പോസ്റ്റുകള്‍

എന്തിനായിരുന്നു സര്‍ക്കാര്‍ പാര്‍ലമെന്റ് ആക്ക്രമണം നടത്തിയത്?

ഇമേജ്
ഒരു ചോദ്യത്തോടെ തുടങ്ങാം.. പാര്ലമെന്റ്റ് ആക്ക്രമണം നടത്തിയത് സര്‍ക്കാര്‍ തന്നെ എന്ന് ഇപ്പോള്‍ സി ബി ഐ പറഞ്ഞിരിക്കുന്നു..  അപ്പോള്‍ അതിന്റെ പേരില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരു നിരപരാതി അല്ലെ? ആണ് എങ്കില്‍ ആ ജീവന്‍ പോയതില്‍ ഉത്തരവാദി ആര്? യഥാര്‍ത്തത്തില്‍ തീവ്രവാദികള്‍ ഉണ്ടാകുന്നതല്ല സര്‍ക്കാര്‍ തന്നെ അല്ലെ അവരെ ഉണ്ടാക്കുന്നത്‌?  ഇപ്പോള്‍ സി ബി ഐ പറഞ്ഞിരിക്കുന്നു. പാര്‍ലമെന്റ് ആക്ക്രമണത്തിനു പിന്നില്‍ സര്‍ക്കാര്‍ തന്നെ ആണ് എന്ന്..  2001 ല്‍ ബി ജെ പി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ആണ് ഈ പറയപ്പെട്ട ആക്ക്രമണം ഉണ്ടായത്..  പാര്‍ലമെന്റ് ആക്ക്രമണം രാജ്യത്ത് വലിയ ചര്‍ചാ വിഷയമായപ്പോഴും അഫ്സല്‍ ഗുരുവിനെ എല്ലാ മാനുഷിക പരിഗണന പോലും നല്‍കാതെ തൂക്കിലേറ്റിയപ്പോള്‍ ഒരു മഹാതീവ്രവാദിയെ കൊന്നു എന്ന സന്തോഷത്തിലായിരുന്നു ഭരണകൂടം.. അഫ്സല്‍ ഗുരുവിനു വേണ്ടി ശബ്ടിക്കുന്നവരെ തീവ്രവാദികള്‍ ആക്കാന്‍ മത്സരിക്കുകയായിരുന്നു ഭരണകൂടം. വാജ്‌പേയി യുടെ നേതൃത്വത്തില്‍ ഉള്ള  ബി ജെ പി സര്‍ക്കാര്‍ ശവപ്പെട്ടി കുംബകോണത്തില്‍ പെട്ട് നില്‍ക്കുമ്പോള്‍ ശ്രദ്ധ തിരിച്ചു വിടാന്‍ ബി ജെ പി സര്‍ക്കാര്‍ തന്നെ ആ...

കുവൈത്ത് പ്രതിസന്ധി :എന്തിനു ഇങ്ങനെ ഒരു പ്രവാസികാര്യവകുപ്പ്??

ഇമേജ്
കുവൈത്തി പ്രവാസികള്‍ക്ക് പുതിയ പുതിയ പ്രതിസന്ധികള്‍ ഒന്നൊന്നായി വട്ടംചുറ്റിക്കുകയാണ്.  കുവൈത്ത് സ്വദേശി വല്‍കരണത്തിന്‍റെ ഭാഗമായി  നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കുവൈത്ത് ഭരണകൂടം കര്‍ശനമാക്കിയതോടെ മലയാളികളടക്കമുള്ള പ്രവാസികള്‍ ആശങ്കയിലായിരിക്കുകയാണ്. പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗത്തെയും തിരിച്ചുവരാനാകാത്തവിധം വിരലടയാളം രേഖപ്പെടുത്തി കരിന്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണു നാടുകടത്തുന്നത്. ഗുരുതരമായ നിയമലംഘനമാണു നാടുകടത്തലിനു വഴിവയ്ക്കുന്നതെന്ന് അധികൃതര്‍ വിശദീകരിക്കുന്പോഴും രാജ്യാന്തരനിയമങ്ങള്‍ പോലും പരിഗണിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.  അനധികൃത താമസക്കാര്‍ക്കെതിരെയുള്ള കുവൈത്ത്​ ഭരണ കൂടത്തിന്റെ നടപടികള്‍ നിയമപരമായി  താമസിക്കുന്നവര്‍ക്കും ചെറിയ ബുദ്ധിമുട്ട് ഒന്നും അല്ല അനുഭവിക്കുന്നത്. അസമയങ്ങളില്‍ വിദേശികളുടെ താമസസ്ഥലത്ത് വന്നു താമസിക്കുന്നവരെയും ബുദ്ധിമുട്ടിലാക്കുന്നു.  കഴിഞ്ഞ ഒരാഴ്ചക്കിടെ 300 ഓളം വിദേശികളെയാണ് പിടികൂടിയത്.. ഇവരില്‍ നിയമപരമായി നാട്ടില്‍ തങ്ങുന്നവരും സ്ത്രീകളും ഉള്‍പെടും. തൊഴില്‍ നിയമലംഘനത്തിനു പിടിയിലാകുന്നവരില്‍ ഭൂരിപക്ഷവും വിസ നമ്പര്...

യു എ പി എ ക്കെതിരെ സംഘികള്‍ പുതിയ തന്ത്രവുമായി രംഗത്ത് ...

ഇമേജ്
മാസങ്ങള്‍ക്ക് മുംബ് സംഘികള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ മോഡിക്ക് അനുകൂലമായി വോട്ട് ചെയ്തത് എങ്ങനെ എന്ന് അവരുടെ ഈ ഫേസ്ബുക്ക് കമന്റുകള്‍ നോക്കുക... മാസങ്ങള്‍ക്ക് മുംബ് മോഡിക്ക് വേണ്ടി വ്യാപകമായി വ്യാജ വോട്ടുകള്‍ ചെയ്തത് പോലെ ഇപ്പോള്‍ യു എ പി യെ ക്ക് അനുകൂലമായും   സംഘികള്‍ ഓണ്‍ലൈന്‍ വോട്ടിങ്ങുമായി രംഗത്ത്..  സംഘത്തി വോട്ടിങ്ങില്‍ സംഘികള്‍ വിജയിക്കും... കാരണം ഓണ്‍ലൈന്‍ വോട്ടിംഗ് തട്ടിപ്പ് നടത്തി പരിചയം ഉണ്ടല്ലോ സംഘികള്‍ക്ക്.. മുംബ് ഗുജറാത്ത് വംശഹത്യയുടെ തലവന്‍ മോഡിക്ക് വേണ്ടി ഓണ്‍ലൈനില്‍ നടന്നു മേനക്കിട്ടു വോട്ടു ഉണ്ടാക്കിയത് പോലെ ഇതിനും ഉള്ള തയ്യാറെടുപ്പുകള്‍ ആണ് അണിയറയില്‍ നടക്കുന്നത് . സ്വന്തമായി ഒരു സൈറ്റ് ഉണ്ടാക്കി അതില്‍ ഓരോരുത്തരും ഇരുപതിനായിരവും മുപ്പതിനായിരവും വോട്ടു കുത്തിയിരുന്നു ചെയ്തു മോഡിക്ക് വോട്ട് ഉണ്ടാക്കി കൊടുത്ത്.. അതുപോലെ യു ഏ പി യെ യെയും വിജയിപ്പിക്കാനുള്ള ചര്‍ച്ച അണിയറയില്‍ നടക്കുന്നു.. സംഘികളുടെ ഓരോ കാര്യമേ... നേരെ ചൊവ്വേ വോട്ടിംഗ് നടത്തിയാല്‍ എന്താകും അവസ്ഥ എന്ന് അവര്‍ക്ക് തന്നെ അറിയാം... അതാണ്‌ കുരുട്ടു ബുദ്ധി ഉപയോഗിക്കുന്നത്.. സംഘികളെ....... നമിച്ചി...

നാറാത്തും നായാട്ടും ചില അപായ സൂചനകളും

ഇമേജ്
ഊ ണു കഴിഞ്ഞു പതിവ് ഉച്ചമയക്കത്തിലായിരുന്ന വീട്ടുകാരനെ ഒരാള്‍ വന്നു വിളിച്ചുണര്‍ത്തുന്നു. "എന്താണു കാര്യം?'' "നിങ്ങളാരാണ്''- ആഗതന്റെ ചോദ്യം. "എന്റെ വീട്ടില്‍ വന്ന് എന്നെ വിളിച്ചുണര്‍ത്തി ഞാനാരാണെന്ന്  ചോദിക്കുന്ന നിങ്ങളാരാണെന്നല്ലേ ആദ്യം പറയേണ്ടത്?'' അയാള്‍ താന്‍ പോലിസുകാരാണെന്നും ഇന്‍സ്പെക്ടര്‍ക്കു വീട്ടുടമയെ ഒന്നു കാണണമെന്നും അറിയിച്ചു. പുരയിടത്തിലേക്കു തിരിയുന്ന റോഡില്‍ വാഹത്തിലിരിക്കുന്ന ഇന്‍സ്പെക്ടറെ സമീപിച്ച വീട്ടുകാരാട് ഇവിടെ എവിടെയാണു വാളിനു തീയിട്ടിരിക്കുന്നത് എന്നാണ് ഇന്‍സ്പെക്ടറുടെ പ്രഥമചോദ്യം. ആരോ ഫോണില്‍ വിളിച്ചുപറഞ്ഞതാണത്രേ! ചോദ്യം കേട്ടു വീട്ടുകാരന്‍ ചിരിച്ചത് ഇന്‍സ്പെക്ടറെ പ്രകോപിതാക്കി. "അല്ല സാര്‍, വിളിച്ചുപറഞ്ഞവന്റെ തല ശ്യൂമായിരിക്കാം, എന്നാലും പുറപ്പെടുംമുമ്പ് നിങ്ങളെങ്കിലും ഒന്നാലോചിക്കണ്ടേ, വാളിനു തീപ്പിടിക്കുമോ? അഥവാ അങ്ങയൊണെങ്കില്‍ത്തന്നെ കത്തുന്ന വാളുകൊണ്ട് പ്രയോജമെന്താണ്? മിംബറില്‍ ഖത്തീബിന് ഊന്നിപ്പിടിക്കാമെന്നല്ലാതെ.'' ഏതായാലും അങ്ങാടിക്കു തൊട്ടുള്ള ആ പുരയിടത്തില്‍ വ്യാപാരികള്‍ അവരുടെ ചണ്ടികള്‍ കത്തിക്...

ഹിന്ദുത്വഭീകരവാദികളെ ഒറ്റപ്പെടുത്തിയാലേ രാജ്യത്തെ രക്ഷിക്കാനാവൂ.

ഇമേജ്
രാഷ്ട്രത്തെ നടുക്കിയ നിരവധി സ്ഫോടനപരമ്പരകള്‍ക്കു പിന്നില്‍ ഹിന്ദുത്വ ഭീകരസംഘങ്ങളാണെന്നു നാഷനല്‍ ഇന്‍വെസ്റിഗേഷന്‍ ഏജന്‍സി കണ്െടത്തിയിട്ട് നാളുകള്‍ ഏറെയായി. മലേഗാവ് സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഹേമന്ത് കര്‍ക്കരെയാണ് മുന്‍ധാരണകള്‍ പൊളിച്ചെഴുതി, മുസ്ലിംസമുദായത്തില്‍പ്പെട്ടവരല്ല, ഹിന്ദുത്വരാണ് ഉത്തരവാദികളെന്ന് ആദ്യമായി വെളിപ്പെടുത്തിയത്. കര്‍ക്കരെ ദുരൂഹസാഹചര്യത്തില്‍ വധിക്കപ്പെട്ടുവെങ്കിലും അദ്ദേഹം തുറന്നുവച്ച കുടത്തിലെ ഭൂതം ആര്‍.എസ്.എസ് നേതാക്കളെ വരെ വിഴുങ്ങുന്ന അവസ്ഥയിലേക്കാണു നീങ്ങിയത്. മലേഗാവില്‍ നടന്ന രണ്ടു സ്ഫോടനങ്ങള്‍ക്കു പുറമെ മക്കാ മസ്ജിദ്, സംജോതാ എക്സ്പ്രസ് തുടങ്ങി ഒരു ഡസനിലധികം ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എന്‍.ഐ.എയുടെ വലയില്‍ കുടുങ്ങി. അന്വേഷണങ്ങള്‍ നേരായ ദിശയില്‍ മുന്നേറുന്ന മുറയ്ക്ക് സംഘികള്‍ മാത്രമല്ല പ്രതിക്കൂട്ടിലാവുന്നത്. സ്ഫോടനങ്ങള്‍ നടന്നയുടന്‍ അസാമാന്യ മിടുക്കുകാട്ടി നിരപരാധികളായ മുസ്ലിംചെറുപ്പക്കാരെ യു.എ.പി.എ തുടങ്ങിയ ഭീകരവകുപ്പുകള്‍ ചാര്‍ത്തി ജയിലിലടച്ച അന്വേഷണ ഉദ്യോഗസ്ഥരും 'മുസ്ലിം ഭീകരത' ആഘോഷിച്ച കുത്തകമാധ്യമ...

ആത്മവീര്യവും , മതേതരത്വവും അടിയറ വെക്കാന്‍ ഞങ്ങള്‍ക്ക് മനസില്ല

ഇമേജ്
ഭാരതം എന്ന മൂന്നക്ഷരത്തിന് മഹത്തായ ഒരു പാരമ്പര്യത്തിന്റെ അഭിമാനകരമായ പിന്തുടര്‍ച്ച അവകാശപ്പെടാനുണ്ട് .സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ എല്ലാം നാം തനതായ വ്യക്തിത്വം കാത്തു സൂക്ഷിച്ചു പോന്നിരുന്നു . ആയിരത്തില്‍ അധികം ഭാഷകള്‍ , നിരവധി മതങ്ങള്‍ , ജാതികള്‍ ,ഉപജാതികള്‍ , തികച്ചും വിഭിന്നമായ ഭക്ഷണശീലവും , വസ്ത്ര ധാരണ ശൈലികളും ,  വ്യത്യസ്തങ്ങളായ ആചാരങ്ങളും അനുഷ്ടാനങ്ങളും ഇങ്ങനെ ഒന്നാണ് എന്ന് പറയാന്‍ ഒന്നുമില്ലാതിരിക്കുമ്പോഴും നമ്മെയെല്ലാം ഒന്നിപ്പിക്കുന ഒരു വികാരം ഉണ്ട് . നാം ഭാരതീയരാണ്‌ എന്ന മഹാ സത്യം . ഈ രാജ്യത്തിന്റെ ഔന്നത്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ് എന്ന തിരിച്ചറിവ് .ഒരമ്മ പെറ്റ മക്കളെ പോലെ ഇടപഴകാന്‍ നമുക്ക് ആത്മചോദനം നല്‍കുന്നത് ഈ ഒരു വികാരമാണ് . 1527  ലാണ് ഫതെപുര്‍ സിക്രിയില്‍ വച്ച്    ചിത്തോര്‍ഗര്‍ ഭരിച്ചിരുന്ന റാണ സന്ഗ്രം സിങ്ഘിനെ പരാജയപെടുത്തി ബാബര്‍ ചക്രവര്‍ത്തി ഭരണം ഏറ്റെടുക്കുന്നത് .തന്റെ പട്ടാള മേധാവി മിര്‍  ബന്കിയെ അദ്ദേഹം വൈസ്രോയി ആയി നിയമിച്ചു .1528  മിര്‍  ബന്കി അയോധ്യയില്‍ എത്തുകയും അവിടെ ഒരു മുസ...

ബാല്‍ താക്കറെ ബാക്കിവെച്ചത്....!!!

ഇമേജ്
ശിവസേനാ നേതാവ് ബാല്‍ താക്കറെക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ആളുകളാണു മുംബൈയിലെ ശിവജി പാര്‍ക്കില്‍ എത്തിച്ചേര്‍ന്നത്. ആചാരവെടിയും മറ്റു ബഹുമതികളുമൊക്കെ ഉണ്ടായിരുന്നു. വ്യവസായപ്രമുഖരും രാഷ്ട്രീയനേതാക്കളുമൊക്കെ അദ്ദേഹത്തിനു യാത്രാമൊഴി നല്‍കാന്‍ എത്തിച്ചേരുകയും ചെയ്തു.  എന്നാല്‍ എന്താണു ബാല്‍ താക്കറെ ഇവിടെ അവശേഷിപ്പിച്ചുപോവുന്നത്? 46 വര്‍ഷം മുമ്പ് കാര്‍ട്ടൂണിന്റെ തട്ടകം വിട്ടു ശിവസേന രൂപീകരിച്ച് രാഷ്ട്രീയത്തിലേക്കു കാലെടുത്തുവച്ച മുഹൂര്‍ത്തം മുതല്‍ അന്ത്യനിമിഷം വരെ ഏതുതരത്തിലുള്ള രാഷ്ട്രീയപ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്? ഇന്ത്യയെ സംബന്ധിച്ചു താക്കറെയുടെ പൈതൃകം ഏതുതരത്തിലുള്ളതാണ്?  നിസ്സംശയം പറയാം, വെറുപ്പിന്റെയും ഹിംസയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയവും സംസ്കാരവുമാണ് അദ്ദേഹമിവിടെ അവശേഷിപ്പിച്ചുപോവുന്നത്. മുംബൈയിലെ യുവജനങ്ങളുടെ അസംതൃപ്തിയും തൊഴിലില്ലായ്മയും മൂലധനമാക്കി, അതിന്റെ കാരണക്കാരായി കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമൊക്കെ കുടിയേറിയ പാവപ്പെട്ട മനുഷ്യരെ ചൂണ്ടിക്കാട്ടി അവരുടെ മേല്‍ ആക്രമണം നടത്തിക്കൊണ്ടാണ് അദ്ദേഹം തന്റെ അശ്വമേധം തുടങ്ങിയത്....

ഖുര്‍ആന്‍ എന്ന അത്ഭുതം

ഇമേജ്
ഖുര്‍ആന്‍ എന്ന അത്ഭുതം 'ലോകാത്ഭുതങ്ങള്‍' എന്ന് പേരിട്ടു വിളിക്കുന്ന ഏഴ് അത്ഭുതങ്ങളെക്കുറിച്ച് നമുക്കെല്ലാമറിയാം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആയിരക്കണക്കിന് മനുഷ്യരുടെ ഇച്ഛാശക്തിയുടേയും, കഠിനാധ്വാനത്തിന്റെയും ഫലമായി ഉയര്‍ന്നുവന്ന വസ്മയങ്ങളാണവ. എന്നാല്‍, ലോകത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും വലിയ അത്ഭുതമേതാണെന്ന് ചോദിച്ചാല്‍, അത് പരിശുദ്ധ ഖുര്‍ആന്‍ എന്ന ഒരു ഗ്രന്ഥമാണെന്ന് നിസ്സംശയം പറയാം. അന്ധവിശ്വാസങ്ങള്‍ സൃഷ്ടിച്ച അധമത്വം പേറിക്കൊണ്ടിരുന്ന, മദ്യത്തിലും മദിരാക്ഷിയിലും മയങ്ങിക്കിടന്നിരുന്ന, ഗോത്രമഹിമയുടെ പേരില്‍ തമ്മിലടിച്ച് ചോരചിന്തുന്നതില്‍ യാതൊരുവിധ വൈമനസ്യവുമില്ലാതിരുന്ന, അറിവിന്റെ രംഗത്ത് വട്ടപ്പൂജ്യം മാത്രമായിരുന്ന, ചികിത്സാരംഗത്ത് ഒന്നുമല്ലാതിരുന്ന, കാര്‍ഷികമായി പിന്നോക്കം നിന്നിരുന്ന, രാഷ്ട്രീയവും സൈനികവുമായി അസംഘടിതരായിരുന്ന ഒരു ജനതയെ, വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍കൊണ്ട് മാനവികതയുടെ പരമശീര്‍ഷത്തില്‍ എത്തിക്കുവാന്‍ കഴിഞ്ഞ ഗ്രന്ഥമാണ് ഖുര്‍ആന്‍ . ഇങ്ങനെയൊരു വിപ്ളവത്തിന് നേതൃത്വം കൊടുത്ത മുഹമ്മദ് നബി(സ) യോളം പോന്ന ഒരു വിപ്ളവകാരി ലോകചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ട...

അവസാനം സദാചാര പോലീസ് ആരെന്ന് പുറത്തു വരുന്നു...

ഇമേജ്
അവസാനം സദാചാര പോലിസിങിനും തീവ്ര പ്രവര്‍ത്തനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പിന്നില്‍ ആരെന്ന് പുറത്തു വരുന്നു.... ഹര്‍ത്താല്‍ അക്രമങ്ങള്‍, കമിതാക്കളെ ചോദ്യം ചെയ്യല്‍, മതനിയമങ്ങളെന്ന പേരില്‍ സ്ഥാപിത താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കല്‍, മറ്റു സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു നേരെ കൈയ്യേറ്റം, അമ്പലത്തിനും പള്ളിക്കും നേരെ ദുരൂഹ അക്രമങ്ങള്‍.... ഇതിന്റെയെല്ലാം ഉത്തരവാദിത്തം വച്ചു കെട്ടാന്‍ നിര്‍മിക്കപ്പെട്ട 'അദൃശ്യ തീവ്രവാദി'കളും അതിന്റെ പേരില്‍ ആക്ഷേപിക്കപ്പെട്ട എന്‍.ഡി.എഫ്, പോപുലര്‍ഫ്രണ്ട് തുടങ്ങിയവര്‍ക്കും വിടുതല്‍.... മേല്‍പറഞ്ഞതെല്ലാം ഞമ്മന്റെ സ്വന്തം മക്കളുടെ പണി തന്നെയെന്ന് എം.എസ്.എഫ് നേതാവിന്റെ വ്യംഗ്യമായ കുറ്റസമ്മതം... ഇനിയെങ്കിലും 'തീവ്രവാദി'കളുടെ ചോരക്ക് ദാഹിക്കുന്നവര്‍ക്ക് ലീഗുകാരോട് മുഖത്തു നോക്കി ചോദിച്ചൂടേ ഇതൊക്കെ നിര്‍ത്താറായില്ലെന്ന്...! കൊടിയത്തൂരും കാസര്‍കോടുമടക്കം സദാചാര പോലിസ് ആരോപണമുള്ള കേസുകളില്‍ പൊതുവായുള്ളത് ലീഗും സി.പി.എമ്മുമാണ്..ഇത് മറച്ചുവയ്ക്കാനാണ് ഈ ആരോപണം പോപുലര്‍ഫ്രണ്ടിനു നേരെ തൊടുക്കുന്നത്.. news: വിദ്യാര്‍ഥിനികള്‍ക്ക് പര്‍ദ്ദ ന...

കേരള മുസ്ലിങ്ങളുടെ വളര്‍ച്ച: ക്രെഡിറ്റ്‌ മുസ്ലിം ലീഗിനോ? : ഭാഗം ഒന്ന്

ഇമേജ്
ബിന്‍ ഹുസൈന്‍ അ വിഭക്ത ഇന്ത്യയില്‍  മുസ്ലിം ന്യൂനപക്ഷത്തിന്റെ ന്യായമായ അവകാശങ്ങള്‍  പോലും ഹനിക്കപ്പെടുന്നു  എന്ന തിരിച്ചറിവിന്‍റെ വെളിച്ചത്തില്‍ ആയിരുന്നു  ..അന്ന് വരെ രാജ്യ  സ്വാതന്ത്രത്തിന്റെ സമരമുഖങ്ങളില്‍ ഒന്നിച്ചു  പ്രവര്‍ത്തിച്ചിരുന്ന മുസ്ലിം  നേതാക്കള്‍ ഇന്ത്യന്‍ നാഷണല്‍  കൊണ്ഗ്രസ്സില്‍ നിന്നും വേറിട്ട്‌ ഒരു  രാഷ്ട്രീയ പാര്‍ട്ടി : സര്‍വേന്ത്യ  മുസ്ലിം ലീഗ് രൂപീകരിച്ചത് ! രാജ്യം  അടിമത്വത്തിന്റെ നുഖം വലിച്ചെറിയാന്‍  വെള്ളക്കരനെതിരെ ജാതിയും മതവും മറന്നു  ഒന്നിച്ചു നില്‍ക്കേണ്ട  അനിവാര്യഘട്ടത്തില്‍ ഈ "തുരപ്പന്മാര്‍ " തനി  വര്‍ഗീയ സ്വഭാവം കാണിച്ചു  രാജ്യസ്നേഹത്തെ പോലും അവമതിച്ചു എന്നാണ് ഈ  നടപടിയെ ദേശീയ മുസ്ലിംകള്‍  അടക്കമുള്ള കോണ്ഗ്രസ് നേതാക്കള്‍  വിശേഷിപ്പിച്ചത് ! അതെന്തുമാകട്ടെ .  അങ്ങിനെ നാം സ്വാതന്ത്ര്യം നേടി  .ഇന്ത്യ രണ്ടായി പകുത്തു . ചരിത്രം  എല്ലാവര്‍ക്കുമറിയുന്നതിനാല്‍  നീട്ടി ബോര്‍ അടിപ്പിക്കുന്നില്ല .  പാകിസ്ഥാനിലേക്ക് നേതാക്കള്‍ വെച്ച്  ന...

പ്രവാസി പ്രകാശമില്ലാത്ത വിളക്ക്..

ഇമേജ്
പ്രവാസതീയിലുരുകിയൊലിക്കും  പ്രകാശമില്ലാത്ത വിളക്കാണു ഞാന്‍ ദൈവത്തിന്‍ നാടിനെ യാത്രയാക്കി  എത്തിയതാകട്ടെ മണല്‍കാട്ടിലും, ആരോരുമില്ലാതെ അലയുമ്പോഴെല്ലാം നാട്ടിലെ കണ്ണുനീരോര്‍മ്മ വന്നു വെയിലേറ്റ് തളര്‍ന്നുഞാനുറങ്ങുമ്പോഴെല്ലാം നാട്ടിലെ വിശപ്പെന്നെ വിളിച്ചുണര്‍ത്തുന്നു എന്‍ ജീവിതപകുതിയെരിഞ്ഞൊടുങ്ങുമ്പോള്‍ വാര്‍ദ്ധക്യം പെട്ടന്ന് കയറിവരുമ്പോള്‍ ആയുസ്സിന്‍ പുസ്തകപേജുകളെല്ലാം  മണല്കാറ്റിന്‍ വേഗതയിലെരിഞ്ഞടങ്ങുന്നു  വിദ്യതന്‍ പടികള്‍ കയറും മക്കളും വിശപ്പിന്‍ കരച്ചിലിന്‍ പടിയിറക്കവും ഉറങ്ങുമ്പോളെത്തുന്ന മഴത്തുള്ളികളിന്നില്ല കാറ്റിനോട് മല്ലിടാന്‍ മേല്ക്കൂരയില്ലിന്ന്  വീടിന്‍ മുകളില്‍ മണ്ഡപമുയരുന്നു കതിര്‍മണ്ഡപത്തിന്‍ വിളാക്കാകുന്നു മക്കള്‍ എന്‍ജീവിതമുരുകിയൊലിച്ചാലുമെന്തേ,, ആ കൊച്ചു വെളിച്ചത്തിന്‍ കീഴിലെല്ലാം ഒരുപാട് ജീവിതം പൂവണിഞ്ഞുവല്ലോ അതായിരുന്നുവെന്‍ ജീവിത ലക്ഷ്യവും  അതാണെന്റെ ആത്മസംത്ര്പതിയും...

അരുതുഫാസിസമെ ..ഈസൌഹൃദത്തെതല്ലിത്തകർക്കരുതു..…

ഇമേജ്
ഹൈന്ദവവാഹനഉടമകളുടെയുംഒരുലിസ്റ്റ്കൊച്ചിനഗരത്തിൽതയ്യാറാക്കിയിരിക്കുന്നു.വിവിധആവശ്യങ്ങൾക്കായിനഗരത്തിൽവരുന്നഹൈന്ദവർക്ക്പ്രയോചനപ്പെടുംവിധത്തിൽരാഷ്ട്രീയസ്വയംസെവകർമുൻകൈഎടുത്തുകൊണ്ട്രൂപീകരിച്ചഈകൂട്ടായ്മതാമസംവിനാഅടുത്തനഗരങ്ങളിലേക്കുകൂടെവ്യാപിപ്പുക്കുന്നതാണ്.”സോഷ്യൽനെറ്റ്വർക്സൈറ്റായഫെസ്ബുക്കിൽകഴിഞ്ഞദിവസംപ്രത്യക്ഷപ്പെട്ടഒരുപരസ്യംആണിതു.അടുത്തകാലത്ത്കെരളത്തിൽവിവാദമയവർഗ്ഗീയസ്വഭവമുള്ളപലകുപ്രചരണങ്ങൾക്കുംമുൻകൈഎടുത്തഒരുസംഘപരിവാർസംഘടനയുടെഔദ്യൊഗികനേതാവാണ്ഫേസ്ബുക്കിൽഇത്തരമൊരുപരസ്യംനൽകിയിരിക്കുന്നതു.അതുകൊണ്ട്തന്നെവ്യക്തിപരമല്ല,  മറിച്ച്ഔദ്യൊഗികതിരുമാനത്തിന്റെഭാഗമാണ്ഈനീക്കംഎന്നുവ്യക്തം.കേരളത്തിലെസാമൂഹികാന്തരീക്ഷത്തിൽദുരവ്യാപകമായപ്രത്യാഘാതങ്ങൾഉണ്ടാക്കായേക്കാവുന്നഅപകടകരമായനീക്കം.കെരളത്തിൽനാളീതുവരെകേൾക്കാത്തപുതിയപ്രവണത. അതെസമയംവർഗ്ഗീയസംഘർഷങ്ങൾനിരന്തരംനടന്നുകൊണ്ടിരിക്കുന്നഉത്തരെന്ത്യയിൽനിന്നുംപ്രത്യേകിച്ചുഗുജറാത്ത് , മുംബൈപൊലുള്ളപ്രദേശങ്ങളിൽനിന്നുംകേട്ടുകൊണ്ടിരിക്കുന്നവർഗ്ഗീയവൽക്കരണമുദ്രാവാക്യം. കേരളത്തിലെഅതിവേഗംമാറിക്കൊണ്ടിരിക്കുന്നസാമൂഹികരാഷ്ട്രീയഅന്തരീക്ഷംമുതലെടുത്തുകൊണ്ട്ആപൽക്കരമായഈമുദ്രാവാക്...

സയണിസ്റ്റുകള്‍കെതിരെ മിണ്ടരുത്.. ഫേസ്ബുക്കിന് നോവും...!!

ഇമേജ്
സയണിസ്റ്റുകള്‍കെതിരെ  ഒന്ന് പ്രതിഷേധിക്കാന്‍ പോലും അവകാശമില്ലേ ഈ സോഷ്യല്‍ നെറ്റ്വര്‍ക്ക് എന്ന് പറയുന്ന ഈ സൈറ്റില്‍?  ഫെസ്ബുക്കിലൂടെ വെറുതെ ഇങ്ങനെ നടക്കുമ്പോള്‍ എവിടെയോ ഒരു പോസ്റ്റ്‌ കണ്ടു. "സയണിസ്റ്റുകളുടെ പേനയുന്ധികളായ മാധ്യമങ്ങള്‍ " എന്ന തലക്കെട്ടോടു കൂടി ഒരു പോസ്റ്റ്‌.. കണ്ടപ്പോള്‍ തന്നെ ഇന്ന് നടക്കുന്ന യഥാര്‍ത്ഥ സംഭവത്തെയാണ് ആ കാര്ട്ടൂണിസ്റ്റ് വരച്ചത് എന്ന് തോന്നി.. ഉടന്‍ ആ കാര്‍ട്ടൂണ്‍ ഞാന്‍ ഒലീവ് ഫേസ്ബുക്ക് പേജില്‍ ഒന്ന് റിപോസ്റ്റ് ചെയ്തു.. പക്ഷെ ആകെ മൂന്നു മണിക്കൂറെ ആ പോസ്റ്റിനു ആയുസ് ഉണ്ടായുള്ളൂ... പക്ഷെ ഇന്നുവരെ ഞാന്‍ ഫേസ്ബുക്കില്‍ കണ്ട ഏറ്റവും സ്പീഡ് കൂടിയ ഷെയറിങ് & ലൈക് .  പോസ്റ്റ്‌ ചെയ്തു വെറും മൂന്നു മണിക്കൂര്‍ കൊണ്ട് അയ്യായിരത്തോളം ആളുകള്‍ ഷയര്‍ ചെയ്യുകയും എന്ണൂരില്‍ പരം ആളുകള്‍ ലൈക് ചെയ്യുകയും ചെയ്തു.. ഉടന്‍ വന്നു ഫേസ്ബുക്ക് മെസ്സേജ് ഈ പോസ്റ്റ്‌ റിമൂവ് ചെയ്യുന്നു.. പോസ്റ്റ്‌ റിമൂവ് ചെയ്യുമ്പോള്‍ ഫേസ്ബുക്കില്‍ നിന്നും വന്ന മെസ്സേജ്  എന്താ ഫെസ്ബുക്കും വാങ്ങുന്നുണ്ടോ സയണിസ്റ്റ് അച്ചാരം?  സയണിസ്റ്റ്കളെ പറഞ്ഞപ്പോള്‍ ഫെസ്ബുക്കിനു പൊള്ളി......

SMS വാര്‍ത്ത : കാളപെറ്റ്ന്നു കേട്ടപ്പോഴേ കയറെടുക്കുന്ന മാധ്യമങ്ങള്‍

ഇമേജ്
പഴയകാലത്ത് കേട്ടിരുന്ന ഒരു കഥ ഓര്‍മ്മവരുന്നു. നഗരത്തില്‍ മോഷ്ടിക്കാന്‍ ഇറങ്ങിയ കള്ളന്‍റെ പിന്നാലെ നഗരവാസികള്‍ കള്ളന്‍ കള്ളന്‍ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ഓടുന്നു. ഇത് കേള്കേണ്ട താമസം കണ്ടു നിന്നവര്‍ കള്ളനെ പിടിക്കാന്‍ തുനിയുമ്പോള്‍ കള്ളന്‍ ഉച്ചത്തില്‍ അവരോടു പറഞ്ഞു എന്നെയല്ല .. ദാ അവനെ ആ കള്ളനെ പിടിക്കൂ......  അങ്ങനെ അവരും ഒന്നും അറിയാതെ ആ കള്ളന്‍ കാണിച്ചു കൊടുത്ത വഴിയിലൂടെ ഓടി. അവസാനം ആണ് അവര്‍ക്ക് പിടികിട്ടിയത് നമ്മോടു ഓടാന്‍ പറഞ്ഞ അവനായിരുന്നു സത്യത്തില്‍ കള്ളന്‍ എന്ന്.. ഏതാണ്ട് ഇതുപോലെയുള്ള ഒരു പ്രചാരണമാണ് ഈയടുത്ത ദിവസംങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.  ആസ്സാം കലാപ പക്ഷാതലത്തില്‍  ആസ്സാം ജനതക്കെതിരെ വ്യാജ എസ് എം എസ് അയച്ചു എന്ന വാര്‍ത്ത..   ഏകദേശം 30 ലക്ഷത്തോളം SMS അയച്ചു എന്ന് പറയുന്നു  പോപ്പുലര്‍ ഫ്രണ്ട് കാര്‍ ആണ് ഇതിനു പിന്നില്‍ എന്ന് പ്രചരിപ്പിക്കുന്നു.. പ്രചരണം കനത്തതോടെ അത് തെളിയിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് അതികാരികളെ വെല്ലുവിളിച്ച്ചിട്ടും ആ വെല്ലുവിളി ബാക്കിയായി അവശേഷിക്കുന്നു എന്നല്ലാതെ ഒന്നും സംഭവിച്ചില്ല. പതിവ് പോലെ മാധ്യമങ്ങളുടെയ...

ലവ്ജിഹാദ്‌ പോലെ വീണ്ടും ഒരു വ്യാജ SMS ഉം.. ഇതിന്റെ പിന്നിലാര്?

ഇമേജ്
സ്വന്തം മകനെയും കൂട്ടി യാത്രപോയ ലിന്‍ഡ ചേംബര്‍ ലൈന്‍ എന്ന യുവതിക്കു തന്റെ അരുമ മകനെ നഷ്ടപ്പെട്ട സംഭവം പത്രപ്രവര്‍ത്തകര്‍ കൈകാര്യം ചെയ്ത രീതി ഒമ്പതാം ക്ളാസിലെ മലയാള പാഠപുസ്തകത്തില്‍ പത്രപ്രവര്‍ത്തനത്തെക്കുറിച്ചുള്ള പാഠഭാഗത്തു പരാമര്‍ശിക്കുന്നുണ്ട്.  1985ല്‍ ആസ്ത്രേലിയയിലാണു സംഭവം. കുട്ടി നഷ്ടപ്പെട്ട അമ്മയുടെ വെപ്രാളത്തിനും വേദനയ്ക്കും നേരെ കണ്ണടച്ചു പത്രങ്ങള്‍ സംഭവം പെരുപ്പിക്കുകയും ഒടുവില്‍ അമ്മ തന്നെയാണു കുട്ടിയെ കൊന്നതെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്തു. അമ്മ പ്രതിയാക്കപ്പെടുകയും എട്ടുവര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തതിനുശേഷം കുട്ടിയെ കാട്ടുനായ കൊന്നതാണെന്നു കണ്ട് അവര്‍ ജയില്‍മോചിതയാവുന്നു.  കുപ്രചാരണത്തിലൂടെ ഒരമ്മയുടെ വേദനയെ ആയിരം മടങ്ങാക്കി ഉയര്‍ത്തിയ ഇതേ പത്രപ്രവര്‍ത്തന കുബുദ്ധിയാണ് ഇന്നു നമ്മുടെ വായനക്കാരെ വിഭ്രാന്തിയിലാക്കുന്ന പല എക്സ്ക്ളൂസീവ് സ്റോറികളും സൃഷ്ടിക്കുന്നത്. കഷ്ടപ്പെടുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട മാധ്യമങ്ങള്‍ സത്യത്തിനു നേരെ കണ്ണടച്ചും നുണകളില്‍ അഭിരമിച്ചും കൊടും ഗര്‍ത്തത്തിലേക്കാണു കൂപ്പുകുത്തിയി...