എത്ര കിട്ടി നമ്മുടെ മാധ്യമ തമ്പുരാക്കന്മാര്‍ക്ക്???

എത്ര കിട്ടി നമ്മുടെ മാധ്യമ തമ്പുരാക്കന്മാര്‍ക്ക്??? കൊച്ചി: പ്രശസ്ത കറിപ്പൊടി കമ്പനിയായ ഈസ്‌റ്റേണിന്റെ മുളകുപൊടിയില്‍ മാരകവിഷം കണ്ടെത്തി. ‘സുഡാന്‍ 4′ എന്ന മാരക രാസപദാര്‍ഥമാണ് കണ്ടെത്തിയത്. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ വെച്ചിരുന്ന മുളക്‌പൊടി പാക്കറ്റുകള്‍ നിയമപ്രകാരം പരിശോധന നടത്തിയപ്പോള്‍ കൊച്ചിയിലെ സ്‌പൈസസ് ബോര്‍ഡ് ഉദ്യോഗസ്ഥരാണ് വിഷം കണ്ടെത്തിയത്. നവംബര്‍ 9 നു ഈസ്‌റ്റേണ്‍ ഫാക്ടറിയില്‍ നിന്നും റെയ്ഡില്‍ ശേഖരിച്ച മുളകുപൊടി പരിശോധനയ്ക്കായി അയച്ചപ്പോള്‍ ഓരോ നൂറു ഗ്രാം ഈസ്‌റ്റേണ്‍ മുളകുപൊടിയിലും 14 മില്ലീഗ്രാം സുഡാന്‍ നാല് കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് 1200 കിലോ മുളകുപൊടി കോതമംഗലത്തെ ഈസ്‌റ്റേണ്‍ ഫാക്ടറിയില്‍ വെച്ചു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കുഴിച്ചുമൂടി. സ്‌പൈസസ് ബോര്‍ഡ് കൊച്ചി യൂണിറ്റിലെ ഫുഡ് സേഫ്റ്റി ഡിസൈനേറ്റര്‍ ആയ കെ. അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുള്‍ ജലീല്‍, ബൈജു പി.ജോണ്‍ എന്നിവരാണ് വിഷലിപ്തമായ മുളകുപൊടി പിടിച്ചെടുത്തത്. സാമ്പിളുകളില്‍ നിന്നു മാത്രം 1200 കിലോയില്‍ സുഡാന്‍ ഡൈ കലര്‍ന്നതായി കണ്ടെത്തിയിരുന്നു. ഇതാണ് ഉദ്...