‍ വിവരങ്ങള്‍ക്കും മലയാളത്തില്‍ എഴുതാന്‍ പഠിക്കാനുംഇവിടെ ക്ലിക്ക് ചെയ്യുക ( മലയാളത്തില്‍ എഴുതാന്‍ ശ്രമിക്കൂ. )  . ഇനി മുതല്‍ മലയാളത്തില്‍ എഴുതൂ...... 2 : ഫേസ്ബുക്ക് ഗ്രൂപ്പില്‍ എങ്ങനെ ആളുകളെ ചേര്‍ക്കാം മലയാളത്തില്‍ ഒക്കെ എഴുതി തുടങ്ങിയാല്‍ പിന്നെ നമ്മള്‍ ചില ഗ്രൂപ്പുകളില്‍ സജീവമാകും. നമുക്കിഷ്ടമുള്ള ഗ്രൂപ്പിലേക്ക് നമ്മുടെ ഫ്രണ്ടിനെ കൂടി കൊണ്ട് വരാന്‍ അറിയാത്തവര്‍ ഉണ്ടോ? കുറവായിരിക്കും അല്...

വിക്കിലീക്സ്‌ ചോര്‍ത്തിയ ഒന്നാം രേഖയുടെ മലയാള പരിഭാഷ

ഇമേജ്
വിക്കിലീക്സ്‌ ചോര്‍ത്തിയ ഒന്നാം രേഖയുടെ മലയാള പരിഭാഷ വിക്കിലീക്സ്‌ ചോര്‍ത്തിയ ചെന്നൈ US കോണ്‍സുലെറ്റ്‌ അമേരിക്കയിലേക്ക് അയച്ച കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തെ കുറിച്ചുള്ള ഒന്നാമത്തെ രഹസ്യ രേഖയുടെ പൂര്‍ണ്ണ രൂപം മലയാളത്തില്‍ . ഇത് പരമാവതി കുറ്റവിമുക്താമാക്കി തയാറാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.  പരിഭാഷയില്‍ വല്ല പിഴവും വന്നിട്ടുണ്ടങ്കില്‍ അറിയുന്നവര്‍ ചൂണ്ടിക്കാണിക്കണം എന്ന് അറിയിക്കുന്നു  =============================================== =============================================== രേഖ നിര്‍മിച്ച ദിനം :   2006/12/06 11:05 രേഖ പുറത്തു വിട്ട ദിനം :   2011/08/30 01:44 ഉല്‍ഭവം  : ചെന്നൈ US കോണ്‍സുലേറ്റ് വിഷയം : കേരളത്തിലെ മുസ്ലിം രാഷ്ട്രീയം  ഉയര്‍ന്നു വരുന്ന തീവ്ര നിലപാടുകാര്‍ , ഉല്‍ക്കണ്ഠ പ്പെടുത്തുന്ന ഒരു വസ്തുത P1.: സദ്ദാം ഹുസൈന്റെ ശിക്ഷാവിധിയോട് കേരളത്തില്‍ നിന്ന് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത സദ്ദാം സഹതാപ തരംഗം 24% ശതമാനം സുന്നി മുസ്ലിങ്ങള്‍ ഉള്ള ഈ തെക്കേ ഇന്ത്യന്‍ സംസ്ഥാനത്തിന്റെ മുസ്ലിം രാഷ്ട്രീയത്തെ കുറിച്ചുള്ള ഒരു ദിശാ സൂചകമായിരുന്നു . ...

മോഡി അവിവാഹിതനാണോ?

ഇമേജ്
മോഡി അവിവാഹിതനാണോ? ഹൈമ ദേശ്പാണ്ഡെ ഗുജറാത്തിലെ രാജോസമ വില്ലേജിലെ എല്ലാ സ്ത്രീകളെയും പോലെ ഒരാള്‍. അക്കൂട്ടത്തിലൊരാളായേ യശോദാബെന്‍ ചിമാന്‍ലാല്‍ മോഡി ജീവിച്ചിട്ടുള്ളൂ. ചളിയും അഴുക്കും പുരണ്ട്, ഒട്ടുംപാകമല്ലാത്ത ബ്ലൗസും മോശമില്ലാത്ത സാരിയും. അതാണ് വേഷം. ചെറുതായി ഒടിഞ്ഞശരീരം, ചുളിവുകള്‍ തെളിഞ്ഞുകാണാവുന്ന മുഖം. കഷ്ടപ്പാടുകള്‍ കൈകളില്‍ വ്യക്തമായി കാണാം. രൂപത്തിന് തീവ്രതകൂട്ടിക്കൊണ്ട് മുടികള്‍ പിറകില്‍ കെട്ടിവച്ചിരിക്കുന്നു. ചളിപുരട്ട കാലുകളില്‍ അതുപോലെ ചളിയുള്ള ചെരുപ്പുകള്‍. ഒറ്റ നോട്ടത്തില്‍ യശോദാബെന്നിനെ ഇങ്ങനെ വിശേഷിപ്പിക്കാം. രജോസന ഗ്രാമത്തിലെ സ്‌ക്കൂളില്‍ അധ്യാപികയായി ജോലിചെയ്യുകയാണിവര്‍. പക്ഷെ ഗ്രാമവാസികള്‍ക്ക് ഇവരെ പരിചയം ടീച്ചറായിട്ടില്ല. മറിച്ച് ഗുജറാത്തിനെ വിറപ്പിക്കുന്ന മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഭാര്യയായിട്ടാണ്. വര്‍ഷങ്ങളായി അജ്ഞാതവാസത്തിലായിരുന്ന യശോദാബെന്നിന് മോഡിയുടെ ഭാര്യ എന്ന ലേബല്‍ തിരിച്ചുകിട്ടുന്നത് ഗോധ്രഗുജറാത്ത് കലാപത്തിനുശേഷമായിരുന്നു. പൊടിനിറഞ്ഞ രജോസന ഗ്രാമത്തില്‍ മോഡിയുടെ ശത്രുക്കള്‍ യശോദാബെന്നിനെ കണ്ടെത്തുകയായിരുന്നു. അതോടെ ആ സ്ത്രീയുടെ ജീവിതം കൂടുതല്‍ ദുര...

ഒരു ആര്‍ എസ് എസ് ദളിതന്‍റെ തിരിച്ചറിവുകള്‍

ഇമേജ്
ഒരു ആര്‍ എസ് എസ് ദളിതന്‍റെ തിരിച്ചറിവുകള്‍ ദിനേശ്‌ വ ര്‍ക്കലയില്‍  ശിവദാസെന്ന നിരപരാധിയായ മനുഷ്യനെ, ഡി.എച്ച്.ആര്‍.എം (ദളിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ്) പ്രവര്‍ത്തകര്‍ ജനങ്ങളില്‍ ഭീതിയുണര്‍ത്തി  ശ്രദ്ധയാകര്‍ഷിച്ച്, അവരുടെ  സംഘടന വളര്‍ത്താന്‍ നിഷ്ഠൂരമായി കൊല ചെയ്തുവെന്ന വാര്‍ത്ത, ഭരണകൂടവും  പോലീസും മാധ്യമങ്ങളും ഭരണപ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും  ഒരുമിച്ച് ആവര്‍ത്തിച്ചപ്പോള്‍ അതിലൊരു അയുക്തികതയും തോന്നാതെ തൊണ്ടതൊടാതെ വിഴുങ്ങി  അംഗീകരിച്ചു കൊടുത്തവരാണ്  കേരളീയസമൂഹം. ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ആദിവാസികളും ദലിതരും അതിജീവനത്തിനായി ഭീകരതയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നുവെന്ന പശ്ചാത്തലത്തില്‍, കേരളത്തിലെ ദലിതരെ അതേ ആരോപണങ്ങളുന്നയിച്ച് അമര്‍ച്ച ചെയ്യുകയായിരുന്നു ഭരണകൂടമെന്ന്  അതേക്കുറിച്ച് അന്വേഷിച്ച  ബി.ആര്‍.പി ഭാസ്ക്കറുള്‍പ്പെടെയുള്ള  മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. സ്വന്തം സമുദായാംഗങ്ങളെ മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും രാഷ്ട്രീയ കക്ഷികളുടെ മൃഗീയചൂഷണത്തില്‍ നിന്നും രക്ഷിക്കാനും അവരില്‍ അവകാശബോധം ഉണര്...