പോസ്റ്റുകള്‍

കേരള മുസ്ലിംകളുടെ ഇ-മെയില്‍ ചോര്‍ത്തുന്നു : ഒരു ഫേസ്ബുക്ക് ചര്‍ച്ച

ഇമേജ്
കേരള മുസ്ലിംകളുടെ ഇ-മെയില്‍ ചോര്‍ത്തുന്നു   ഏഷ്യാനെറ്റ് ഇന്ത്യ മെയില്‍ ഉപഭോക്താവായ corporate@bridgeway.ae എന്ന മെയില്‍വിലാസക്കാരന്‍െറ പേര് പി.വി. അബ്ദുല്‍വഹാബ്. പണി: പാര്‍ലമെന്‍റംഗം. വ്യവസായിയായ എം.പിയുടെ കോര്‍പറേറ്റ് തപാലുകള്‍ ചോര്‍ത്താനാണ് നിര്‍ദേശം. ടിയാന്‍െറ ഒരു കമ്പനിയില്‍(Bridgeway) ഭരണവിഭാഗം ഉദ്യോഗസ്ഥനായ ഹാരിസ് നീലാമ്പ്രയാണ് കൂട്ടുനോട്ടപ്പുള്ളി. ഒരു ഒൗദ്യോഗിക ജനപ്രതിനിധിയുടെ സ്വകാര്യതയില്‍ നിരീക്ഷണമാകാമെങ്കില്‍പിന്നെ സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകരെ പിടിക്കാനാണോ വൈക്ളബ്യം? യു.ഡി.എഫ് മന്ത്രിസഭയിലെ പുലികളും മലബാറിലെ ഗര്‍ജിക്കുന്ന പുപ്പുലികളുമായ മുസ്ലിംലീഗില്‍നിന്നുള്ള ‘നോട്ടപ്പുള്ളി’കളില്‍ ചിലരെ പരിചയപ്പെടുക. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ നേതാവ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയുടെ മകന്‍ ജുനൈദ്, ലീഗ് എക്സിക്യൂട്ടിവ് സമിതിയംഗം റഷീദ് വയനാട്, കോട്ടയം ജില്ലാ നേതാവ് കെ.എല്‍. ഫൈസല്‍, തൃശൂരിലെ ലീഗ് പ്രമുഖന്‍ ഹനീഫ് കാരക്കാട്, മലപ്പുറം പുന്നക്കാട് മുന്‍ പഞ്ചായത്തംഗവും ലീഗ് പ്രാദേശിക നേതാവുമായ ഹംസ,നിലമ്പൂര്‍ പീവീസ് സ്കൂള്‍ അധ്യാപകന്‍ ഡോ. ഇസ്ഹാഖ് പുല്ലന്‍കോട്, കൊല്ലം ജില്ലാ നേതാവും ദക്ഷിണ...

ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ലോകക്കപ്പ്

ഇമേജ്
ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ലോകക്കപ്പ്  2010 ജൂണ്‍. പതിവ് പോലെ ഒരു അവധിക്കാലം  നാട്ടില്‍ ചിലവഴിക്കാന്‍ തീരുമാനിച്ചു വന്നതാണ്.. നാട്ടില്‍ എത്തിയപ്പോള്‍ അല്ലെ ഇവിടെ ഒരു ഉത്സവപ്രതീതിയാണ്. കാരണം പത്തു ദിവസം കൂടി കഴിഞ്ഞാല്‍ ലോകക്കപ്പ് ഫുട്ബോള്‍ നടക്കുകയല്ലേ.. ഫുട്ബോള്‍ പ്രിയരായ എല്ലാ പ്രവാസികളും നാട്ടില്‍ എത്തിയിട്ടുണ്ട്.. നാല് വര്ഷം കൂടുമ്പോള്‍ നടക്കുന്ന കളിയല്ലേ. അന്ന് ആസ്വദിച്ചു കളി കാണാം എന്ന് കരുതി വന്നതാണ് എല്ലാവരും.. അന്ന് അവിടെ ചില ഫുട്ബോള്‍ ഭ്രാന്തന്‍മാരായ ചില പ്രവാസികള്‍ ഒത്തുകൂടി.  നമ്മള്‍ ഈ കളി എങ്ങനെ കാണും.. പല അഭിപ്രായവും പല ആളുകളും പറഞ്ഞങ്കിലും അവസാനം ഒരു തീരുമാനത്തില്‍ എത്തി.. മഴക്കാലമാണ്. നല്ല മഴയുണ്ടാകാന്‍ സാധ്യത ഉണ്ട്. കരണ്ട് പോകാനും കേബിള്‍ കട്ട് ആകാനും ഒക്കെ സാധ്യതയുണ്ട്. എന്നാലും കളി മുടങ്ങരുതല്ലോ.  തീരുമാനം മറ്റൊന്നും അല്ല. വലിയ പന്തല്‍ കെട്ടി സ്ക്രീനില്‍ കളി കാണാം. കരണ്ട് ഇല്ലങ്കിലും കേബിള്‍ ഇല്ലങ്കിലും കളി മുടങ്ങരുതല്ലോ. അതിനുള്ള എല്ലാ ഒരുക്കങ്ങളും നടത്താം.. സംഗതി തീരുമാനമായി. പക്ഷെ ഇതിനു വലിയ മുതല്‍ മുടക്കേണ്ടി വരില്ലേ എന്നായി ചോദ്യം. അതിനെന്...

ഒരു യാത്രാനുഭവം. യാത്ര തുടങ്ങിയതേ ഉള്ളൂ ....

ഇമേജ്
സ്കൂള്‍ പഠനം കഴിഞ്ഞു കളിച്ചു ഉല്ലസിച്ചു നടക്കുന്ന കാലം. തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് തെന്നി മാറികൊണ്ടിരിക്കുന്ന കാലം.ഒരു വൈകുന്നേരം പതിവ് പോലെ ഫുട്ബോള്‍ കളിക്കാന്‍ പോകുകയായിരുന്നു . അസ്വര്‍ നമസ്കാരം പോലും നിര്‍വഹിക്കാതെ തിരക്ക് പിടിച്ചു പോകുമ്പോള്‍ പെട്ടന്ന് പിന്നില്‍ നിന്നും വിളിക്കുന്നു എന്നെ. തിരിഞ്ഞു നോക്കി. സാധാരണ നാട്ടില്‍ കാണാറുള്ള ആള്‍ തന്നെ. ഞാന്‍ ഒരു ചെറു പുഞ്ചിരിയോടെ വീണ്ടും നടന്നു. അദ്ദേഹം പുറകെ വന്നു എന്‍റെ കൈ പിടിച്ചു പറഞ്ഞു ഇന്ന് കളിക്കാന്‍ പോകണ്ട.. വാ നമുക്ക് പള്ളിയില്‍ പോവാം നിസ്കരിക്കാം.. ആ നല്ല സംസാരം ഞാന്‍ ചിന്തിച്ചു. ശരിയാ ഇന്ന് കളി ഒഴിവാക്കി നിസ്കരിക്കാം.. അങ്ങനെ ഞങ്ങള്‍ പള്ളിയില്‍ പോയി.. നമസ്കാരം ഒക്കെ കഴിഞ്ഞു. പിന്നെ അദ്ദേഹം കുറച്ചു നല്ല ഉപദേശങ്ങള്‍ പറഞ്ഞു തന്നു. എന്‍റെ ജീവിതക്രമത്തില്‍ ചില മാറ്റങ്ങള്‍ ആ ഉപദേശങ്ങള്‍ക്കായി... അതിനു ശേഷം അദ്ദേഹത്തെ കാണുമ്പോള്‍ എനിക്ക് എന്തോ ഒരു സ്നേഹവും ബഹുമാനവും ഒക്കെ ആയിരുന്നു.. ഏകദേശം ഒരു മാസം കഴിഞ്ഞപ്പോള്‍ ആണ് അദ്ദേഹം ഒരു സംഘടനയിലെ പ്രവര്‍ത്തകാന്‍ ആണ് എന്ന് ഞാന്‍ അറിയുന്നത്.അന്ന് മാധ്യമങ്ങളും ഭരണകൂടവും ആ പ്രസ്ഥ...

ഓര്‍മയുടെ മിനാരങ്ങള്‍

ഇമേജ്
ഓര്‍മയുടെ മിനാരങ്ങള്‍ 1992 ഡിസംബര്‍ 6; ചോരയില്‍ മുക്കിയ ത്രിശൂല മുനകൊണ്ട്  ഹിന്ദുത്വഫാഷിസം ഇന്ത്യാചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത തിയ്യതി.   ഇന്ത്യന്‍ മുസ്ലിമിന്റെ ഹൃദയത്തിലുയര്‍ന്നുനിന്ന ബാബരിമസ്ജിദിന്‍റെ  ഖുബ്ബകള്‍ ഒരാക്രോശമായി അന്നു നിലംപതിച്ചത് ഒരു കാവി ഇന്ത്യയുടെ  ഇന്ധനമായി വളരുമെന്നു മനക്കോട്ടകെട്ടിയ ഫാഷിസത്തിനു പക്ഷേ, ഇപ്പോള്‍ കണക്കുകള്‍ തെറ്റുന്നു. ഭാവി ഇന്ത്യയിലേക്കുള്ള വഴിയടയാളമായി  ബാബരിമസ്ജിദ് ഓരോ വര്‍ഷവും പുനര്‍ജനിക്കുകയാണ്. അടിച്ചമര്‍ത്തലിന്റെ തമോഗര്‍ത്തങ്ങളില്‍ തലകുനിച്ചുനിന്ന  മര്‍ദ്ദിതസമൂഹങ്ങള്‍ ലോകത്തിന്റെ  നെറുകയില്‍ കൊടിനാട്ടുന്ന പുതിയ കാലം ബാബരിമസ്ജിദിന്റെ  മിനാരങ്ങളെയും നെഞ്ചേറ്റുന്നുണ്ട്. കാലപ്രവാഹത്തില്‍ മധുരമായ  ബാങ്കൊലിയുമായി അതു വിശ്വാസികളെ തിരിച്ചുവിളിക്കും.

കുരങ്ങന് പറ്റിയ അമളി.. ചതിയന്‍മാര്‍ സൂക്ഷിക്കുക...

ഇമേജ്
കുരങ്ങന് പറ്റിയ അമളി.. ചതിയന്‍മാര്‍ സൂക്ഷിക്കുക... കാട്ടിലെ കുറുക്കനു ചങ്ങാതിയായി കിട്ടിയത് ഒരു കുരങ്ങനെയായിരുന്നു. സ്വഭാവത്തിന്റെ കാര്യത്തില്‍ അവര്‍ തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നെങ്കിലും കൂട്ടുകൂടാന്‍ മറ്റാരെയും ലഭിക്കാത്തതിനാല്‍ ഇരുവരും ചങ്ങാതിമാരായിത്തന്നെ കഴിഞ്ഞു.  ഒരു ദിവസം രാവിലെ കുരങ്ങനും  കുറുക്കനും ഭക്ഷിക്കാന്‍ വല്ലതും കിട്ടാനുണ്േടാ എന്നു തിരക്കി നടക്കുകയായിരുന്നു. അപ്പോഴതാ, ഒരു സംഘം ആളുകള്‍ അവര്‍ക്കു മുമ്പിലൂടെ കടന്നുപോവുന്നു.  അവര്‍ ആരാണെന്നറിയാന്‍ കുറുക്കനും കുരങ്ങനും ആഗ്രഹമുണ്ടായി. അതാ ആളുകള്‍ക്കു മുന്നില്‍ ഒരു വധുവും വരനും.  "ഇതേതോ കല്യാണമാണ്''- കുറുക്കന്‍ പറഞ്ഞു.  കൌശലക്കാരനായ കുരങ്ങന്‍ പറഞ്ഞു: "നോക്കൂ ചങ്ങാതീ, അവരുടെ കൈവശം പലഹാരങ്ങളും കരിമ്പുമൊക്കെ ധാരാളമുണ്ട്. നമുക്കൊരു കാര്യം ചെയ്യാം: മറഞ്ഞുനിന്നു കടുവയുടെയും സിംഹത്തിന്റെയുമൊക്കെ ശബ്ദമുണ്ടാക്കി അവരെ പേടിപ്പിക്കാം. അപ്പോള്‍ കൈയിലുള്ള വസ്തുക്കള്‍ ഉപേക്ഷിച്ച് അവര്‍ ഓടിപ്പോയ്ക്കൊള്ളും. പിന്നീടു നമുക്കവ എടുത്തു ഭക്ഷിക്കാം.'' "അതു വേണോ?'' കുറുക്കന്‍ ചോദിച്ചു. പിന്നെ സുഹൃത...

നിതാഖാത് ചുവപ്പുള്ളവര്‍ക്ക് സ്വയം മാറ്റാം....

ഇമേജ്
====================================================================== നിതാഖാത്ത് നിങ്ങള്‍ ഏത് വിഭാകത്തില്‍ ആണ് എന്ന് അറിയാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക   ============================================= സൌദിയില്‍  നിതാഖാത്ത് വ്യവസ്ഥ പ്രകാരം ചുവപ്പിലകപ്പെട്ട തൊഴിലാളികള്‍ക്ക് സ്പോണ്‍സര്‍മാരുടെ അനുമതി കൂടാതെ പച്ച, എക്സലന്റ് വിഭാഗത്തിലേക്ക് മാറുന്നതിന് നടപടി ആരംഭിച്ചിട്ടില്ലെന്ന് മദീന തൊഴില്‍ കാര്യാലയ മേധാവി അബ്ദുല്‍ ഹാലിഖ് അല്‍ അതീഖ് വ്യക്തമാക്കി. ചുവപ്പ്, മഞ്ഞ വിഭാഗം കമ്പനികള്‍ക്കെല്ലാം സ്വദേശിവല്‍ക്കരണ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസരമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.  ഈ വര്‍ഷം റബിഉല്‍ ആഖിര്‍ (2012 മാര്‍ച്ച്) അവസാനം മുതല്‍ ഇത്തരം കമ്പനികള്‍ ആവശ്യമായ സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് സ്പോണ്‍സറുടെ അനുമതിയില്ലാതെ മാറാവുന്നതാണ്.  നേരത്തെ ഇത് മുഹറം 1 മുതല്‍ (2011 നവംബര്‍ 26) നിശ്ചിത ശതമാനം സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളിലുള്ള തൊഴിലാളികള്‍ക്കുമേല്‍ സ്പോണ്‍സര്‍ക്കുള്ള അധികാരം നഷ്ടമാകുമെന്നും തൊഴിലാളികള്‍ക്...

എത്ര കിട്ടി നമ്മുടെ മാധ്യമ തമ്പുരാക്കന്മാര്‍ക്ക്???

ഇമേജ്
എത്ര കിട്ടി നമ്മുടെ മാധ്യമ തമ്പുരാക്കന്മാര്‍ക്ക്??? കൊച്ചി: പ്രശസ്ത കറിപ്പൊടി കമ്പനിയായ ഈസ്‌റ്റേണിന്റെ മുളകുപൊടിയില്‍ മാരകവിഷം കണ്ടെത്തി. ‘സുഡാന്‍ 4′ എന്ന മാരക രാസപദാര്‍ഥമാണ് കണ്ടെത്തിയത്. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ വെച്ചിരുന്ന മുളക്‌പൊടി പാക്കറ്റുകള്‍ നിയമപ്രകാരം പരിശോധന നടത്തിയപ്പോള്‍ കൊച്ചിയിലെ സ്‌പൈസസ് ബോര്‍ഡ് ഉദ്യോഗസ്ഥരാണ് വിഷം കണ്ടെത്തിയത്. നവംബര്‍ 9 നു ഈസ്‌റ്റേണ്‍ ഫാക്ടറിയില്‍ നിന്നും റെയ്ഡില്‍ ശേഖരിച്ച മുളകുപൊടി പരിശോധനയ്ക്കായി അയച്ചപ്പോള്‍ ഓരോ നൂറു ഗ്രാം ഈസ്‌റ്റേണ്‍ മുളകുപൊടിയിലും 14 മില്ലീഗ്രാം സുഡാന്‍ നാല് കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് 1200 കിലോ മുളകുപൊടി കോതമംഗലത്തെ ഈസ്‌റ്റേണ്‍ ഫാക്ടറിയില്‍ വെച്ചു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കുഴിച്ചുമൂടി. സ്‌പൈസസ് ബോര്‍ഡ് കൊച്ചി യൂണിറ്റിലെ ഫുഡ് സേഫ്റ്റി ഡിസൈനേറ്റര്‍ ആയ കെ. അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുള്‍ ജലീല്‍, ബൈജു പി.ജോണ്‍ എന്നിവരാണ് വിഷലിപ്തമായ മുളകുപൊടി പിടിച്ചെടുത്തത്. സാമ്പിളുകളില്‍ നിന്നു മാത്രം 1200 കിലോയില്‍ സുഡാന്‍ ഡൈ കലര്‍ന്നതായി കണ്ടെത്തിയിരുന്നു. ഇതാണ് ഉദ്...

ചിലര്‍ കണ്ണടച്ചാല്‍ ഇരുട്ടാവുമോ?

ഇമേജ്
ചിലര്‍ കണ്ണടച്ചാല്‍ ഇരുട്ടാവുമോ?  തേജസ്‌ സബ് എഡിറ്ററും എസ് ഡി പി ഐ ഫേസ് ബുക്ക്‌ ഗ്രൂപ്‌ അഡ്മിനുമായ എം ടി പി റഫീഖ്‌ ആണ് ലേഖകന്‍  മുസ്ലിം പിന്നാക്ക ശാക്തീകരണശ്രമങ്ങളില്‍ പുതുവഴികള്‍ തീര്‍ക്കുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡല്‍ഹിസമ്മേളനത്തിനു മാധ്യമങ്ങളുടെ പതിവു തമസ്കരണത്തില്‍നിന്ന് ഒരുപരിധിവരെയെങ്കിലും രക്ഷപ്പെടാനായി എന്നതു ശുഭസൂചനകള്‍ നല്‍കുന്നു. രാജ്യതലസ്ഥാനത്തെ ഇളക്കിമറിച്ച് പലതുകൊണ്ടും പ്രസിദ്ധിയോ കുപ്രസിദ്ധിയോ നേടിയ രാംലീലാമൈതാനിയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പതിനായിരങ്ങളെത്തിയ സാമൂഹികനീതിസമ്മേളനത്തോട് ഒരു ചെറുവിഭാഗം മാധ്യമങ്ങളെങ്കിലും നീതിപുലര്‍ത്താന്‍ ശ്രമിച്ചു എന്നതു ജനകീയപോരാട്ടങ്ങളെ എന്നും മറയ്ക്കു പിന്നില്‍ നിര്‍ത്താന്‍ ആര്‍ക്കും സാധ്യമല്ലെന്നതിന്റെ ഉദാഹരണം കൂടിയാണ്. ഇംഗ്ളീഷ്പത്രങ്ങളില്‍ സമ്മേളനവാര്‍ത്ത ഏറ്റവും നന്നായി റിപോര്‍ട്ട് ചെയ്തത് ഹിന്ദുവാണ്. അഞ്ചു കോളത്തില്‍ സമ്മേളനസന്ദേശം ഏറക്കുറേ ഉള്‍ക്കൊള്ളുന്ന തരത്തിലായിരുന്നു റിപോര്‍ട്ട്. 'മുസ്്ലിംകള്‍ക്കു കൂടുതല്‍ പ്രാതിനിധ്യംതേടി പോപുലര്‍ ഫ്രണ്ട്' എന്നായിരുന്നു ഹിന്ദുവിന്റെ തലക്കെട്ട്.  അതേസ...