പോസ്റ്റുകള്‍

മാർച്ച് 19, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കള്ളുഷാപ്പിലെ ക്യൂവും സ്ത്രീകളും. സദാചാര പോലീസും

ഇമേജ്
കേരളത്തിലെ മദ്യശാലകളില്‍ സ്ത്രീകള്‍ക്കു വിലക്കില്ല. സ്ത്രീകള്‍ മദ്യം വാങ്ങി കഴിക്കരുതെന്ന് കേരളത്തില്‍ ഒരു നിയമവുമില്ല. പിന്നെയെന്തിനു പരപ്പനങ്ങാടി ബിവറേജസ് കോര്‍പറേഷന്റെ മുന്നിലെ ക്യൂവിലെത്തിയ സ്ത്രീയെ, അടുത്തകാലത്തായി മലയാളികള്‍ കേട്ടുവരുന്ന 'സദാചാര' പോലിസുകാര്‍ കൈകാര്യം ചെയ്തുവെന്നതാണ് ചിലരുടെ ചോദ്യം. സ്ത്രീപുരുഷസമത്വം ബിവറേജസിനു മുന്നിലും വേണമെന്നാണ് ഇവര്‍ വാദിക്കുന്നത്.  സ്ത്രീകള്‍ക്കു സിനിമാ തിയേറ്ററിലെപ്പോലെ പ്രത്യേക ക്യൂ ബിവറേജസിനു മുന്നില്‍ എന്തുകൊണ്ട് ഉണ്ടാക്കിക്കൂടായെന്നും  ഇവര്‍ ചോദിക്കുന്നു. ഈ സംഭവത്തെച്ചൊല്ലി പലവിധ ചര്‍ച്ചകളാണു സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ ഉള്‍പ്പെടെ നടക്കുന്നത്. പെണ്‍കുട്ടിയും പണക്കാരനായ ഭര്‍ത്താവും കൂടി കാറില്‍ യാത്ര ചെയ്യവേ ബിവറേജസ് കോര്‍പറേഷനു മുന്നില്‍ നീണ്ട ക്യൂ. മദ്യം കഴിക്കണമെന്നു തോന്നിയ ഭര്‍ത്താവ് ഭാര്യയെ ക്യൂവില്‍ മുന്നില്‍ നിറുത്തി. സ്ത്രീകള്‍ക്കു പ്രത്യേക ക്യൂ ഉണ്െടന്നു പറഞ്ഞാണ് ഭാര്യയെ പറഞ്ഞയച്ചതെന്നും ഭര്‍ത്താവ് സിഗരറ്റ് വാങ്ങാന്‍ പോയതിനാല്‍ ഭാര്യയെ നിറുത്തുകയായിരുന്നുവെന്നും അതുമല്ല ഭര്‍ത്താവിനു നില്‍ക്കാന്‍ പറ്റാത്തതിനാല്‍...