പോസ്റ്റുകള്‍

ഒക്‌ടോബർ 12, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഉറച്ച ബോധ്യത്തോടെ ഉറക്കെ പ്രഖ്യാപിക്കുക "ഇന്നമല്‍ മുസ്ലിമൂന ഇഖവ"

ഇമേജ്
ഉറച്ച ബോധ്യത്തോടെ ഉറക്കെ പ്രഖ്യാപിക്കുക "ഇന്നമല്‍ മുസ്ലിമൂന ഇഖവ" കടപ്പാട്: സജ്ജാദ് വാണിയമ്പലം  സുന്നിയും ജമാഅത്തും മുജാഹിദും പോപ്പുലര്‍ ഫ്രണ്ടും ഒക്കെ എന്തൊക്കെയോ 'വലിയ വിത്യാസങ്ങള്‍' ഇല്ല എന്നതാണ് സത്യം എന്ന് നാം മനസിലാക്കുക. സ്വന്തം ആശയ സപുഷ്ടതയുടെ കാര്യത്തില്‍ ആത്മ വിശ്വാസം ഇല്ലാത്തവര്‍ മറ്റു സഘടനകളെ കുറിച്ച് 'ഫോബിയ' വളര്‍ത്തി അണികളെ പിടിച്ചു നിറുത്താന്‍ ശ്രമിക്കുന്നത് കണ്ടു തെറ്റിദ്ധരിക്കരുത്. മുജാഹിദും ജമാഅത്തും ഒക്കെ എന്തൊക്കെയോ 'വലിയ പിഴവ്' ഉള്ളവര്‍ ആണ് എന്നത് മാത്രം ആണ് നമ്മുടെ പല നിഷ്കളങ്ക സുന്നി സഹോദരന്‍മാരെയും പിടിച്ചു നിറുത്താന്‍ നേതൃതം പ്രയോഗിക്കുന്ന ചെപ്പടി വിദ്യ. അതിപ്പോള്‍ ഉള്പതിഷ്ണുക്കളും പരസ്പരം ഭംഗിയായി ഉപയോഗിക്കുന്നു എന്ന് മാത്രം.. നമ്മുടെ ഹൈന്ദവ സമൂഹത്തെ നോക്കൂ. മൂവായിരത്തി മുക്കോടി ദൈവങ്ങള്‍, ഓരോര്‍ത്തര്‍ക്കും ഓരോ ദൈവങ്ങള്‍. തികച്ചും വിത്യസ്ത പൂജ രീതികള്‍, ഒരു വിഭാഗത്തിന്‍റെ ക്ഷേത്രങ്ങളില്‍ മറ്റുള്ളവരെ പ്രവേശിപ്പിച്ചോലണം എന്നില്ല. വിത്യസ്ത ജാതികള്‍, ഉപ ജാതികള്‍, പരസ്പരം വിവാഹം ഇല്ല. തികച്ചും വിത്യസ്തമായ അനുഷ്ടാനങ്ങള്‍. പക്ഷ...