രക്ത പരിശോധനയിലൂടെ ആയുസ്സറിയാം

രക്ത പരിശോധനയിലൂടെ ആയുസ്സറിയാം ഒരാളുടെ ആയുര്‍ദൈര്‍ഘ്യം പോലുള്ള കാര്യങ്ങളൊക്കെ ഇതുവരെയും ദൈവത്തിനു വിട്ടിരിക്കുകയായിരുന്നു ശാസ്ത്രലോകം. എന്നാല്‍, ഇപ്പോള്‍ അതും കണ്ടുപിടിച്ചുവെന്നാണു ശാസ്ത്രത്തിന്റെ പുതിയ അവകാശവാദം. രക്തത്തിലെ ഡി.എന്‍.എയെ പ്രത്യേകതരം പരിശോധനയ്ക്കു വിധേയമാക്കുന്നതിലൂടെ ഒരാള്‍ എത്രകാലം ജീവിച്ചിരിക്കും എന്ന് അറിയാമെന്ന് ലണ്ടനില്‍ നിന്നുള്ള ഒരുകൂട്ടം ശാസ്ത്രജ്ഞന്‍മാരാണു പ്രഖ്യാപിച്ചത്. ഒരു വ്യക്തിയുടെ ജീവശാസ്ത്രപരമായ ആയുസ്സ് എത്രയാണെന്ന് ഡി.എന്‍.എ പരിശോധനയിലൂടെ കണക്കുകൂട്ടുന്ന സാങ്കേതികവിദ്യയാണിത്. ഡി.എന്‍.എയില്‍ അടങ്ങിയ ടെലോമോറസ് എന്ന മൈക്രോസോമിന്റെ ഘടന പരിശോധിച്ചുകൊണ്ട് ആയുസ്സ് കണക്കാക്കുന്നതിനുള്ള സാങ്കേതികവിദ്യ സ്പാനിഷ് കമ്പനിയായ ബ്ളാസ്കോ ലൈഫ് ലെങ്ത് ആണു വികസിപ്പിച്ചെടുത്തത്. മരണസമയം കണക്കാക്കുന്നതിനു പുറമെ വാര്‍ധക്യസഹജമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഈ പരിശോധന ഉപയോഗപ്പെടുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ഈ സാങ്കേതികവിദ്യ അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ വിപണയിലെത്തും.