14 ഏപ്രിൽ 2012

vote & talk കേരളത്തില്‍ ഏറ്റവും ജനസ്വാധീനമുള്ള വ്യക്തി ആര്?


vote & talk
കേരളത്തില്‍  ഏറ്റവും ജനസ്വാധീനമുള്ള ആളെ  കണ്ടെത്തുന്നതിന് വേണ്ടി ഒരു സര്‍വേ... മത രാഷ്ട്രീയ കലാ സാമൂഹിക രംഗങ്ങളില്‍ പ്രസക്തരായ ചില ആളുകളെ ഇവിടെ പരിചയപ്പെടുത്തുന്നു. അതില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ആള്‍ ആരാണോ അവര്‍ക്ക് വോട്ടു ചെയ്യുക. ഒരു മാസമായിരിക്കും ഈ സര്‍വേയുടെ കാലാവധി. 
2012 ഏപ്രില്‍ 15 മുതല്‍ മെയ്‌ 15 വരെ ആയിരിക്കും ഈ സര്‍വേയുടെ കാലാവധി.


                                                                                                                                                 
1 അബ്ദുന്നാസര്‍ മഅദനി


കേരളത്തിലെ രാഷ്ട്രീയ കക്ഷിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (പി.ഡി.പി.) നേതാവ്. 1998-ലെ കോയമ്പത്തൂര്‍ ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ഒന്‍പതു വര്‍ഷം വിചാരണത്തടവുകാരനായി തമിഴ്‌നാട്ടില്‍ ജയിലില്‍ കഴിഞ്ഞു. 2007 ഓഗസ്റ്റ് 1-ന്‌ ഈ കേസില്‍ കുറ്റക്കാരനല്ലെന്നു കണ്ട് സുപ്രീം കോടതി മഅദനിയെ വെറുതേ വിട്ടു. ഇപ്പോള്‍ 2008 ജൂലൈ 25ലെ ബംഗളൂരു സ്ഫോടന പരമ്പര കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു കൊണ്ട്   ബംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്നു.
                                                                                                                                                 
2   ഉമ്മന്‍ ചാണ്ടി


കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി(ജനനം: ഒക്ടോബര്‍ 31, 1943). കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ-യാണ് ഇദ്ദേഹം. തുടര്‍ച്ചയായി പത്താം തവണയാണ് ഉമ്മന്‍ ചാണ്ടി ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കേരളത്തിലെ പ്രമുഖ കോണ്ഗ്രസ്സ് (ഐ) നേതാക്കളില്‍ ഒരാളായ ഇദ്ദേഹം ഇതിന് മുന്‍പും ഒരു തവണ മുഖ്യമന്ത്രി( 2004-2006) സ്ഥാനം അലങ്കരിച്ചിരുന്നു. കൂടാതെ തൊഴില്‍മന്ത്രി(1977-78), ആഭ്യന്തരമന്ത്രി(1982), ധനകാര്യമന്ത്രി(1991-94), പ്രതിപക്ഷനേതാവ് (2006-2011) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.


                                                                                                                                                 
3    എ.കെ. ആന്റണി
എ.കെ.ആന്റണി  ഇന്ത്യയുടെ  പ്രതിരോധമന്ത്രിയാണ്. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി, കേരള നിയമസഭാ പ്രതിപക്ഷനേതാവ് എന്നീ നിലകളില്‍ പ്രശസ്തനായ രാഷ്ട്രീയ നേതാവ്. 1977-78, 1995-96, 2001-04 കാലയളവുകളില്‍ എ.കെ.ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 1996 മുതല്‍ 2001 വരെ കേരള നിയമസഭയിലെ പ്രതിപക്ഷനേതാവായി പ്രവര്‍ത്തിച്ചു. 1977-ല്‍ മുഖ്യമന്ത്രിയാകുമ്പോള്‍ 37 വയസ്സായിരുന്ന ആന്റണി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു.  1940 ഡിസംബര്‍ 28 നു അറക്കപറമ്പില്‍ കുരിയന്‍ പിള്ളയുടെയും ഏലിക്കുട്ടിയുടേയും മകനായി ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണു് എ.കെ.ആന്റണി ജനിച്ചതു്. പ്രാഥമിക വിദ്യാസം ഗവ. ഹൈസ്കൂള്‍ ചേര്‍ത്തലയില്‍. പിന്നീട് എറണാകുളം മഹാരാജാസില്‍ നിന്നും ബി.എ ബിരുദവും, എറണാകുളം ലോ കോളേജില്‍ നിന്നും ബി.എൽ ബിരുദവും നേടി.
                                                                                                                                                 
4   ഒ. രാജഗോപാല്‍കേരളത്തിലെ ഒരു ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമാണ് ഒ. രാജഗോപാല്‍ (ജ: സെപ്റ്റംബര്‍ 15, 1929
 1992 മുതല്‍ 2004 വരെ മദ്ധ്യപ്രദേശില്‍ നിന്നും രാജ്യസഭയെ പ്രതിനിധീകരിച്ചു. ആര്‍.എസ്സ്.എസ്സിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം 1998-ലെ വാജ്പേയി മന്ത്രിസഭയില്‍ റയില്‍വേ സഹമന്ത്രിയായിരുന്നു.
അഭിഭാഷക ജോലി ഉപേക്ഷിച്ചാണ്‌ ഇദ്ദേഹം മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനായത്. ചലച്ചിത്രസംവിധായകന്‍ ശ്യാമപ്രസാദ് ഇദ്ദേഹത്തിന്റെ മകനാണ്‌.

                                                                                                                                                 
കെ.ജെ. യേശുദാസ്


പ്രധാനമായും മലയാളചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന, ഇന്ത്യയിലെ ഒരു ചലച്ചിത്രപിന്നണിഗായകനാണ് കെ. ജെ. യേശുദാസ്‌ എന്ന കട്ടാശേരി ജോസഫ് യേശുദാസ്  അരനൂറ്റാണ്ടിലേറെ സംഗീതരംഗത്ത്‌ സജീവമായ യേശുദാസ്, കശ്മീരി, അസാമി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്‌. ചലച്ചിത്ര സംഗീതലോകത്തുമാത്രമല്ല, കര്‍ണ്ണാടകസംഗീത രംഗത്തും ഈ ഗായകന്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്‌. ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഒരു മതത്തോടും സ്ഥായിയായ അനുഭാവം പുലര്‍ത്താത്ത അദ്ദേഹത്തെ ചിലവേളകളില്‍ ആരാധകര്‍ ദാര്‍ശിനികനായിപ്പോലും കാണുന്നു. ജനപ്രിയ ഗാനങ്ങളാണ്‌ ഏറ്റവുമധികം ആലപിച്ചിട്ടുള്ളതെങ്കിലും യേശുദാസ്‌ ശുദ്ധസംഗീതത്തെ അങ്ങേയറ്റം വിലമതിക്കുകയും അതിന്റെ ഉദാത്ത മേഖലകളെ സ്പര്‍ശിക്കുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്നയാളാണ്‌.
സംഗീത പഠനം കഴിഞ്ഞയുടന്‍ 'നല്ലതങ്ക' എന്ന ചിത്രത്തില്‍ പാടാന്‍ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ്‌ തഴഞ്ഞു. നിരാശനാകാതെ ദാസ്‌ പരിശ്രമിച്ചുകൊണ്ടേയിരുന്നു. 1961 നവംബര്‍ 16നാണ്‌ യേശുദാസിന്റെ ആദ്യഗാനം റിക്കോഡ്‌ ചെയ്തത്‌. കെ. എസ്‌. ആന്റണി എന്ന സംവിധായകന്‍ തന്റെ 'കാല്‍പ്പാടുകള്‍' എന്ന സിനിമയില്‍ പാടാന്‍ അവസരം നല്‍കി. സിനിമയിലെ മുഴുവന്‍ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷംമൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടി യേശുദാസ്‌ ചലച്ചിത്ര സംഗീതലോകത്ത്‌ ഹരിശ്രീ കുറിച്ചു.
                                                                                                                                                 
മമ്മൂട്ടി

മമ്മൂട്ടി  (പി.ഐ. മുഹമ്മദ്‌ കുട്ടി).   മലയാളത്തിലെ പ്രമുഖ ചലച്ചിത്രനടന്‍. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത്‌ ചെമ്പ്‌ എന്ന സ്ഥലത്ത്‌ ജനിച്ചു. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലിയില്‍ ഏര്‍പ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എന്‍പതുകളുടെ തുടക്കത്തിലാണ്‌ മലയാള സിനിമാ രംഗത്ത്‌ ശ്രദ്ധേയനായത്‌. 
ആധുനിക മലയാള ചലച്ചിത്ര രംഗം താരകേന്ദ്രീകൃതമാക്കുന്നതില്‍  മുഖ്യ പങ്കു വഹിച്ചു. അഭിനയിച്ച ആദ്യചിത്രം(ദേവലോകം) പുറത്തിറങ്ങിയില്ല. എങ്കിലും കഠിനാദ്ധ്വാനം കൊണ്ട്‌ അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാന്‍ മമ്മൂട്ടിക്കു സാധിച്ചു. തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ചു. കെ.ജി.ജോര്‍ജ്ജാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്‌. അദ്ദേഹത്തിന്റെ യവനിക, 1987-ല്‍ ജോഷി സംവിധാനം ചെയ്ത ന്യൂഡല്‍ഹി എന്നീ ചിത്രങ്ങളാണ്‌ മമ്മൂട്ടിയുടെ താരമൂല്യം ഉയര്‍ത്തിയത്‌.
                                                                                                                                                 
മോഹന്‍ലാല്‍


മലയാളചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടനാണ് മോഹന്‍ലാല്‍.   രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയ മോഹന്‍ലാള്‍ സ്വാഭാവികമായ നടനശൈലിക്കു പ്രശസ്തനാണ്‌. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നട തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാല്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സംഭാവനകല്‍ പരിഗണിച്ച് 2001-ല്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നല്‍കി ഭാരതസര്‍ക്കാര്‍ ആദരിച്ചു. 2009-ല്‍ ഇന്ത്യന്‍ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കുകയും ചെയ്തു 

ചലച്ചിത്രലോകത്തിനും സംസ്കൃതനാടകത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും  മോഹന്‍ലാലിനെ ആദരിച്ചിട്ടുണ്ട്.
                                                                                                                                                 
8  ഹൈദരലി ശിഹാബ്‌ തങ്ങള്‍ 
ഹൈദരലി ശിഹാബ്‌ തങ്ങള്‍ : ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് (IUML) ന്‍റെ സംസ്ഥാന പ്രസിഡന്‍റ് 
പാണക്കാട് പൂക്കോയതങ്ങളുടെ മൂന്നാമത്തെ മകനായ ഹൈദരലി തങ്ങള്‍ അന്തരിച്ച മുഹമ്മദലി ശിഹാബ്‌ തങ്ങളുടെയും ഉമറലി ശിഹാബ്‌ തങ്ങളുടെയും  സഹോദരരനും കൂടിയാണ്.
പതിനെട്ടു വര്ഷം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡനടയും സേവനമനുഷ്ടിച്ചിട്ടുണ്ട്
ഒരു രാഷ്ട്രീയ നേതാവ് എന്നതില്‍ ഉപരി സര്‍വ്വമതക്കാരുടെയും കാരുന്ന്യം പിടിച്ചു പട്ടുന്നതില്‍ പാണക്കാട് കൊടപ്പനക്കല്‍ തറവാട് എന്നും പ്രസിദ്ധമാണ്.  മലപ്പുറം വേങ്ങര റോട്ടില്‍ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലാണ് താമസം. ജാതി മത ഭേതമാന്ന്യേ എല്ലാവര്ക്കും അത്താണിയായ ഒരു കോടതി കൂടിയാണ് കൊടപ്പനക്കല്‍ തറവാട്.

                                                                                                                                                 
9 വി.ആര്‍. കൃഷ്ണയ്യര്‍]

 നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായ വി.ആര്‍. കൃഷ്ണയ്യര്‍ എന്ന പേരിലറിയപ്പെടുന്ന വൈദ്യനാഥപുര രാമകൃഷണ അയ്യര്‍ 1915 നവംബര്‍ 14-ന് പാലക്കാട് ജനിച്ചു. അണ്ണാമലൈ യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവടങ്ങളില്‍ പഠിച്ച് തുടര്‍ന്ന് അഭിഭാഷകനായ അദ്ദേഹം 1952-ല്‍ മദ്രാസ് നിയമസഭാംഗവും 1957-ല്‍ കേരള നിയമസഭാംഗവുമായി. ഇ.എം.എസ് മന്ത്രി സഭയില്‍ ആഭ്യന്തരം, നിയമം, ജയില്‍, വൈദ്യുതി, സാമൂഹികക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്ന അദ്ദേഹം 1968-ല്‍ ഹൈക്കോടതി ജഡ്ജിയും 1970-ല്‍ ലോ കമ്മിഷന്‍ (Law Commission) അംഗവുമായി. 1973 മുതല്‍ 1980 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്നു.

                                                                                                                                                                   
10   വി.എസ്. അച്യുതാനന്ദന്‍  

 ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും പ്രമുഖ ഇടതുപക്ഷ രാഷ്ടീയ നേതാവുമാണ് .ഇദ്ദേഹം കേരളത്തിലെ ഇരുപതാമത്തെമുഖ്യമന്ത്രിയായിരുന്നു. സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണു.കേരളത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ജനസമ്മതിയുള്ള നേതാവായി വിലയിരുത്തപ്പെടുന്നു   . ജനകീയ പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിര്‍ഭയം പ്രതികരിക്കുന്ന അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആര്‍ജിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്   മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ പ്രശ്നങ്ങള്‍ ബഹുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ അച്യുതാനന്ദന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് . 2006-ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുന്നണിയെ അധികാരത്തിലെത്തിക്കുന്നതില്‍, പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അച്യുതാനന്ദന്റെ 5 വർഷക്കാലത്തെ തിളക്കമാര്‍ന്ന പ്രവര്‍ത്തനം പ്രയോജനപ്പെട്ടിട്ടുണ്ട്
                                                                                                                                                 
11  എം.എ. യൂസഫലി

എംകെ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടരും പ്രവാസി വ്യവസായ പ്രമുഖനുമാണ് എം.എ. യൂസഫലി. തൃശൂര്‍ ജില്ലയിലെ നാട്ടിക സ്വദേശിയാണ്.
16,200 മലയാളികളടക്കം 22,000-ത്തോളം പേര്‍ ജോലി ചെയ്യുന്ന ഗള്‍ഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. 2008 ല്‍ പത്മശ്രീ പുരസ്കാരം നേടിയ ഇദ്ദേഹം കൊച്ചി ലേക്ക്‌ ഷോര്‍ ആശുപത്രി ചെയര്‍മാന്‍, പ്രധാനമന്ത്രിയുടെ അന്തര്‍ദേശീയ ഉപദേശക സമിതി അംഗം, ഇന്ത്യന്‍ വികസന സമിതി (The India Development Foundation) രക്ഷാധികാരി, അബൂദാബി ചേംബര്‍ ഓഫ് കൊമേഴ്സ്‌ ആന്‍ഡ്‌ ഇന്റസ്ട്രി ഡയരക്ടര്‍ ബോര്‍ഡ്‌ അംഗം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) ഡയരക്ടര്‍, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗം,എയര്‍ ഇന്ത്യയുടെ സ്വതന്ത്ര ചുമതലയുള്ള ഡയറാക്ടര്‍ തുടങ്ങി നിരവധി പദവികള്‍ വഹിക്കുന്നു.
                                                                                                                                                 
12    മാതാ അമൃതാനന്ദമയി

ഒരു ഇന്ത്യന്‍ ആത്മീയ നേതാവാണ്‌. തന്റെ അപാരമായ ആത്മീയപ്രഭാവം കൊണ്ട് പ്രശസ്തി നേടി. ശിഷ്യരും ആരാധകരും “അമ്മ" എന്ന് വിളിക്കുന്നു. കൊല്ലം ജില്ലയിലെ തീരപ്രദേശമായ പറയകടവില്‍ (ഇപ്പോള്‍ അമൃതപുരി എന്ന് അറിയപ്പെടുന്നു) ഇടമണ്ണെൽ വീട്ടില്‍ സുഗുണാനന്ദന്റെയും ദമയന്തിയുടെയും മകളായി 1953 സെപ്റ്റംബര്‍ 27-ൽ ജനിച്ചു. സുധാമണി എന്നായിരുന്നു ആദ്യകാലനാമം.സുഗുണാനന്ദന്‍-ദമയന്തി ദമ്പതികള്‍ക്ക് സുധാമണി അടക്കം 9 മക്കളായിരുന്നു. അതില്‍ 2 മക്കള്‍ മരിച്ചു പോയി. കുഞ്ഞുന്നാളില്‍ തന്നെ ഈശ്വരനോട് അതിരറ്റ പ്രേമമായിരുന്നു സുധാമണിക്ക്. അയലത്ത് പട്ടിണിയായാല്‍ വീട്ടിലെ ആഹാരവും പണവും എടുത്തുകൊണ്ട് കൊടുക്കുമായിരുന്നു. സ്വന്തം കമ്മല്‍, പുസ്തകം വാങ്ങാനുള്ള കാശ് - ഒക്കെ ദാനം ചെയ്യുമായിരുന്നു.  സുധാമണിയെന്ന വിചിത്രബാലിക ആറാം മാസം തൊട്ട് തന്നെ വ്യക്തമായി മലയാളം സംസാരിച്ചിരുന്നു. അസാധാരണ ഓര്‍മ്മ ശക്തിയുണ്ടായിരുന്നു സുധാമണിക്ക്. ഇവ എല്ലാവരിലും അത്ഭുതമുളവാക്കിയിരുന്നു. മൂന്ന്-നാല് വയസ്സായപ്പോള്‍ തന്നെ കുഞ്ഞ് സുധാമണി കൃഷ്ണസ്തുതികള്‍ ഉണ്ടാക്കി പാടുമായിരുന്നു.
                                                                                                                                                 
13     ശ്രീശാന്ത്‌

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലെ മലയാളി താരവും ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ കളിച്ച ആദ്യ മലയാളി താരവുമാണ് ശ്രീശാന്ത്‌. ഗോപു എന്നും ശ്രീ എന്നും വിളിക്കപ്പെടുന്ന ശ്രീശാന്ത് വലംകയ്യന്‍ ഫാസ്റ്റ് ബൗളറും വലംകയ്യന്‍ വാലറ്റ ബാറ്റ്സ്മാനുമാണ്. 2007ല്‍ വെസ്റ്റിന്‍ഡീസില്‍ ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല.2011 ലോകകപ്പില്‍ ആദ്യം ടീമില്‍ അവസരം ലഭിച്ചില്ലെങ്കിലും പേസ് ബൗളറായ പ്രവീന്‍ കുമാറിന്റെ പരിക്കിനെത്തുടര്‍ന്ന് ശ്രീശാന്തിനെയും ടീമിലെടുത്തു. ഫൈനല്‍ ഉള്‍പ്പെടെ പലകളികളിലും ശ്രീശാന്ത് കളിക്കുകയും ചെയ്തു.
2007 സെപ്റ്റംബറിര്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യ ട്വന്‍റി20 ലോകകപ്പിനുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സെമീ ഫൈനലില്‍ ഓസ്ട്രേലിയയെ തോല്‍പ്പിക്കുന്നതില്‍നിര്‍ണായക പങ്കു വഹിച്ച ശ്രീശാന്ത് ഫൈനലില്‍ ബൗളിംഗില്‍  നിറം മങ്ങിയെങ്കിലും ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കിയതുള്‍പ്പെടെ രണ്ടു ക്യാച്ചുകളെടുത്തു.
                                                                                                                                                 
14    ഗ്രോ വാസു

തൊഴിലാളി സംഘടനാപ്രവര്‍ത്തകനും അറിയപ്പെടുന്ന മനുഷ്യവകാശപ്രവര്‍ത്തകരില്‍ ഒരാളുമാണ് ഗ്രോ വാസു. മനുഷ്യവകാശ ഏകോപന സമിതി കേരള (CHRO Keralam) സംസഥാന അദ്ധ്യക്ഷനാണ് മുന്‍ നക്സല്‍ നേതാവ് കൂടിയായ ഇദ്ദേഹം.  പൂര്‍ണ്ണനാമം അയിനൂര്‍ വാസു , ഗ്രോ എന്നത് മാവൂരിലെ ഗ്വാളിയോര്‍ റയേര്‍സിലെ തൊഴിലാളി സംഘടനയായ Gwalior Rayons Workers Organisation (GROW). എന്നതിന്‍റെ ചുരുക്ക രൂപമാണ്. ഗ്രോ യുടെ സ്ഥാപകനേതാക്കളില്‍ ഒരാളാണ് എ. വാസു. ഫാക്ടറി അടച്ചു പൂട്ടിയതിനെതിരെ നടന്ന സമരങ്ങള്‍ ഫലവത്താവാതിരുന്ന ഘട്ടത്തില്‍ ഗ്രോ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. രാഷ്ട്രീയപ്പാര്‍ടികളുമായി ബന്ധപ്പെട്ട തൊഴിലാളി സംഘടനകളെ അപേക്ഷിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ ഈ സംഘടനയ്ക്ക് സാധിച്ചു. മാവൂര്‍ സമരത്തെത്തുടര്‍ന്ന് ഗ്രോ വാര്‍ത്താപ്രാധാന്യം നേടിയതിനാല്‍ അതിന്റെ നേതാവായ എ. വാസു ഗ്രോ വാസു എന്ന പേരിലറിയപ്പെടുവാന്‍ തുടങ്ങി.
                                                                                                                                                 
15  പിണറായി വിജയന്‍

സി.പി.ഐ.(എം)-ന്റെ കേരള ഘടകം സംസ്ഥാന സെക്രട്ടറിയും സംസ്ഥാനത്തെ പ്രമുഖ ഇടതുപക്ഷ രാഷ്ട്രീയ നേതാവുമാണ് പിണറായി വിജയന്‍ (ജനനം: മാർച്ച് 21, 1944 - ). കേരളത്തിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ നേതൃനിരയിലെത്തിയ വിജയന്‍ സി.പി.ഐ.(എം)-ന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയാണ്. അടിയന്തരാവസ്ഥക്കാലത്തു് പതിനെട്ടുമാസം കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍ രാഷ്ട്രീയ തടവുകാരനായിരുന്ന കാലത്തു് ഏറെ പോലീസു് മര്‍ദ്ദനത്തിനിരയായിരുന്നു. 1970ല്‍ 26-ആം വയസ്സില്‍ കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ കേരള നിയമസഭയില്‍ അംഗമായി. 1977ലും 1991ലും കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും 1996ല്‍ പയ്യന്നൂരില്‍ നിന്നും ആ തിരഞ്ഞെടിപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനു് നിയമസഭയിലേക്കു് തെരഞ്ഞെടുക്കപ്പെട്ടു. 1996 മുതല്‍ 1998 വരെ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ വിദ്യുച്ഛക്തി-സഹകരണ വകുപ്പുകള്‍ കൈകാര്യം ചെയ്തു.
                                                                                                                                                 
ഇവിടെ നിങ്ങളുടെ വോട്ടു ചെയ്യുക..

23 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial