09 ജൂൺ 2011

പ്രിയപ്പെട്ട നബി


പ്രിയപ്പെട്ട നബി 


മനുഷ്യ സമൂഹത്തിന് കാരുണ്യമായിട്ടാണ് പ്രവാചകനെ നിയോഗിച്ചതെന്ന ഖുര്‍ആന്‍ വാക്യം മാത്രം മതി മുഹമ്മദ് നബി(സ)യുടെ മഹത്വം മനസ്സിലാക്കാന്‍   150 കോടിയോളം വരുന്ന മുസ്‌ലിംങ്ങളുടെ ഓരോ ചിന്തകളില്‍ പ്രവാചകനുണ്ട്.. അതുകൊണ്ടു തന്നെ മുഹമ്മദ് നബി (സ) ലോക ജനതയ്ക്ക് ആകമാനം അതുല്യനായകനാണ്  റബീഉല്‍ അവ്വലില്‍ മാത്രമല്ല വര്‍ഷം മുഴുവന്‍ ജനസഹസ്രങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കുന്ന നേതാവാണ് മുഹമ്മദ് നബി(സ)

ലോകത്തിന് മുഴുവന്‍ അനുഗ്രഹമായും മനുഷ്യസമൂഹത്തിന്റെ വിമോചകനായും നിയോഗിതനായ പുണ്യപ്രവാചകനെ സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്ദിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഡാനിഷ് കാര്‍ട്ടൂണ്‍ മുതല്‍ പ്രവാചക നിന്ദയടങ്ങിയ ചോദ്യപേപ്പര്‍ വരെ പ്രതിനിധീകരിക്കുന്ന അസഹിഷ്്ണുതയും ഇസ്്‌ലാം വിരോധവും ലോകം നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനമാണ്.

ആരാധനകളില്‍ മാത്രമൊതുങ്ങിയും അഭിപ്രായ വ്യത്യാസങ്ങളില്‍ അഭിരമിച്ചും സാമൂഹിക ഉത്തരവാദിത്തങ്ങളില്‍ നിന്നകന്നു മാറി അരാഷ്ട്രീയവല്‍ക്കരണത്തിന് അടിപ്പെട്ടും കഴിയുന്ന ഒരു നിശ്ചേതന സമൂഹമായി മുസ്്‌ലിംകള്‍ നിലകൊള്ളണമെന്നാണ് പടിഞ്ഞാറിന്റെ ശക്തികള്‍ ആഗ്രഹിക്കുന്നത്. അവരുടെ മേധാവിത്വവും ഏകാധിപത്യവും ചോദ്യം ചെയ്യപ്പെട്ടുകൂടാ എന്നതാണ് ഇതിനു പിന്നിലെ രാഷ്ട്രീയം.

മുഹമ്മദ് നബിയുടെ ജീവിത സന്ദേശം പ്രചരിപ്പിക്കുന്നതിന്‘’പ്രിയപ്പെട്ട നബി’ എന്ന പേരില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി കാംപയിന്‍ സംഘടിപ്പിച്ചിരുന്നു അതിന്റെ കൂടുതല്‍ വീഡിയോകള്‍ കാണുക


1 അഭിപ്രായം:

 1. അജ്ഞാതന്‍3:31 PM, ജൂലൈ 04, 2011

  കുടല്‍മാല സംഭവം
  മക്കയിലെ ജീവിതകാലത്ത് കഅ്ബയുടെ സമീപത്തുവച്ച് പ്രവാചകന്‍ അല്ലാഹുവിനുമുമ്പില്‍ സാഷ്ടാംഗം പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍, പ്രവാചകനെയും വിശ്വാസികളെയും അവമതിക്കാന്‍വേണ്ടി ഖുറൈശി പ്രമാണിമാരുടെ നേതൃത്വത്തില്‍ തിരുദൂതരുടെ കഴുത്തില്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാലയിട്ട സംഭവം വളച്ചൊടിക്കപ്പെടുന്നു.
  നമസ്കരിക്കുന്ന പ്രവാചകന്റെ പിരടിയിലിട്ട കുടല്‍മാലകളുടെ ഭാരം കാരണം സുജൂദില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വയ്യാതെ വിഷമിക്കുമ്പോള്‍ അതുനോക്കി ആര്‍ത്തുചിരിക്കുകയായിരുന്നു അബൂജഹല്‍ അടക്കമുള്ള ഖുറൈശിക്കൂട്ടം. പ്രവാചകപുത്രി ഫാത്തിമ (റ)യാണ് അഴുക്കെടുത്തുമാറ്റിയത്. ഇതു ചെയ്തവര്‍ക്കു മക്കാവിജയനാളില്‍ പ്രവാചകന്‍ മാപ്പുനല്‍കിയെന്ന പുതിയ കണ്െടത്തല്‍ ഇപ്പോള്‍ വല്ലാതെ ചീഞ്ഞുനാറുന്നുണ്ട്. ഫാത്തിമ (റ) കുടല്‍മാലകള്‍ എടുത്തുമാറ്റിയ ശേഷം ശത്രുക്കള്‍ക്കുമുമ്പിലേക്കു ചെന്നു ചീത്തവിളിച്ചതായും അബുല്‍ ബഖ്തരി എന്നയാള്‍ അബൂജഹലിന്റെ തലയ്ക്കു പ്രഹരിച്ചതായും ചരിത്രത്തിലുണ്ട്.
  മാത്രമല്ല, ഈ പരിഹാസത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെല്ലാം അപമാനകരമായ നാശമുണ്ടാവാന്‍ പ്രവാചകന്‍ അവിടെവച്ചുതന്നെ പ്രാര്‍ഥിച്ചിരുന്നു. ആ അക്രമിസംഘത്തിലെ ആരും മക്കാവിജയം വരെ ജീവിച്ചില്ല. കുടല്‍മാല പ്രവാചകന്റെ കഴുത്തില്‍ ഇട്ട ഉഖ്ബ ഇബ്നു അബൂ മുഐത് ഒഴികെ നേതൃത്വം കൊടുത്ത അബൂജഹലടക്കം എല്ലാവരും ബദ്ര്‍ യുദ്ധത്തില്‍ വിശ്വാസികളുടെ കൈകളാല്‍ കൊല്ലപ്പെട്ടു. ബദ്ര്‍യുദ്ധത്തില്‍ പിടിക്കപ്പെട്ട 70 യുദ്ധത്തടവുകാരില്‍ രണ്ടുപേരെ പ്രവാചകന്‍ മാറ്റിവച്ചു. ബാക്കിയുള്ളവരെ ഉപാധികളോടെ വെറുതെ വിട്ടു. മാറ്റിവയ്ക്കപ്പെട്ട രണ്ടുപേരും പ്രവാചകനെ വ്യക്തിപരമായി ദ്രോഹിക്കുകയും സമൂഹത്തില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്തവരായിരുന്നു. ഭരണകൂടത്തിനെതിരേയായിരുന്നില്ല, പ്രവാചകനും ഇസ്ലാമിനുമെതിരേയായിരുന്നു അവരുടെ ദ്രോഹം. അവരിലൊരാള്‍ കുടല്‍മാല സംഭവത്തിലെ വില്ലന്‍ ഉഖ്ബ ഇബ്നു അബൂ മുഐത്. അയാള്‍ ചെയ്തിരുന്ന നീചമായ ദ്രോഹം എടുത്തുപറഞ്ഞു പ്രവാചകന്‍ അയാളെ വധശിക്ഷയ്ക്കു വിധിച്ചു. തന്നെ വധിച്ചാല്‍ പിന്നെ മക്കള്‍ക്ക് ആരുണ്ട് എന്ന് ഉഖ്ബ വേവലാതിപൂണ്ടപ്പോള്‍ 'നരകം' എന്നായിരുന്നു പ്രവാചകന്റെ മറുപടി. പ്രവാചകന്‍ (സ)യുടെ നിര്‍ദേശപ്രകാരം ആസിമുബ്നു സാബിത് (റ) ഉഖ്ബയെ വധിച്ചു.
  പ്രവാചകന്‍ ഖുര്‍ആന്‍ സൂക്തങ്ങളുമായി ആളുകളെ സത്യത്തിലേക്കു ക്ഷണിച്ചപ്പോള്‍, പ്രവാചകന്‍ സമീപിച്ച അതേ ആളുകളുടെയടുക്കല്‍ ചെന്ന് പേര്‍ഷ്യന്‍ യുദ്ധകാവ്യങ്ങളുടെ ഭണ്ഡാരം പൊട്ടിച്ചു ഖുര്‍ആന്‍സൂക്തങ്ങളുടെ പ്രഭയ്ക്കു മങ്ങലേല്‍പ്പിക്കാനുള്ള വിഫലശ്രമം നടത്തിയിരുന്ന നള്ര്‍ ബിന്‍ ഹാരിസ് ആയിരുന്നു മാറ്റിനിര്‍ത്തപ്പെട്ട രണ്ടാമത്തെയാള്‍. അയാളുടെ കാവ്യങ്ങള്‍ക്ക് ഖുര്‍ആന്‍സൂക്തങ്ങളെ മങ്ങലേല്‍പ്പിക്കാനുള്ള കരുത്തൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, പൊതുവേ സാഹിത്യപ്രിയരായിരുന്ന മക്കയിലെ അറബികളില്‍ ചിലരിലെങ്കിലും ഖുര്‍ആനും മറ്റൊരു സാഹിത്യസൃഷ്ടിയാണെന്നു തോന്നലുണ്ടാക്കി സത്യത്തില്‍നിന്നു വഴിതെറ്റിക്കാനായിരുന്നു നള്ര്‍ ശ്രമിച്ചത്. പ്രവാചകന്റെ കല്‍പ്പനപ്രകാരം അയാളും ബദ്റില്‍നിന്നു മടങ്ങുന്ന വഴിയെ വധിക്കപ്പെട്ടു. മുഹമ്മദ് ഖുള്രിബേക്കിന്റെ നൂറുല്‍ യഖീന്‍, ഇബ്നു കസീറിന്റെ അല്‍ ബിദായ വന്നിഹായ എന്നീ ചരിത്രഗ്രന്ഥങ്ങളില്‍ ഈ സംഭവങ്ങള്‍ വിശദമായി പറയുന്നുണ്ട്....

  മറുപടിഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial