കേരള മുസ്ലിങ്ങളുടെ വളര്‍ച്ച: ക്രെഡിറ്റ് മുസ്ലിം ലീഗിനോ? : ഭാഗം ഒന്ന്

ബിന്‍ ഹുസൈന്‍ അ വിഭക്ത ഇന്ത്യയില്‍ മുസ്ലിം ന്യൂനപക്ഷത്തിന്റെ ന്യായമായ അവകാശങ്ങള്‍ പോലും ഹനിക്കപ്പെടുന്നു എന്ന തിരിച്ചറിവിന്‍റെ വെളിച്ചത്തില്‍ ആയിരുന്നു ..അന്ന് വരെ രാജ്യ സ്വാതന്ത്രത്തിന്റെ സമരമുഖങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്ന മുസ്ലിം നേതാക്കള്‍ ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസ്സില്‍ നിന്നും വേറിട്ട് ഒരു രാഷ്ട്രീയ പാര്‍ട്ടി : സര്‍വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചത് ! രാജ്യം അടിമത്വത്തിന്റെ നുഖം വലിച്ചെറിയാന്‍ വെള്ളക്കരനെതിരെ ജാതിയും മതവും മറന്നു ഒന്നിച്ചു നില്‍ക്കേണ്ട അനിവാര്യഘട്ടത്തില്‍ ഈ "തുരപ്പന്മാര്‍ " തനി വര്‍ഗീയ സ്വഭാവം കാണിച്ചു രാജ്യസ്നേഹത്തെ പോലും അവമതിച്ചു എന്നാണ് ഈ നടപടിയെ ദേശീയ മുസ്ലിംകള്‍ അടക്കമുള്ള കോണ്ഗ്രസ് നേതാക്കള്‍ വിശേഷിപ്പിച്ചത് ! അതെന്തുമാകട്ടെ . അങ്ങിനെ നാം സ്വാതന്ത്ര്യം നേടി .ഇന്ത്യ രണ്ടായി പകുത്തു . ചരിത്രം എല്ലാവര്‍ക്കുമറിയുന്നതിനാല്‍ നീട്ടി ബോര്‍ അടിപ്പിക്കുന്നില്ല . പാകിസ്ഥാനിലേക്ക് നേതാക്കള്‍ വെച്ച് ന...