29 ജൂലൈ 2012

സ്വാതന്ത്ര്യ സമര പോരാട്ടവും മുസ്ലിം സാനിധ്യവും.

അഷ്കര്‍ തൊളിക്കോട് 

ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ ഇന്ത്യ സ്വതന്ത്രമായ 1947ആഗസ്റ്റ് 15 വരെ സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലീം സ്ത്രീ സാന്നിത്യം നമുക്ക്‌ കാണാവുന്നതാണ് 
എന്നാല്‍ ഇന്ന് ചരിത്രം ആ സത്യം മറന്നു കളയാന്‍ ശ്രമിക്കുകയാണ് അല്ലങ്കില്‍ ഒരു വിഭാഗത്തിന്റെ പേരുകളെ ഉയര്ത്തി് കാട്ടാന്‍ ശ്രമിക്കുന്നവര്‍ മനപൂര്വതമായി ഈ പേരുകളെ തിരസ്കരിക്കുന്നതാണ്.
സ്വാതന്ത്ര്യ സമര ചരിത്ര പോരാട്ട ചരിത്രത്തില്‍ മുസ്ലീം ജനവിഭാഗങ്ങലുറെ പങ്ക് പാടെ മറച്ചുവെയ്ക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നിട്ടുന്റ്റ്‌ ..പരമ്പരാഗതമായി കിട്ടെണ്ട അധികാരം നിഷേധിച്ചപ്പോള്‍ മാത്രം സമര രംഗത്ത് വന്ന ചാഹ്ന്സീ റാണിയും പഴസ്സിരാജയുമൊക്കെ നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഗജകേസരികലായി വാഴ്ത്ത്തപെടുന്നു.
എന്നാല്‍ പിറാന്ന നാട്ടില്‍ നിന്നും വിദേശിയാരെ ആട്ടിയോടിക്കാന്‍ സര്‍വ ത്യാഗങ്ങളും ചെയ്ത ഒരു ജനവിഭാഗത്തെ തിരസ്കരിക്കാന്‍ ഇപ്പോഴും ശ്രമങ്ങള്‍ തുടര്ന്നു കൊണ്ടിരിക്കുന്നു. മുസ്ലീം പുരുഷന്മാോര്‍ മാത്രമല്ല സ്ത്രീകളും ഈ നാടിനെ ഇന്ഗ്ലീശുകാരില്‍ നിന്നും വിമോചിപ്പിക്കുനതിനു വേണ്ടി വാളും തോക്കും എടുത്ത്‌ പോരാടിയിട്ടുന്റ്റ്‌ .സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മുസ്ലീം സ്ത്രീ സാന്നിത്യം അതികമോന്നും അറിയപെടാത്ത്ത അത്ഹവാ അറിയിക്കാത്ത വേണ്ടവിധം അമ്ഗീകരിക്കപെടാത്ത്ത തിളങ്ങുന്ന ചരിത്ര രേഖകളാണ് .അങ്ങനെയുള്ള ചില ചരിത്ര വനിതകളെ കുറിച്ചാണ് ഇവിടെ പങ്കു വെയ്ക്കുന്നത്.. 


ബീഗം ഹസ്രത്ത്‌ മഹല്‍..
സ്വന്തം നാടിന്റെ വിമോചനത്തിന് വേണ്ടി ബ്രിട്ടീഷുകാരോട് സധീരം പോരാടിയ മഹാതിയായിരുന്നു ഹസ്രത്ത്‌ മഹല്‍. യഥാര്ത്ഥ പേര് മുഹമ്മദീ ഖാനം എ.ഡി 1847 ല്‍ ഭര്ത്താരവ്‌ വാജിദ്‌ ആലീശ അവധിന്റെ ഭരണാധികാരിയായതുമുതല്ക്കാ ണ് അവര്‍ ബീഗം ഹസ്രത്ത്‌ മഹല്‍ എന്നാ പേരില്‍ അറിയപെട്ടത്.അവര്‍ ഇസ്ലാം മത വിശ്വാസത്തിന്റെ സമുന്നത പ്രതീകമായിരുന്നു .പര്ദ്ദ് ധരിച്ചു കൊണ്ടായിരുന്നു അവര്‍ സന്ജരിച്ച്ചിരുന്നത് 1856 ഫെബ്രുവരി 18 നു അവധിലെ അധികാരത്തില്നിനന്നും വാജിദ്‌ ആലീശ പുരത്താക്കപെടുകയും കല്ക്കതത്തയിലെയ്ക്ക് നാട് കടത്തപെടുകയും ചെയ്തു. അദ്ദേഹത്തെ പിന്നീടു കാരാഗ്രഹത്തിലടച്ച്ചു.അതോടെ ബീഗം ഹസ്രത്ത്‌ മഹല്‍ സ്വന്തം നാടായ അവധിന്റെ വിമോചനത്തിന് വേണ്ടി ഇമ്ഗ്ലീശുകാരോടു ആയുധമെടുത്തു പോരാടാന്‍ തന്നെ തീരുമാനിച്ചു.രാജാ ജയ്പാല്‍ സിംഗ്,രഘുനാഥ് സിംഗ്,മുന്ഷിഗ മതാദിന്‍,ബറകത്ത് ഖാന്‍ എന്നിവരുടെ സഹായത്തോടെ പതിനൊന്നു വയസ്സുകാരിയായ മകള്‍ ബിര്ജീസ്‌ ഖാദിരിനെ അവധിയിലെ ഭരണാധികാരിയായി ബീഗം പ്രഖ്യാപിച്ചു.ജനങ്ങള്‍ ഐക്യകണ്ഠേന ഇതംഗീകരിച്ച്ചു.ദല്ഹിിയിലെ രാജാവായിരുന്ന ബഹദൂര്ഷാ് സഫരിനു അവര്‍ പിന്തുണയും പ്രഖ്യാപിച്ചു. ഇന്ഗ്ലീഷ്‌ കാറില്‍ നിന്നും അവരുടെ ഭരണ മേതാവിത്വത്ത്തില്‍ നിന്നും അവധിനെ രക്ഷിക്കാന്‍ നാട്ടിലെ ആബാല വൃത്തം ജനങ്ങളും രംഗത്തിറങ്ങി. ബീഗം ഹസ്രത്ത്‌ മഹലിന്റെ നേതൃത്വത്തില്‍ ഏഴു ലക്ഷം വരുന്ന സൈനികര്‍ ഒരു ഭാഗത്ത് മുന്നേറി.ഫൈസാബാദിലെ അഹമ്മദുല്ലാഹ് ഷായും ഒരു കൂട്ടം സൈനികരുമായി അവരുടെ സഹായത്തിനെത്തി ഗറില്ലാ യുദ്ധ മുരകളിലൂടെ ബീഗത്തിന്റെ അനുയായികള്‍ ഇന്ഗ്ലീശുകാരെ പൊരുതി മുട്ടിക്കുകയുണ്ടായി.


1857 മെയ്‌ 17 ലഗ്നോ നഗരം. അവിടുത്തെ സവാര്‍ മൈതാനം.ബീഗം-ഇന്ഗ്ലീഷ്‌ സൈനികര്‍ മുഖത്തോടു മുഖം അണിനിരന്നു.സര്വാ യുധ സജ്ജരായ ബ്രിട്ടീഷ്‌ സൈന്യം മറുഭാഗത്ത്‌പരിമിതമായ തോക്കുകളും പീരന്കികലുമായി ബീഗത്തിന്റെ സൈന്യവും,, ലഗ്നോവിലെ കായ്‌സര്ബാഹ് കൊട്ടാരവും സ്വന്തം നാടായ അവധും സംരക്ഷിക്കാനുള്ള അവസാനശ്രമം.രാവിലെ മണിക്ക് യുദ്ധമാരഭിച്ച്ചു കനത്ത പോരാട്ടം തന്നെ നടന്നു.ബീഗത്തിന്റെ വെട്ടേറ്റ്‌ ഒട്ടേറെ ബ്രിട്ടീഷ്‌ ഭടന്മാര്‍ കൊല്ലപെട്ടു.അതി സക്തമായ പീരന്കിയുന്ട എറ്റു വിദേശ സേന ചിന്നഭിന്നമായി.എന്നാല്‍ വൈകുന്നെരമായതോറെ സ്ഥിതിഗതികള്‍ മാറി.ഇന്ഗ്ലീശുകാര്‍ യുദ്ധത്തില്‍ മുന്കൈക നേടുകയും ബീഗത്തിന്റെ സേന പരാജയപെടുകയും ചെയ്തു എന്നാല്‍ നാല്പതതിനായിരം ഇന്ഗ്ലീഷ്‌ സൈനികരാണ് അവിടെ കൊല്ലപെട്ടത്‌. എന്നാല്‍ ഈ പരാജയമൊന്നും ബീഗത്തെ തളര്ത്തിറയില്ല. അവരും സേനയും ഷാജഹാന്പൂ രിലെയ്ക്ക് പിന്വാതങ്ങി.അവിടെവച്ചു മൌലവി അഹമ്മ്ദുല്ലാഹ് ശായുമായി ചേര്ന്ന് ഇന്ഗ്ലീശുകാര്ക്കെചതിരെ ഒളിയുദ്ധം നടത്തി നിരന്തരം അവരുടെ ഭടന്മാരെ വകവരുത്തികൊന്ടിരുന്നു. ബുല്ജില്‍ വെച്ചു ഒരിക്കല്‍ ഇന്ഗ്ലീശുകാരുമായി ഹസ്രത്ത്‌ മഹലും സേനയും ഏറ്റുമുട്ടിമൂന്നു ദിവസം നീണ്ടുനിന്ന പോരാട്ടത്തിലും അവര്ക്ക്സ വിജയിക്കാന്‍ സാധിച്ചിരുന്നില്ല.ഗത്യന്തരമില്ലാതെ ബീഗം ഹസ്രത്ത്‌ മഹലും കുടുംബവും നീപ്പാളില്‍ അഭയം തേടി. പലതവണ ബ്രിട്ടീഷുകാര്‍ പണവും പദവിയും വാഗ്ദാനം ചെയ്തു അവരെ തിരിച്ചു വിളിച്ചു. പക്ഷെ ആ ധീര വനിതാ അവരുടെ പ്രലോഭനങ്ങള്‍ നിരസിക്കുകയാണ് ചെയ്യുന്നത് .
1874 ഏപ്രില്‍ 7 നു ആ ധീര വനിതാ മരണപെട്ടു. കാന്മാന്ടു സിറ്റി മസ്ജിതിലാണ് ബീഗം ഹസ്രത്ത്‌ മഹലിന്റെ കബറിടം ഉള്ളത് .. 


സൈരാബീഗം
_______________
1857 ല്‍ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ സമാരംഭം കുറിക്കപ്പെട്ടപ്പോള്‍ ബഹദൂര്ഷാന സഫറിനെ ഇന്ത്യന്‍ ചക്രവര്ത്തി്യായി ഉയര്ത്തികാട്ടി സ്വാതന്ത്ര്യം ജന്മാവകാശമാണ് എന്ന് വിശ്വസിച്ച ഒരുകൂട്ടം മനുഷ്യര്‍ ഇന്ഗ്ലീശുകാര്ക്കെ തിരെ ബഹുജനസമരം ആരഭിച്ചു.ശിപായിലഹള എന്ന് പരിഹസിച്ചു കൊണ്ട്ട് ബ്രിട്ടീഷുകാര്‍ ഈ സമരത്തെ പെട്ടന്ന് തന്നെ അടിച്ച്ചമാര്ത്തി.ഈ സമരത്തില്‍ ആയുധമെടുത്ത് പൊരുതുകയും ജയിലടയ്ക്കപെടുകയും ചെയ്ത ഒട്ടേറെ വനിതകള്‍ ഉണ്ടായിരുന്നു.അവരില്‍ പ്രധാനിയാണ് സൈരാബീഗം അന്നത്തെ ഇന്ഗ്ലീഷ്‌ പട്ടാള മേധാവി വൈ.ഡബ്ല്യൂ.ആര്‍ ഹഡ്സാന്‍ തന്റെ റിപ്പോര്ട്ടു്കളില്‍ ‘’’സമര യോദ്ധാക്കല്ക്കി ടയിലെ രത്മെന്നാണ്’’ സൈരാബീഗത്തെ പ്രകീര്ത്തിച്ച്ചിട്ടുല്ലത്.സമര രംഗത്തെ ആവരുടെ പാടവമാണ് അങ്ങനെയവര്‍ വിശേഷിപ്പിക്കപെടാന്‍ കാരണം..
ദല്ഹിലയിലെ ചാന്തിനീ ചൗക്കിലെ ഒരു മത പണ്ഡിതന്റെ മകളായിതുപ്പിയിരുന്നതായി രുന്നു സൈരാബീഗം. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ പട്ടാളമിറങ്ങി സമരക്കാര്ക്ക് നേരെ വെടിവെയ്പ്പാരമ്ഭിച്ചപ്പൊഴ്ഹാഅനു കുതിരപുരത്ത് തോക്കും വാളുമായി ബൂര്ഗ ധരിച്ച് ഇവര്‍ പോരാളികല്ക്കി ടയില്‍ നിന്നും പട്ടാളത്തിന് നേര്ക്കു നേര്‍ കടന്നു വരുന്നത്. ബ്രിട്ടീഷുകാര്ക്ക്് നേരെ അവരുടെ കൈകളിലെ തോക്കുകള്‍ തീ തുപ്പിയിരുന്നതായി ഹഡ്സന്‍ രേഖപെടുത്തിയിട്ടുന്റ്റ്‌.ദിവസങ്ങളോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ഈ പണ്ഡിത പുത്രിയെ ഇന്ഗ്ലീഷ്‌ പട്ടാളം വളഞ്ഞു പിടിക്കുകയായിരുന്നു.അമ്പാല ജയിലടയ്ക്കപെട്ട ഇവര്‍ വര്ഷിങ്ങള്ക്കുേ ശേഷം തൂക്കിലേറ്റ പെടുകയുണ്ടായി.... 


ഖുര്ഷിദാ ബീഗം
_______________
പത്ര പ്രവര്ത്തഹനത്തിലെ താല്പര്യം സ്വാതന്ത്ര്യ പ്രസ്ഥാനത്തിനു വേണ്ടി പ്രയോജനപെടുത്ത്തിയ മഹതിയാണ് ഖുര്ഷിടാ ബീഗം.പ്രശസ്ത കോണ്ഗ്രസ് നേതാവ് ഖാജാ അബ്ദുല്‍ മജീദിന്റെ ജീവിത സഖിയായിരുന്നു അവര്‍.ജാമിയ മില്ലിയയുടെ പ്രിന്സിപ്പലായിരുന്ന മജീദിന്റെ വീട്ടില്‍ അക്കാലത്ത് കോണ്ഗ്രസ് നേതാക്കളെല്ലാം നിത്യ സന്ദര്ശികരായിരുന്നു. ഗാന്ധിജി,സരോജിനി നായിഡു,മൌലാന മുഹമ്മദലി എന്നിവരൊക്കെ അക്കൂട്ടത്തില്‍ പെടും. വിദ്യാ സമ്പന്ന ആയിരുന്ന ഖുര്ഷിദാ ബീഗം വിവാഹ ശേഷം ഒരു കോണ്ഗ്രസ് പ്രവര്ത്താകയായി. ഹിന്ദ്‌ എന്നാ പേരില്‍ അലിഗഡില്‍ നിന്നുമാവര്‍ പുറത്തിറക്കിയിരുന്ന ഉര്ദു് പത്രം സ്വാതന്ത്ര്യ സമരത്തിന്റെ ജിഹ്വയായിരുന്നു.ഭര്ത്താഒവിനെ സ്വാതന്ത്ര്യ സമരത്തിന്റെ പേരില്‍ പോലീസ്‌ അറസ്റ്റ് ചെയ്തപ്പോള്‍ ജാമിയ മില്ലിയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത് ഖുര്ഷിനദ ആയിരുന്നു. അഹമ്മദാബാദില്‍ ഇന്നും നല്ല നിലയില്‍ നടന്നു വരുന്ന ഹമീദിയ കോളേജ്‌ സ്ഥാപിച്ചതും ഖുര്ഷിയദ ബീഗം ആയിരുന്നു.


അസീസന്‍ ബീഗം. 
___________-
ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ധീര രക്തസാക്ഷിയായ അസീസന്‍ ബീഗം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ ചുറുചുറുക്കും തന്റെടവുമുള്ള ഒരു പട്ടം വനിതകളുടെ സംഘമുന്ടക്കുക എന്നതായിരുന്നു അവരുടെ ദൌത്യം.അതിലവര്‍ വിജയിക്കുകയും ചെയ്തു.ആയിരത്തോളം അംഗങ്ങള്‍ ഉണ്ടായിരുന്നു കാന്പൂരിലെ ആ വനിതാ റജിമെന്റില്‍. അവസാനം ബ്രിട്ടീഷ് സൈനിക കോടതി വധശിക്ഷ വിധിച്ചു. അങ്ങനേ ഫയറിംഗ് സ്ക്വാഡിന് മുന്നില്‍ നില്ക്കു മ്പോള്‍ അസീമുല്ലാ ഖാന്‍ എവിടെയെന്നു പറഞ്ഞാല്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കാം എന്ന് പറഞ്ഞെങ്കിലും ആ ധീര വനിതാ ആ രഹസ്യം പറയാന്‍ തയ്യാറായില്ല അങ്ങനെ ആ ധീര ഫയറിംഗ് സ്ക്വാഡിന്റെ വെടിയേറ്റ് രക്ത സാക്ഷിയായി.


ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ബദര്ദീന്‍ ത്വയ്യിബ്ജി, അവരുടെ ഭാര്യ ആമിനാ ത്വയ്യിബ്ജി. ബന്ധുക്കളായ രഹാന ത്വയ്യിബ്ജി,സുഹൈലാ ത്വയ്യിബ്ജി എന്നിവരൊക്കെ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. ഗാന്ധിജിയോടപ്പം ഗുജുരാത്ത്തില്‍ കള്ളുഷാപ്പുകളും വിദേശ സാധനങ്ങള്‍ വില്ക്കു ന്ന കടകളും പിക്കറ്റ് ചെയ്യുന്നതില്‍ അവര്‍ മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു. ഈ കുടുമ്പത്തിലെ വനിതകളെ ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ബ്രിട്ടീഷ്‌ ഭരണകൂടം അറസ്റ്റ് ചെയ്തു ജയിളിലടച്ച്ചിരുന്നു.ബടരുദ്ദീന്‍ ത്വയ്യിബ്ജിയുടെ മക്കള്‍ സകീന ലുക്മാനിയും സമര രംഗത്ത് വളരെ സജീവമായിരുന്നു.ബോംബെ പ്രാദേശിക കോണ്ഗ്രസ് പാര്ട്ടിരയുടെ പ്രസിഡന്റായിരുന്നു അവര്‍.മദ്യ ശാപ്പ്പുകള്‍ക്ക് എതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ അറുപത്തി അഞ്ചാം വയസ്സിലും പങ്കെടുത്തു അവര്‍ ജ്ജയില്‍ വാസം അനുഭവിക്കാന്‍ തയ്യാറായിരുന്നു. സകീന ലുക്മാനിയുടെ പ്രസംഗങ്ങള്‍ ആളുകളില്‍ സ്വാതന്ത്ര്യ ബോധം ഉദ്ദീപിപ്പിച്ചിരുന്നു.
ദണ്ടിയാത്രയില്‍ ഗാന്ധിജിയോടപ്പം പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു റസൂല്‍ ഖുറൈഷി. അവരുടെ ഭാര്യയായിരുന്നു അമീന. വിവാഹ ശേഷം ഭര്ത്താനവിനോടും ഗാന്ധിയുടെ ഉറ്റ സുഹൃത്തായ പിതാവ്‌ അബ്ദുല്‍ ഖാദര്‍ ബാവസീരിനോടപ്പം സബര്മടതി ആശ്രമത്തില്‍ തന്നെയാണ് ഇവര്‍ താമസിച്ചിരുന്നത്.ദാണ്ടി യാത്രയുടെ പേരില്‍ പിതാവും ഭര്ത്താതവും അറസ്റ്റിലായി.ജയിലില്‍ വെച്ചു ബാവസീര്‍ മരിക്കുകയും ചെയ്തു. എന്നിട്ടും മദ്യ ഷാപ്പ്‌ പിക്കട്ടിങ്ങില്‍ പങ്കെടുത്ത് ജയിലില്‍ പോകാന്‍ അമീനയ്ക്ക്‌ ഒട്ടും മടിയുണ്ടായിരുന്നില്ല.
സ്വാതന്ത്ര്യ പോരാളി സൈഫുദ്ദീന്‍ കിച്ച്ച്ലുവിന്റെ ഭാര്യ സഹാദത്ത്‌ ബാനു, ബാരിസ്റ്റര്‍ ആസിഫലിയുടെ മാതാവ്‌ അക്തരീ ബീഗം,ഹസ്രത്ത്‌ മോഹാനിയുടെ പത്നി നിശാഅതതുന്നീസ ബീഗം എന്നിവരെക്കെയും സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പന്കെടുത്തിരുന്നവരാന് . പ്രസംഗങ്ങളിലൂടെയും സ്ത്രീകല്ക്കി ടയിലുള്ള പ്രവര്ത്തനങ്ങളിലൂടെയും ആണിവര്‍ ജനങ്ങളെ സമര പാതയിലേയ്ക്കു കൊണ്ടുവന്നിരുന്നത്.


ഇനിയുമുണ്ട് ഒരുപാടു പേര്‍ രണ്ടാം സ്വാതന്ത്ര്യ സമരത്തിലെ മുസ്ലീം സ്ത്രീ സാന്നിധ്യത്തിന്റെ രോമാഞ്ചജനകമായ പ്രതീകമാണ് ബീയുമ്മ...മൌലാന ഷൌക്കത്ത് അലിയുടെയും മുഹമ്മദലിയുടെയും മാതാവായ ഭീയുംമയെ അറിയാത്തവര്‍ ആരാണ് ഉള്ളത്..അത് പോലെ അറിയപെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ചില മുസ്ലിം മുസ്ലിം വനിതാ സാന്നിത്യമാണ് ഇവിടെ പറഞ്ഞത്. ഈ നാടിന്റെ മോചനത്തിന് വേണ്ടി കഷ്ടപാടുകള്‍ സഹിച്ച എന്നാല്‍ അറിയപെടാത്ത ഒരുപാടു ഇസ്ലാം മത വിശ്വാസികളായ വനിതകള്‍ ഉണ്ടന്നത് തീര്ച്ച യാണ്.അവരെ നല്ല മനസ്സോടെ നമ്മള്‍ ഓര്ക്കു എങ്കിലും ചെയ്യുക...
ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക്‌ ഇഷ്ടമായെങ്കില്‍ താഴെ ഒരു ലൈകും കമന്റും നല്‍കാന്‍ മറക്കില്ലല്ലോ...:)

1 അഭിപ്രായം:

  1. സുബൈര്‍10:59 AM, ജൂലൈ 29, 2012

    അറിയാതെ പോകുന്ന സത്യങ്ങള്‍ അഷ്കര്‍ സാഹിബ്‌ തുറന്ന്കാട്ടി

    മറുപടിഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial