ഒരു ഉമ്മയുടെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ കണ്ണൂര്‍ മൈതാനപിള്ളില്‍ വീടിന്റെ ഉമ്മറത്ത് കണ്ണീര്‍ തോരാത്ത ഒരു ഉമ്മയുണ്ട് .നമുക്കറിയാം നാലുപേര്‍ കാശ്മീരില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് മരിച്ചു എന്ന് പറയപ്പെടുംബോഴും ഉത്തരം കിട്ടാത്ത കുറെ ചോദ്യമുണ്ട് ..!! മകന്റെ മയ്യിത്ത് കാണേണ്ടന്നു പറഞ്ഞതിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച ഒരു ഉമ്മ. ഒരിക്കല്‍ ഈ ഉമ്മയുടെ ചിത്രം കേരളത്തിന്റെ ചുവരുകളില്‍ നിറഞ്ഞിരുന്നു 'ഇതു തീവ്രവാദികളുടെ നാടല്ല. രാജ്യദ്രോഹിയായ മകനെ കാണേണ്ടന്നു പറഞ്ഞ ഉമ്മയുടെ നാടാണിത്' എന്ന അടിക്കുറിപ്പോടെ. കശ്മീരില്‍ ഏറ്റുമുട്ടലില്‍ മരിച്ചതായി പറയപ്പെടുന്ന ഫയാസിന്റെ മാതാവ് സഫിയയാണ് ആ ഉമ്മ. നൊന്തുപെറ്റ മകന്റെ മൃതദേഹം പോലും കാണേണ്െടന്ന് ഈ മാതാവിനെക്കൊണ്ട് പറയിച്ചതെന്തായിരിക്കും? നെഞ്ചിലെരിയുന്ന നോവിന്റെ കനലിനെ കണ്ണീര്‍ കൊണ്ട് കെടുത്താന്‍ കഴിയാതെ ആ ഉമ്മ മനസ്സുതുറക്കുന്നു. 'എന്‍റെ മോനെ രാജ്യദ്രോഹിയാക്കിയതാര്?' 'എന്റെ മകന്‍ രാജ്യദ്രോഹിയാണെങ്കില്‍ എനിക്കവനെ കാണേണ്ട. അല്ലെങ്കില്‍ എനിക്കവനെ വേണം. എല്ലാവരും തീവ്രവാദിയെന്ന് ആണയിട്ടപ്പോള്‍ ഞാനും അവന്റെ മയ്യിത്ത് കാണേണ്ടന്നു പറഞ്...