ആര്‍ഭാടത്തില്‍ മുങ്ങുന്നവരെ ഒരു നിമിഷം ഇവിടെ..!!

വെള്ളിയാഴ്ച പള്ളിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ചിലപ്പോഴൊക്കെ കാണാറുള്ള ഒരു കാഴ്ചയാണ് പള്ളിമുറ്റത്ത് മതിലിനോടു ചേര്‍ന്നു ഒരു സ്ത്രീയോ അല്ലങ്കില്‍ ആരോഗ്യപരമായ അസുഖമുള്ള വല്ല പുരുഷന്മാരോ ഇരിക്കുന്നുണ്ടാകും. . കൈയില്‍ ഏതോ മഹല്ല് ജമാഅത്തിന്റെ ലറ്റര്‍ പാഡില്‍ എഴുതിയ ഒരു കത്ത് നിവര്‍ത്തിപ്പിടിച്ച്. വെയിലോ മഴയോ ഒന്നിനെയും വകവയ്ക്കാതെ പള്ളിയില്‍ നിന്ന് ഇറങ്ങിപ്പോവുന്നവരോട് ആ അവര്‍ വിളിച്ചു പറയുന്നു. "രണ്ടുമൂന്ന് യത്തീം പെണ്‍മക്കളുണ്ട്. എന്തെങ്കിലും സഹായിക്കണേ.'' ചിലര്‍ എന്തോ നാണയത്തുട്ടുകള്‍ അവരുടെ കൈയില്‍ കൊടുക്കും. ചിലരാകട്ടെ അങ്ങനെ ഒരാളെ കണ്ടതെ ഇല്ല എന്ന മട്ടിലും കടന്നു പോകും. പള്ളിയില്‍ നിന്നും വീട്ടില്‍ വന്നു ഭക്ഷണം എല്ലാം കഴിച്ചു ഉമ്മറത്ത് വിശ്രമിക്കുമ്പോള്‍ വേറെ ഒരാള്‍ മകളെ കെട്ടിക്കാന്‍ ഉണ്ട്. വല്ലതും തന്നു സഹായിക്കണേ എന്നും പറഞ്ഞു വരും. അവിടെയും ചിലര്‍ എന്തങ്കിലും കൊടുക്കും. ചിലര്‍ കൊടുക്കില്ല. യാചന തൊഴിലാക്കുകയല്ലാതെ മറ്റൊരു വഴിയും മുന്നില്‍ ഇല്ലാത്...