മഅദനിയുടെ ദുരന്തജീവിത ക്ലൈമാക്സ് ഇങ്ങനെ..!!

മഅദനിയുടെ ദുരന്തജീവിത ക്ലൈമാക്സ് ഇങ്ങനെ..!! ബംഗ്ലൂരില്‍ നിന്ന് കനത്ത പോലീസ് ബന്തവസ്സോടെ ഒരു ആംബുലന്‍സിന്‍റെ ഹോണ്‍ ഏത് നിമിഷവും നമുക്ക് പ്രതീക്ഷിക്കാം. ഇടതും വലതും രാഷ്ട്രീയ തമ്പുരാക്കന്മാര്‍ മഅദനി ഇന്ത്യന്‍ ജനാധിപത്യത്തിനു ചെയ്ത മഹത്തായ സേവനങ്ങളെ അനുസ്മരിച്ച് അദ്ദേഹത്തിന്‍റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തുന്ന , വിതുമ്പല്‍ അടക്കാന്‍ പാട് പെടുന്ന ചാനല്‍ ചര്‍ച്ചകള്‍ ആയിരിക്കാം ഈ മെഗാ സീരിയലിലെ അവസാന എപ്പിസോഡ് . ആളും ആരവവും ഒഴിയുമ്പോള്‍ അദ്ദേഹത്തിന്‍റെ പാതി തളര്‍ന്ന പിതാവും മകനെയോര്‍ത്ത് എന്നും കണ്ണീരു മാത്രം ഒഴുക്കാന്‍ വിധിക്കപെട്ട ഉമ്മയും യുവത്വം മുഴുവന്‍ വിധവയെ പോലെ ജീവിക്കേണ്ടി വന്ന ഭാര്യയും പോലീസ് വാനിന്റെയും ബൂട്ട്സിന്റെയും മുഴക്കം കേട്ട് ഞെട്ടി തരിച്ചു ബാല്യം കഴിച്ച മക്കളും ഒരു പക്ഷെ അല്പം ആശ്വസിക്കുമായിരിക്കും. കണ്ണും കരളും ഇല്ലാത്ത ഈ കാട്ടാളന്മാര്‍ക്കിടയില്‍ നിന്ന് അവരുടെ വാപ്പിച്ചി നിത്യശാന്തിയുടെ സ്വര്‍ഗ്ഗ തീരം അണഞ്ഞല്ലോ എന്ന് ഓര്‍ത്ത് .... മഅദനിയോടു ചെയ്യുന്ന ഈ അപരിഷ്കൃത നീതി നിഷേധത്തെ ന്യായീകരിക്കാന്‍ അദ്ദേഹത്തിന്റെ ഭൂതകാലം ചികയുന്നവര്‍ക്ക് വേണ്ടി അല്പം ...