പോസ്റ്റുകള്‍

ഒക്‌ടോബർ 22, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഖദ്ദാഫിയുടെ പതനം

ഇമേജ്
ഖദ്ദാഫിയുടെ പതനം മുഅമ്മര്‍ ഖദ്ദാഫിയുടെ ദാരുണമായ അന്ത്യം അപ്രതീക്ഷിതമല്ലെങ്കിലും പശ്ചിമേഷ്യന്‍ ചരിത്രത്തിലെ ഒരു അനിവാര്യ ദുരന്തമാണ്. 42 കൊല്ലം ഖദ്ദാഫി ലിബിയയുടെ ഭരണാധികാരിയായിരുന്നു. ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച അറബ് നേതാവാണദ്ദേഹം. ഒരുകാലത്തു ലിബിയയിലെന്നല്ല, അതിവിദൂരമായ കേരളത്തില്‍പ്പോലും യുവാക്കളെ ത്രസിപ്പിക്കുകയും അവരുടെ ആരാധനാമൂര്‍ത്തിയാവുകയും ചെയ്ത ഖദ്ദാഫിയുടെ പതനം തുണീസ്യയിലും ഈജിപ്തിലും പൊട്ടിപ്പുറപ്പെട്ട ജനാധിപത്യ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ തുടര്‍ച്ചയാണ്. ഒരു വ്യത്യാസമുണ്െടന്നു മാത്രം- ഖദ്ദാഫി പിടിച്ചുനില്‍ക്കാന്‍ ആവോളം ശ്രമിച്ചു; അതുകൊണ്ടു രക്തച്ചൊരിച്ചിലില്‍ മാത്രമേ പോരാട്ടം അവസാനിച്ചുള്ളൂ.  അറബ്ലോകത്ത് ഉയര്‍ന്നുവരുന്ന ജനാധിപത്യസമരങ്ങള്‍ വിജയം കണ്െടത്തുന്നു എന്നു പറഞ്ഞുകൊണ്ട് ഖദ്ദാഫിയുടെ പതനത്തെ പലരും ആഘോഷിക്കുന്നുണ്ട്. എന്നാല്‍, ലിബിയ മറ്റൊരു ചരിത്രപാഠമാവുകയാണോ എന്നു തീര്‍ച്ചയായും സംശയിക്കണം. ഈജിപ്തിലെപ്പോലെ നാട്ടുകാര്‍ക്ക് ഒറ്റയ്ക്കു ഖദ്ദാഫിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്വന്തം ദേശമായ സിര്‍ത്തിലുള്‍പ്പെടെ ലിബിയയില്‍ പലയിടങ്ങളിലും അദ്ദേഹത്തിനു സാമാന്യം ...