എന്ന് കിട്ടും നീതി ??

എന്ന് കിട്ടും നീതി ?? അമേരിക്കയായാലും ബ്രിട്ടനായാലും ഇന്ത്യയായാലൂം ഭീകരതയ്ക്കെതിരേ എന്നു പേരിട്ടുനടക്കുന്ന കുടിലനീക്കങ്ങള്‍ക്ക് ഒരേ മുഖമാണ്. മതേതര കേരളവും കാവിപൂക്കുന്ന കര്‍ണാടകവുമെല്ലാം ഇരപിടുത്തത്തില്‍ ഒന്നിക്കുന്നു. വേട്ടക്കാരെയും ഇരകളെയും ഒരേ ഗണത്തില്‍ പെടുത്തി 'പ്രശ്നക്കാരാക്കി' അവതരിപ്പിക്കുന്ന നിഷ്പക്ഷസാക്ഷികളുടെ ഊഴം കൂടിയാണിത്. മുസ്്ലിംകളുടെമേല്‍ കെട്ടിവച്ച അനേകം സ്ഫോടനങ്ങള്‍ ഹിന്ദുത്വഭീകരവാദികളാണു ചെയ്തതെന്ന വിവരങ്ങള്‍ ഓരോന്നായി പുറത്തുവരുമ്പോഴും മഅ്്ദനിയെ വീണ്ടും തുറുങ്കിലടയ്ക്കാന്‍ സര്‍വസന്നാഹങ്ങളുമായി എല്ലാ അധികാരകേന്ദ്രങ്ങളും ഒന്നിച്ചുനീങ്ങുന്നതിന്റെ പിന്നില്‍ ഈ മനസ്സല്ലാതെ മറ്റൊന്നുമല്ല. പോലിസ്പീഡനത്തിന്റെയും ജയില്‍വാസത്തിന്റെയും വര്‍ഷങ്ങള്‍നീണ്ട ഇരുണ്ട രാപ്പകലുകള്‍ താണ്ടിയ സ്ഫോടനക്കേസുകളിലെ 'മുസ്്ലിംപ്രതികള്‍' യഥാര്‍ഥ പ്രതികളല്ലായിരുന്നു എന്ന് ഇന്ത്യയിലെ വിവിധ കോടതികള്‍ വിധിപ്രസ്താവിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ മഅ്ദനിയെ മുന്നില്‍വച്ച് ഇത്തരമൊരു കോലാഹലം നടക്കണമെങ്കില്‍ അന്തപ്പുരങ്ങളില്‍ അങ്ങേയറ്റം മലീമസ...