ഇത് ഞമ്മളെ മോല്ലാക്കാക്ക്... ഞമ്മളെ ബ്ലോഗ് ഹല്‍പര്‍ക്ക് ...!!

പത്താം മാസത്തിലേക്ക് കടക്കുന്ന ഒലീവ് ഈ പോസ്റ്റ് നൌഷാദ് വടക്കെലിനു സമര്‍പ്പിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ അഹങ്കാരത്തിന് കയ്യും കാലും വെച്ചത്.എന്നു കരുതി അതിന്റെ തണ്ട് ഒന്നും ഇല്ലാട്ടോ.. ഒരു നാലാം കിട ബ്ലോഗും തുടങ്ങി ഫേസ്ബുക്കില്‍ മറ്റുള്ളവര്‍ക്ക് ശല്യമായി ഒരു ശല്യക്കാരനായി ഇങ്ങനെ നടക്കുന്നു.. പക്ഷെ ഞാന്‍ ആളൊരു പാവമാണ് കേട്ടോ. നേരിട്ടു കാണുമ്പോള്‍ അറിയും. 2011 ജൂണ്‍ ആറാം തിയതി എനിക്ക് എനിക്ക് തോന്നിയ ഒരു അതിമോഹം.. ഫേസ്ബുക്കിലും മറ്റും വരുന്ന ചില ബ്ലോഗുകള്‍ കണ്ടപ്പോള്‍ എനിക്കും ഒന്ന് തുടങ്ങാന്‍ ആഗ്രഹമായി. . എങ്ങനെ ബ്ലോഗ് തുടങ്ങും എന്ന് ആലോചിച്ചിരിക്കുമ്പോള്‍ ആണ് നമ്മുടെ നൌഷാദ് വടക്കെലിന്റെ ബ്ലോഗ് ശ്രദ്ദയില്‍ പെടുന്നത്. മലയാളം ബ്ലോഗ് ഹെല്‍പ്. അത് കണ്ടത് മുതലാണ് എന്തുകൊണ്ട് എനിക്കും ഒരു ബ്ലോഗ് തുടങ്ങിക്കൂട എന്ന് ആലോചിച്ചത്.. അങ്ങനെ ബ്ലോഗ് തുടങ്ങി പോസ്റ്റ് ചെയ്യലും തുടങ്ങി.. ഇപ്പോള്‍ പത്ത് മാസമായി. ഏകദേശം എല്ലാ വിഷയങ്ങളും ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ചു. മൊത്തം 126 പോസ്റ്റ് ചെയ്തു.. വായനക്കാരുടെ ഇടയില്‍ നിന്നും നല്ല പിന്തു...