പോസ്റ്റുകള്‍

റയ്യാന്‍ തുറക്കപ്പെട്ടിരിക്കുന്നു നോമ്പുകാരനെ കാത്ത്..

ഇമേജ്
സഹ്ല് ബിനു സഅദില്‍ (റ)നിന്നു നിവേദനം: "നബി (സ)പ്രഖ്യാപിച്ചു: റയ്യാന്‍ എന്നുപേരുള്ള ഒരു കവാടം സ്വര്‍ഗത്തിലുണ്ട്. അന്ത്യദിനത്തില്‍ നോമ്പുകാരാണ് അതിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കുക. അല്ലാത്ത മറ്റാര്‍ക്കും അതിലൂടെ പ്രവേശനമില്ല. തല്‍സമയം ചോദിക്കപ്പെടും: 'നോമ്പുകാരെവിടെ?' ഉടനെ അവരെഴുന്നേറ്റ് അതിലൂടെ പ്രവേശിക്കും. മററുള്ളവരാരും അതിലൂടെ പ്രവേശിക്കുകയില്ല. അങ്ങനെ അവരെല്ലാം പ്രവേശിച്ചു കഴിഞ്ഞാല്‍  ആ വാതില്‍ അടയ്ക്കപ്പെടും. പിന്നീട് ആര്‍ക്കും അതിലൂടെ പ്രവേശനം ലഭിക്കുകയില്ല'' (ബുഖാരി, മുസ്്ലിം). ആരംഭിച്ചാല്‍ അവസാനിക്കാത്ത മഹാപ്രയാണമായ ജീവിതത്തിന്റെ ഭൌതിക ഭാഗത്തുകൂടിയാണ് ഇന്നു നമ്മുടെ ജീവിതം ഒഴുകിക്കൊണ്ടിരിക്കുന്നത്. ഓരോ നിമിഷവും പരലോകത്തെ ലക്ഷ്യമാക്കിയാണ് ഈ ഊക്കുള്ള ഒഴുക്കു നീങ്ങുന്നത്. പരലോകജീവിതം എന്നു പറയുമ്പോള്‍ അങ്ങകലെ എവിടെയോ എന്നോ സംഭവിക്കാനുള്ള ഒരു കാര്യമായി കണക്കാക്കരുത്. എത്രനാള്‍ ഇവിടെ ജീവിക്കുമെന്ന് ആര്‍ക്കും ഒരുറപ്പുമില്ല. മരണം ഏതുനേരത്തും ആരെയും വന്നു പിടികൂടും. അതിനാല്‍ പരലോകജീവിതത്തിന് ഏറെ അടുത്താണു ഭൂമിയില്‍ ജീവിക്കുന്ന എല്ലാവരും അനുദിനം കഴിഞ്ഞുകൂടുന്നത്. മരണ...

പരിഹാസങ്ങള്‍ക്ക് ഇതിലും മികച്ച മറുപടിയില്ല

ഇമേജ്
ത ന്റെ നിറത്തെയും രൂപത്തെയും മരിയോ ബലോറ്റെലി എപ്പോഴും പഴിച്ചിട്ടുണ്ടാവും. എവിടെ കളിക്കാന്‍ ചെന്നാലും വംശീയാധിക്ഷേപത്തിന് ഇരയാവുക, നിറത്തിന്റെ പേരില്‍ സ്വന്തം നാട്ടില്‍നിന്നുപോലും അവഗണനയും അധിക്ഷേപവും കേള്‍ക്കുക, കളിക്കിടെ കാണികളില്‍നിന്നുള്ള കുരങ്ങുവിളി...  സഹികെട്ട് ഇടയ്ക്കു ബലോറ്റെലി എന്ന 21കാരനായ തെറിച്ച ചെക്കന്‍ പൊട്ടിത്തെറിച്ചു- വംശീയാധിക്ഷേപം നടത്തുന്നവരെ കൊല്ലുമെന്ന്. മറ്റൊരിക്കല്‍ കളിക്കിടെ ആരെങ്കിലും പരിഹസിച്ചാല്‍ ഉടന്‍ കളംവിടുമെന്നു ഭീഷണിയും. അപ്പോഴെല്ലാം അധികൃതര്‍ ബലോറ്റെലിയെ മെരുക്കാന്‍ നന്നേ പാടുപെട്ടതാണ്. ഫ്രാന്‍സിന്റെ മുന്‍ ഇതിഹാസതാരവും യുവേഫയുടെ മേധാവിയുമായ മിഷയേല്‍ പ്ളാറ്റിനി വരെ ബലോറ്റെലിയോട് അടങ്ങിയിരിക്കാന്‍ പറഞ്ഞു.  ഒടുവില്‍ സെമിഫൈനലിന്റെ തലേദിവസം ബലോറ്റെലിയെ ഹോളിവുഡ് സിനിമയിലെ മനുഷ്യക്കുരങ്ങായ കിങ് കോങിനോടുപമിച്ച് ഇറ്റാലിയന്‍ പത്രമായ ഗസെറ്റ ഡെല്ലോ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നതിലെത്തി പരിഹാസം. സിനിമയില്‍ കിങ്  കോങ് എംപയര്‍ സ്റ്റേറ്റ് കെട്ടിടത്തില്‍ കയറിയതുപോലെ ബലോറ്റെലി വലിയൊരു ടവറില്‍ കയറിയിരിക്കുന്നതായാണു കാര്‍ട്ടൂണ്‍. ഒപ്പം നാലുപാടുനിന്നും...

ഇവരും നമ്മുടെ സഹോദരങ്ങള്‍.. ഇനിയവര്‍ സ്വപ്നങ്ങള്‍ കാണട്ടെ ...!!

ഇമേജ്
അസമിന്റെ ഹൃദയത്തെ കീറിമുറിച്ച് ഒഴുകുന്ന ബ്രഹ്മപുത്രയുടെ ഇരുകരയിലും വഴിയരികിലുമായി കഴിഞ്ഞിരുന്ന ആയിരക്കണക്കിനു നിരാലംബരായ മുസ്ലിം കുടുംബങ്ങള്‍ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടവരായിരുന്നു. പ്ളാസ്റിക് ചാക്കുകളും ഓലക്കീറുകളും കൊണ്ടുണ്ടാക്കിയ അവരുടെ ചെറുകുടിലുകളിലേക്കു മഴയും വെയിലും യഥേഷ്ടം കടന്നുവന്നു. അപൂര്‍വമായി മാത്രം ലഭിക്കുന്ന കൂലിപ്പണിയിലൂടെ കിട്ടുന്ന വരുമാനം കൊണ്ടു ജീവന്‍ നിലനിര്‍ത്തിയിരുന്ന ഈ പാവങ്ങള്‍ക്കു കേറിക്കിടക്കാനൊരു കൂര സ്വപ്നം മാത്രമായിരുന്നു. ഒപ്പം സര്‍ക്കാരിന്റെ നിസ്സംഗതയും കൂടിചേര്‍ന്നപ്പോള്‍ ദുരിതത്തിന്റെ ആഴം വര്‍ധിച്ചു. സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനോ നഷ്ടപരിഹാരം നല്‍കാനോ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ല. പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട ബോഡോ വിഭാഗത്തിന്റെ ഹിംസാത്മകസമരത്തിലാണ് ആയിരക്കണക്കിനു മുസ്ലിം കുടുംബങ്ങള്‍ക്കു സ്വന്തം വീടും  കൃഷിയിടവും കന്നുകാലികളെയും ഉപേക്ഷിച്ചു ജീവനും കൊണ്ടു പലായനം ചെയ്യേണ്ടി വന്നത്.  അസം സംസ്ഥാനത്തില്‍ നിന്നു വേര്‍പ്പെടുത്തി ബോഡോ ഭാഷ സംസാരിക്കുന്നവര്‍ക്കായി പ്രത്യേക സ...

തിന്നുകയുമില്ല തീറ്റിക്കുകയുമില്ല........!! ഭരണ കൂടമേ നിനക്ക് മാപ്പില്ല....!!

ഇമേജ്
ആദ്യമായി ഇവിടെ കൊടുത്ത ഫോട്ടോകള്‍ ഒന്ന് കാണുക.  ഒരു  ചേരി പ്രദേശം ഇടിച്ചു പൊളിച്ചു മാറ്റുകയല്ല ഇത്.    നമ്മുടെ ഭാരതത്തിലെ  അരി സൂക്ഷിപ്പ് കേന്ദ്രത്തില്‍ മഴ കൊണ്ട് നശിച്ചു പോകുന്ന ആയിരക്കണക്കിന് ടണ്‍ അരിയാണ് ഇത്....! ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ കോടിക്കണക്കിന് പട്ടിണി പാവങ്ങള്‍ ഹോട്ടലിലെയും മറ്റും എച്ചില്‍ പെറുക്കി തിന്നു ജീവിക്കുമ്പോള്‍ ആയിരക്കിനു ടണ്‍ അരി ഒരു ഭരണകൂടവും ശ്രദ്ധിക്കാതെ നശിച്ചു കൊണ്ടിരിക്കുന്നു... !!  അധികാര വടം വലി നടക്കുന്നതിനിടയില്‍ ഇതൊക്കെ ശ്രദ്ധിക്കാന്‍ നേരം എവിടാ... ?   നല്ല ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍, എ സീ യുടെ തണുപ്പില്‍, സുഭിക്ഷമായി സര്‍ക്കാര്‍ ചിലവില്‍, നമ്മുടെ നികുതി പണവും കൊണ്ട് മന്ത്രിമാരും സര്‍ക്കാര്‍ ഉധ്യോഗ്സതരും മ്രിഷ്ട്ട്ടാനം വെട്ടി വിഴുങ്ങുപോള്‍ ഒരു നിമിഷമെങ്കിലും അഷ്ട്ടിക്കു വകയില്ലാത്ത കോടിക്കണക്കിനു ഭാരതീയന്റെയ് ഭക്ഷണം ഒന്ന് ശ്രദ്ധിച്ചാലും ഭരണകൂടമേ....!!  തിന്നുകയുമില്ല തീറ്റിക്കുകയുമില്ല........!! ഭരണ കൂടമേ നിനക്ക് മാപ്പില്ല....!!ഇത് നമ്മുടെ ഭരണ"കീട"ങ്ങളിലേക്ക് എത്തിച്ചാലും.....!! ഞ...

പകരം വെക്കാനില്ലാത്ത രണ്ടക്ഷരം "ഉമ്മ" !!

ഇമേജ്
എന്റെ  ഉമ്മയെ ഓര്‍ക്കുമ്പോള്‍ ഉടനെ മനസ്സില്‍ ഓടിയെത്തുന്നത്  പരിഭവവും സങ്കടവും നിറഞ്ഞ ഒരു മുഖമാണ്. ഈ സങ്കടവും പരിഭവവുമെല്ലാം എല്ലായിപ്പോഴും സ്വന്തം മക്കളെ മാത്രം ഓര്‍ത്തു കൊണ്ടായിരിക്കും. നമ്മള്‍ എത്ര വളര്‍ന്നു വലുതായാലും, എത്ര പുരോഗമിച്ചാലും, ഉമ്മയുടെ മനസ്സില്‍ നമ്മള്‍ക്ക് എന്നും പിഞ്ചു കുട്ടിയുടെ സ്ഥാനം മാത്രമായിരിക്കും. ഉമ്മയോട് സംസാരിക്കുമ്പോള്‍ എനിക്കുതോന്നാറുണ്ട്, ഉമ്മ എന്നെ ഇപ്പൊഴും പിച്ചവെക്കാന്‍ പഠിപ്പിക്കുകയാണോ എന്ന്. അത്രയ്ക്ക് സൂക്ഷ്മതയോടെയാണ് ഓരോ കാര്യങ്ങളും അന്യേഷിക്കുന്നത്. നമ്മുടെ വളര്‍ച്ചക്കനുസരിച്ച്‌ മറാത്ത പെരുമാറ്റം ഒരുപക്ഷെ ഉമ്മയുടെത് മാത്രമായിരിക്കും. ഒരിക്കലും തീര്‍ത്താല്‍ തീരാത്ത കടപ്പാടുമായി ഉമ്മ നമ്മെ സ്നേഹിക്കുന്നു. നമുക്ക് ഗര്‍ഭപാത്രം മുതല്‍ ഭക്ഷണവും ആവശ്യമായ വെള്ളവും തന്നു നമ്മെ സ്നേഹിക്കുന്നു. പകരം നമ്മള്‍ എന്ത് കൊടുത്ത് നമ്മുടെ ഉമ്മാക്ക്? ഒരു ജന്മം കൊണ്ട് തീര്‍ക്കാന്‍ പറ്റാത്തത്ത്ര കടപ്പാടുകള്‍ ഇനിയും ബാക്കിനില്‍ക്കുന്നു. ഉമ്മയുടെ പാദങ്ങള്ക്കാടിയിലാണ് സ്വര്‍ഗ്ഗം  എന്ന് പ്രവാചകന്‍ (സ്വ) പറഞ്ഞത് എത്ര ശരി. ഉമ്മയെക്കുറിച്ചുള്ള ചിന്ത പലപ്പോ...

പ്രതീക്ഷയോടെ വീണ്ടുമൊരു മഴക്കാലമെത്തുന്നു.....!!!

ഇമേജ്
വീണ്ടുമൊരു മഴക്കാലമെത്തുന്നു. വിണ്ടലത്തിന്റെ അഭിജാത തല്‍പ്പത്തില്‍നിന്ന് ആയിരം വെള്ളക്കമ്പികള്‍ കുളിരും പ്രതീക്ഷയുമായി ഭൂമീദളങ്ങളിലെ ഊഷരതയിലേക്ക് ഇറങ്ങിപ്പെയ്യുന്നു. ഭൂമിയുടെ നാഭിയില്‍ നിന്ന് മണ്ണിന്റെ സ്വപ്നസമൃദ്ധിയായി ആകാശത്തേക്ക് ഉയര്‍ന്നുപാറുന്ന ജലനാരുപടലങ്ങള്‍ ദൈവത്തിന്റെ കരുണാക്കയങ്ങളില്‍ കുളിച്ചു വീണ്ടും സാഗരം തേടി തിരിച്ചെത്തുന്നു. സ്വന്തം മാതൃത്വത്തെ നഷ്ടപ്പെട്ട കുഞ്ഞിന്റെ തീവ്രവും ഏകാഗ്രനിഷ്ഠവുമായ യാത്രാവ്യഗ്രത. സുഖദഭാവനയുടെ എത്രയെത്ര മാണിക്യശീലുകളാണു കവികളും കഥാകൃത്തുക്കളും നമുക്കു മഴനാരുകളില്‍ കൊരുത്തുതന്നത്. മൃതിയുടെ സങ്കടങ്ങളില്‍ നിന്നു ജനിയുടെ ദീപ്തസ്വപ്നങ്ങളിലേക്കു വിണ്ടലം കീറിയെത്തുന്ന മഴയുടെ ജീവാമൃതധാര എന്തെന്തു പ്രതീക്ഷകളാണു മണ്ണിലും മനസ്സിലും ഉല്‍പ്പാദിപ്പിക്കുന്നത്! മഴകണ്ടിരിക്കാന്‍ തന്നെ എന്തുന്മേഷമാണ്! ഓരോ പെയ്ത്തിലും നവരസാനുഭൂതികളും പ്രത്യക്ഷമാണ്. കൊടുങ്കാറ്റിന്റെ അകമ്പടിയില്‍ അലറിപ്പെയ്യുന്ന പേമാരിയും ചിണുങ്ങിവീഴുന്ന രാത്രിമഴയും വെയില്‍കത്തുന്ന തൊടിയില്‍ പറന്നിറങ്ങുന്ന ചാറ്റല്‍മഴയും നമ്മിലുണ്ടാക്കുന്ന ഭാവരസലയങ്ങള്‍ യഥാര്‍ഥത്തില്‍ ഭിന്നങ്ങളാണ്. വെയിലും ന...

പുണ്ണ്യമാസം വരവായ്‌.. റമദാന് സ്വാഗതം..

ഇമേജ്
ഒരു റമദാന്‍ കൂടി നമ്മോട്‌ അടുത്തിരിക്കുന്നു  വ്യക്തിക്കെന്ന പോലെ സമൂഹത്തിനും ശുദ്ധീകരണത്തിന്റെ നാളുകളാണ് റമദാന്റെ ദിനരാത്രങ്ങള്‍ സമ്മാനിക്കുന്നത്. അല്ലാഹുവോടു കൂടുതല്‍ അടുക്കാനും ദുനിയാവില്‍ നടക്കുന്ന മുഴുവന്‍ സംഭവങ്ങളിലും  വിശ്വാസിസമൂഹത്തെ ജാഗ്രവത്താക്കാനും പരിശീലിപ്പിക്കുന്ന മാസമാണ് റമദാന്‍. ഖുര്‍ആനും പ്രവാചകചര്യയുമാണ് ഈ പരിശീലനത്തിന് മാര്‍ഗദര്‍ശനമാകേണ്ടത്. ഭൌതികമോഹങ്ങളും പ്രലോഭനങ്ങളും അതിജീവിച്ച് തങ്ങളുടെ നിലപാടുകള്‍ക്കു വിശുദ്ധഖുര്‍ആന്റെയും തിരുനബിയുടെയും യഥാര്‍ഥ പാഠങ്ങളെ അവലംബമാക്കാനുള്ള സന്ദേശവുമായാണ് റമദാന്‍ വന്നുചേരുന്നത് എന്നു പറയാം. പകല്‍നേരങ്ങളില്‍ പട്ടിണികിടന്നും രാത്രികാലങ്ങളില്‍ സുജൂദില്‍വീണും ഓരോ മുസ്ലിമും അല്ലാഹുവുമായുള്ള ബന്ധം പുതുക്കുന്നതോടൊപ്പം മുസ്ലിംസമൂഹത്തിന്റെ കെട്ടുറപ്പിനെക്കുറിച്ച ബോധവും ഇസ്ലാമിന്റെ ശത്രുക്കളെക്കുറിച്ചുള്ള ജാഗ്രതയും സ്വന്തം ദൌത്യത്തെ കുറിച്ച തിരിച്ചറിവും മുസ്ലിംനേതൃത്വത്തിനും സമൂഹത്തിനും ഈ റമദാന്‍ പകര്‍ന്നുതരണം. വിശുദ്ധഖുര്‍ആനെയും പ്രവാചകനെയും  മുസ്ലിംസമൂഹത്തെയും കുറിച്ച് അങ്ങേയറ്റം മലീമസമായ രീതിയില്‍ ചിന്തകള്‍ പേറി...

ഫസല്‍ , ശുക്കൂര്‍ , ചന്ദ്രശേഖരന്‍ , നാളെ ഒരു പക്ഷെ ഞാനായിരിക്കാം.അല്ലങ്കില്‍ നമ്മള്‍.!!

ഇമേജ്
അല്ല സര്‍, ഈ തീവ്രവാദം, തീവ്രവാദം എന്നാല്‍ എന്താണ് ഈ വീഡിയോകാണുക. അതില്‍ ചോദിക്കുന്ന ഒരു ചോദ്യമാണ്..നിങ്ങള്ക്ക് അറിയാമോ അതിന്റെ ഉത്തരം? "അല്ല സര്‍, ഈ തീവ്രവാദം, തീവ്രവാദം എന്നാല്‍ എന്താണ്?''-  ഗുലുമാല്‍ എന്ന ച ലച്ചിത്രത്തില്‍ തീവ്രവാദവേട്ട നടത്തുന്ന പോലിസ് ഉദ്യോഗസ്ഥനായി വേഷമിട്ട സുരാജ് വെഞ്ഞാറമൂടിനോടുള്ള ഒരു സാദാ പോലിസുകാരന്റെ ചോദ്യം."അത് ഞാന്‍ ഡെറാഡൂണില്‍ ട്രെയ്നിങ് നടത്തുമ്പോഴും ഒരാള്‍ ഇങ്ങനെ ചോദിക്കുകയുണ്ടായി'' എന്നാണു മറുപടി. ഇതു കേവലം ചലച്ചിത്ര ഡയലോഗല്ല. എന്താണു തീവ്രവാദമെന്നും ഭീകരവാദമെന്നും ചോദിച്ചാല്‍ ഒട്ടുമുക്കാല്‍ സാംസ്കാരികനായകന്മാരും പോലിസ് ഏമാന്മാരും കുരുങ്ങിപ്പോവും. കൃത്യമായി നിര്‍വചിക്കപ്പെടാത്ത ഒരു സാധനമെന്ന നിലയ്ക്ക് ആരും കുഴങ്ങിപ്പോവുക തന്നെ ചെയ്യും. ഒരുപക്ഷേ, അമേരിക്കക്കാരന്‍ കുഴങ്ങില്ല. കാരണം, ഇത്തരം പദപ്രയോഗങ്ങളിലൂടെ ഒരു സമൂഹത്തെ ആകമാനം എങ്ങനെ അവമതിച്ചു ചവിട്ടിമെതിക്കാമെന്ന് നന്നായി വിദ്യാഭ്യാസം ചെയ്തവരാണവര്‍. സായ്പുമാരുടെ ഇത്തരം വായ്ത്താരികള്‍ അപ്പാടെ വെട്ടിവിഴുങ്ങി ഏമ്പക്കം വിടുന്ന നമുക്കാവട്ടെ, 'തീവ്രവാദം' വീണുകിട്ടിയ ...

പിണറായിയുടെ കുലംകുത്തി എന്ന കൊലക്കത്തി ...!!!

ഇമേജ്
ഒ രു മനുഷ്യനെ പച്ചയ്ക്ക് കൊത്തി നുറുക്കിയിട്ട് വീണ്ടും വീണ്ടും നിന്ധ്യമായ ഭാഷയില്‍ അയാളെ കൊലപ്പെടുത്തുന്ന പിണറായി വിജയന്‍ കേരളീയ പൊതുസമൂഹത്തിന്റെ ബോധമണ്ടലത്തെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. കുടുംബത്തിന് ദ്രൊഹം ചൈത കൂലം കുത്തിയാണ് എന്നദ്ദെഹം ആവര്‍തിച്ച് കൊണ്ടിരിക്കുന്നു. എന്തൊരു ധാര്‍ഷ്ട്യം . അങ്ങനെ കൂലം കുത്തി പുറത്ത് പോകുന്നവരെ എല്ലാം നിങ്ങല്‍ കൊലപ്പെടുത്തുമോ? അങ്ങനെയാണങ്കില്‍ അമേരിക്കന്‍ പ്രസിഡന്റിനോട് പറഞ്ഞ് ഒഞ്ചിയം , ഏറാമല, തുടങ്ങിയ പ്രദേശങ്ങളില്‍ ഒരു വ്യോമാക്രമണം സഘടിപ്പിക്ക്. കാരണം ചന്ദ്രശേഖരിന്റെ കൂടെ പ്രസ്തുത പഞ്ചായത്തുകളില്‍ കാല്‍ ലക്ഷത്തിലതികം ആളുകല്‍ കൂലം കുത്തികളായിട്ടുണ്ടല്ലൊ.? . നിങ്ങല്‍ വ്യാജകമ്മ}ണിസ്റ്കളാണെന്ന് നന്നായി അറിയാവുന്ന അമേരിക്ക നിങ്ങളുദെ അഭ്യാര്‍ത്തന നിരസിക്കാന്‍ സാധ്യതയില്ല. ഇങ്ങനെ ഓരോരുത്തരെയായിട്ട് വെട്ടി നുറുക്കുന്നതിനേക്കാള്‍ അതാണ് എന്തുകൊണ്ടും ഭേതം. തലശ്ശേരിയിലെ ഫസല്‍ എന്ന ചെറുപ്പക്കാരനെ വളരെ നിസ്സാരമായ കാരണത്തിന് വെട്ടിക്കൊന്ന നിങ്ങല്‍ പാര്‍ട്ടിക്ക് വളരെയേറെ വെല്ലുവിളികള്‍ ശ്രിഷട്ടിച്ച ചന്ദ്രശേഖരിനെ കൊന്നിട്ടില്ല എന്നു പറഞ്ഞാല്‍ ഈ കൊച്ചുകേരളത്തില...

വ്യാജപരസ്യം : പ്രമുഖ കമ്പനികള്‍ക്കെതിരേ കേസ്

ഇമേജ്
 ഉപഭോക്താക്കളെ കബളിപ്പിക്കുംവിധം പരസ്യം നല്‍കി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ച പ്രമുഖ സൌന്ദര്യവര്‍ധക, കേശസംരക്ഷണ നിര്‍മാതാക്കള്‍ക്കെതിരേ കേസ്. ഇന്ദുലേഖ, ധാത്രി, ശ്രീധരീയം തുടങ്ങിയ കമ്പനികള്‍ക്കെതിരേയാണു നടപടി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ സംസ്ഥാനവ്യാപകമായി നടന്ന റെയ്ഡില്‍ 52 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഡ്രഗ്സ് കണ്‍ട്രോളര്‍ സതീശന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡിന് തുടര്‍ച്ചയായി അതതു ജില്ലകളിലെ ചീഫ് മജിസ്ട്രേറ്റ് കോടതികളില്‍ കമ്പനികള്‍ക്കെതിരേ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. ആരോഗ്യവകുപ്പിന് ലഭിച്ച പരാതികളെ തുടര്‍ന്നാണു റെയ്ഡ് നടന്നത്. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി ഇന്ദുലേഖ ഫാക്ടറിയില്‍നിന്ന് 46 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. എറണാകുളത്ത് ധാത്രി ഫാക്ടറിയിലും വിതരണശൃംഖലകളുടെ ഗോഡൌണുകളിലും റെയ്ഡ് നടന്നു. ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം ജില്ലാതല മേധാവികളായ രജതന്‍ (കൊല്ലം), പ്രദീപ് (എറണാകുളം), രഘുനാഥന്‍ (കണ്ണൂര്‍), പി എം ജയന്‍ (കോഴിക്കോട്), പ്രകാശ്ബാബു (തൃശൂര്‍) എന്നിവര്‍ നേതൃത്വം നല്‍കി. ശ്രീധരീയം സ്മാര്‍ട്ട് ലീന്‍, ഇന്ദുലേഖ ഗോള്‍ഡ് ഹെയര്‍ കെയര്‍ ഓയില്‍, ധാ...

കാഴ്ച നഷ്ടപ്പെട്ട മഅദനിയും മലയാളിയുടെ പ്രബുദ്ധതയും..!!

ഇമേജ്
ഒരു ചോദ്യത്തോടെ തുടങ്ങാം..!!  ഒന്‍പതര വര്ഷം കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന മഅദനി അവസാനം നിരപരാതിയാണ് എന്ന് പറഞ്ഞു പുറത്തു വന്നപ്പോള്‍ അദ്ദേഹത്തിനു നഷ്ടപ്പെട്ടു പോയ ആ പത്തു വര്‍ഷത്തിനു പകരം എന്ത് കൊടുത്തു?  ഇപ്പോള്‍ കര്‍ണാടക ജയിലില്‍ കഴിയുമ്പോഴും അദ്ദേഹത്തിന്‍റെ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടപ്പോഴും ആ നിരപരാധിയായ മനുഷ്യ ജീവന് നാം എന്ത് കൊടുത്തു? നമ്മുടെ ഈ മൌനമോ? നാളെ നാം അല്ലാഹുവിനോട് സമാധാനം പറയേണ്ടി വരില്ലേ? അനീതിക്കെതിരെ ഒരക്ഷരം പോലും മിണ്ടാതെ ഇരുന്നാല്‍? രാഷ്ട്രീയം മറന്നു നാം ഇതിനെതിരെ പോരാടിയെ മതിയാവൂ  വേദം ചൊല്ലിയാലോ യാഗം ചെയ്താലോ താഴോട്ടൊഴുകുന്ന നദി ഒരിക്കലും മുകളിലേക്ക് ഒഴുകുകയില്ല. തീയില്‍ നിന്ന് മഞ്ഞുകട്ടയോ മഞ്ഞുകട്ടയില്‍ നിന്ന് തീക്കട്ടയോ എടുക്കുവാന്‍ സാധ്യമല്ല' എന്ന ഗൗതമബുദ്ധന്‍റെ വാക്കുകള്‍ പോലെ യാണ് അബ്ദുല്‍ നാസര്‍ മഅദനിയുടെ കാര്യത്തിലും സംഭവിച്ചതും സംഭവിക്കാന്‍ പോകുന്നതും. കഴിഞ്ഞ കോയമ്പത്തൂര്‍ കേസില്‍  ഒന്‍പതര കൊല്ലം കഷ്ടപെട്ടിട്ടും ഒരു തെളിവ് പോലും ഹാജരാക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല... അത് പോലെ തന്നെയായിരിക്കും കര്‍ണ്ണാടക സര്‍ക...

ഇനി അവരുടെ ചുണ്ടുകളിലും പുഞ്ചിരി വിരിയട്ടെ...

ഇമേജ്
ഇനി  അവരുടെ ചുണ്ടുകളിലും പുഞ്ചിരി വിരിയട്ടെ... നമ്മുടെ കുട്ടികള്‍ക്ക് ഒരു മാസം പഠന ചെലവ് എത്രയാ? മാസം അയ്യായിരം,പതിനായിരം,ഇരുപത്തയ്യായിരം അങ്ങനെ പോകും. ഒരു കുറവും അവര്‍ക്ക് വരുത്താന്‍ നമ്മള്‍ സമ്മതിക്കില്ല. എല്ലാ സുഖങ്ങളോടും കൂടി അവര്‍ പഠിക്കുന്നു. അവരുടെ സന്തോഷത്തില്‍ നമ്മളും പങ്കുകാരാവുന്നു. നമ്മുടെ മക്കളുടെ പഠനം സഹോദരന്മാരുടെ പഠനം നമ്മുടെ സ്വപ്നമാണ്. അപ്പോഴും നാം കാണാതെ പോകുന്ന നമ്മുടെ മക്കള്‍. നമ്മുടെ സഹോദരരി സഹോദരന്മാര്‍ ഒരു നോട്ടുബുക്ക്‌ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ഒരു പുസ്തകമോ പേനയോ വാങ്ങാന്‍ കഴിവില്ലാത്ത നമ്മുടെ സഹോദരിമാര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്.  ഉത്തരേന്ത്യയിലൂടെ ഒന്ന് യാത്ര ചെയ്തു നോക്കിയാല്‍ കാണാന്‍ സാധിക്കും.  നമ്മള്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ ദിവസവും രാവിലെ സ്കൂളില്‍ ഒരു പ്രതിജ്ഞ എടുക്കാറുണ്ട് "ഭാരതം എന്‍റെ രാജ്യമാണ്. എല്ലാ ഭാരതീയരും എന്‍റെസഹോദരീ സഹോദരങ്ങളാണ്" ഇത് വെറുതെ പറയുന്നതാണോ? എല്ലാ ഇന്ത്യക്കാരും നമ്മുടെ സഹോദരി സഹോദരന്മാര്‍ തന്നെയല്ലേ? ആ അര്‍ത്ഥത്തില്‍ നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ മകന്‍ നല്ല എ ക്ലാസ്‌ സ്കൂളില്‍ പഠിക്ക...