16 ജൂലൈ 2012

എന്നിട്ടും ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമമെ നിങ്ങള്‍ എന്താ ഇങ്ങനെ??

കഴിഞ്ഞ ദിവസം  ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടയില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. ഒരു എ.ബി.വി.പി പ്രവര്‍ത്തകനും ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകരനുമാണ് പരിക്ക്.  ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിനായി കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്ന പോസ്റ്ററിന് മുകളില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചു. ഇതു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്ന് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ പുറത്തു നിന്നുമെത്തിയ സംഘപരിവാര്‍ അനുകൂലികള്‍ ആക്രമം അഴിച്ചുവിടുകയും ഇതിനിടയില്‍ ഇവര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇനി ഇതിനെ കുറിച്ചു ചില മാധ്യമങ്ങളുടെ വാര്‍ത്തകള്‍  നോക്കാം 

ഇത് മാധ്യമം. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തില്‍ ഉള്ള മലയാള പത്രം ഈ പത്രം പറയുന്നത് നോക്കുക. കോളജിന്റെ ഗെയ്റ്റില്‍ നവാഗര്‍ക്ക് സ്വാഗതമോതി ബാനര്‍ ഉയര്‍ത്തിയ എ.ബി.വി.പി പ്രവര്‍ത്തകരായ വിശാല്‍,അമ്പിളി,വിഷ്ണു പ്രസാദ് എന്നിവര്‍ക്കുനേരെ പുറത്തു നിന്നെത്തിയ എന്‍.ഡി.എഫ്-കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നു.
ജന്മഭൂമിയെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നതിലെ യുക്തി എന്താണ് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ആടിനെ പട്ടിയും പിന്നെ പെപ്പട്ടിയും ആക്കുന്ന ഇത്തരത്തില്‍ ഉള്ള മാധ്യമത്തിന്റെ നിലപാട് തികച്ചും പ്രതിഷേധാര്‍ഹമാണ്. 
മാധ്യമം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ഇനി മറ്റു പത്രങ്ങളിലെ വാര്‍ത്തയും മാധ്യമം പത്രത്തിലെ വാര്‍ത്തയും തമ്മിലുള്ള അന്തരം ഒന്ന് കാണുക. 
ഇത് ദീപിക. ഇവര്‍ പറയുന്നു. വെട്ടേറ്റ രണ്ടു പേര്‍ കോളേജിനു പുറത്തു നിന്നും വന്നവറം ഒരാള്‍ കോളേജില്‍ ഉള്ളവരും ആണ്. സംഭവം നടക്കുമ്പോള്‍ അവിടെ ആര്‍ എസ് എസ് പ്രവര്‍ത്തകരും എസ് എഫ ഐ പ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നു.ജമാഅത്തെ ഇസ്ലാമിയുടെ  മാധ്യമമെ ലജ്ജിക്കുക 
ഇത് ഇന്ത്യാ വിഷന്‍ . ഇവരും റിപ്പോര്‍ട്ട് ചെയ്തത്  വെട്ടേറ്റ രണ്ടു പേര്‍ കോളേജിനു പുറത്തു നിന്നും വന്നവറം ഒരാള്‍ കോളേജ് വിധ്യാര്തിയും ആണ്  ആണ്. സംഭവം നടക്കുമ്പോള്‍ അവിടെ ആര്‍ എസ് എസ് പ്രവര്‍ത്തകരും എസ് എഫ ഐ പ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നു.ജമാഅത്തെ ഇസ്ലാമിയുടെ  മാധ്യമമെ ലജ്ജിക്കുക  ഇന്ത്യാ വിഷന്‍ വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ഇത് മനോരമ. സാക്ഷാല്‍ മനോരമ പോലും എഴുതി വെട്ടേറ്റ ഒരാള്‍  കോളേജിലെ വിദ്യാര്‍ത്ഥിയും    മറ്റേ ആള്‍ പുറത്തു നിന്നും വന്ന എ ബി വി പി  പ്രവര്‍ത്തകനും ആണ്   എന്നിട്ടും എന്തെ .ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമം ഇങ്ങനെ? മാധ്യമമെ ലജ്ജിക്കുക  മനോരമയുടെ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ഇത് സൈബര്‍ ലോകത്ത് പ്രശസ്തമായ കെ വാര്‍ത്ത. ഇവരും എഴുതിയതോ? വെട്ടേറ്റവരില്‍ ഒരാള്‍ കോളേജിലെ വിദ്യാര്‍ഥിയാണ്. പുറത്തു നിന്നും വന്ന ആര്‍ എസ് എസ് കാരനാണ്  ഗുരുതരമായി വെട്ടേറ്റത്  എന്നിട്ടും   ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമമെ നിങ്ങള്‍ എന്താ ഇങ്ങനെ? കെ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ഇത് തേജസ്‌ . മലയാളത്തിലെ മറ്റൊരു ദിനപത്രം . ഇവരും എഴുതി. കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ പുറത്തു നിന്നുമെത്തിയ സംഘപരിവാര്‍ അനുകൂലികള്‍ ആക്രമം അഴിച്ചുവിടുകയും ഇതിനിടയില്‍ ഇവര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.  എന്നിട്ടും   ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമമെ നിങ്ങള്‍ എന്താ ഇങ്ങനെ?? മാധ്യമമെ ലജ്ജിക്കുക.. തേജസ്‌ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
ഇത് ദേശാഭിമാനി മലയാളത്തിലെ മറ്റൊരു പത്രം. ഇവര്‍ പുറത്തു നിന്നും എത്തിയവരെ റിപ്പോര്‍ട്ട് ചെയ്തില്ലന്കിലും മാധ്യമത്തെ പോലെ ജൂതാസിന്റെ പണി എടുത്തില്ല. എന്നിട്ടും   ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമമെ നിങ്ങള്‍ എന്താ ഇങ്ങനെ??  ദേശാഭിമാനി വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമമെ നിങ്ങള്‍  ഒരാളുടെയും ഭാഗത്ത് നിന്ന് സംസാരിക്കണ്ട.പക്ഷെ ജൂതാസിന്റെ പണി എടുക്കാതെ  നീതിയുടെ പക്ഷത്തു നിന്ന് സത്യത്തിന്റെ പക്ഷത്തു നിലനില്‍ക്കൂ..  എന്താ നിങ്ങള്‍ ഇങ്ങനെ? 
ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക്‌ ഇഷ്ടമായെങ്കില്‍ താഴെ ഒരു ലൈകും കമന്റും നല്‍കാന്‍ മറക്കില്ലല്ലോ...:)

26 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial