പുതിയ തലമുറ വളരുന്നു. ഭരണകൂട ചെയ്തികല്‍ക്കെതിരെ വിപ്ലവം ശ്രിഷ്ടിക്കാന്‍ !!
അതീവഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് ഭാരതം നീങ്ങിക്കൊണ്ടിരിക്കുന്നത്.അളന്നു തീര്ക്കാരന്‍ പോലും കഴിയാത്ത അനേക കോടികളുടെ അഴിമതികഥകളുടെ ദുര്ഗന്ധ വാഹിനികളായ ഒരു പറ്റം വാര്‍ത്തകളിലേക്ക് ആണ് ഓരോ പ്രഭാതവും ഉണര്‍ന്നു എണീക്കുന്നത്.ജനാധിപത്യത്തില്‍ ഭരണകര്തവിന്റെ പദവി നേടിയെടുത്ത രാഷ്ട്രീയ നേതാക്കള്ക്ക് മരുന്നിനു പോലും ധാര്മികകത ഇല്ലാതായാലുള്ള ഭീതിജനകമായ സാഹചര്യത്തിലാണ് ഈ രാജ്യം ദയനീയമായി നെടുവീര്പ്പിടുന്നത്. രാഷ്ട്രീയ വിദ്യാഭ്യസം നേടാനുള്ള പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത ദശ കോടികള്‍ ആണ് ഈ പുതിയ ഭരണതോല്‍ ഇട്ട ചെന്നായ്ക്കളുടെ ഏറ്റവും വലിയ ഇരകള്‍.സ്വന്തനിന്റെയും കുടുംബത്തിന്റെയും നിലനില്പിനുള്ള പോരാട്ടത്തില്‍ ഉപജീവന വൃത്തിയുടെ ചുറ്റും കറങ്ങി കറങ്ങി വീണു മരിച്ചു പോകുന്ന ഈ രാജ്യത്തെ ആയിരമായിരം പാമരജനങ്ങളുടെ ചുടുചോരയില്‍ നിന്ന് നിന്ന് വലിച്ചു കുടിക്കാന്‍ മത്സരിക്കുന്ന രാക്ഷസീയ രൂപം പൂണ് ട രാഷ്ട്രീയ നേതൃത്വം ചോദ്യം ചെയ്യപ്പെടലുകള്‍ ഇല്ലാതെ അനശ്വര വിഹാരം നടത്താമെന്ന അഹങ്കാര ചിന്തയില്‍ ആണ് മുന്നോട്ടു പോകുന്നത്. പ്രമാണി വര്‍ഗ്ഗവും വിശ്വസ്ത ദാസരും അവരുടെ വിദൂഷകരും ചേര്‍ന്ന് അദ...