പോസ്റ്റുകള്‍

സ്പോര്‍ട്സ്‌ ലൈവ് : ക്രിക്കറ്റ്

ഇമേജ്
ഏകദിനം ഇന്ന്    തത്സമയം ഒലീവില്‍ കാണാം  അവസാന ഏകദിനം ഇന്ന് സ്ക്രീനില്‍ കാണുന്ന പരസ്യ ബോഡുകള്‍ ക്ലോസ് ചെയ്യുക അതില്‍ ക്ലിക്ക് ചെയ്യരുത്

ഒരു ഉമ്മയുടെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

ഇമേജ്
ഒരു ഉമ്മയുടെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ കണ്ണൂര്‍ മൈതാനപിള്ളില്‍ വീടിന്റെ ഉമ്മറത്ത് കണ്ണീര്‍ തോരാത്ത ഒരു ഉമ്മയുണ്ട് .നമുക്കറിയാം നാലുപേര്‍ കാശ്മീരില്‍ സുരക്ഷാസേനയുടെ വെടിയേറ്റ്‌ മരിച്ചു എന്ന് പറയപ്പെടുംബോഴും ഉത്തരം കിട്ടാത്ത കുറെ ചോദ്യമുണ്ട് ..!!  മകന്റെ മയ്യിത്ത് കാണേണ്ടന്നു പറഞ്ഞതിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച ഒരു ഉമ്മ. ഒരിക്കല്‍ ഈ ഉമ്മയുടെ ചിത്രം കേരളത്തിന്റെ ചുവരുകളില്‍ നിറഞ്ഞിരുന്നു 'ഇതു തീവ്രവാദികളുടെ നാടല്ല. രാജ്യദ്രോഹിയായ മകനെ കാണേണ്ടന്നു പറഞ്ഞ ഉമ്മയുടെ നാടാണിത്' എന്ന അടിക്കുറിപ്പോടെ. കശ്മീരില്‍ ഏറ്റുമുട്ടലില്‍ മരിച്ചതായി പറയപ്പെടുന്ന ഫയാസിന്റെ മാതാവ് സഫിയയാണ് ആ ഉമ്മ. നൊന്തുപെറ്റ മകന്റെ മൃതദേഹം പോലും കാണേണ്െടന്ന് ഈ മാതാവിനെക്കൊണ്ട് പറയിച്ചതെന്തായിരിക്കും? നെഞ്ചിലെരിയുന്ന നോവിന്റെ കനലിനെ കണ്ണീര്‍ കൊണ്ട് കെടുത്താന്‍ കഴിയാതെ ആ ഉമ്മ മനസ്സുതുറക്കുന്നു. 'എന്‍റെ മോനെ രാജ്യദ്രോഹിയാക്കിയതാര്?' 'എന്റെ മകന്‍ രാജ്യദ്രോഹിയാണെങ്കില്‍ എനിക്കവനെ കാണേണ്ട. അല്ലെങ്കില്‍ എനിക്കവനെ വേണം. എല്ലാവരും തീവ്രവാദിയെന്ന് ആണയിട്ടപ്പോള്‍ ഞാനും അവന്റെ മയ്യിത്ത് കാണേണ്ടന്നു പറഞ്...

കേരളത്തില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക് എത്രയാണ് ദൂരം

ഇമേജ്
ഈ പോസ്റ്റ്‌ വായനക്കാര്‍ക്ക് വേണ്ടി തയ്യാറാക്കിയത് അഷ്കര്‍ തൊളിക്കോട് ബ്ലോഗ്‌ വായനശാല കേരളത്തില്‍  നിന്നും ഡല്‍ഹിയിലേയ്ക്ക് എത്രയാണ് ദൂരം   കേരളത്തില്‍  നിന്നും ഡല്‍ഹിയിലേയ്ക്ക് എത്രയാണ് ദൂരം എന്ന്  ചോദിച്ചാല്‍  കിലോമീറ്ററുകളുടെയോ ദിവസങ്ങളുടെയോ  കണക്കുകള്‍  കൂട്ടി കൊണ്ടു മറുപടി പറയാന്‍ സാധിക്കും.. എന്നാല്‍ അതെ കേരളത്തില്‍ നിന്നും ഡല്‍ഹിയിലെത്താന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു എന്ന് പറയുമ്പോള്‍ സ്വാഭാവികമായും ഒരു പോരായ്മ അനുഭവപെട്ടെയ്ക്കാം പക്ഷെ പോപ്പുലര്‍ ഫ്രണ്ട് എന്നാ സംഘടനയെ സംബന്ധിചിടത്തോളം അത് ഒരു പോരായ്മയല്ല മറിച്ചു ഒരുപാടു പ്രയത്നങ്ങളുടെ  പ്രതിഫലമാണ്. ആരംഭ കാലം മുതല്‍ തന്നെ  പൊതു സമൂഹം എന്ന് പറയുവാന്‍ കഴികഴിയുകയില്ല  സമൂഹത്തിലെ ചില അഞ്ചാം പത്തികള്‍  ഒറ്റപെടുത്തലുകളും കുറ്റപെടുത്തലുകളും  നടത്തി ഇതിനെ മുളയിലെ ഇല്ലാതാക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞാല്‍ അത് ഒരു അധികപറ്റാകുകയില്ല..എന്നാല്‍ ഇതിനെയെല്ലാം മുഖവിലയ്ക്കെടുക്കാതെ ആരോപണങ്ങളെ പ്രതിരോധിച്ചും ജനങ്ങള്‍ക്കിടയില്‍ ബോധാവല്‍ക്കരണം  നടത്താനും അടിച്ചമര്ത്തപെടിരുന്ന  ജന...

പ്രിയ പെട്ട കേരളാ മുഖ്യ മന്ത്രിക്കു ഒരു തുറന്ന കത്ത്‌

ഇമേജ്
പ്രിയ പെട്ട കേരളാ മുഖ്യ മന്ത്രിക്കു ഒരു തുറന്ന കത്ത്‌  ============================== ആദ്യം എല്ലാവരും ഇവിടെ ക്ലിക്ക് ചെയ്തു കൊണ്ട് ഈ പേജ് ലൈക്‌ ചെയ്യുക  തികഞ്ഞ ബഹുമാനത്തോടെ അറിയിക്കാന്‍ ആഗ്രഹിക്കുന്ന വിഷയം. മറ്റെല്ലാവരെയും പോലെ അങ്ങേക്കും അറിയുന്നതയിരിക്കുമെന്നു കരുതുന്നു .  മുല്ല പെരിയാര്‍ അണക്കെട്ടിനെ കുറിച്ച് കേട്ട് കേള്‍വി മാത്രമേ എനിക്കുള്ളൂ. അണക്കെട്ട് പൊട്ടിയാലും പോട്ടിയില്ലെങ്കിലും എനിക്കൊന്നുമില്ല എന്ന് കരുതി ഞാന്‍. എനിക്ക് എന്തായാലും ശമ്പളം കിട്ടും. ഞാന്‍ അത് വൈകുന്നേരം എല്ലാ ചാനെലിലും കാണുകയും ചെയ്യും. പക്ഷെ ഇന്‍റര്‍നെറ്റില്‍ പരക്കുന്ന ചില ബ്ലോഗുകളില്‍ നിന്നാണ് കൂടുതല്‍ അറിയാന്‍ കഴിഞ്ഞത്  35 ലക്ഷം പേരുടെ ജീവനെടുക്കും ഈ ദുരന്തമെന്ന് ,നമ്മുടെ വളര്‍ച്ചയെ എന്നും അസൂയയോടെ കാണുന്ന തമിഴ് നാടിനെ പേടിച്ചു ഈ ജീവനുകളെയും നമ്മുടെ മെട്രോ ആയ കൊച്ചിയും നെല്ലറയായ കുട്ടനാടിനെയും അക്ഷരനഗരിയായ കോട്ടയത്തിനെയും എല്ലാം നാശത്തിന്റെ പട് കുഴിയിലേക്ക് വിടാന്‍ അങ്ങ് മൌനാനുവാദം നല്കുകയാണോ? . ഇവിടെയുള്ള ലക്ഷ കണക്കിന് കുഞ്ഞുങ്ങളെ ഈ ദുരന്തത്തിനു ബലി നല്കാന്‍ പോകയാണോ? മരണം വന്നു വാത...

അല്ലാഹുവിലേക്കൊരു സ്നേഹസഞ്ചാരം

ഇമേജ്
അല്ലാഹുവിലേക്കൊരു സ്നേഹസഞ്ചാരം ഹജ്ജ് അനുഭവം എന്താണു തന്നെ പഠിപ്പിക്കേണ്ടതെന്ന് എല്ലാവരും അവരവരോടുതന്നെ ചോദിക്കേണ്ടതാണ്. ആദ്യമവര്‍ ചോദിക്കേണ്ടത് എന്താണു ഹജ്ജിന്റെ അര്‍ഥമെന്നതാണ്.  അല്ലാഹുവിങ്കലേക്കുള്ള മനുഷ്യന്റെ പരിണാമമാണു ഹജ്ജ്. ആദമിനെ സൃഷ്ടിച്ചതിനെ സംബന്ധിച്ച തത്വത്തിന്റെ പ്രതീകാത്മകമായ ചരിത്ര പ്രകടനം, ഐക്യപ്രകടനം. ഇതു കൂടുതല്‍ വിശദീകരിക്കുകയാണെങ്കില്‍ ഹജ്ജ് നിര്‍വഹണമെന്നാല്‍, ഒരേ സമയം പല കാര്യങ്ങളുടെ പ്രദര്‍ശനമാണ്. സൃഷ്ടിയുടെയും ചരിത്രത്തിന്റെയും പ്രകടനമാണത്. അതുപോലെ, ഐക്യത്തിന്റെയും ഇസ്ലാമിക ദര്‍ശനത്തിന്റെയും ഉമ്മത്തിന്റെയും പ്രകടനവുമാണ്. അല്ലാഹുവാണിവിടത്തെ രംഗനിയന്താവ്. ആദം, ഇബ്റാഹീം, ഹാജറ, പിശാച് എന്നിവരാണു മുഖ്യ കഥാപാത്രങ്ങള്‍. മസ്ജിദുല്‍ ഹറാം, ഹറം മേഖല, അറഫാത്,  മശ്ഹറുകള്‍, മിന എന്നിവയാണു വേദികള്‍. കഅ്ബ, സഫാ, മര്‍വാ, പകല്‍, രാത്രി, സൂര്യവെളിച്ചം, അസ്തമയം, വിഗ്രഹങ്ങള്‍, ബലികര്‍മങ്ങള്‍ എന്നിവ പ്രധാന പ്രതീകങ്ങളും. വേഷമോ ഇഹ്റാം, മുടി മുണ്ഡനവും മുറിക്കലും. ആണെന്നോ പെണ്ണെന്നോ കറുത്തവനെന്നോ വെളുത്തവനെന്നോ വൃദ്ധനെന്നോ പരിഗണന കൂടാതെ നിങ്ങളാണതിലെ മുഖ്യകഥാപാത്രം. അല്ലാഹുവി...

ഖദ്ദാഫിയുടെ പതനം

ഇമേജ്
ഖദ്ദാഫിയുടെ പതനം മുഅമ്മര്‍ ഖദ്ദാഫിയുടെ ദാരുണമായ അന്ത്യം അപ്രതീക്ഷിതമല്ലെങ്കിലും പശ്ചിമേഷ്യന്‍ ചരിത്രത്തിലെ ഒരു അനിവാര്യ ദുരന്തമാണ്. 42 കൊല്ലം ഖദ്ദാഫി ലിബിയയുടെ ഭരണാധികാരിയായിരുന്നു. ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച അറബ് നേതാവാണദ്ദേഹം. ഒരുകാലത്തു ലിബിയയിലെന്നല്ല, അതിവിദൂരമായ കേരളത്തില്‍പ്പോലും യുവാക്കളെ ത്രസിപ്പിക്കുകയും അവരുടെ ആരാധനാമൂര്‍ത്തിയാവുകയും ചെയ്ത ഖദ്ദാഫിയുടെ പതനം തുണീസ്യയിലും ഈജിപ്തിലും പൊട്ടിപ്പുറപ്പെട്ട ജനാധിപത്യ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ തുടര്‍ച്ചയാണ്. ഒരു വ്യത്യാസമുണ്െടന്നു മാത്രം- ഖദ്ദാഫി പിടിച്ചുനില്‍ക്കാന്‍ ആവോളം ശ്രമിച്ചു; അതുകൊണ്ടു രക്തച്ചൊരിച്ചിലില്‍ മാത്രമേ പോരാട്ടം അവസാനിച്ചുള്ളൂ.  അറബ്ലോകത്ത് ഉയര്‍ന്നുവരുന്ന ജനാധിപത്യസമരങ്ങള്‍ വിജയം കണ്െടത്തുന്നു എന്നു പറഞ്ഞുകൊണ്ട് ഖദ്ദാഫിയുടെ പതനത്തെ പലരും ആഘോഷിക്കുന്നുണ്ട്. എന്നാല്‍, ലിബിയ മറ്റൊരു ചരിത്രപാഠമാവുകയാണോ എന്നു തീര്‍ച്ചയായും സംശയിക്കണം. ഈജിപ്തിലെപ്പോലെ നാട്ടുകാര്‍ക്ക് ഒറ്റയ്ക്കു ഖദ്ദാഫിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്വന്തം ദേശമായ സിര്‍ത്തിലുള്‍പ്പെടെ ലിബിയയില്‍ പലയിടങ്ങളിലും അദ്ദേഹത്തിനു സാമാന്യം ...

പോലിസ്‌ വാദങ്ങള്‍ പൊളിഞ്ഞു: പോപുലര്‍ ഫ്രണ്‌ട്‌ സമാധാനപരമായി റാലി നടത്തി

ഇമേജ്
പോലിസ്‌ വാദങ്ങള്‍ പൊളിഞ്ഞു: പോപുലര്‍ ഫ്രണ്‌ട്‌ സമാധാനപരമായി റാലി നടത്തി തിരുവനന്തപുരം/പെരുമ്പാവൂര്‍/കോഴിക്കോട്: പോലിസ്ഭരണകൂട കൂട്ടുകെട്ടിന്റെ പൌരാവകാശ നിഷേധങ്ങള്‍ക്കെതിരേ ശക്തമായ താക്കീതു നല്‍കി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച മേഖലാ റാലികള്‍ മൂന്നു നഗരങ്ങളെ അക്ഷരാര്‍ഥത്തില്‍ ജനസാഗരമാക്കി. റാലിക്ക് അകമ്പടി സേവിച്ച് യൂനിഫോമണിഞ്ഞ പോപുലര്‍ ഫ്രണ്ട് കാഡറ്റുകള്‍ നടത്തിയ വോളന്റിയര്‍ മാര്‍ച്ച് സ്വാതന്ത്യ്രദിനത്തില്‍ പരേഡ് സംഘടിപ്പിക്കാനുള്ള അവകാശം നിഷേധിച്ച ഭരണനേതൃത്വത്തിനു കരുത്തിന്റെ ഭാഷയിലുള്ള മറുപടിയായി.  സ്വാതന്ത്യ്രം ജന്മാവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി തിരുവനന്തപുരം, പെരുമ്പാവൂര്‍, കോഴിക്കോട് നഗരങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരം പ്രസ് ക്ളബ്ബ് പരിസരത്തുനിന്ന് ആരംഭിച്ച റാലിയും വോളന്റിയര്‍ മാര്‍ച്ചും കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് അശ്റഫ് മൌലവി കരമന, സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഹമീദ്, നൂറുല്‍ അമീന്‍, ഹാരിസ് വടകര, സി പി മുഹമ്മദ് ബഷീര്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കി. കോഴിക്കോട്ട് ദേശീയ ഖജാ...

ഉറച്ച ബോധ്യത്തോടെ ഉറക്കെ പ്രഖ്യാപിക്കുക "ഇന്നമല്‍ മുസ്ലിമൂന ഇഖവ"

ഇമേജ്
ഉറച്ച ബോധ്യത്തോടെ ഉറക്കെ പ്രഖ്യാപിക്കുക "ഇന്നമല്‍ മുസ്ലിമൂന ഇഖവ" കടപ്പാട്: സജ്ജാദ് വാണിയമ്പലം  സുന്നിയും ജമാഅത്തും മുജാഹിദും പോപ്പുലര്‍ ഫ്രണ്ടും ഒക്കെ എന്തൊക്കെയോ 'വലിയ വിത്യാസങ്ങള്‍' ഇല്ല എന്നതാണ് സത്യം എന്ന് നാം മനസിലാക്കുക. സ്വന്തം ആശയ സപുഷ്ടതയുടെ കാര്യത്തില്‍ ആത്മ വിശ്വാസം ഇല്ലാത്തവര്‍ മറ്റു സഘടനകളെ കുറിച്ച് 'ഫോബിയ' വളര്‍ത്തി അണികളെ പിടിച്ചു നിറുത്താന്‍ ശ്രമിക്കുന്നത് കണ്ടു തെറ്റിദ്ധരിക്കരുത്. മുജാഹിദും ജമാഅത്തും ഒക്കെ എന്തൊക്കെയോ 'വലിയ പിഴവ്' ഉള്ളവര്‍ ആണ് എന്നത് മാത്രം ആണ് നമ്മുടെ പല നിഷ്കളങ്ക സുന്നി സഹോദരന്‍മാരെയും പിടിച്ചു നിറുത്താന്‍ നേതൃതം പ്രയോഗിക്കുന്ന ചെപ്പടി വിദ്യ. അതിപ്പോള്‍ ഉള്പതിഷ്ണുക്കളും പരസ്പരം ഭംഗിയായി ഉപയോഗിക്കുന്നു എന്ന് മാത്രം.. നമ്മുടെ ഹൈന്ദവ സമൂഹത്തെ നോക്കൂ. മൂവായിരത്തി മുക്കോടി ദൈവങ്ങള്‍, ഓരോര്‍ത്തര്‍ക്കും ഓരോ ദൈവങ്ങള്‍. തികച്ചും വിത്യസ്ത പൂജ രീതികള്‍, ഒരു വിഭാഗത്തിന്‍റെ ക്ഷേത്രങ്ങളില്‍ മറ്റുള്ളവരെ പ്രവേശിപ്പിച്ചോലണം എന്നില്ല. വിത്യസ്ത ജാതികള്‍, ഉപ ജാതികള്‍, പരസ്പരം വിവാഹം ഇല്ല. തികച്ചും വിത്യസ്തമായ അനുഷ്ടാനങ്ങള്‍. പക്ഷ...