പോസ്റ്റുകള്‍

ജനുവരി 1, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കുരങ്ങന് പറ്റിയ അമളി.. ചതിയന്‍മാര്‍ സൂക്ഷിക്കുക...

ഇമേജ്
കുരങ്ങന് പറ്റിയ അമളി.. ചതിയന്‍മാര്‍ സൂക്ഷിക്കുക... കാട്ടിലെ കുറുക്കനു ചങ്ങാതിയായി കിട്ടിയത് ഒരു കുരങ്ങനെയായിരുന്നു. സ്വഭാവത്തിന്റെ കാര്യത്തില്‍ അവര്‍ തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നെങ്കിലും കൂട്ടുകൂടാന്‍ മറ്റാരെയും ലഭിക്കാത്തതിനാല്‍ ഇരുവരും ചങ്ങാതിമാരായിത്തന്നെ കഴിഞ്ഞു.  ഒരു ദിവസം രാവിലെ കുരങ്ങനും  കുറുക്കനും ഭക്ഷിക്കാന്‍ വല്ലതും കിട്ടാനുണ്േടാ എന്നു തിരക്കി നടക്കുകയായിരുന്നു. അപ്പോഴതാ, ഒരു സംഘം ആളുകള്‍ അവര്‍ക്കു മുമ്പിലൂടെ കടന്നുപോവുന്നു.  അവര്‍ ആരാണെന്നറിയാന്‍ കുറുക്കനും കുരങ്ങനും ആഗ്രഹമുണ്ടായി. അതാ ആളുകള്‍ക്കു മുന്നില്‍ ഒരു വധുവും വരനും.  "ഇതേതോ കല്യാണമാണ്''- കുറുക്കന്‍ പറഞ്ഞു.  കൌശലക്കാരനായ കുരങ്ങന്‍ പറഞ്ഞു: "നോക്കൂ ചങ്ങാതീ, അവരുടെ കൈവശം പലഹാരങ്ങളും കരിമ്പുമൊക്കെ ധാരാളമുണ്ട്. നമുക്കൊരു കാര്യം ചെയ്യാം: മറഞ്ഞുനിന്നു കടുവയുടെയും സിംഹത്തിന്റെയുമൊക്കെ ശബ്ദമുണ്ടാക്കി അവരെ പേടിപ്പിക്കാം. അപ്പോള്‍ കൈയിലുള്ള വസ്തുക്കള്‍ ഉപേക്ഷിച്ച് അവര്‍ ഓടിപ്പോയ്ക്കൊള്ളും. പിന്നീടു നമുക്കവ എടുത്തു ഭക്ഷിക്കാം.'' "അതു വേണോ?'' കുറുക്കന്‍ ചോദിച്ചു. പിന്നെ സുഹൃത...