കേരള മുസ്ലിംകളുടെ ഇ-മെയില്‍ ചോര്‍ത്തുന്നു : ഒരു ഫേസ്ബുക്ക് ചര്‍ച്ച

കേരള മുസ്ലിംകളുടെ ഇ-മെയില്‍ ചോര്‍ത്തുന്നു ഏഷ്യാനെറ്റ് ഇന്ത്യ മെയില്‍ ഉപഭോക്താവായ corporate@bridgeway.ae എന്ന മെയില്‍വിലാസക്കാരന്‍െറ പേര് പി.വി. അബ്ദുല്‍വഹാബ്. പണി: പാര്‍ലമെന്‍റംഗം. വ്യവസായിയായ എം.പിയുടെ കോര്‍പറേറ്റ് തപാലുകള്‍ ചോര്‍ത്താനാണ് നിര്‍ദേശം. ടിയാന്‍െറ ഒരു കമ്പനിയില്‍(Bridgeway) ഭരണവിഭാഗം ഉദ്യോഗസ്ഥനായ ഹാരിസ് നീലാമ്പ്രയാണ് കൂട്ടുനോട്ടപ്പുള്ളി. ഒരു ഒൗദ്യോഗിക ജനപ്രതിനിധിയുടെ സ്വകാര്യതയില്‍ നിരീക്ഷണമാകാമെങ്കില്‍പിന്നെ സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകരെ പിടിക്കാനാണോ വൈക്ളബ്യം? യു.ഡി.എഫ് മന്ത്രിസഭയിലെ പുലികളും മലബാറിലെ ഗര്‍ജിക്കുന്ന പുപ്പുലികളുമായ മുസ്ലിംലീഗില്‍നിന്നുള്ള ‘നോട്ടപ്പുള്ളി’കളില്‍ ചിലരെ പരിചയപ്പെടുക. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ നേതാവ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയുടെ മകന്‍ ജുനൈദ്, ലീഗ് എക്സിക്യൂട്ടിവ് സമിതിയംഗം റഷീദ് വയനാട്, കോട്ടയം ജില്ലാ നേതാവ് കെ.എല്‍. ഫൈസല്‍, തൃശൂരിലെ ലീഗ് പ്രമുഖന്‍ ഹനീഫ് കാരക്കാട്, മലപ്പുറം പുന്നക്കാട് മുന്‍ പഞ്ചായത്തംഗവും ലീഗ് പ്രാദേശിക നേതാവുമായ ഹംസ,നിലമ്പൂര്‍ പീവീസ് സ്കൂള്‍ അധ്യാപകന്‍ ഡോ. ഇസ്ഹാഖ് പുല്ലന്‍കോട്, കൊല്ലം ജില്ലാ നേതാവും ദക്ഷിണ...