പോസ്റ്റുകള്‍

ഭീകരതയുടെ സംഘപരിവാരം

ഇമേജ്
ഭീകരതയുടെ സംഘപരിവാരം അങ്ങനെ ദുര്‍മുഖമുള്ള യാഥാര്‍ഥ്യങ്ങള്‍ ഓരോന്നായി പുറത്തുവരുകയാണ്. രാജ്യത്തെങ്ങും വ്യവസ്ഥാപിതമായി ബോംബ്സ്ഫോടനങ്ങള്‍ നടത്തി നൂറുകണക്കിന് ആളുകളെ കൊലചെയ്യുകയും ആയിരക്കണക്കിന് ആളുകളെ അംഗവിഹീനരാക്കുകയും ചെയ്തവരൊക്കെ നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തുനിന്നു പരമതവിരോധം കോരിക്കുടിക്കുകയും അതോടൊപ്പം വിധ്വംസകപ്രവര്‍ത്തനങ്ങളില്‍ ഉന്നത പരിശീലനം നേടുകയും ചെയ്തവരാണെന്ന വസ്തുതയാണ് അനുദിനം അനാവരണം ചെയ്യപ്പെടുന്നത്. പര്‍ബാനി ബോംബിന്റെ അറിയാക്കഥകള്‍   2008 മെയ് 13. ജയ്പൂര്‍ സ്ഫോടനം നടന്നു മണിക്കൂറുകള്‍ക്കകം ഡല്‍ഹി നോര്‍ത്ത് ബ്ളോക്കില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ബ്രീഫിങ് നടക്കുന്നു. ആഭ്യന്തര സഹമന്ത്രി ശ്രീപ്രകാശ് ജയ്സ്വാളിന്റെ മുഖത്ത് സമ്മര്‍ദ്ദങ്ങളുടെ ഭാരം. എവിടെയും തൊടാതെയുള്ള വിശദീകരണങ്ങള്‍ക്കിടെ മാധ്യമപ്രവര്‍ത്തകരുടെ കുത്തിക്കുത്തിയുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍ ജയ്സ്വാളിനു പതര്‍ച്ച. ആരാണു സ്ഫോടനം നടത്തിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി വന്നു. ഇതിനു പിന്നില്‍ വിദേശ കരങ്ങളുണ്ട്. ലശ്കറെ ത്വയ്യിബയുടെ ഇന്ത്യന്‍ പതിപ്പായ ഇന്ത്യന്‍ മുജാഹിദീനാണു പിന്നില്‍. സ്ഫോടനം നടന...

കേരള മുസ്ലിംകളുടെ ഇ-മെയില്‍ ചോര്‍ത്തുന്നു : ഒരു ഫേസ്ബുക്ക് ചര്‍ച്ച

ഇമേജ്
കേരള മുസ്ലിംകളുടെ ഇ-മെയില്‍ ചോര്‍ത്തുന്നു   ഏഷ്യാനെറ്റ് ഇന്ത്യ മെയില്‍ ഉപഭോക്താവായ corporate@bridgeway.ae എന്ന മെയില്‍വിലാസക്കാരന്‍െറ പേര് പി.വി. അബ്ദുല്‍വഹാബ്. പണി: പാര്‍ലമെന്‍റംഗം. വ്യവസായിയായ എം.പിയുടെ കോര്‍പറേറ്റ് തപാലുകള്‍ ചോര്‍ത്താനാണ് നിര്‍ദേശം. ടിയാന്‍െറ ഒരു കമ്പനിയില്‍(Bridgeway) ഭരണവിഭാഗം ഉദ്യോഗസ്ഥനായ ഹാരിസ് നീലാമ്പ്രയാണ് കൂട്ടുനോട്ടപ്പുള്ളി. ഒരു ഒൗദ്യോഗിക ജനപ്രതിനിധിയുടെ സ്വകാര്യതയില്‍ നിരീക്ഷണമാകാമെങ്കില്‍പിന്നെ സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകരെ പിടിക്കാനാണോ വൈക്ളബ്യം? യു.ഡി.എഫ് മന്ത്രിസഭയിലെ പുലികളും മലബാറിലെ ഗര്‍ജിക്കുന്ന പുപ്പുലികളുമായ മുസ്ലിംലീഗില്‍നിന്നുള്ള ‘നോട്ടപ്പുള്ളി’കളില്‍ ചിലരെ പരിചയപ്പെടുക. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ നേതാവ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയുടെ മകന്‍ ജുനൈദ്, ലീഗ് എക്സിക്യൂട്ടിവ് സമിതിയംഗം റഷീദ് വയനാട്, കോട്ടയം ജില്ലാ നേതാവ് കെ.എല്‍. ഫൈസല്‍, തൃശൂരിലെ ലീഗ് പ്രമുഖന്‍ ഹനീഫ് കാരക്കാട്, മലപ്പുറം പുന്നക്കാട് മുന്‍ പഞ്ചായത്തംഗവും ലീഗ് പ്രാദേശിക നേതാവുമായ ഹംസ,നിലമ്പൂര്‍ പീവീസ് സ്കൂള്‍ അധ്യാപകന്‍ ഡോ. ഇസ്ഹാഖ് പുല്ലന്‍കോട്, കൊല്ലം ജില്ലാ നേതാവും ദക്ഷിണ...

ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ലോകക്കപ്പ്

ഇമേജ്
ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ലോകക്കപ്പ്  2010 ജൂണ്‍. പതിവ് പോലെ ഒരു അവധിക്കാലം  നാട്ടില്‍ ചിലവഴിക്കാന്‍ തീരുമാനിച്ചു വന്നതാണ്.. നാട്ടില്‍ എത്തിയപ്പോള്‍ അല്ലെ ഇവിടെ ഒരു ഉത്സവപ്രതീതിയാണ്. കാരണം പത്തു ദിവസം കൂടി കഴിഞ്ഞാല്‍ ലോകക്കപ്പ് ഫുട്ബോള്‍ നടക്കുകയല്ലേ.. ഫുട്ബോള്‍ പ്രിയരായ എല്ലാ പ്രവാസികളും നാട്ടില്‍ എത്തിയിട്ടുണ്ട്.. നാല് വര്ഷം കൂടുമ്പോള്‍ നടക്കുന്ന കളിയല്ലേ. അന്ന് ആസ്വദിച്ചു കളി കാണാം എന്ന് കരുതി വന്നതാണ് എല്ലാവരും.. അന്ന് അവിടെ ചില ഫുട്ബോള്‍ ഭ്രാന്തന്‍മാരായ ചില പ്രവാസികള്‍ ഒത്തുകൂടി.  നമ്മള്‍ ഈ കളി എങ്ങനെ കാണും.. പല അഭിപ്രായവും പല ആളുകളും പറഞ്ഞങ്കിലും അവസാനം ഒരു തീരുമാനത്തില്‍ എത്തി.. മഴക്കാലമാണ്. നല്ല മഴയുണ്ടാകാന്‍ സാധ്യത ഉണ്ട്. കരണ്ട് പോകാനും കേബിള്‍ കട്ട് ആകാനും ഒക്കെ സാധ്യതയുണ്ട്. എന്നാലും കളി മുടങ്ങരുതല്ലോ.  തീരുമാനം മറ്റൊന്നും അല്ല. വലിയ പന്തല്‍ കെട്ടി സ്ക്രീനില്‍ കളി കാണാം. കരണ്ട് ഇല്ലങ്കിലും കേബിള്‍ ഇല്ലങ്കിലും കളി മുടങ്ങരുതല്ലോ. അതിനുള്ള എല്ലാ ഒരുക്കങ്ങളും നടത്താം.. സംഗതി തീരുമാനമായി. പക്ഷെ ഇതിനു വലിയ മുതല്‍ മുടക്കേണ്ടി വരില്ലേ എന്നായി ചോദ്യം. അതിനെന്...