06 ഓഗസ്റ്റ് 2013

മോല്ലക്കുട്ടിയുടെ എൻ ഡി എഫിന്റെ മാരീച വേഷങ്ങൾ ക്ക് മറുപടി പോസ്റ്റ്‌


നേര്‍രേഖ എന്ന ഓണ്‍ലൈന്‍ മാഗസിനില്‍ മോല്ലക്കുട്ടി മൂര്‍ക്കനാട് എഴുതിയ എൻ ഡി എഫിന്റെ മാരീച വേഷങ്ങൾ എന്ന ലേഖനത്തിനുള്ള മറുപടി.

നേര്‍രേഖയിലെ പോസ്റ്റ്‌ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 



മൊല്ലക്കുട്ടി മൂർക്കനാട് എന്ന പേരില്‍ എഴുതിയ ലേഖനം വായിച്ചപ്പോള്‍ ആദ്യം തോന്നിയ കാര്യം ഏതു മണ്ടന്മാര്‍ക്കും ലേഖനം എഴുതാന്‍ കഴിയും എന്നാണ്. കാരണം ശുദ്ധ മണ്ടത്തരമായ ഒട്ടേറെ ആരോപണങ്ങള്‍ ലേഖകന്‍ അതില്‍ പരാമര്‍ശിക്കുന്നു. ആദ്യമായി ലേഖനം തുടങ്ങുന്നത് തന്നെ എന്‍ ഡി എഫ് എന്ന കുപ്രസിദ്ധ ഇസ്ലാമിക്ക് തീവ്രവാദ സംഘടനയുടെ വിഹാര ഭൂമിയായി മതേതര കേരളം മാറുന്നൂ എന്നതാണ് . ലേഖകനെ വെല്ലുവിളിക്കുന്നു. എന്താണ് തീവ്രവാദം എന്നും എന്‍ ഡി എഫ് കേരളത്തില്‍ ഉണ്ടായ സമയത്ത് അവര്‍ ചെയ്ത തീവ്രവാദവും കൂടി ഒന്ന് വെളിവാക്കാന്‍  ആതികാരികതയോട് കൂടെ  തയ്യാറാകുമോ? പിന്നെ ഉള്ളത് വിവിധ പേരുകളില്‍ വരുന്നു എന്നാണു..
എന്‍.ഡി.എഫ് എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് തമിഴ്‌ നാട്ടില്‍ "മനിത നീതി പസരൈ" എന്ന പേരിലും കര്‍ണാടക ഫോറം ഫോര്‍ ദിഗ്നിടി എന്ന പേരിലും ബംഗാളിലും മണിപ്പൂരിലും ദാല്‍ഹിയിലും അടക്കം എട്ടു സംസ്ഥാനങ്ങളില്‍ ആദ്യ ഘട്ടത്തിലും പ്രാദേശികമായി പ്രവര്‍ത്തിച്ചു.  ഈ സമാന്തര സംഘടനകള്‍ മുഴുവന്‍  പിന്നീട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന പേരില്‍ ഇരുപത്തി രണ്ടോളം സമസ്തനങ്ങളില്‍ അഖിലെന്ത്യാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. ലേഖകന്‍ കേരളത്തില്‍ അല്ല ഇന്ത്യയില്‍ ജീവിക്കുന്ന സാമാന്യം ബുദ്ധി ഉള്ള ആള്‍ ആണ് എങ്കില്‍ അറിയാം എന്‍ ഡി എഫ് ഇപ്പോള്‍ ഇല്ല. പോപ്പുലര്‍ ഫ്രണ്ട് ആണ് എന്ന്. എന്നിട്ടും മനപൂര്‍വ്വം എന്‍ ഡി എഫ് എന്ന് തന്നെ എഴുതുന്നതിന്റെ ലക്‌ഷ്യം ഇത് പോപ്പുലര്‍ ഫ്രണ്ട് ആയി വളര്‍ന്നതില്‍ ഉള്ള അസഹിഷ്ണുത അല്ലാതെ വേറെ എന്താണ്? അത് കൊണ്ട് ഞാന്‍ ഇവിടെ എന്‍ ഡി എഫ് എന്ന് മാറ്റി പോപ്പുലര്‍ ഫ്രണ്ട് എന്ന് തിരുത്തുന്നു.

ലേഖകന്‍റെ മറ്റൊരു കണ്ടുപിടിത്തം നിരോധിക്കപ്പെട്ട സിമിയുടെ പുത്തന്‍ പതിപ്പാണ്‌ പോപ്പുലര്‍ ഫ്രണ്ട് എന്നാണ്.  ശുദ്ധ അസംബന്ധം ആണ് ഇത്.. നിരോധിക്കപ്പെട്ട സി മി യില്‍ പ്രവര്‍ത്തിച്ചിരുന്ന ചിലര്‍ സിമി നിരോധിച്ചതിന് ശേഷം പിന്നീട് പൊതുപ്രവര്‍ത്തനം നിര്‍ത്തണം എന്നാണോ ലേഖകന്‍ ഉദ്ദേശിച്ചത്? അന്നത്തെ സി മി പ്രവര്‍ത്തകരായ കെ ടി ജലീല്‍ പിന്നീട് ലീഗില്‍ പ്രവര്‍ത്തിച്ചു ഇപ്പോള്‍ ഇടതു പക്ഷത്തോടൊപ്പം നില്‍ക്കുന്നു.. അബ്ദുസ്സമദ് സമദാനി സിമി വിട്ടതിനു ശേഷം ലീഗില്‍ പ്രവര്‍ത്തിക്കുന്നു.. അങ്ങനെ സിമി വിട്ട പലരും പിന്നീട് പല പാര്‍ട്ടികളിലും പാര്‍ട്ടി ഇല്ലാതെയും പൊതു പ്രവര്‍ത്തനം നടത്തുന്നു.. അതുപോലെ അന്ന് സിമിയില്‍ പ്രവര്‍ത്തിച്ചിരുന്ന ചിലര്‍ പോപ്പുലര്‍ ഫ്രാണ്ടിലും പ്രവര്തിക്കുന്നുണ്ടാകാം.  അതുകൊണ്ട് സിമിയുടെ പതിപ്പാണ്‌ ഇവര്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഒക്കെ എന്ന് പറയാന്‍ ഒക്കുമോ?
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം മുഴക്കിയവര്‍ പോപ്പുലര്‍ ഫ്രാണ്ട്കാര്‍ ആണോ? അതുപോലും അറിയാതെ എന്ത് വിവരക്കേടും വിളിച്ചു പറയുന്നതാണോ?

ഇസ്ലാമും,അനിസ്ലാമും’’തമ്മിലുള്ള സംഘട്ടനങ്ങളുടെ കഥയാണെന്നാണ് എന്‍ ഡി എഫ് എന്ന ഇസ്ലാമിക് തീവ്രവാദസംഘടയും ധരിച്ചിരിക്കുന്നത്‌  എന്ന ലേഖകന്‍റെ അഭിപ്രായം വിവരമില്ലായ്മയില്‍ നിന്ന് ഉള്ളതാണ്. പോപ്പുലര്‍ ഫ്രണ്ട് എന്നുള്ളത് ഒരിക്കലും ഹിന്ദു മുസ്ലിം പ്രശ്നം ഉണ്ടാക്കുന്ന സംഘടനയല്ല. അങ്ങനെ ആണ് എന്ന് ലേഖകന്‍ വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത് ലേഖകന്‍റെ മനസ്സിലെ വര്‍ഗ്ഗീയത കൊണ്ട് തോന്നുന്നതാണ്. ഇവിടെ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും എല്ലാവരും തികഞ്ഞ സൌഹാര്ധത്തോടെ ജീവിക്കുന്ന സ്ഥലത്ത് അത്തരം സൌഹാര്‍ദ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ലേഖകന്‍ കണ്ടിട്ടും കാണാത്ത പോലെ അഭിനയിക്കുന്ന ചില വിഭാഗമുണ്ട്. മലപ്പുറം ജില്ലയിലെ താനൂരില്‍ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുടെ തലേ ദിവസം ആര്‍ എസ് എസ് പ്രവര്‍ത്തകനായ ശ്രീകാന്ത് എന്ന ആളുടെ കയ്യില്‍ നിന്നും അബദ്ധത്തില്‍ ബോംബ്‌ പൊട്ടുകയും പോലീസ് ചോദ്യം ചെയ്തപ്പോള്‍ വന്ന ഞെട്ടിക്കുന്ന വിവരവും കേരളീയ സമൂഹം കണ്ടതാണ്.. നിരപരാതിയായ ഹിന്ദു കുഞ്ഞുങ്ങളുടെ ദേഹത്തേക്ക് ബോംബ്‌ എറിഞ്ഞു കൊന്നു അവിടെ വര്‍ഗീയ കലാപം ലക്ഷ്യമിടുന്ന ആര്‍ എസ് എസിന്റെ വര്‍ഗീയ മുഖം പോപ്പുലര്‍ ഫ്രണ്ട് തുറന്നു കാട്ടിക്കൊണ്ടിരിക്കും. അത് ഹിന്ദുവിനെതിരെ അല്ല.. ആര്‍ എസ് എസ് ഹിന്ദുക്കള്‍ അല്ല. അവര്‍ ഹിന്ദുത്വരാണ്. യധാര്ത്ത ഹിന്ദു ഒരിക്കലും ആര്‍ എസ് എസ് ആകില്ല. ആര്‍ എസ് എസിനെയും അവരുടെ വാഗ്ഗീയ ഫാസിസത്തെയും തുറന്നു കാട്ടുക എന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഒരു അജണ്ട തന്നെയാണ്. അതിനു തടയിടുക തന്നെ ചെയ്യും.. അത് ഹിന്ദു മുസ്ലിം പ്രശ്നം ആക്കി വര്‍ഗ്ഗീയത കത്തിക്കാന്‍ ശ്രമിക്കുന്ന ലേഖകനെ തിരിച്ചറിയുക.


പോപ്പുലര്‍ ഫ്രണ്ട് വളണ്ടിയര്‍മാരുടെ യൂണിഫോം ഇസ്ലാമിക രാഷ്ട്രത്തിലെ യൂണിഫോം ആണ് എന്ന് ഇയാള്‍ പറയുന്നു. ഏതു ഇസ്ലാമിക രാജ്യത്തെ യൂണിഫോം ആണ് ഇത് എന്ന് വ്യക്തമാക്കേണ്ട ഭാധ്യതകൂടി ഇദ്ദേഹത്തിനുണ്ട്. പോപ്പുലര്‍ ഫ്രണ്ട് വളണ്ടിയര്‍മാരുടെ തൊപ്പിയില്‍ ഉള്ള മുദ്ര ഒരു രാജ്യത്തിന്റെയും മുദ്രയല്ല.. അത് പോപ്പുലര്‍ ഫ്രണ്ട് എന്ന് ആണ് എഴുതിയിട്ടുള്ളത്. മാന്യമായ വസ്ത്രം ധരിച്ചു ചിട്ടയോടെ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന മാര്‍ച്ച് ഒഴിവാക്കി ആര്‍ എസ് എസ് നടത്തുന്നപോലെ നിക്കര്‍ ഇട്ടു നടക്കണം എന്നാണോ ഇയാള്‍ ആഗ്രഹിക്കുന്നത്? കണ്ണൂര്‍ പോലെ ഉള്ള സ്ഥലത്ത് ആര്‍ എസ് എസില്‍ നിന്നും സി പി എമ്മില്‍ നിന്നും പിടികൂടിയ ആയുധത്തിന്റെ കണക്കു നോക്കുമ്പോള്‍ എന്താണ് പോപ്പുലര്‍ ഫ്രണ്ട് കാറില്‍ നിന്നും പിടിച്ചെടുത്ത ഞെട്ടിക്കുന്ന ആയുധകഥകള്‍? നാറാത്ത് യോഗപരിശീലനത്തിനിടെ പിടിച്ച പ്രവര്‍ത്തകരെയും പിന്നീട് പോലീസ് ഒപ്പിച്ച തുരുംബിച്ച്ച ഒരു വാലും ഇഷ്ടികയും നാല് പട്ടിക കഷ്ണം കൊണ്ട് ഉണ്ടാക്കിയ മനുഷ്യകൊലവുമാണോ ഇയാള്‍ പറഞ്ഞ ഞെട്ടിക്കുന്ന ആയുധ\ശേഖരം?

പോപ്പുലര്‍ ഫ്രണ്ട് ഒരിടത്തും നുഴഞ്ഞു കയറേണ്ട ആവശ്യം ഇല്ല. വളരെ വ്യവസ്ഥാപിതമായി ഇന്ത്യാരാജ്യത്ത് അനുമതിയോടു കൂടി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനക്കു എന്താ പത്ര പ്രവര്‍ത്തനം പറ്റില്ലേ? സമ്പൂര്‍ണ്ണ മുസ്ലിം ശാക്തീകരണം ലക്ഷ്യമാക്കുന്ന പോപ്പുലര്‍ ഫ്രണ്ട് എല്ലാ മേഖലകളിലും വളരെ ആതികാരികമായി പ്രവര്‍ത്തിക്കുന്നു.. പള്ളികളിലും മദ്രസകളിലും മതപഠനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടും അല്ലാത്ത മുസ്ലിംകളും നടത്തികൊണ്ടിരിക്കുന്നു.. ഇത് തീവ്രവാദം പഠിപ്പിക്കുകയാണ് എന്ന കണ്ടുപിടിത്തം സംഘപരിവാരത്തില്‍ നിന്നും കിട്ടിയതാണ് എന്ന് മനസ്സിലാകാന്‍ ഡോക്ട്രേറ്റ് ഒന്നും എടുക്കേണ്ട കാര്യം ഇല്ല.  സാമാന്യം ചിന്ത മാത്രം മതി.

കണ്ണൂരിലെ നാറാത്ത് ഉണ്ടായ സംഭവം ലേഖകന്‍ ഉദ്ടരിച്ച്ച ശൈലി നോക്കുക.. "ഒളിസങ്കേതത്തില്‍ " എന്ന പതമാണ് ഉപയോഗിച്ചത്.. എന്താണ് നാറാത്ത് നടന്നത് ചുരുക്കി പറയാം.. നാറാത്തെ ജസാന്ദ്രതയേറിയ പ്രദേശത്തു നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ പോലിസ് കുതിച്ചെത്തി 21 പേരോടും സ്റ്റേഷന്‍ വരെ വരണമെന്ന് ആവശ്യപ്പെടുന്നു. പോലിസിന്റെ രണ്ടാംവരവിലാണു കെട്ടിടം നില്‍ക്കുന്ന പറമ്പില്‍നിന്നു തുരുമ്പിച്ച ഒരു വാളും രണ്ടു നാടന്‍ബോംബുകളും പോലിസിനു ലഭിക്കുന്നത്.തുടര്‍ന്നു സംസ്ഥാത്തെ എല്ലാ പോപുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ. ഓഫിസുകളും പോലിസ് റെയ്ഡ് ചെയ്യുന്നു. സ്വതന്ത്ര രാഷ്ട്രീയപ്പാര്‍ട്ടിയായ എസ്.ഡി.പി.ഐയിലേക്കുള്ള ജങ്ങളുടെ വരവു തടയുക കൂടിയായിരുന്നു ഈ അവസരത്തില്‍ പാര്‍ട്ടി ഓഫിസുകള്‍ റെയ്ഡ് ചെയ്യുകവഴിയുള്ള ഉദ്ദേശ്യം. പോപുലര്‍ ഫ്രണ്ട് ഓഫിസ് റെയ്ഡ് ചെയ്യാത്തിയ പോലിസുകാരെ ഓട്ടോറിക്ഷയില്‍ ആയുധങ്ങളുമായി കണ്ടതിനെത്തുടര്‍ന്നു നാട്ടുകാര്‍ പെരുമാറിയതും ഇതേ കണ്ണൂരില്‍ത്തന്നെയായിരുന്നു.

ആരെയും മണ്ടന്മാരാക്കുന്ന കഥകളാണു സാഹസിക അ്വഷണ റിപോര്‍ട്ടുകളായി ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. നാറാത്ത് സംഭവത്തെക്കുറിച്ച് ആര്‍.എസ്.എസ്. മുഖപത്രമായ ജന്മഭൂമിയിലും സി.പി.എം. മുഖപത്രമായ ദേശാഭിമാനിയിലും വരുന്ന കഥകള്‍ സമാ സ്വഭാവമുള്ളതായിരുന്നു. ജന്മഭൂമി എഴുതിപ്പിടിപ്പിച്ചതു സംഭവസ്ഥലത്തുനിന്നു രാത്രികാലങ്ങളില്‍ മാത്രം ഉപയോഗിക്കാവുന്ന എമര്‍ജന്‍സി ലൈറ്റ് കിട്ടി, വിദേശരാജ്യങ്ങളില്‍നിന്നു നിരവധി കോളുകള്‍ പ്രതികളുടെ മൊബൈലിലേക്കു വരുന്നു തുടങ്ങിയവയായിരുന്നു.

പിടിക്കപ്പെട്ടവരില്‍ പലരുടെയും കുടുംബക്കാര്‍ വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്നവരാണ്. ആയതിനാല്‍ വിദേശങ്ങളില്‍നിന്നു പലരും വിളിക്കുമെന്നതും സ്വാഭാവികം. മലയാളികളായ പത്രപ്രവര്‍ത്തകരുടെ പൊതുബോധത്തിന്റെ ആഴം മസ്സിലാക്കാന്‍ ഇതിലപ്പുറം എന്തു ഫലിതമാണു വേണ്ടത്! പിടിക്കപ്പെട്ടവരില്‍ പോലിസ് രണ്ടാം പ്രതിയാക്കിയ ഫഹദിന്റെ അക്കൌണ്ടില്‍ 80 ലക്ഷം രൂപയുടെ ഇടപാടു ടത്തി എന്നാണു മറ്റൊരു കണ്ടത്തല്‍. കണ്ണൂരിടുത്തു കുടുക്കിമൊട്ടയില്‍ എന്ന സ്ഥലത്തെ 'ഷറഫിയ ടൂര്‍ ആന്റ് ട്രാവല്‍സി'ന്റെ ഉടമസ്ഥാണ് ഫഹദ്. ഇതിനോടൊപ്പം 'വെസ്റേണ്‍ യൂനിയ'ന്റെ മണി എക്സ്ചേഞ്ചും ടത്തുന്നു. ഹജ്ജ്, ഉംറ സര്‍വീസുകള്‍ ടത്തുന്ന ഷറഫിയ ട്രാവല്‍സില്‍ പലരില്‍നിന്നുമായി ഫഹദ് ബാങ്ക് മുഖേനെ നിയമാനുസൃതമായ പണമിടപാടു ടത്തിയതിന്റെ മുഴുവന്‍ രേഖകളും അ്വഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ അദ്ദേഹം സമര്‍പ്പിച്ചിരുന്നു. ഈ രേഖകളില്‍ നിയമവിരുദ്ധമായി യാതൊന്നുമില്ലെന്നു സമ്മതിച്ച അ്വഷണ ഉദ്യോഗസ്ഥരില്‍ ചിലര്‍തന്നെയാണു മാധ്യമങ്ങളെ വിളിച്ചു പ്രതികള്‍ക്കു ഹവാല ഇടപാടുകള്‍ ഉണ്ടന്നുള്ളതിനു തെളിവായി വാര്‍ത്തകള്‍ ല്‍കുന്നത്. കരിയര്‍ ഗൈഡന്‍സ്, വിദ്യാഭ്യാസമേഖലകളില്‍ സജീവപ്രവര്‍ത്തകായ ഫഹദ് വിവിധ യൂനിവേഴ്സിറ്റികളില്‍ പലര്‍ക്കും അഡ്മിഷന്‍ ലഭ്യമാക്കുന്നതിനു സര്‍വീസ് ചാര്‍ജ് വാങ്ങാറുണ്ട് എന്നതും  പകല്‍പോലെ വ്യക്തമായതാണ്. അത്തരം ഇടപാടുകള്‍ ടത്തുന്നതുകൊണ്ടു ഫഹദിന്റെ അക്കൌണ്ടില്‍ പണമുണ്ടാവുക സ്വാഭാവികമാണെന്നും വിശദീകരിച്ചുകൊടുത്തിട്ടുണ്ട്.

ആയുധവേട്ട തുടര്‍ക്കഥയായ കണ്ണൂരിലെ ആര്‍.എസ്.എസ്., സി.പി.എം., മുസ്ലിംലീഗ് കേന്ദ്രങ്ങളില്‍നിന്നു നൂറുകണക്കിനു മാരകായുധങ്ങളും ബോംബുകളും പിടിച്ചെടുത്ത വിവരം കേരളീയര്‍ക്കു സുപരിചിതമാണ്. ക്രൂരമായ രാഷ്ട്രീയപകപോക്കലുകളുടെയും മൃഗീയമായ കൊലപാതകങ്ങളുടെയും പേരില്‍ അറിയപ്പെടുന്ന കണ്ണൂര്‍ ജില്ലയുടെ ചരിത്രത്തില്‍ ഇന്നുവരേക്കും ഒരൊറ്റ ക്രിമില്‍ കേസിലെയും പ്രതികളെ യു.എ.പി.എ. പോലുള്ള കരിനിയമങ്ങള്‍ ചുമത്തി ജയിലിലടച്ചിട്ടില്ല.

പിന്നെ ദേശാഭിമാനിയില്‍ മാത്രം വന്ന ഒരു വാര്‍ത്തയെ കുറിച്ചാണ് ലേഖകന് ഏറെ ചൊടിപ്പിച്ചത്.. കമ്മ്യൂണിസ്റ്റ്‌ – മാര്ക്സിസ്റ്റ്  പാര്‍ട്ടിയുടെ കേരളീയ ആസ്ഥാനമായ എ കെ ജി സെൻറ്ററിലേക്ക്  നാളിതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും കൊലവിളിച്ചു ചെന്നിട്ടില്ല. എന്തായിരുന്നു അവിടെ സംഭവിച്ചത് എന്ന് അറിയോ ലേഖകന്. നിരപരാതികലായ ഒട്ടേറെ ആളുകളെ ജാമ്യം പോലും നല്‍കാതെ തടവുകാരായി ജയിലില്‍ കഴിയുമ്പോള്‍ അവര്‍ നേരിടുന്ന ഭീകര നിയമം ആയ യു ഏ പി എ എന്ന കരിനിയമം പിന്‍വലിക്കണം എന്ന് ആവശ്യവുമായി പോപ്പുലര്‍ ഫ്രണ്ട് കാസര്‍കോട് മുതല്‍ തിരുവനന്തപ്പുരത്ത് വരെ ഒരു ജാഥ സംഘടിപ്പിച്ചിരുന്നു. യു എ പി എ കരിനിയമത്തിനെതിരെ ജനവിചാരണ യാത്ര. അതിന്റെ സമാപന സമ്മേളനം നടക്കുമ്പോള്‍ വന്‍ജനാവലി പങ്കടുത്ത റാലിക്ക് തിരുവനന്തപ്പുരം സാക്ഷിയായി.. മണിക്കൂറുകള്‍ നീണ്ട പ്രകടനം.. എ കെ ജി സെന്ററിന്റെ മുന്നിലൂടെ കടന്നു പോകുബോള്‍ കണ്ണ് മഞ്ഞളിച്ച്ച ദേശാഭിമാനി മഞ്ഞപത്രം ആ പ്രകടനം ഒരു പറ്റം പോപ്പുലര്‍ ഫ്രാണ്ട്കാര്‍ എ കെ ജി സെന്റര്‍ ആക്ക്രമിക്കാന്‍ വന്നു എന്ന് പറഞ്ഞു വൃത്തികെട്ട മാധ്യമധര്‍മ്മത്തിന് നിരക്കാത്ത പാതകം എഴുതിയിട്ട് അത് ഏറ്റു പിടിച്ചു വന്നിരിക്കുകയാണ് കഷ്ടം.

ശുക്കൂര്‍ വധക്കേസില്‍ ലീഗുകാര്‍ ആരാധനാലയങ്ങളില്‍ പണപിരിവ് നടത്തിയതില്‍ ലേഖകന്‍റെ വിഷമം എന്താ? ശുക്കൂര്‍ എന്ന ലീഗ് പ്രവര്‍ത്തകനെ മണിക്കൂറുകളോളം ബന്ധിയാക്കി തടഞ്ഞു വെച്ചു ഒരു മുസ്ലിമിനെ വധിച്ചതല്ല ഇയാള്‍ക്കുള്ള വേദന. ആ മുസ്ലിം സുഹൃത്തിന്റെ കുടുംബത്തിനു കൊടുക്കാന്‍ മുസ്ലിം ആരാധനാലയത്തില്‍ വെച്ചു പണപ്പിരിവ് നടത്തുകയല്ലാതെ എ കെ ജി സെന്ററില്‍ വന്നു പണപ്പിരിവ് നടത്താമോ?

അവസാനമായി പ്രിയ ലേഖകനോട് രണ്ടു വരി.. പോപ്പുലര്‍ ഫ്രാണ്ടിന്റെയും എസ് ഡി പി ഐ യുടെയും വളര്‍ച്ചയില്‍ വിറളി പൂണ്ടു ഇത്തരം വിലകുറഞ്ഞ ലേഖനം എഴുതി സ്വയം പല്ലില്‍ കുത്തി മണക്കണോ? പോപ്പുലര്‍ ഫ്രാണ്ടിനെയും എസ് ഡി പി ഐ യെയും ജനം മനസ്സിലാക്കി കഴിഞ്ഞു.. അത് ഞങ്ങള്‍ക്ക് ജനങ്ങളില്‍ നിന്ന് കിട്ടുന്ന പിന്തുണ കാണുമ്പോള്‍ അറിയാം..പോപ്പുലര്‍ ഫ്രണ്ടിനെ താറടിക്കലാണ് താങ്കളുടെ ആ ലേഖനത്തിന്റെ ലക്‌ഷ്യം എങ്കില്‍ ആ പരിപ്പ് ഇവിടെ വേവില്ല...


വായിച്ചു നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ...