മക്കാവിജയം: മാപ്പും നടപടിയും

മക്കാവിജയം: മാപ്പും നടപടിയും അബൂസുഫ്യാന്‍, സുഹൈല്‍ ഇബ്നു അംറ് തുടങ്ങി ശത്രുനേതാക്കളും കൊടിയ ദ്രോഹികളുമായിരുന്ന എല്ലാ മക്കക്കാര്‍ക്കും പ്രവാചകന്‍ മക്കാവിജയനാളില്‍ നിരുപാധികം മാപ്പുകൊടുത്തുവെന്നാണ് പൊതുവേ പ്രചരിപ്പിക്കപ്പെടുന്നത്. അസഹ്യമായ ശത്രുത കാരണം എട്ടു വര്‍ഷംമുമ്പു തനിക്ക് ഉപേക്ഷിക്കേണ്ടിവന്ന ജന്മനാട്ടിലേക്കു വിജയശ്രീലാളിതനായി തിരിച്ചുവരാന്‍ കഴിഞ്ഞതിലും യുദ്ധം ഇല്ലാതെ തന്നെ ജന്മഭൂമി കീഴടങ്ങിയതിലും പ്രവാചകനും അനുയായികളും അതീവ സന്തുഷ്ടരായിരുന്നു. ഏതു മുന്നേറ്റങ്ങളുടെ കാര്യത്തിലും വിശ്വാസികള്‍ ഓര്‍ക്കേണ്ട ഒരു സംഗതിയുണ്ട്: സത്യവും അസത്യവും തമ്മില്‍ നടക്കുന്ന സമരത്തില്‍ പോരാട്ടം, സമാധാനം, വിജയപരാജയങ്ങള്‍ തുടങ്ങിയ ഘട്ടങ്ങള്‍ വിശ്വാസികള്‍ സ്വയം തീരുമാനിക്കുന്നതല്ല, അല്ലാഹുവാണ് അവ തീരുമാനിക്കുന്നത്. ഖുര്‍ആന്‍ ഈ തത്ത്വത്തിന് അടിവരയിടുന്നുണ്ട് (8: 17). ഹിജ്റ എട്ടാം വര്‍ഷം നടന്ന മക്കാവിജയമുന്നേറ്റത്തില്‍ ഇരുവിഭാഗവും പരസ്പരം ആക്രമണം നടത്താതെ തന്നെ മുസ്ലിംകള്‍ വന്‍വിജയം നേടിയതു പ്രവാചകന്റെയോ വിശ്വാസികളുടെയോ സ്വന്തം നിലയ്ക്കുള്ള തീരുമാനമായിരുന്നില്ല. അല്ലാഹുവിന്റെ തീരുമാനമായിരുന്നു (...