പോസ്റ്റുകള്‍

ഡിസംബർ 14, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അംബാസഡര്‍ ഓട്ടോ.........!!

ഇമേജ്
അംബാസഡര്‍ ഓട്ടോ.........!! തിരൂരിനടുത്ത് പരിയാപുരം സ്വദേശി വിദ്യാധരന്റെ വണ്ടി കണ്ടാല്‍ സംശയം തോന്നും. കാറ് ഓട്ടോറിക്ഷയാക്കിയതോ അതോ ഓട്ടോറിക്ഷ കാര്‍ ആക്കി മാറ്റിയതോ എന്ന്. സംശയിക്കണ്ട, വണ്ടി ഓട്ടോറിക്ഷതന്നെ.16 വര്‍ഷം മുമ്പാണ് തിരൂരിനടുത്ത പരിയാപുരം സ്വദേശി പരിയാപുരത്ത് വിദ്യാധരന്‍ ആദ്യമായി ഓട്ടോറിക്ഷ ഓടിച്ചത്. പിന്നീടിങ്ങോട്ട് ഇത്രയുംകാലം വിദ്യാധരന്‍ ഓട്ടോ ഓടിച്ചുകൊണ്ടേയിരുന്നു. ബാക്കി കിട്ടുന്ന സമയം നാട്ടിലെ തന്റെ പലചരക്ക് കടയിലുംഅങ്ങനെയിരിക്കെ വിദ്യാധരന്റെ മനസ്സില്‍ കാറ് വാങ്ങണമെന്ന മോഹമുദിച്ചു. എന്നാല്‍ എത്ര മിച്ചംവെച്ചിട്ടും കാറ് വാങ്ങാന്‍ ആയില്ല. പിന്നെ കുറേദിവസം പ്രതീക്ഷകളും നിരാശയും നിറഞ്ഞ ആലോചന. ഒടുവില്‍ ഉത്തരംകിട്ടി  തന്റെ ഓട്ടോറിക്ഷ രൂപമാറ്റംവരുത്തി കാറാക്കുകതന്നെ. അങ്ങനെ സുഹൃത്തുക്കളായ അനീഷ്‌കുമാറിന്റെയും കുട്ടന്റെയും സഹായത്തോടെ ജോലി തുടങ്ങി. കാത്തിരിപ്പിനൊടുവില്‍ വിദ്യാധരന്റെ കെ.എല്‍ 10 കെ 365 നമ്പര്‍ ഓട്ടോറിക്ഷ 'ഓട്ടോകാറായി'. പിന്നില്‍നിന്ന് നോക്കിയാല്‍ ഒരു അംബാസിഡര്‍ കാര്‍. പിന്നിലെ ബമ്പറും ഇന്‍ഡിക്കേറ്ററും കാറിന്റേത് ഘടിപ്പിച്ചു. ഓട്ടോയുടെ പിറകിലെ എന്‍ജിനെ മറ...