പോസ്റ്റുകള്‍

ഇനി അല്പം നടക്കാം. രോഗം ഇല്ലാതാക്കൂ..

ഇമേജ്
വ്യായാമം ശരീരിക വളര്‍ച്ചക്കു മാത്രമല്ല ബുദ്ധി വികാസത്തിനും സഹായകരമാണെന്ന് പുതിയ പഠനം കണ്ടെത്തി. ഇല്യന്‍സ് യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തല്‍ . വ്യായാമം ചെയ്യുന്നതിലൂടെ തലച്ചോറില്‍ പുതിയ ഞരമ്പുകളും കോശങ്ങളും ഉണ്ടാവുകയും വളര്‍ച്ചകാവിശ്യമായ പദാര്‍ഥങ്ങള്‍ ഉത്പാദിപ്പക്കപ്പെടുമെന്നും പഠനം പറയുന്നു. മനുഷ്യരിലും മൃഗങ്ങളിലുമായി നടത്തിയ 111 പഠനങ്ങളില്‍ നിന്നാണി നിഗമനത്തില്‍ എത്തിചേര്‍ന്നത്. വ്യായാമങ്ങളിലൂടെ ഓര്‍മ്മശക്തിയും ശ്രദ്ധയും തീരുമാനങ്ങളിലെ കൃത്യതയും വര്‍ദ്ധിപ്പിക്കാനാവുമെന്ന് പഠനം പറയുന്നു. കുട്ടികളിലും മുതിര്‍ന്നവരിലും വ്യായമം കൊണ്ട് ഗുണഫലങ്ങളുണ്ടാക്കാനാകും. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് വയസ്സ് 88 ആയെങ്കിലും ഇന്നും പ്രായത്തിനനുസരിച്ചു തളര്‍ച്ചയോ ക്ഷീണമോ ബാധിക്കാതെ എവിടെയും എത്തുന്നതിന്റെ ശക്തി എന്തെന്നു ചോദിച്ചാല്‍ ചിരിച്ചുകൊണ്ട് സഖാവ് മറുപടി പറയും, താന്‍ ഏതു തിരക്കിലായാലും കാലത്ത് അരമണിക്കൂറിലധികം നടക്കാന്‍ സമയം കണ്െടത്തുന്നതുകൊണ്ടാണെന്ന്. മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷനേതാവായപ്പോഴും വി എസ് ഈ ശീലം ഉപേക്ഷിച്ചിരുന്നില്ല. അതിരാവിലെ എണീറ്റ് കള്ളിമുണ്ടും ടീഷര്...

അശ്ളീല ചിത്രം BJP എം.എല്‍.എ മാര്‍ വീണ്ടും നിയമസഭയില്‍..

ഇമേജ്
ബി.ജെ.പി വീണ്ടും കാമഭ്രാന്ത്‌ വിവാദത്തില്‍   ഗുജറാത്തിലെ രണ്ട് എം.എല്‍.എമാര്‍ നിയമസഭാ സമ്മേളനത്തിനിടെ അശ്ളീല ചിത്രം കാണുന്നതിന്റെ ദൃശ്യമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഗുജറാത്തിലെ ബി.ജെ.പി എം.എല്‍. എമാരായ ശങ്കര്‍ ചൗധരി, ജിതാ ഭായ് ഭരദ്വാജ് എന്നിവരാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്.  ഗുജറാത്തിലെ പ്രാദേശിക പത്രത്തിന്റെ റിപ്പോര്‍ട്ടറായ ജനക് ഭായ് പുരോഹിത് ആണ് നിയമ സഭാ സമ്മേളനത്തിനിടെ എം.എല്‍.എമാര്‍ ടാബ്ലറ്റ് കമ്പ്യൂട്ടറില്‍ സ്ത്രീയുടെ അശ്ളീല ചിത്രം നോക്കുന്നത് പകര്‍ത്തിയത്. സംഭവത്തിന്റെവീഡിയോ ദൃശ്യവും പുരോഹിത് പുറത്ത് വിട്ടു. എം.എല്‍.എമാര്‍ക്കെതിരെ പുരോഹിത് സ്പീക്കര്‍ക്ക് പരാതി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. കര്‍ണാടക നിയമസഭയിലെ മൂന്ന് ബി.ജെ.പി മന്ത്രിമാര്‍ അശ്ളീല വീഡിയോ വിവാദത്തെ തുടര്‍ന്ന് രാജി വെച്ചിരുന്നു. നാണമുണ്ടോ ബി ജെ പി ക്കാരെ. നിയമസഭയില്‍ എങ്കിലും ഇത് ഒന്ന് മാറ്റിവെച്ചൂടെ? നിയമസഭയിലെ സ്ത്രീ എം എല്‍ എ മാരുടെ ഒരു കഷ്ടകാലം കര്‍ണാടക നിയമസഭയിലും ഇതേ രീതി ബി ജെ പി മന്ത്രിമാര്‍ തന്നെ പഠിപ്പിച്ചു വിട്ടിട്ടുണ്ട്..  കര്‍ണാടക നിയമസഭയിലെ മൂന്ന്...

കള്ളുഷാപ്പിലെ ക്യൂവും സ്ത്രീകളും. സദാചാര പോലീസും

ഇമേജ്
കേരളത്തിലെ മദ്യശാലകളില്‍ സ്ത്രീകള്‍ക്കു വിലക്കില്ല. സ്ത്രീകള്‍ മദ്യം വാങ്ങി കഴിക്കരുതെന്ന് കേരളത്തില്‍ ഒരു നിയമവുമില്ല. പിന്നെയെന്തിനു പരപ്പനങ്ങാടി ബിവറേജസ് കോര്‍പറേഷന്റെ മുന്നിലെ ക്യൂവിലെത്തിയ സ്ത്രീയെ, അടുത്തകാലത്തായി മലയാളികള്‍ കേട്ടുവരുന്ന 'സദാചാര' പോലിസുകാര്‍ കൈകാര്യം ചെയ്തുവെന്നതാണ് ചിലരുടെ ചോദ്യം. സ്ത്രീപുരുഷസമത്വം ബിവറേജസിനു മുന്നിലും വേണമെന്നാണ് ഇവര്‍ വാദിക്കുന്നത്.  സ്ത്രീകള്‍ക്കു സിനിമാ തിയേറ്ററിലെപ്പോലെ പ്രത്യേക ക്യൂ ബിവറേജസിനു മുന്നില്‍ എന്തുകൊണ്ട് ഉണ്ടാക്കിക്കൂടായെന്നും  ഇവര്‍ ചോദിക്കുന്നു. ഈ സംഭവത്തെച്ചൊല്ലി പലവിധ ചര്‍ച്ചകളാണു സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ ഉള്‍പ്പെടെ നടക്കുന്നത്. പെണ്‍കുട്ടിയും പണക്കാരനായ ഭര്‍ത്താവും കൂടി കാറില്‍ യാത്ര ചെയ്യവേ ബിവറേജസ് കോര്‍പറേഷനു മുന്നില്‍ നീണ്ട ക്യൂ. മദ്യം കഴിക്കണമെന്നു തോന്നിയ ഭര്‍ത്താവ് ഭാര്യയെ ക്യൂവില്‍ മുന്നില്‍ നിറുത്തി. സ്ത്രീകള്‍ക്കു പ്രത്യേക ക്യൂ ഉണ്െടന്നു പറഞ്ഞാണ് ഭാര്യയെ പറഞ്ഞയച്ചതെന്നും ഭര്‍ത്താവ് സിഗരറ്റ് വാങ്ങാന്‍ പോയതിനാല്‍ ഭാര്യയെ നിറുത്തുകയായിരുന്നുവെന്നും അതുമല്ല ഭര്‍ത്താവിനു നില്‍ക്കാന്‍ പറ്റാത്തതിനാല്‍...

ഏപ്രില്‍ ഒന്ന് ലോക വിഡ്ഡിദിനം

ഇമേജ്
ഏപ്രില്‍ ഒന്ന്   ലോക വിഡ്ഡി ദിനമായി ആചരിക്ക പ്പെടുന്ന ദിവസമാണ്. തമാശക്ക് വേണ്ടി ചെറുതും വലുതുമായ തോതില്‍ ആളുകളെ ഉപദ്രവിക്കുക, കളവ് പറയുക, ആളുകളെ വിഡ്ഡികളാക്കുക തുടങ്ങിയ കാര്യ ങ്ങളാണ് പ്രധാനമായും ഈ ദിവസത്തില്‍ ജനങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. നമ്മള്‍  ഈ ദിവസ ത്തെ എങ്ങനെ കാണണം. നാടോടുമ്പോള്‍ നടു വേ ഓടണമെന്ന് ചിന്തിക്കുന്ന ഒരു വിഭാഗംആളുകള്‍ ഈ ദിവസത്തെ വളരെ  ആഘോഷമായി കൊണ്ടാടുന്നു.  വിഡ്ഡിദിന ത്തിന്റെ പൊരുളെന്ത് എന്നതിനെക്കുറിച്ച് നാം മനസ്സിലാക്കാത്ത പ്രശ്നമാണ്  യഥാര്‍ത്ഥ കാരണം. എന്ന് മുതലാണ്‌ ഈ വിഡ്ഢിദിനം കടന്നു വന്നത് എന്ന് നോക്കാം  ഇംഗ്ളീഷ് കലണ്‍ടറിലെ നാലാമത്തെ മാസമാണ് ഏപ്രില്‍. ഏപ്രില്‍ ഒന്നാം തീയതി ലോക വിഡ്ഢിദിനമായി അറിയപ്പെടുന്നു. ശല്യമോ നഷ്ടമോ ഉണ്‍ടാക്കുന്ന വികടപ്രവൃത്തികള്‍ നടത്തി സ്നേഹിതന്മാരെ വിഡ്ഢികളാക്കുന്നു. തമാശകളാല്‍ പരിഹസിക്കുന്ന ഈ ആചാരം അനേകം രാജ്യങ്ങളില്‍ നൂറ്റാണ്‍ടുകളായി നിലനില്‍ക്കുന്നു. ഇതിന്റെ ഉത്ഭവം അജ്ഞാതമാനന്കിലും  1582ല്‍ പാരീസില്‍ ചാള്‍സ് ഒമ്പതാമന്റെ കാലത്ത്‌  കലണ്ടര്‍ പരിഷ്കരണവുമായി  ബന്ധപ്പെട്ട സംഭവ ങ്ങ...

ഗുഗ്ളിന്റെ ഇ ബുക്ക് സ്റോര്‍ ഈ വര്‍ഷം

ഇമേജ്
ഡിജിറ്റല്‍ പുസ്തക വില്‍പ്പന രംഗത്ത് വന്‍യുദ്ധത്തിന് വഴിതെളിച്ച് കൊണ്ട് പ്രമുഖ ഇന്റര്‍നെറ്റ കമ്പനിയായ ഗൂഗ്ളിന്റെ ഇ ബുക്ക് സ്റോര്‍ ഈ വര്‍ഷം തുടങ്ങും. പ്രധാന എതിരാളിയായ ആമസോണിന്റേതു പോലെ ഏതെങ്കിലും പ്രത്യേക ഉപകരണത്തില്‍ മാത്രം വായിക്കാവുന്നതാവില്ലെ ഗൂഗ്ള്‍ എഡിഷന്‍ എന്നു പേരിട്ടിട്ടുള്ള ഗൂഗ്ള്‍ ഡിജിറ്റല്‍ പുസ്തകങ്ങള്‍.  ആമസോണിന്റെ കൈന്‍ഡില്‍, ആപ്പിളിന്റെ ഐബുക്ക് സ്റോര്‍ പോലെ കമ്പനിയുടെ മാത്രം സ്റോറിലുള്ള പുസ്തകങ്ങളുമായി  ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതാണ്. എന്നാല്‍ ഗൂഗ്ള്‍ എഡിഷനില്‍ ഇങ്ങനെയൊരു നിയന്ത്രണമില്ലെന്ന് ഗുഗ്ള്‍ വക്താവ് ഗബ്രിയേല്‍ സ്റിക്കര്‍ പറഞ്ഞു.  ഇതുവരെയായി 12 ദശലക്ഷം പുസ്തകങ്ങള്‍ ഗൂഗ്ള്‍ സ്കാന്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കോപ്പികള്‍ ലഭ്യമാല്ലാത്തതും പ്രിന്റുകള്‍ ലഭ്യമായതും അവയില്‍പ്പെടും.  അമേരിക്കയില്‍ ഇബുക്ക് വിപണിയിലെ വരുമാനം 2010ലെ 130 കോടി ഡോളറില്‍ നിന്ന് 2013 ആവുമ്പോഴേക്കും 250 കോടി ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഗൂഗ്ള്‍ എഡിഷനിലെ പുസ്തകങ്ങള്‍ മൊബൈല്‍ ഫോണ്‍ മുതല്‍ നെറ്റ്ബുക്ക്് വരെയും ടാബ്്ലറ്റ് മുതല്‍ ഡെസ്ക് ടോപ്പ് കംപ...

മഅദനിയുടെ മക്കള്‍ക്കു പറയാനുള്ളത്

ഇമേജ്
ആദ്യമായി മാന്യവായനക്കാരോട് പറയാനുള്ളത് ഈ ലേഖനം നിര്‍ബന്ധമായും  മുഴുവനും വായിക്കുക.  ഈ ലക്കം തേജസ്‌ ദൈവാരിക ക്ക് വേണ്ടി   എ.എം. നജീബ് എഴുതിയ മനസ്സില്‍ തട്ടുന്ന ലേഖനം  ബാംഗ്ളൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ കാണാന്‍ പോയി വെളുപ്പിനു വന്നിട്ടേ ഉണ്ടായിരുന്നുള്ളു ഭാര്യ സൂഫിയാ മഅ്ദനിയും കുട്ടികളും. തുടര്‍ച്ചയായ യാത്രകളും മാനസികസംഘര്‍ഷങ്ങളും കൂടിയായപ്പോള്‍ നല്ല പനിയുമായാണ് അവര്‍ തിരിച്ചെത്തിയത്. വിശ്രമിക്കുന്ന ഉമ്മയ്ക്കു മരുന്നുനല്‍കാനൊരുങ്ങുകയാണ് ഇളയമകന്‍ സലാഹുദ്ദീന്‍ അയ്യൂബി.  കലൂര്‍ ദേശാഭിമാനി റോഡിലുള്ള മഅ്ദനിയുടെ വീടായ 'അല്‍അബ്റാറി'ലേക്കു കയറിച്ചെല്ലുമ്പോള്‍ കാണുന്നത് ഇതാണ്. ആരവങ്ങളൊക്കെ കെട്ടടങ്ങി നിശ്ശബ്ദമായ വീട്. ഇപ്പോള്‍ നിരന്തരം ഫോണ്‍ ശബ്ദിക്കുന്നില്ല, തിരക്കുകളില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് 'എക്സ്ക്ളൂസീവുകള്‍' സൃഷ്ടിച്ച് റേറ്റിങ് കൂട്ടാനും നിറംപിടിപ്പിച്ച സെന്‍സേഷന്‍ സ്റോറികള്‍ എഴുതാനുമുള്ള ആയുധം അകത്താണല്ലോ. ആര്‍ക്കും ഉറക്കമൊഴിച്ച് കാത്തുകിടക്കേണ്ട. ഇന്ന് ആ ഉമ്മയും കുട്ടികളും തനിച്ച്. നേരത്തേ കാണാനുള്ള അനുവാദം വാങ്ങിച്ചിരുന്നെങ്കില...

നിങ്ങള്‍ക്ക് ഞങ്ങളെ കൊല്ലാന്‍ കഴിഞ്ഞേക്കാം പക്ഷെ തോല്‍പ്പിക്കാനാവില്ല

ഇമേജ്
തിരുവനന്തപുരത്ത് പോലീസ്‌ തേര്‍വാഴ്ച (പൊലീസിന്‍റെ കയ്യില്‍ SDPI പ്രവര്‍ത്തകരെ എറിയാനുള്ള കല്ല്‌ കാണാം) കേരള മുഖ്യമന്തി ബഹു:ഉമ്മന്‍ ചാണ്ടിക്കൊരു തുറന്ന കത്ത്. പ്രിയപ്പെട്ട മുഖ്യമന്ത്രി കേരളം ഭരിക്കുന്ന മുഖ്യമന്ത്രി എന്ന നിലയില്‍ അങ്ങേക്ക് കരിങ്കൊടി കാട്ടിയ എസ് ഡി പി ഐ പ്രവര്‍ത്തകരെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടക്കാന്‍ എന്താണ് കാരണം. കരിങ്കൊടി കാട്ടല്‍ എന്ന് മുതലാണ്‌ രാജ്യദ്രോഹമായത്? ജനാധിപത്യരാജ്യത്ത് പ്രതിഷേധവും കരിങ്കൊടിയും ഒക്കെ സാധാരണ അല്ലെ? അങ്ങയുടെ രാഷ്ട്രീയ ജീവിതത്തില്‍ അങ്ങ് കാട്ടിയ കരിങ്കൊടിക്ക് വല്ല കണക്കുമുണ്ടോ? ഈ പ്രവര്‍ത്തകരുടെ മേല്‍ ഉള്ള രാജ്യദ്രോഹകുറ്റം മാറ്റണമെന്ന് ആവശ്യപ്പെട്ടു എസ് ഡി പി ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് മാര്‍ച്ച സംഘടിപ്പിച്ചപ്പോള്‍ നിങ്ങളുടെ പോലീസ്‌ അഴിഞ്ഞാടുകയായിരുന്നു. ഉമ്മന്‍ചാണ്ടി ഒരു കാര്യം ഓര്‍ക്കുക. ഇവിടെ ഒരുപാട് രാഷ്ട്രീയപാര്‍ട്ടികള്‍ ഉണ്ട്. എല്ലാവരും കരിങ്കോടികളും കാട്ടാറുണ്ട്. പക്ഷെ അവിടെയൊന്നും രാജ്യദ്രോഹകുറ്റം അല്ലാത്ത എന്താണ് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കാട്ടുമ്പോള്‍ മാത്രം? എസ് ഡി പി ഐ യുടെ വളര്‍ച്ചയില്‍  നിങ്ങള്‍ വല്ലാതെ അസ...

മാലേഗാവ്‌ മുതല്‍ കാസര്‍കോട് വരെ.

ഇമേജ്
കഴിഞ്ഞു പോയ പത്തു വര്‍ഷത്തിനിടയില്‍ നമ്മുടെ നാട്ടില്‍ നടന്ന കലാപങ്ങളുടെ റെക്കോര്‍ഡില്‍ മറ്റുള്ളവരെ പട്ടികയില്‍ കയറാന്‍ പോലും സമ്മതിക്കാതെ ആര്‍ എസ് എസ് വന്‍ മുന്നേറ്റത്തിലാണ്. 2002 ഗുജറാത്ത്‌ കലാപം മുതല്‍ എടുത്തു നോക്കിയാല്‍ ഇന്ത്യാരാജ്യം അഭിമുഖീകരിക്കേണ്ടിവന്ന കലാപങ്ങളും സ്ഫോടനങ്ങളും എണ്ണിക്കണക്കാക്കുക പ്രയാസമായിരിക്കും അത്രയും സ്ഫോടനങ്ങളാണ് കഴിഞ്ഞ പത്തുവര്‍ഷത്തില്‍ നമ്മുടെ രാജ്യം സഹിച്ചത്.  ഗുജറാത്ത് കലാപത്തിനു ശേഷം 2003 നവംബര്‍ 21നും 2004 ആഗസ്ത് 24 നും പര്‍ബാനി, പൂര്‍ന, ജല്‍ന മസ്ജിദുകളിലെ സ്ഫോടനങ്ങള്‍ മുതല്‍ എന്നിയാലോതുങ്ങാത്ത സ്ഫോടനങ്ങളും കലാപങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമവും നടന്നു വരുന്നു. തന്ത്രപൂര്‍വ്വം എല്ലാം നിരപരാധികളായ മുസ്ലിംകളുടെ മേല്‍ കെട്ടിവെക്കാനുള്ള സംഘപരിവാര്‍ സംഘടനയുടെ തന്ത്രങ്ങള്‍ ആദ്യമൊക്കെ വിജയിച്ചെങ്കിലും ചില ആര്‍ജ്ജവമുള്ള അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ വസ്തുനിഷ്ഠമായി അന്വേഷിച്ചപ്പോള്‍  യാഥാര്‍ഥ്യങ്ങള്‍ ഓരോന്നായി പുറത്തുവരുകയായിരുന്നു. 2003 ല്‍ മഹാരാഷ്ട്രയിലെ ചില പള്ളികളില്‍ നടത്തിയ സ്ഫോടനങ്ങള്‍ മുസ്ലിം തീവ്രവാദികള്‍ ആണെന്നും ദാവൂദ്‌ ഇബ്രാഹിമിന് ഇതില്‍ പങ്കുണ്ട...

ഈ ആര്‍ എസ് എസ് ഭീകരനെകുറിച്ച് വിവരം നല്‍കുന്നവന് രണ്ട് ലക്ഷം ഇനാം.

ഇമേജ്
അജ്മീര്‍ സ്ഫോടനം: സുരേഷ് നായരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം ഇനാം  ന്യൂഡല്‍ഹി: അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ പ്രതിയായ മലയാളി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുരേഷ് നായരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി രണ്ടുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച പരസ്യം ദേശീയ അന്വേഷണ ഏജന്‍സി ദേശീയമാധ്യമങ്ങള്‍ക്കു നല്‍കി.  സംജോതാ എക്സ്പ്രസ്, മക്കാ മസ്ജിദ്, മൊദാസ സ്ഫോടനക്കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ മറ്റു നാലുപേര്‍ക്കൊപ്പമാണു സുരേഷ് നായര്‍ക്കായി ദേശീയ അന്വേഷണ ഏജന്‍സി ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. സുരേഷ് നായരുടെ ഫോട്ടോയും ഗുജറാത്തിലെ വിലാസവും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഹിന്ദുത്വര്‍ നടത്തിയ വിവിധ സ്ഫോടനക്കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ സന്ദീപ് ഡാംഗെ, രാംജി കല്‍സാംഗ്രെ എന്ന രാമചന്ദ്ര, അമിത് എന്ന അശോക്, മേഹുല്‍ എന്ന മഹേഷ് ഭായ് എന്നിവരാണു സുരേഷ് നായര്‍ക്കൊപ്പം ഇനാം പ്രഖ്യാപിക്കപ്പെട്ട മറ്റു നാലുപേര്‍. ഇതില്‍ സന്ദീപ് ഡാംഗെ, രാംജി കല്‍സാംഗ്രെ എന്നിവര്‍ക്കു നേരത്തേ അഞ്ചുലക്ഷം രൂപ വീതമാണ് ഇനാം പ്രഖ്യാപിച്ചതെങ്കില്‍ 10 ലക്ഷം രൂപയായി ഉയര്‍ത്...

ത്രിരാഷ്ട്ര ഏകദിനം തത്സമയം കാണുക

ഇമേജ്
ഇന്ത്യ ഓസ്ട്രേലിയ ശ്രീലങ്ക എന്നീ മൂന്നു രാജ്യങ്ങള്‍ പന്കടുക്കുന്ന ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റില്‍ തത്സമയം കാണുക     

"മകനെ ഫേസ് ബുക്കിനും നിന്നോട് വിരോധമാണ്"

ഇമേജ്
ഈ കുഞ്ഞിന്‍റെ അവസ്ഥ നിങ്ങളെ അല്‍പമെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഈ പോസ്റ്റ്‌ മറ്റുള്ളവരിലേക്കും നിങ്ങള്‍ എത്തിക്കുക  മനസാക്ഷി എന്ന ഒന്ന് നിങ്ങള്‍ക്ക്‌ ഉണ്ടോ? എങ്കില്‍ ഇസ്രായേലിന്‍റെ ഈ ക്രൂരകൃത്യം ലോകത്തിനു മുമ്പില്‍ തുറന്നു കാട്ടുക..  ഞാന്‍ എന്‍റെ ജീവിതത്തില്‍ കണ്ട ഏറ്റവും വേദനിക്കുന്ന ചിത്രം .... ഇസ്രയേല്‍ എന്നാ ലോക ഭീകരന്‍ നീ ഇതിനു കണക്ക് പറയുക തന്നെ ചെയ്യേണ്ടി വരും തീര്‍ച്ച ...  പിറന്നു വീഴുന്ന പിഞ്ചു പൈതങ്ങളെ പോലും തീവ്ര വാദിയായി ചാപ്പ കുത്തി കൊന്നെടുക്കുന്ന നിന്റെ ഈ ക്രൂരതക്ക് കാലം മറുപടി നല്‍കും അതാണ് ചരിത്രം ....  എന്‍റെ പിഞ്ചു അനുജാ നിനക്കൊപ്പം ലോകത്തിലെ 150 കോടി മുസ്ലിങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥന ഉണ്ട്.....  വാക്കുകളില്‍ ഒതുക്കാന്‍ ആവുന്നില്ല മകനെ നിന്നോടുള്ള സ്നേഹം .. കാലങ്ങള്‍ക്കു ശേഷം എന്‍റെ കണ്ണുകളില്‍ ഈറന്‍ അണിയിക്കാന്‍ നിന്‍റെ രക്ത സാക്ഷിത്തിനു കഴിഞ്ഞുവെങ്കില്‍ എന്നെ പോലെ ഒരുപാടു ആളുകളുടെ മനസിന്റെ മടി തട്ടില്‍ നീ സ്ഥാനം പിടിച്ചിരിക്കുന്നു ... വാക്കുകള്‍ ഇടറുന്നു മകനെ.....കണ്ണുകളില്‍ തീ ജ്വാലകള്‍ സമ്മാനിക്കാന്‍ നിനക്ക് സാധിക...

സത്യവിശ്വാസിനിയുടെ സഹനശീലം..

ഇമേജ്
തന്‍റെ ജീവിതത്തില്‍ ഇരുട്ട് പോലെ മൂടുമ്പോഴും സങ്കീര്‍ണ്ണമായ പ്രശ്നങ്ങളും പ്രതിസന്ധികളും നാലുപാടുനിന്നാക്രമിക്കുമ്പോഴും സത്യവിശ്വാസിനിയുടെ നില ധീരമായിരിക്കും. ഇസ്ലാമിലേക്ക് വരുന്നതിനു മുമ്പ് സഹോദരന്‍ ‘സഖര്‍’ ന്‍റെ വേര്‍പാടില്‍ തപ്തമനസ്കയായ് വിലപിടിച്ചു പാടിനടന്ന കവയത്രി ഖന്‍സ(റ) ഇസ്‌ലാമിന്‍റെ സുഗന്ധവും ഈമാനിന്‍റെ സ്ഥൈര്യവും മനസ്സില്‍ ചേക്കേറിയപ്പോള്‍ അവരുടെ മുന്നവസ്ഥയില്‍ അത്ഭുതകരമായ മാറ്റമുണ്ടായി. ക്ഷമ, തികഞ്ഞ ക്ഷമയിലേക്കവര്‍ മാറി. എത്രവരെ, ഐഹിക വിഭവങ്ങളിലുത്തമമായ തന്‍റെ നാലുമക്കള്‍ ഖാദിസിയ്യ: രണാങ്കണത്തില്‍ രക്തസാക്ഷികളായി വീണപ്പോള്‍ ആ മഹതി അസാമാന്യമായ ധൈര്യമാണ് കാട്ടിയത്. തന്‍റെ നാലു കരള്‍കഷ്ണങ്ങള്‍! ജീവിതത്തിനെ ആലംബങ്ങള്‍! മുമ്പ് ‘സഖ്ര്‍’നെ കുറിച്ചോര്‍ത്തു കരഞ്ഞ കണ്ണുകള്‍ അപ്പോഴുമവര്‍ക്കുണ്ട്: പക്ഷെ അവര്‍ കരഞ്ഞില്ല പ്രാര്‍ത്ഥിച്ചു:“മക്കളുടെ രക്തസാക്ഷിത്വത്തിലൂടെ എനിക്കു മാന്യത നല്‍കിയ നാഥാ, നിനക്ക് സ്തുതി, ഇനിയെന്‍റെ ആഗ്രഹം നാളെ സ്വര്‍ഗത്തില്‍ നീന്‍റെയനുഗ്രഹത്തിന്‍ കീഴില്‍ ഞങ്ങളെ നീ ഒരുമിച്ചുകൂട്ടുക മാത്രം!”സഹനത്തിന്‍റെ മറ്റൊരുമാതൃകയാണ് ഉമ്മുസുലൈം(റ). അബുത്വല്‍ഹ(റ) യുടെ ഭാര്യ...

നാം അറിഞ്ഞിരിക്കേണ്ട ഫെയ്‌സ്ബുക്കിലെ ചില ചതിക്കുഴികള്‍ .

ഇമേജ്
നാം അറിഞ്ഞിരിക്കേണ്ട ഫെയ്‌സ്ബുക്കിലെ ചില ചതിക്കുഴികള്‍ .  ഫെയ്‌സ്ബുക്ക് ഒരു രാജ്യമായിരുന്നുവെങ്കില്‍ അംഗസംഖ്യ വെച്ച് ചൈനക്കും ഇന്ത്യക്കും പിറകില്‍ മൂന്നാമത്തെ രാജ്യമായി അത് അറിയപ്പെട്ടേനെ-ഫെയ്‌സ്ബുക്കിനെ 'ടൈം മാഗസിന്‍' ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ലോകമൊട്ടാകെ ഏകദേശം 60 കോടിയോളം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുണ്ട്. ഇതില്‍ 50 ശതമാനം പേരും ദിവസം ഒരു പ്രാവശ്യമെങ്കിലും ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യുന്നവരാണ്. ഫെയ്‌സ്ബുക്ക് അതിന്റെ സ്വരൂപം കാട്ടിത്തുടങ്ങിയതോടെ മറ്റു പല സൗഹൃദക്കൂട്ടായ്മകളും പിന്നിലായി. പ്രചാരത്തില്‍ ഗൂഗിളിനുപോലും ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്കിന്റെ മുന്നേറ്റം. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യയില്‍ ഒന്നാമതായിരുന്ന ഗൂഗിളിന്റെ ഓര്‍ക്കുട്ടിനെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഫെയ്‌സ്ബുക്ക് പിന്നിലാക്കിയിരിക്കുന്നു. പല സ്ഥാപനങ്ങളിലും ജോലി സമയത്ത് ഫെയ്‌സ്ബുക്ക് നിരോധിച്ചിരിക്കുകയാണ്. ഫെയ്‌സ്ബുക്കിനൊപ്പം തന്നെ ഫെയ്‌സ്ബുക്ക് സൃഷ്ടിക്കുന്ന വിവാദങ്ങളും വളരുന്നു. വിവാദങ്ങളില്‍ പ്രധാനപ്പെട്ടതാണ് വ്യക്തികളുടെ സ്വകാര്യതാ സംരക്ഷണം. നിങ്ങള്...