മലയാളിസ്ത്രീ ??

പ്രസന്നവതിയായ ഒരു പെണ്‍കുട്ടി തീവ്രമായ ഓര്‍മകളൊന്നും കൊണ്ടുനടക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളല്ല ഞാന്‍. ഒന്നുകൂടി ചിന്തിച്ചപ്പോള്‍ ബന്ധുക്കളുടെ ചില മരണങ്ങള്‍ ഓര്‍മയിലേക്കു വന്നെങ്കിലും അവയ്ക്കും ഒരു അനുഭവം പറയാവുന്ന തീവ്രതയൊന്നും തോന്നിയിട്ടില്ല. വീണ്ടും ഓര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ആദ്യം സൌമ്യയുടെ തീവണ്ടിയാത്രക്കിടയിലെ ദാരുണ മരണം ഏറെ നേരം എന്റെ ഉള്ളുലച്ചു. അതുപോലുള്ള അനേകം സംഭവങ്ങളുടെ അസ്വസ്ഥത തീര്‍ക്കുന്ന ഒരുകൂട്ടം ഓര്‍മകള്‍ എന്നിലേക്ക് ഇരച്ചെത്തി. ദിനേന ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന അനേകം സൌമ്യമാര്‍. പ്രതികൂല സാഹചര്യങ്ങളിലും ജീവിതത്തെ മുന്നോട്ടുതന്നെ നയിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന നിരവധി പെണ്‍കുട്ടികള്‍. കേരളത്തിലെ വികസിക്കുന്ന സ്ത്രീ സ്വയംസഹായസംഘങ്ങളെക്കുറിച്ച് ഏഴു ജില്ലകള്‍ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിനിടയിലാണ് ഞാന്‍ ആ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. അവള്‍ക്ക് അന്ന് 20-21 വയസ്സു കാണും. എപ്പോഴും പ്രസന്നമായ മുഖം. നല്ല ചുറുചുറുക്ക്. വാക്കിലും നോക്കിലും ഉറച്ച ആത്മവിശ്വാസം. അവളെ കണ്ടാല്‍ അവള്‍ക്ക് വല്ല പ്രശ്നവും ഉണ്െടന്ന് ആര്‍ക്കും സങ്കല്‍പ്പിക്കാന്‍...