പകരം വെക്കാനില്ലാത്ത രണ്ടക്ഷരം "ഉമ്മ" !!

എന്റെ ഉമ്മയെ ഓര്‍ക്കുമ്പോള്‍ ഉടനെ മനസ്സില്‍ ഓടിയെത്തുന്നത് പരിഭവവും സങ്കടവും നിറഞ്ഞ ഒരു മുഖമാണ്. ഈ സങ്കടവും പരിഭവവുമെല്ലാം എല്ലായിപ്പോഴും സ്വന്തം മക്കളെ മാത്രം ഓര്‍ത്തു കൊണ്ടായിരിക്കും. നമ്മള്‍ എത്ര വളര്‍ന്നു വലുതായാലും, എത്ര പുരോഗമിച്ചാലും, ഉമ്മയുടെ മനസ്സില്‍ നമ്മള്‍ക്ക് എന്നും പിഞ്ചു കുട്ടിയുടെ സ്ഥാനം മാത്രമായിരിക്കും. ഉമ്മയോട് സംസാരിക്കുമ്പോള്‍ എനിക്കുതോന്നാറുണ്ട്, ഉമ്മ എന്നെ ഇപ്പൊഴും പിച്ചവെക്കാന്‍ പഠിപ്പിക്കുകയാണോ എന്ന്. അത്രയ്ക്ക് സൂക്ഷ്മതയോടെയാണ് ഓരോ കാര്യങ്ങളും അന്യേഷിക്കുന്നത്. നമ്മുടെ വളര്‍ച്ചക്കനുസരിച്ച് മറാത്ത പെരുമാറ്റം ഒരുപക്ഷെ ഉമ്മയുടെത് മാത്രമായിരിക്കും. ഒരിക്കലും തീര്‍ത്താല്‍ തീരാത്ത കടപ്പാടുമായി ഉമ്മ നമ്മെ സ്നേഹിക്കുന്നു. നമുക്ക് ഗര്‍ഭപാത്രം മുതല്‍ ഭക്ഷണവും ആവശ്യമായ വെള്ളവും തന്നു നമ്മെ സ്നേഹിക്കുന്നു. പകരം നമ്മള്‍ എന്ത് കൊടുത്ത് നമ്മുടെ ഉമ്മാക്ക്? ഒരു ജന്മം കൊണ്ട് തീര്‍ക്കാന്‍ പറ്റാത്തത്ത്ര കടപ്പാടുകള്‍ ഇനിയും ബാക്കിനില്‍ക്കുന്നു. ഉമ്മയുടെ പാദങ്ങള്ക്കാടിയിലാണ് സ്വര്‍ഗ്ഗം എന്ന് പ്രവാചകന്‍ (സ്വ) പറഞ്ഞത് എത്ര ശരി. ഉമ്മയെക്കുറിച്ചുള്ള ചിന്ത പലപ്പോ...