24 ജൂലൈ 2013

പുതിയ തലമുറ വളരുന്നു. ഭരണകൂട ചെയ്തികല്‍ക്കെതിരെ വിപ്ലവം ശ്രിഷ്ടിക്കാന്‍ !!

അതീവഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് ഭാരതം നീങ്ങിക്കൊണ്ടിരിക്കുന്നത്.അളന്നു തീര്ക്കാരന്‍ പോലും കഴിയാത്ത അനേക കോടികളുടെ അഴിമതികഥകളുടെ ദുര്ഗന്ധ വാഹിനികളായ ഒരു പറ്റം വാര്‍ത്തകളിലേക്ക് ആണ്  ഓരോ പ്രഭാതവും ഉണര്‍ന്നു എണീക്കുന്നത്.ജനാധിപത്യത്തില്‍ ഭരണകര്തവിന്റെ പദവി നേടിയെടുത്ത രാഷ്ട്രീയ നേതാക്കള്ക്ക് മരുന്നിനു പോലും ധാര്മികകത ഇല്ലാതായാലുള്ള ഭീതിജനകമായ സാഹചര്യത്തിലാണ് ഈ രാജ്യം ദയനീയമായി നെടുവീര്പ്പിടുന്നത്. 

രാഷ്ട്രീയ വിദ്യാഭ്യസം നേടാനുള്ള പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത ദശ കോടികള്‍ ആണ് ഈ പുതിയ ഭരണതോല്‍ ഇട്ട ചെന്നായ്ക്കളുടെ ഏറ്റവും വലിയ ഇരകള്‍.സ്വന്തനിന്റെയും കുടുംബത്തിന്റെയും നിലനില്പിനുള്ള പോരാട്ടത്തില്‍ ഉപജീവന വൃത്തിയുടെ ചുറ്റും കറങ്ങി കറങ്ങി വീണു മരിച്ചു പോകുന്ന ഈ രാജ്യത്തെ ആയിരമായിരം പാമരജനങ്ങളുടെ ചുടുചോരയില്‍ നിന്ന് നിന്ന് വലിച്ചു കുടിക്കാന്‍ മത്സരിക്കുന്ന രാക്ഷസീയ രൂപം പൂണ് ട രാഷ്ട്രീയ നേതൃത്വം ചോദ്യം ചെയ്യപ്പെടലുകള്‍ ഇല്ലാതെ അനശ്വര വിഹാരം നടത്താമെന്ന അഹങ്കാര ചിന്തയില്‍ ആണ് മുന്നോട്ടു പോകുന്നത്.
പ്രമാണി വര്‍ഗ്ഗവും വിശ്വസ്ത ദാസരും അവരുടെ വിദൂഷകരും ചേര്‍ന്ന് അദൃശ്യമായ ഒരു നൂതന അടിമവ്യവസ്ഥിതി ഏറെക്കുറെ പൂര്‍ത്തീകരിച്ചു കഴിഞ്ഞതായി നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.ജാതീയതയുടെ ഉയര്‍ന്ന ശ്രേണിയില്‍ സ്ഥാനം പിടിച്ചവരും ഭൂവിഭവവും മനുഷ്യവിഭവവും ഒരുപോലെ ചൂഷണം ചെയ്തു തടിച്ചു കൊഴുത്ത ഭൂവുടമകളും അവരോടുള്ള അടങ്ങാത്ത കൂറിനു ഔദാര്യമായി ഓച്ചനിച്ചു കിട്ടിയ അവസരം കൊണ്ട് അഭ്യസ്തവിദ്യസ്തരായി തീരുകയും ഈ പറഞ്ഞ പ്രമാണിവര്‍ഗത്തിന് ദല്ലാള്‍പണി ചെയ്തു കൂട്ടിക്കൊടുപ്പുകാരന്റെ ആതമാനന്ദം അനുഭവിക്കുന്നവരും ചേര്‍ന്ന് ഈ രാജ്യത്തിന്‍റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ സംവിധനിചിരിക്കുന്ന സാമൂഹ്യ രാഷ്ട്രീയ വ്യവസ്ഥ ,ഈ നാടിന്‍റെ മോചനത്തിന് വേണ്ടി സുഗവും സൌകര്യങ്ങളും ജീവനും കുടുംബവും ത്യജിച്ച പതിനായിരക്കണക്കിനു പൂര്‍വപിതക്കന്മാര്‍ സ്വപ്നം കണ്ടതില്‍ നിന്ന് ബഹുദൂരം അധപതിചിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം നമ്മെ വല്ലാതെ ആലോസരപ്പെടുതെണ്ടാതുണ്ട്

.രാഷ്ട്രത്തിന്റെ സാമൂഹിക ജീവിതത്തിന്റെ പുറമ്പോക്കില്‍ കഴിയാന്‍ മാത്രം അവസരം അനുവദിച്ച പിന്നോക്ക ജനവിഭാഗങ്ങളാണ് ജനസംഖ്യയുടെ മുഘ്യപന്കും എന്നിരിക്കെ തന്നെ അവരുടെ ക്രമാനുഗതമായ ഉന്നമനതിനോ രാഷ്ട്ര നിര്‍മാണത്തിലെ പ്രധിനിത്യതിനോ വേണ്ടി ബോധാപൂര്വവും ആത്മര്തവും ആയ ഒരു പരിശ്രമവും കഴിഞ്ഞ അറുപത്തി അഞ്ചു വര്‍ഷക്കാലമായി ഉണ്ടായില്ല എന്നത് ചിന്തനീയമാണ്.GDP യുടെയും പ്രതിശീര്‍ഷവരുമാനതിന്റെയും കണക്കുകള്‍ നിരത്തി കോപ്രായം കാട്ടുന്ന ഭരണക്കാര്‍ക്ക് നേര്‍ക്ക്‌ തുറിച്ചു നോക്കുന്ന സംഘ്യകള്‍ ആയി ഈ പര്ശ്വവല്കൃത സമൂഹങ്ങളുടെ വികസന ശീര്‍ഷകങ്ങള്‍ നിലകൊള്ളുകയാണ്..
ഒരു രാജ്യത്തിന്‍റെ പുരോഗതി വിരലില്‍ എണ്ണാവുന്ന കുത്തക വ്യവസായികളുടെ സമ്പത്തിന്റെ വളര്‍ച്ച അല്ല.രാജഭരണം കണക്കെ കുടുബ ഭരണം നടത്തുന്ന പ്രഭുകുടുംബങ്ങളുടെ ഭരണകാലത്തിന്റെ പഴമ്പുരാണം അല്ല.രാജാവ്‌ ഭരിച്ചപ്പോഴും സായിപ്പു ഭരിച്ചപ്പോഴും ഇപ്പോള്‍ രാഷ്ട്രീയ തമ്പുരാക്കന്മാര്‍ വാണ്അരുളുംപോഴും ഒരു പോലെ ഭരണീയരുടെ മുതുകത്തും ഭരിക്കുന്നവരുടെ ഇറയത്തുഉം കയറി തിന്നും കുടിച്ചും രസിച്ചും രമിച്ചും കഴിഞ്ഞ സവര്‍ണ്ണ മാടമ്പിമാരുടെ ഫ്യുടല്‍ വീരഗാഥകളും അല്ല..
ഒരു രാജ്യത്തിന്‍റെ മക്കളില്‍ ബഹുപൂരിപക്ഷം വരുന്ന,ചരിത്രപരമായ കാരണങ്ങളാലും ആസൂത്രിതവും നിഗൂടവും ആയ സാമൂഹ്യ വ്യവസ്ഥിതിയാലും പരധീനതയില്‍ കഴിഞ്ഞ സാധു ജനങ്ങളുടെയും സാധാരണ പൌരന്റെയും ജീവിത നിലവാരവും രാഷ്ട്രനിര്മിതിയിലും രാഷ്ട്രീയത്തിലും ഉള്ള പ്രാതിനിധ്യവും പ്രാധാന്യവും മാനദണ്ഡം ആക്കിയാണ് അതിന്റെ പുരോഗതി മാപനം ചെയ്യേണ്ടത്.

മാരകമായ ഗതിവേഗമുള്ള രാഷ്ട്രീയ വിപ്ലവത്തിനായി രാജ്യം കാതോര്‍ക്കുകയാണ്.ബോധവും അവബോധവും ഉള്ള രാഷ്ട്രീയ നേത്രുത്വതിനായി,ധാര്‍മികത പടവാള്‍ ആക്കിയ രാഷ്ട്രീയ ആദര്‍ശത്തിനായി ഈ രാജ്യം കൊതിക്കുകയാണ്.അതീവഗുരുതരമായ ഈ നിര്‍ണായക സാഹചര്യം ഫലപ്രദമായി ഉപയെഗിക്കേണ്ടത് മറ്റാരെക്കാളും അനിവാര്യമാകുന്നത് രാജ്യത്തെ പാവപ്പെട്ടവനും പിന്നോക്കകാരനും ആണ്.ഈ ജനവിഭാഗങ്ങളോട് അങ്ങേയറ്റത്തെ കൂറും പ്രതിപത്തിയും ഉള്ള അവരില്‍ നിന്ന് തന്നെ ഉയര്‍ന്നു വരുന്ന രാഷ്ട്രീയ പ്രകമ്പനതിനായി കാതോര്‍ക്കുക..
കഠിനാധ്വാനം കൈമുതലാക്കിയ ശാസ്ത്രീയ മുന്നേറ്റം വിജയത്തില്‍ അല്ലതെ പര്യവസനിക്കില്ല..തീര്‍ച്ച..
വായിച്ചു താങ്കളുടെ അഭിപ്രായം എഴുതുമല്ലോ...