പോസ്റ്റുകള്‍

ആസ്സാം കലാപം : സംഘികളില്‍ നിന്നും പിടിച്ചെടുത്ത തൊണ്ടികള്‍...!!!

ഇമേജ്
ജമ്മു കാശ്മീരിലെയും വെസ്റ്റ്‌ ബംഗാളിലെയും എന്തിനതികം 2002 ലെ ഗുജറാത്ത് വംശഹത്യയുടെയും ഇരകളായ മുസ്ലിംകളുടെയും രാജ്യത്തിന്റെ വിവിധ ഭാകങ്ങളില്‍ ഉള്ള അക്ക്രമാത്തിന്റെയും ഒക്കെ   ഫോട്ടോ ചേര്‍ത്ത് ആസാമില്‍ കുടിയേറ്റ മുസ്ലിംകള്‍ ഹിന്ദുക്കളെ കൊന്നോടുക്കുന്നേ എന്ന് മുന്‍കൂട്ടി നിലവിളിച്ചു വാദിയെ പ്രതിയാക്കുന്ന പരിഹാസ്യമായ നിലപാട് ആണ് സംഘികളുടെയ്ത്. പല മുസ്ലിം ഗ്രാമങ്ങളും കത്തി എരിയുന്ന ഫോട്ടോകളും സംഘികള്‍ക്ക്‌ ഹിന്ദുക്കള്‍ക്ക് എതിരായ അക്രമത്തിന്‍റെ തെളിവാണ് പോല്‍ ... ജൂലായ്‌ 6,19 നും ആയി നാലു മുസ്ലിംകള്‍ കൊല്ലപെട്ടതിനെ തുടര്‍ന്ന് ജൂലായ്‌ 20 നു പഴയ ഭീകര വിഘടനവാദികള്‍ ആയ 4 ബോറോ ലിബറേഷന്‍ ടൈഗേര്‍സിന്‍റെ കേഡരുകള്‍ കൊല്ലപെട്ടതോടെയാണ് കൊക്രജര്‍ , ബാസ്ക് , ചിരാന്ഗ് ജില്ലകളില്‍ അക്രമം പടര്‍ന്നു പിടിച്ചത് . (Shubham Ghosh, One India). ഭീകര പരിശീലനം നേരത്തെ അര്‍ജിച്ചിരുന്ന ബോഡോകള്‍ തോക്കും വാളും മാരകായുധങ്ങളുമായി മുസ്ലിം ഗ്രാമങ്ങള്‍ ആക്രമിക്കുകയായിരുന്നു എന്നാണ് വാര്‍ത്തകളില്‍ കാണുന്നത്. ഇത് വരെ 50പേര്‍ കൊല്ലപെടുകയും 1,50,000 ആളുകള്‍ അഭയാര്‍ഥികള്‍ ആവുകയും ചെയ്തു. അഞ്ച് ആളുകള്‍ പോലീസ്‌ വെ...

അതികാരി വര്‍ഗ്ഗമേ.. ജനകീയ പരേഡിനെ നിങ്ങള്‍ എന്തിനു ഭയക്കുന്നു??

ഇമേജ്
ആദ്യമായി എഴുതട്ടെ..  രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് നമ്മുടെ മുന്‍ഗാമികള്‍ പോരാടിയതെങ്കില്‍ ആ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള അനുവാദത്തിന് വേണ്ടി പോരാടേണ്ട ദുരവസ്ഥ അധികാരികള്‍ സൃഷ്ടിക്കരുത്.   സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് ജാതി, വര്‍ഗ, വര്ണ്ണ വ്യത്യാസമില്ലാതെ ഇന്ത്യന്‍ ജനത പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ ഓര്മ്മ പുതുക്കലാണല്ലോ നാം ആഘോഷിക്കുന്ന ആഗസ്ത് പതിനഞ്ച് അഥവാ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ദിനം. ആ ദിനം ഇതാ അടുത്തെത്തിയിരിക്കുന്നു. സ്വാഗതം....... ഫ്രീഡം പരേഡിന് ലഭിക്കുന്ന ഈ  ജന സ്വീകാര്യത യാണ് അതികാരികളെ ഭയപ്പെടുത്തുന്നതും. സ്വതന്ത്ര ദിനത്തില്‍  പോപ്പുലര്‍ ഫ്രണ്ട്‌ നടത്താനിരുന്ന ഫ്രീഡം പരേഡിന് ഈ വര്‍ഷവും അനുമതി നിഷേധിച്ചിരിക്കുന്നു.. സ്വതന്ത്ര ദിനത്തില്‍ ഇന്ത്യയുടെ ദേശീയ പതാക ഏന്തി ഒരു പരേഡ് നടത്തിയാല്‍ അത് തീവ്രവാദമാകുമോ? ആകില്ല കാരണം സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട് . പക്ഷെ ചിലര്ക്ക് അത് അറിയില്ല. അത് കൊണ്ടാണല്ലോ വര്‍ഷങ്ങളായി  പോപ്പുലര്‍ ഫ്രണ്ട് നടത്ത...

മദീന മസ്ജിദുന്നബവിയിലെ തത്സമയകാഴ്ചകള്‍ കാണുക

ഇമേജ്
ഹബീബാ‍യ സയ്യിദുനാ റസൂലുല്ലാഹി തങ്ങളുടെ പേരിൽ ഒരു  സ്വലാത്ത്  ചൊല്ലി കൊണ്ട് തുടങ്ങാം. صَلَّى اللهُ وَسَلَّمَ عَلَيْكَ وَعَلَى أَزْوٰاجِكَ وَعَلَى أَهْلِ بَيْتِكَ وَعَلَى أَصْحَابِكَ يٰا سَيِّدِي يٰا رَسُولَ الله ഹബീബിന്റെ തിരുസന്നിധിയിൽ ചെന്ന് സലാം പറയാനും അവിടുത്തെ പള്ളിയിൽ നിസ്കരിക്കുവാനും നമുക്കും നമ്മുടെ മാതാ പിതാക്കൾക്കും ഭാര്യ-മക്കൾക്കും തൌഫീഖ് നൽകട്ടെ. ആമീൻ സത്യവിശ്വാസികളുടെ ജീവിതാഭിലാഷങ്ങളിൽ മുഖ്യമായ ഒന്നാണ് മദീനാ മുനവ്വറ സന്ദർശനം. ഭൂമിയിലെ ഏറ്റവും വിശിഷ്ടമായ മദീനാ ശരീഫിൽ ചെന്ന് അശ്‌റഫുൽ ഖൽഖ് റസൂലുല്ലാഹി صلى الله عليه وسلم യെ സന്ദർശിക്കുന്നതിൽ അളവറ്റ പുണ്യമുണ്ട്. അത് അല്ലാഹുവിന്‌ ചെയ്യുന്ന മുഖ്യ ഇബാദത്തുകളിൽ പെട്ടതാണ്. ഇത് ഏറെ പ്രതിഫലമുള്ള സുന്നത്താണെന്ന് മുസ്‌ലിം ലോക പണ്ഡിതന്മാരുടെ ഏകകണ്‌ഠമായ അഭിപ്രായം. മാലികീ മദ്‌ഹബിലെ ചില പ്രമുഖ പണ്ഡിതന്മാർ അത് നിർബന്ധമാണെന്ന് പറഞ്ഞിട്ടുണ്ട്. ഹബീബായ മുഹമ്മദ്‌ നബി  صلى الله عليه وسلم തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്ന  മദീനയിലെ മസ്ജിദുന്നബവിയിലെ തത്സമയ കാഴ്ച നിങ്ങളുടെ മുന്നിലേക്ക്‌ എത്തിക്കുന്നു. ഒലീവ് ...

ആര്‍ഭാടത്തില്‍ മുങ്ങുന്നവരെ ഒരു നിമിഷം ഇവിടെ..!!

ഇമേജ്
                                 വെള്ളിയാഴ്ച പള്ളിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ചിലപ്പോഴൊക്കെ കാണാറുള്ള ഒരു കാഴ്ചയാണ് പള്ളിമുറ്റത്ത് മതിലിനോടു ചേര്‍ന്നു ഒരു സ്ത്രീയോ അല്ലങ്കില്‍ ആരോഗ്യപരമായ അസുഖമുള്ള വല്ല പുരുഷന്മാരോ ഇരിക്കുന്നുണ്ടാകും.  . കൈയില്‍ ഏതോ മഹല്ല് ജമാഅത്തിന്റെ ലറ്റര്‍ പാഡില്‍ എഴുതിയ ഒരു കത്ത് നിവര്‍ത്തിപ്പിടിച്ച്. വെയിലോ മഴയോ ഒന്നിനെയും  വകവയ്ക്കാതെ പള്ളിയില്‍ നിന്ന് ഇറങ്ങിപ്പോവുന്നവരോട് ആ അവര്‍ വിളിച്ചു പറയുന്നു. "രണ്ടുമൂന്ന് യത്തീം പെണ്‍മക്കളുണ്ട്. എന്തെങ്കിലും സഹായിക്കണേ.'' ചിലര്‍ എന്തോ നാണയത്തുട്ടുകള്‍ അവരുടെ കൈയില്‍ കൊടുക്കും. ചിലരാകട്ടെ അങ്ങനെ ഒരാളെ കണ്ടതെ ഇല്ല എന്ന മട്ടിലും കടന്നു പോകും. പള്ളിയില്‍ നിന്നും വീട്ടില്‍ വന്നു ഭക്ഷണം എല്ലാം കഴിച്ചു ഉമ്മറത്ത് വിശ്രമിക്കുമ്പോള്‍ വേറെ ഒരാള്‍ മകളെ കെട്ടിക്കാന്‍ ഉണ്ട്. വല്ലതും തന്നു സഹായിക്കണേ എന്നും പറഞ്ഞു വരും. അവിടെയും ചിലര്‍ എന്തങ്കിലും കൊടുക്കും. ചിലര്‍ കൊടുക്കില്ല. യാചന തൊഴിലാക്കുകയല്ലാതെ മറ്റൊരു വഴിയും മുന്നില്‍ ഇല്ലാത്...

എന്നിട്ടും ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമമെ നിങ്ങള്‍ എന്താ ഇങ്ങനെ??

ഇമേജ്
കഴിഞ്ഞ ദിവസം  ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടയില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. ഒരു എ.ബി.വി.പി പ്രവര്‍ത്തകനും ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകരനുമാണ് പരിക്ക്.  ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിനായി കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്ന പോസ്റ്ററിന് മുകളില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചു. ഇതു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്ന് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ പുറത്തു നിന്നുമെത്തിയ സംഘപരിവാര്‍ അനുകൂലികള്‍ ആക്രമം അഴിച്ചുവിടുകയും ഇതിനിടയില്‍ ഇവര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇനി ഇതിനെ കുറിച്ചു ചില മാധ്യമങ്ങളുടെ വാര്‍ത്തകള്‍  നോക്കാം  ഇത് മാധ്യമം. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തില്‍ ഉള്ള മലയാള പത്രം ഈ പത്രം പറയുന്നത് നോക്കുക.  കോളജിന്റെ ഗെയ്റ്റില്‍ നവാഗര്‍ക്ക് സ്വാഗതമോതി ബാനര്‍ ഉയര്‍ത്തിയ എ.ബി.വി.പി പ്രവര്‍ത്തകരായ വിശാല്‍,അമ്പിളി,വിഷ്ണു പ്രസാദ് എന്നിവര്‍ക്കുനേരെ പുറത്തു നിന്നെത്തിയ എന്‍.ഡി.എഫ്-കാമ്പ...

ജനകീയ പരേഡിനെ അതികാരികള്‍ ഭയക്കുമ്പോള്‍

ഇമേജ്
സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് ജാതി, വര്‍ഗ, വര്ണ്ണ വ്യത്യാസമില്ലാതെ ഇന്ത്യന്‍ ജനത പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ ഓര്മ്മ പുതുക്കലാണല്ലോ നാം ആഘോഷിക്കുന്ന ആഗസ്ത് പതിനഞ്ച് അഥവാ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ദിനം. ആ ദിനം ഇതാ അടുത്തെത്തിയിരിക്കുന്നു. സ്വാഗതം....... പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സ്വാതന്ത്യദിനത്തില്‍ നടത്താനിരുന്ന ഫ്രീഡം പരേഡിന് അനുമതി ആവശ്യപെട്ട് അപേക്ഷ നല്‍കിയത് പരിഗണിക്കാത്തതിനെതിരെ ഹൈക്കോടതിയില്‍ ഹരജി. കോട്ടയം, മലപ്പുറം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന  പരേഡുകളാണ് അനുമതി തേടി ജില്ലാ പോലിസ് മേധാവികള്‍ക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്.  കോട്ടയം ജില്ലാ സെക്രട്ടറി പി ഐ ഷമീര്‍ അലിയാര്‍, മലപ്പുറം ജില്ലാ സെക്രട്ടറി മുഹമ്മദ് ഷെരീഖാന്‍, കൊല്ലം ജില്ലാ സെക്രട്ടറി സിദ്ദീഖ് റാവുത്തര്‍, കോഴിക്കോട് ജില്ലാസെക്രട്ടറി ഡി നൌഷാദ് എന്നിവരാണ് ഹരജി നല്‍കിയത്. കൊല്ലത്തും, കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ടയിലും, മലപ്പുറം ജില്ലയില്‍ പൊന്നാനിയിലും, കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടിയിലുമാണ് ഫ്രീഡം പരേഡ് നടത്താന്‍ അനുമതി തേടിയത്.  സൊസൈറ്റി രജിസ...

നിയമത്തിന്‍ മറയത്ത് : ഭീകരവാദത്തെ പ്രണയിച്ച നായര്‍ ചെറുക്കന്‍

ഇമേജ്
ഭീകരവാദത്തെ പ്രണയിച്ച നായര്‍ ചെറുക്കന്‍   പേര് :  സുരേഷ് നായര്‍  അച്ഛന്‍ ഗുജറാത്ത്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷനില്‍ ജീവനക്കാരനാണ്‌. ആറു വര്‍ഷത്തോളമായി സുരേഷും കുടുംബവും ഗുജറാത്തിലാണ്  താമസം. സ്ഥലം :  കോഴിക്കോട്‌ ജില്ലയില്‍ കൊയിലാണ്ടി താലുക്കിലെ ചെങ്ങോട്ടുകാവ്‌ കോട്ടക്കുന്നുമ്മേല്‍ ജോലി :  ഗുജറാത്തിലെ ഠാക്കൂര്‍ പാരലല്‍ കോളേജില്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്നു.  പ്രവര്‍ത്തന മേഖല :  ആര്‍.എസ്‌.എസിന്റെ കെഡാ ജില്ലയിലെ യൂണിറ്റില്‍ കാര്യവാഹക് ആണ്.  ഇഷ്ട വിനോദം : ഭീകര പ്രവര്‍ത്തനം. ബോംബ്‌ സ്ഫോടനം. ബെസ്റ്റ്‌ പ്രകടനം : അജ്മീര്‍ ദര്‍ഗയില്‍ നടന്ന സ്ഫോടനം. : ദര്‍ഗയില്‍ സ്‌ഫോടനം നടത്താന്‍ മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും ഗുജറാത്തിലെ ഗോദ്രയിലേക്കും അവിടെ നിന്ന്‌ അജ്‌മീറിലേക്കും സ്‌ഫോടക വസ്‌തുക്കള്‍ കാറില്‍ കടത്തിയത് ഈ നായര്‍ ചെറുക്കനും അനുയായികളും.  അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ പ്രതിയായ ഈ  മലയാളിയായ  ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുരേഷ് നായരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി രണ്ടുലക്ഷം രൂപ ഇ...

റയ്യാന്‍ തുറക്കപ്പെട്ടിരിക്കുന്നു നോമ്പുകാരനെ കാത്ത്..

ഇമേജ്
സഹ്ല് ബിനു സഅദില്‍ (റ)നിന്നു നിവേദനം: "നബി (സ)പ്രഖ്യാപിച്ചു: റയ്യാന്‍ എന്നുപേരുള്ള ഒരു കവാടം സ്വര്‍ഗത്തിലുണ്ട്. അന്ത്യദിനത്തില്‍ നോമ്പുകാരാണ് അതിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കുക. അല്ലാത്ത മറ്റാര്‍ക്കും അതിലൂടെ പ്രവേശനമില്ല. തല്‍സമയം ചോദിക്കപ്പെടും: 'നോമ്പുകാരെവിടെ?' ഉടനെ അവരെഴുന്നേറ്റ് അതിലൂടെ പ്രവേശിക്കും. മററുള്ളവരാരും അതിലൂടെ പ്രവേശിക്കുകയില്ല. അങ്ങനെ അവരെല്ലാം പ്രവേശിച്ചു കഴിഞ്ഞാല്‍  ആ വാതില്‍ അടയ്ക്കപ്പെടും. പിന്നീട് ആര്‍ക്കും അതിലൂടെ പ്രവേശനം ലഭിക്കുകയില്ല'' (ബുഖാരി, മുസ്്ലിം). ആരംഭിച്ചാല്‍ അവസാനിക്കാത്ത മഹാപ്രയാണമായ ജീവിതത്തിന്റെ ഭൌതിക ഭാഗത്തുകൂടിയാണ് ഇന്നു നമ്മുടെ ജീവിതം ഒഴുകിക്കൊണ്ടിരിക്കുന്നത്. ഓരോ നിമിഷവും പരലോകത്തെ ലക്ഷ്യമാക്കിയാണ് ഈ ഊക്കുള്ള ഒഴുക്കു നീങ്ങുന്നത്. പരലോകജീവിതം എന്നു പറയുമ്പോള്‍ അങ്ങകലെ എവിടെയോ എന്നോ സംഭവിക്കാനുള്ള ഒരു കാര്യമായി കണക്കാക്കരുത്. എത്രനാള്‍ ഇവിടെ ജീവിക്കുമെന്ന് ആര്‍ക്കും ഒരുറപ്പുമില്ല. മരണം ഏതുനേരത്തും ആരെയും വന്നു പിടികൂടും. അതിനാല്‍ പരലോകജീവിതത്തിന് ഏറെ അടുത്താണു ഭൂമിയില്‍ ജീവിക്കുന്ന എല്ലാവരും അനുദിനം കഴിഞ്ഞുകൂടുന്നത്. മരണ...

പരിഹാസങ്ങള്‍ക്ക് ഇതിലും മികച്ച മറുപടിയില്ല

ഇമേജ്
ത ന്റെ നിറത്തെയും രൂപത്തെയും മരിയോ ബലോറ്റെലി എപ്പോഴും പഴിച്ചിട്ടുണ്ടാവും. എവിടെ കളിക്കാന്‍ ചെന്നാലും വംശീയാധിക്ഷേപത്തിന് ഇരയാവുക, നിറത്തിന്റെ പേരില്‍ സ്വന്തം നാട്ടില്‍നിന്നുപോലും അവഗണനയും അധിക്ഷേപവും കേള്‍ക്കുക, കളിക്കിടെ കാണികളില്‍നിന്നുള്ള കുരങ്ങുവിളി...  സഹികെട്ട് ഇടയ്ക്കു ബലോറ്റെലി എന്ന 21കാരനായ തെറിച്ച ചെക്കന്‍ പൊട്ടിത്തെറിച്ചു- വംശീയാധിക്ഷേപം നടത്തുന്നവരെ കൊല്ലുമെന്ന്. മറ്റൊരിക്കല്‍ കളിക്കിടെ ആരെങ്കിലും പരിഹസിച്ചാല്‍ ഉടന്‍ കളംവിടുമെന്നു ഭീഷണിയും. അപ്പോഴെല്ലാം അധികൃതര്‍ ബലോറ്റെലിയെ മെരുക്കാന്‍ നന്നേ പാടുപെട്ടതാണ്. ഫ്രാന്‍സിന്റെ മുന്‍ ഇതിഹാസതാരവും യുവേഫയുടെ മേധാവിയുമായ മിഷയേല്‍ പ്ളാറ്റിനി വരെ ബലോറ്റെലിയോട് അടങ്ങിയിരിക്കാന്‍ പറഞ്ഞു.  ഒടുവില്‍ സെമിഫൈനലിന്റെ തലേദിവസം ബലോറ്റെലിയെ ഹോളിവുഡ് സിനിമയിലെ മനുഷ്യക്കുരങ്ങായ കിങ് കോങിനോടുപമിച്ച് ഇറ്റാലിയന്‍ പത്രമായ ഗസെറ്റ ഡെല്ലോ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നതിലെത്തി പരിഹാസം. സിനിമയില്‍ കിങ്  കോങ് എംപയര്‍ സ്റ്റേറ്റ് കെട്ടിടത്തില്‍ കയറിയതുപോലെ ബലോറ്റെലി വലിയൊരു ടവറില്‍ കയറിയിരിക്കുന്നതായാണു കാര്‍ട്ടൂണ്‍. ഒപ്പം നാലുപാടുനിന്നും...

ഇവരും നമ്മുടെ സഹോദരങ്ങള്‍.. ഇനിയവര്‍ സ്വപ്നങ്ങള്‍ കാണട്ടെ ...!!

ഇമേജ്
അസമിന്റെ ഹൃദയത്തെ കീറിമുറിച്ച് ഒഴുകുന്ന ബ്രഹ്മപുത്രയുടെ ഇരുകരയിലും വഴിയരികിലുമായി കഴിഞ്ഞിരുന്ന ആയിരക്കണക്കിനു നിരാലംബരായ മുസ്ലിം കുടുംബങ്ങള്‍ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടവരായിരുന്നു. പ്ളാസ്റിക് ചാക്കുകളും ഓലക്കീറുകളും കൊണ്ടുണ്ടാക്കിയ അവരുടെ ചെറുകുടിലുകളിലേക്കു മഴയും വെയിലും യഥേഷ്ടം കടന്നുവന്നു. അപൂര്‍വമായി മാത്രം ലഭിക്കുന്ന കൂലിപ്പണിയിലൂടെ കിട്ടുന്ന വരുമാനം കൊണ്ടു ജീവന്‍ നിലനിര്‍ത്തിയിരുന്ന ഈ പാവങ്ങള്‍ക്കു കേറിക്കിടക്കാനൊരു കൂര സ്വപ്നം മാത്രമായിരുന്നു. ഒപ്പം സര്‍ക്കാരിന്റെ നിസ്സംഗതയും കൂടിചേര്‍ന്നപ്പോള്‍ ദുരിതത്തിന്റെ ആഴം വര്‍ധിച്ചു. സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനോ നഷ്ടപരിഹാരം നല്‍കാനോ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ല. പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട ബോഡോ വിഭാഗത്തിന്റെ ഹിംസാത്മകസമരത്തിലാണ് ആയിരക്കണക്കിനു മുസ്ലിം കുടുംബങ്ങള്‍ക്കു സ്വന്തം വീടും  കൃഷിയിടവും കന്നുകാലികളെയും ഉപേക്ഷിച്ചു ജീവനും കൊണ്ടു പലായനം ചെയ്യേണ്ടി വന്നത്.  അസം സംസ്ഥാനത്തില്‍ നിന്നു വേര്‍പ്പെടുത്തി ബോഡോ ഭാഷ സംസാരിക്കുന്നവര്‍ക്കായി പ്രത്യേക സ...