02 സെപ്റ്റംബർ 2012

അവസാനം സദാചാര പോലീസ് ആരെന്ന് പുറത്തു വരുന്നു...



അവസാനം സദാചാര പോലിസിങിനും തീവ്ര പ്രവര്‍ത്തനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പിന്നില്‍ ആരെന്ന് പുറത്തു വരുന്നു....
ഹര്‍ത്താല്‍ അക്രമങ്ങള്‍, കമിതാക്കളെ ചോദ്യം ചെയ്യല്‍, മതനിയമങ്ങളെന്ന പേരില്‍ സ്ഥാപിത താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കല്‍, മറ്റു സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു നേരെ കൈയ്യേറ്റം, അമ്പലത്തിനും പള്ളിക്കും നേരെ ദുരൂഹ അക്രമങ്ങള്‍....
ഇതിന്റെയെല്ലാം ഉത്തരവാദിത്തം വച്ചു കെട്ടാന്‍ നിര്‍മിക്കപ്പെട്ട 'അദൃശ്യ തീവ്രവാദി'കളും അതിന്റെ പേരില്‍ ആക്ഷേപിക്കപ്പെട്ട എന്‍.ഡി.എഫ്, പോപുലര്‍ഫ്രണ്ട് തുടങ്ങിയവര്‍ക്കും വിടുതല്‍....
മേല്‍പറഞ്ഞതെല്ലാം ഞമ്മന്റെ സ്വന്തം മക്കളുടെ പണി തന്നെയെന്ന് എം.എസ്.എഫ് നേതാവിന്റെ വ്യംഗ്യമായ കുറ്റസമ്മതം...
ഇനിയെങ്കിലും 'തീവ്രവാദി'കളുടെ ചോരക്ക് ദാഹിക്കുന്നവര്‍ക്ക് ലീഗുകാരോട് മുഖത്തു നോക്കി ചോദിച്ചൂടേ ഇതൊക്കെ നിര്‍ത്താറായില്ലെന്ന്...!

കൊടിയത്തൂരും കാസര്‍കോടുമടക്കം സദാചാര പോലിസ് ആരോപണമുള്ള കേസുകളില്‍ പൊതുവായുള്ളത് ലീഗും സി.പി.എമ്മുമാണ്..ഇത് മറച്ചുവയ്ക്കാനാണ് ഈ ആരോപണം പോപുലര്‍ഫ്രണ്ടിനു നേരെ തൊടുക്കുന്നത്..

news:
വിദ്യാര്‍ഥിനികള്‍ക്ക് പര്‍ദ്ദ നിര്‍ബന്ധമാക്കുന്നവര്‍ എം.എസ്.എഫിലുണ്ടാവില്ല: പി കെ ഫിറോസ്
(ഇത് വരെ എം എസ് എഫുകാര്‍ പരധ നിര്‍ബന്ധിച്ചു ഇടീച്ചു,ഇനി മുതല്‍ ഇടീക്കുന്നവ്ര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ല എന്നര്‍ഥം! )
കാസര്‍കോഡ്: വിദ്യാര്‍ഥിനികള്‍ പര്‍ദ്ദ ധരിക്കണമെന്ന് നിര്‍ബന്ധിക്കുന്നവരെ എം.എസ്.എഫില്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് പറഞ്ഞു. കാസര്‍കോഡ് പ്രസ് ക്ലബ്ബില്‍ വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഗവ. കോളജില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിനികള്‍ക്ക് പര്‍ദ്ദ അടിച്ചേല്‍പ്പിക്കുകയാണെന്ന പരാതി ലഭിച്ചിട്ടില്ലെന്നും ഫിറോസ് പറഞ്ഞു. ഞാന്‍ പര്‍ദ്ദയോട് വിയോജിപ്പുള്ളവനാണ്. നിലവിളക്ക് കൊളുത്തുന്നത് അവരവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അത് ആര്‍ക്ക് എങ്ങനെവേണമെങ്കിലും ചെയ്യാമെന്ന് ഫിറോസ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് ചാരിതാര്‍ഥ്യമുണ്ട്. എന്നാല്‍ ചിലര്‍ എല്ലാറ്റിനും വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗവ. കോളജില്‍ അക്രമം നടത്തുന്നത് മദ്യപിച്ചും മയക്ക് മരുന്ന് ഉപയോഗിച്ചും കാംപസിലെത്തുന്ന ചില എം.എസ്.എഫ് പ്രവര്‍ത്തകരാണെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന ചില പോലിസ് ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചത് മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

2 അഭിപ്രായങ്ങൾ:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial