11 ജൂൺ 2012

പകരം വെക്കാനില്ലാത്ത രണ്ടക്ഷരം "ഉമ്മ" !!


എന്റെ  ഉമ്മയെ ഓര്‍ക്കുമ്പോള്‍ ഉടനെ മനസ്സില്‍ ഓടിയെത്തുന്നത്  പരിഭവവും സങ്കടവും നിറഞ്ഞ ഒരു മുഖമാണ്. ഈ സങ്കടവും പരിഭവവുമെല്ലാം എല്ലായിപ്പോഴും സ്വന്തം മക്കളെ മാത്രം ഓര്‍ത്തു കൊണ്ടായിരിക്കും. നമ്മള്‍ എത്ര വളര്‍ന്നു വലുതായാലും, എത്ര പുരോഗമിച്ചാലും, ഉമ്മയുടെ മനസ്സില്‍ നമ്മള്‍ക്ക് എന്നും പിഞ്ചു കുട്ടിയുടെ സ്ഥാനം മാത്രമായിരിക്കും. ഉമ്മയോട് സംസാരിക്കുമ്പോള്‍ എനിക്കുതോന്നാറുണ്ട്, ഉമ്മ എന്നെ ഇപ്പൊഴും പിച്ചവെക്കാന്‍ പഠിപ്പിക്കുകയാണോ എന്ന്. അത്രയ്ക്ക് സൂക്ഷ്മതയോടെയാണ് ഓരോ കാര്യങ്ങളും അന്യേഷിക്കുന്നത്. നമ്മുടെ വളര്‍ച്ചക്കനുസരിച്ച്‌ മറാത്ത പെരുമാറ്റം ഒരുപക്ഷെ ഉമ്മയുടെത് മാത്രമായിരിക്കും.

ഒരിക്കലും തീര്‍ത്താല്‍ തീരാത്ത കടപ്പാടുമായി ഉമ്മ നമ്മെ സ്നേഹിക്കുന്നു. നമുക്ക് ഗര്‍ഭപാത്രം മുതല്‍ ഭക്ഷണവും ആവശ്യമായ വെള്ളവും തന്നു നമ്മെ സ്നേഹിക്കുന്നു. പകരം നമ്മള്‍ എന്ത് കൊടുത്ത് നമ്മുടെ ഉമ്മാക്ക്? ഒരു ജന്മം കൊണ്ട് തീര്‍ക്കാന്‍ പറ്റാത്തത്ത്ര കടപ്പാടുകള്‍ ഇനിയും ബാക്കിനില്‍ക്കുന്നു.
ഉമ്മയുടെ പാദങ്ങള്ക്കാടിയിലാണ് സ്വര്‍ഗ്ഗം  എന്ന് പ്രവാചകന്‍ (സ്വ) പറഞ്ഞത് എത്ര ശരി. ഉമ്മയെക്കുറിച്ചുള്ള ചിന്ത പലപ്പോഴും മനസ്സില്‍ ഒരു ഇടിനാദം പോലെ അലയടിക്കാറുണ്ട്.
പലപ്പോഴും ഉമ്മയോട് കയര്‍ത്തു സംസാരിച്ചത്. ച്ചെ എന്നൊരു വാക്ക് പോലും ഉമ്മയോട് പറയാന്‍ പാടില്ല എന്ന് ഓര്‍ക്കുമ്പോള്‍ മനസ്സിനെ വല്ലാതെ അലട്ടുന്നു ഞാന്‍ എന്റെ ഉമ്മാനെ എപ്പോഴെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടോ?

ഉമ്മാക്ക് തുല്ല്യം ഉമ്മ തന്നെ. പത്തു മാസം നൊന്തു പ്രസവിച്ച ഉമ്മ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ നമ്മള്‍ വളര്‍ന്നു എത്ര വലുതായാലും നമ്മുടെ ഉമ്മാന്റെ കുട്ടി തന്നെയാണ് നമ്മള്‍. മക്കള്‍ വലുതായി വലിയ വലിയ പണക്കാരാവുമ്പോള്‍ തന്നെ നൊന്തു പ്രസവിച്ച ഉമ്മാനെ ഭാര്യയുടെ സംസാരം കേട്ടോ അല്ലാതെയോ അനാഥാലയത്തില്‍ ആക്കുന്ന എത്രയോ ആളുകള്‍ ഈ വര്‍ത്തമാനകാലത്ത്  നമ്മുടെ ഇടയില്‍ ജീവിക്കുന്നു.. അത്തരം ആളുകള്‍ തങ്ങളും ഒരു കാലത്ത് ഒരു ഉമ്മയോ ഉപ്പയോ ആകും എന്ന് ആലോചിക്കുന്നത് നന്നാവും.  പരിഷ്കാരികള്‍ എന്ന് സ്വയം അവകാശപ്പെടുന്ന ചിലര്‍ പവിത്രമായ ആ രണ്ടു അക്ഷരം "ഉമ്മ" എന്ന് തന്നെ മാറ്റി "ശവം" അഥവാ  മമ്മി എന്ന് വിളിക്കുന്നു..

ഉമ്മയെ വേദനിപ്പിക്കുന്ന ഒരു ചിന്തപോലും നമ്മുടെ പ്രവര്‍ത്തിയിലോ സംസാരത്തിലോ ഉണ്ടായിക്കൂടാ.. ഉമ്മ പട്ടിണി കിടന്നും എത്ര വേദന സഹിച്ചും നമ്മളെ അറിയിക്കാതെ നമ്മെ പൊട്ടി വളര്‍ത്തി ഇത്രത്തോളമാക്കി. എന്നിട്ടും എന്താ നമ്മള്‍ നമ്മുടെ ഉമ്മാനെ അതിന്റെ അര്‍ത്ഥത്തില്‍ സ്നേഹിക്കാത്തത്..  സ്വന്തം ഭാര്യയുടെ സംസാരം കേട്ട് ഉമ്മാനെ ചീത്തപറയുന്നവര്‍ ഓര്‍ക്കുക ഉമ്മാന്റെ കാലടിചുവട്ടിലാണ് സ്വര്‍ഗ്ഗം എന്ന് മറന്നു പോകരുത്.

എന്നോ വായിച്ചു ഓര്‍മ്മയില്‍ ഉള്ള ഒരു വരി ഇവിടെ കുറിക്കട്ടെ " ഉമ്മന്റെ കരള്‍ പറിച്ചെടുത്ത് ഓടുകയായിരുന്ന മകന്‍ പെട്ടന്ന് എന്തോ തടഞ്ഞു വീഴുന്നു. ഉടന്‍ ഉമ്മ വന്നു ചോദിക്കുന്നു മോന് വല്ലതും പറ്റിയോ എന്ന് ചോദിച്ചു തന്റെ കരള്‍ പറിച്ചെടുത്ത് ഓടിയ മകനെ തന്റെ മാറോടു ചേര്‍ത്തു ഒരു ചുംബനം നല്‍കുന്നു" ഇതാണ് ഉമ്മ. ഇത് കേവലം ഒരു കഥമാത്രമാണോ? യാധാര്ത്യത്തിലേക്ക് വിരല്‍ചൂണ്ടുന്നില്ലേ? ഒരാളെ ഇത്രത്തോളം സ്നേഹിക്കുന്ന ആരുണ്ട്‌ വേറെ.

ഒരു ഉമ്മയോടുള്ള കടപ്പാട് നമ്മള്‍ മാസാമാസം ചിലവിനു  കാശുകൊടുക്കല്‍ ഉണ്ട് എന്നതില്‍ മാത്രം  ഒതുങ്ങിപ്പോവുന്നതാണോ?  നമ്മള്‍ എത്ര എത്ര പേര്‍ക്ക് പല പല പേരില്‍ സമ്മാനങ്ങള്‍ നല്‍കാറുണ്ട്. എന്നെങ്കിലും നമ്മുടെ ഉമ്മയ്ക്കൊരു സമ്മാനം നല്‍കിയിട്ടുണ്ടോ? ഉമ്മയ്ക്ക് ധരിക്കാന്‍ ഒരുപാട് വസ്ത്രങ്ങള്‍ ഉണ്ടായിരിക്കും, പക്ഷെ നമ്മുടെ കൈകൊണ്ടു വാങ്ങിയ ഒരു വസ്ത്രം കയ്യില്‍ കിട്ടുംബോഴുണ്ടാവുന്ന സന്തോഷം മറ്റെന്തു കൊടുത്താല്‍ കിട്ടും?

ഒന്നും നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും, നല്ല വാക്കുകള്‍ കൊണ്ട് അവരെ സന്തോഷിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങളെങ്കിലും പ്രയോജനപ്പെടുതെണ്ടാതുണ്ട്.


ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക്‌ ഇഷ്ടമായെങ്കില്‍ താഴെ ഒരു കമന്റും നല്‍കാന്‍ മറക്കില്ലല്ലോ...:)