12 സെപ്റ്റംബർ 2011

പത്രങ്ങളില്‍ നിന്നും എങ്ങനെ വാര്‍ത്തകള്‍ കോപ്പി ചെയ്യാം??

പത്രങ്ങളില്‍ നിന്നും എങ്ങനെ വാര്‍ത്തകള്‍ കോപ്പി ചെയ്യാം??


ഫേസ്ബുക്ക് അക്കൌണ്ടുകളില്‍ ചില പത്രങ്ങളില്‍ നിന്നും വാര്‍ത്തകള്‍ കോപ്പി ചെയ്തു പേസ്റ്റ്‌ ചെയ്യാന്‍ സാധിക്കില്ല. അതിനു എന്ത് ചെയ്യണം എന്നാണു താഴെ വിവരിക്കുന്നത്. ചില ആളുകള്‍ എങ്കിലും ചില പത്ര കട്ടിംഗ് വളരെ ബുദ്ദിമുട്ടി മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നവര്‍ ഉണ്ടായേക്കാം. അവര്‍ക്ക് വേണ്ടിയാണ്  ഈ പോസ്റ്റ്‌
ഒരു മലയാള പത്രം വാര്‍ത്ത ചിത്രം ഒന്ന് ശ്രദ്ദിക്കൂ
ചിത്രം ഒന്ന് 

ഈ വാര്‍ത്ത ഫേസ്ബുക്കില്‍ കോപ്പി ചെയ്തു പേസ്റ്റ്‌ ചെയ്താല്‍ അത് മലയാളത്തില്‍ കാണില്ല ചിത്രം രണ്ടില്‍ കാണുന്നത് പോലെയായിരിക്കും വരുക 
ചിത്രം രണ്ട് 
പിന്നെ ഇത് മുഴുവന്‍ ടൈപ്പ്‌ ടൈപ്പ് ചെയ്യുക എന്ന് വെച്ചാല്‍ കുറെ സമയവും എടുക്കും. അത് കൊണ്ട് ഇത് കോപ്പി ചെയ്തു കണ്‍വര്‍ട്ട് ചെയ്യുന്ന ഒരു പരിപാടിയാണ് ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്. മലയാളം യുണികോഡ്‌ കണ്‍വര്‍ട്ട് ചെയ്യാന്‍ സൈബര്‍ ലോകത്ത്‌ ഇപ്പോള്‍ പല വഴികളും ഉണ്ട്. അതില്‍ വളരെ എളുപ്പമായ ഒരു വഴി ഇവിടെ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന പോലെ ഒരു പേജ് വരും 
ചിത്രം മൂന്ന് 

അതില്‍ മുകളില്‍ manglish എന്നുള്ളതില്‍ (ചുവന്ന അടയാളപ്പെടുത്തിയ സ്ഥലം) ക്ലിക്ക് ചെയ്തു ഓരോ പത്രത്തിനും വേണ്ട ഫൌന്ദ്‌ തിരഞ്ഞടുക്കുക. ഇവിടെ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് തേജസ്‌ പത്രം ആണ് . മുകളില്‍ അടയാളപ്പെടുത്തിയ സ്ഥലത്ത്‌ ക്ലിക്ക് ചെയ്താല്‍ ചിത്രം നാലില്‍ കാണുന്നത് പോലെ വരും 
ചിത്രം നാല് 
അതില്‍ തേജസ്‌ പത്രത്തിന് വേണ്ടത് Karthika (Deepika,Govt,Mangalam) ആണ് അതില്‍ ക്ലിക്ക് ചെയ്യുക . ശേഷം ചിത്രം 5 ല്‍ കാണുന്നപോലെ ഇടത്തെ കള്ളിയില്‍ നമ്മള്‍ ഉദ്ദേശിക്കുന്ന വാര്‍ത്ത കോപ്പി ചെയ്തു പേസ്റ്റ്‌ ചെയ്യുക. ശേഷം താഴെ കാണുന്ന ചുവന്ന convert ക്ലിക്ക് ചെയ്യുക അപ്പോള്‍ അടുത്ത കള്ളിയില്‍ അത് മലയാളത്തില്‍ ആയി വരും.
ചിത്രം 5 

പിന്നീട് അത് കോപ്പി ചെയ്തു നമുക്ക് എവിടെ വേണ്ടത് എങ്കില്‍ അവിടെ പേസ്റ്റ്‌ ചെയ്യൂ....  ചിത്രം 6 ശ്രദ്ദിക്കൂ...
ചിത്രം 6 


ഇത് തേജസ്‌ പത്രത്തിന്‍റെ രീതിയാണ് ഞാന്‍ പറഞ്ഞത് . എല്ലാ പത്രങ്ങള്‍ക്കും ഇത് പോലെതന്നെയാണ് മുകളില്‍ ഫൌണ്ട് മാറ്റി കൊടുത്താല്‍ മതിയാവും. . ഇത് പരീക്ഷിച്ചാല്‍ അഭിപ്രായം താഴെ അഭിപ്രായ കോളത്തില്‍ എഴുതുമല്ലോ....


22 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial