പോസ്റ്റുകള്‍

ജനുവരി 11, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ലോകക്കപ്പ്

ഇമേജ്
ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ലോകക്കപ്പ്  2010 ജൂണ്‍. പതിവ് പോലെ ഒരു അവധിക്കാലം  നാട്ടില്‍ ചിലവഴിക്കാന്‍ തീരുമാനിച്ചു വന്നതാണ്.. നാട്ടില്‍ എത്തിയപ്പോള്‍ അല്ലെ ഇവിടെ ഒരു ഉത്സവപ്രതീതിയാണ്. കാരണം പത്തു ദിവസം കൂടി കഴിഞ്ഞാല്‍ ലോകക്കപ്പ് ഫുട്ബോള്‍ നടക്കുകയല്ലേ.. ഫുട്ബോള്‍ പ്രിയരായ എല്ലാ പ്രവാസികളും നാട്ടില്‍ എത്തിയിട്ടുണ്ട്.. നാല് വര്ഷം കൂടുമ്പോള്‍ നടക്കുന്ന കളിയല്ലേ. അന്ന് ആസ്വദിച്ചു കളി കാണാം എന്ന് കരുതി വന്നതാണ് എല്ലാവരും.. അന്ന് അവിടെ ചില ഫുട്ബോള്‍ ഭ്രാന്തന്‍മാരായ ചില പ്രവാസികള്‍ ഒത്തുകൂടി.  നമ്മള്‍ ഈ കളി എങ്ങനെ കാണും.. പല അഭിപ്രായവും പല ആളുകളും പറഞ്ഞങ്കിലും അവസാനം ഒരു തീരുമാനത്തില്‍ എത്തി.. മഴക്കാലമാണ്. നല്ല മഴയുണ്ടാകാന്‍ സാധ്യത ഉണ്ട്. കരണ്ട് പോകാനും കേബിള്‍ കട്ട് ആകാനും ഒക്കെ സാധ്യതയുണ്ട്. എന്നാലും കളി മുടങ്ങരുതല്ലോ.  തീരുമാനം മറ്റൊന്നും അല്ല. വലിയ പന്തല്‍ കെട്ടി സ്ക്രീനില്‍ കളി കാണാം. കരണ്ട് ഇല്ലങ്കിലും കേബിള്‍ ഇല്ലങ്കിലും കളി മുടങ്ങരുതല്ലോ. അതിനുള്ള എല്ലാ ഒരുക്കങ്ങളും നടത്താം.. സംഗതി തീരുമാനമായി. പക്ഷെ ഇതിനു വലിയ മുതല്‍ മുടക്കേണ്ടി വരില്ലേ എന്നായി ചോദ്യം. അതിനെന്...